Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷഫലം - മേടം, ഇടവം കൂറുകാർക്ക്

aries-taurus

പുതുവർഷ പിറവി നിങ്ങൾക്ക് ഭാഗ്യാനുഭവങ്ങൾ സമ്മാനിക്കുമോ? 2017 ലെ മേടക്കൂറ്, ഇടവക്കൂറിൽ ജനിച്ചവരുടെ വർഷഫലം കൂറടിസ്ഥാനത്തിൽ വായിക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

2017 ൽ പൊതുവെ കാര്യങ്ങൾ മെച്ചപ്പെടും. നിയമപ്രശ്നം, രോഗപീഡ, സ്വജനകലഹം, മനക്ലേശം തുടങ്ങിയ വിഷമങ്ങൾ ജനുവരി 26 നു ശനി ഒമ്പതിലേക്കു മാറുന്നതോടു കൂടി പടിപടിയായി കുറഞ്ഞു കിട്ടും. വീണ്ടും ജൂൺ 21 മുതൽ കാര്യ സാധ്യത്തിനു തടസ്സം, വിവാഹാദി മംഗള കാര്യങ്ങൾക്ക് കാലതാമസം, ആരോഗ്യപ്രശ്നം എന്നിവ ഉയർന്നുവരുമെങ്കിലും, വസ്തുവഹകൾ ക്രയവിക്രയം ചെയ്തും കടം വാങ്ങിച്ചും മറ്റു തരത്തിൽ സ്വാധീനം ചെലുത്തിയും സെപ്തംബർ 12 നോടനുബന്ധിച്ച് വ്യാഴം ഏഴിൽ വരുന്നതോടു കൂടി പരിഹാരം ഉണ്ടാകും. ഒക്ടോബർ 26 ന് അഷ്ടമ ശനി ദോഷം പൂർണ്ണ മായി മാറി കിട്ടും, അതു മുതൽ വർഷാവസാനം വരെ കാല സ്ഥിതി മെച്ചപ്പെടും ഏതു കാര്യമായാലും പുരോഗതിയും വിജയവും ഉണ്ടാകും.

ഇടവക്കൂറ് (കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

വർഷാരംഭം മുതൽ സെപ്തംബർ 12 വരെ വിദ്യാഭ്യാസം, സ്വദേശത്തോ, വിദേശത്തോ ജോലി, അല്ലെങ്കിൽ ബിസിനസ്സ്, കൃഷി, മറ്റു പ്രവർത്തനങ്ങൾ, ഗൃഹനിർമ്മാണം, വാഹനാദി ഉപകരണങ്ങൾ വാങ്ങൽ, വിവാഹം നടത്തുകയോ നടത്തിക്കൊടുക്കുകയോ ചെയ്യൽ, നവദമ്പതികൾക്ക് സന്താന ലാഭം, മറ്റുള്ളവർക്ക് പ്രായഭേദമനുസരിച്ച് സന്താന നന്മ( അവര്‍ക്കു വിദ്യാഭ്യാസം, ജോലി, വിവാഹം, പുതിയ വീട്ടിലെ താമസം തുടങ്ങിയവ)യ്ക്കു യോഗം. ഒക്ടോബർ 26 ന് കണ്ടക ശനി പൂർണ്ണമായും മാറി കിട്ടും. എങ്കിലും വർഷാവസാനം സെപ്തംബർ 12 മുതൽ ഡിസംബർ 31 വരെ അത്ര ഗുണകരമല്ല (അഷ്ടമ ശനിയും ആറാം വ്യാഴവും) ദോഷപരിഹാരത്തിനു ശ്രമിക്കണം. (നാളെ മിഥുനക്കൂറ്, കർക്കടകക്കൂറ് )

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.