Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂലം നക്ഷത്രക്കാർക്ക് നേട്ടങ്ങളുടെ കാലം

സന്യാസയോഗം

മറ്റുള്ളവരെ ഉപദേശിച്ച് ചൊൽ‌പ്പടിയിൽ നിർത്താൻ കഴിവുള്ളവരും, വിശ്വസ്തരും, എല്ലാപേരെയും സ്നേഹിക്കുവാനും കൃത്യമായി പെരുമാറുവാനും , ചിരിച്ച മുഖത്തോടു കൂടിയവരും, അടുക്കും ചിട്ടയും ഉള്ളവരും, സ്വന്തമായി നിയമങ്ങൾ സൃഷ്ടിക്കുന്നവരും, നിരാശപ്പെടാത്തവരും, നല്ല ചിന്തകരും, തന്നിഷ്ട പ്രകാരം നടക്കുന്നവരും, നാളെയെന്നൊരു ചിന്തയില്ലാത്തവരും, ധാരാളം ശത്രുക്കളുള്ളവരും, തെറ്റുകണ്ടാൽ തുറന്നു പറയുന്നവരുമായിരിക്കും.

വിഷുഫലം

നേട്ടങ്ങളുടെ കാലമാണ്. വിദ്യാഭ്യാസ മേഖലയനുസരിച്ച് തൊഴിൽ ലഭിക്കാൻ യോഗ്യത. വിദേശ ജോലിക്ക് പണമിറക്കാൻ പറ്റിയ സമയം. വിവാഹകാര്യങ്ങള്‍ക്ക് തടസ്സം മാറി വിവാഹം നടക്കാൻ യോഗം. ബിസിനസ്സിന് അനുയോജ്യമായ കാലമായതിനാൽ നല്ല ധനവരവുണ്ടാകും. രാഷ്ട്രീയ സമ്മർദ്ദത്തിന് വിധേയമായി പ്രവർത്തിക്കാനും വിജയിക്കാനും സാധിക്കും. അധ്യാപകർക്കും പുരോഹിതർക്കും നിയമപാലകർക്കും നല്ല സമയം. വിദേശ ധനം വന്നെത്തും. വിദ്യാർത്ഥികൾക്ക് അനുയോജ്യമായ കോഴ്സ് ലഭിക്കുകയും വിജയിക്കുകയും ചെയ്യും. ശമ്പളക്കൂടുതലുള്ള ജോലിയും പ്രമോഷനും സാധ്യത. അയൽപക്കത്ത് ശത്രുക്കളായതിനാൽ കഴിയുന്നതും വഴക്കിടാതിരിക്കുന്നത് നന്ന്. ഡോക്ടർ, എൻജിനീയർ, ഓട്ടോമൊബൈൽ, കലാകാരന്മാർ എന്നിവർക്ക് സമയം നന്ന്. ആഡംബരത്തിന് പണമൊഴുക്കും. വസ്തു, വീട് എന്നിവ വിൽക്കാൻ കഴിയും.

പരിഹാരം

വിഷ്ണുവിനെ ഭജിക്കുക, ഹനുമാനെ ഭജിക്കുക. ചാമുണ്ഡിയെയും ഭദ്രയെയും ഗണപതിയെയും പ്രാർത്ഥിക്കണം. വൈഡൂര്യം ധരിക്കണം. കടും മഞ്ഞയും, ചുവപ്പും ധരിക്കണം. പൊതുവെ എല്ലാപേർക്കും കരിക്കഭിഷേകം, കടുംപായസം, നെയ്‌വിളക്കും നടത്തുന്നത് നന്ന്. ഈശ്വരകൃപയുണ്ടാകും.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: