Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂരാടം, എല്ലാ തടസങ്ങളും മാറി, ഇനി നല്ലകാലം

Star Prediction

വിശാലഹൃദയരും, പ്രവർത്തനരംഗത്തു മികവു കാണിക്കുന്നവരും, വാക്ചാതുര്യമുള്ളവരും, മറ്റുള്ളവരെ ഉപദേശിക്കുന്നതിൽ കഴിവുള്ളവരും, തന്റെ അറിവിൽ അഹങ്കരിക്കുന്നവരും, തന്റെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുന്നവരും, ഈശ്വരവിശ്വാസികളും, ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുകയില്ല, അഭിമാനികളും, പിശുക്കു കാണിക്കാത്തവരും, സംഗീതാതികലകളിൽ ഇഷ്ടമുള്ളവരും ആയിരിക്കും.

വിഷുഫലം

നേട്ടങ്ങളുടെ കാലമാണ്. വിദ്യാഭ്യാസ മേഖലയനുസരിച്ച് തൊഴിൽ ലഭിക്കാൻ യോഗ്യത. വിദേശ ജോലിക്ക് പണമിറക്കാൻ പറ്റിയ സമയം. വിവാഹകാര്യങ്ങള്‍ക്ക് തടസ്സം മാറി വിവാഹം നടക്കാൻ യോഗം. ബിസിനസ്സിന് അനുയോജ്യമായ കാലമായതിനാൽ നല്ല ധനവരവുണ്ടാകും. രാഷ്ട്രീയ സമ്മർദ്ദത്തിന് വിധേയമായി പ്രവർത്തിക്കാനും വിജയിക്കാനും സാധിക്കും. അധ്യാപകർക്കും പുരോഹിതർക്കും നിയമപാലകർക്കും നല്ല സമയം. വിദേശ ധനം വന്നെത്തും. വിദ്യാർത്ഥികൾക്ക് അനുയോജ്യമായ കോഴ്സ് ലഭിക്കുകയും വിജയിക്കുകയും ചെയ്യും. ശമ്പളക്കൂടുതലുള്ള ജോലിയും പ്രമോഷനും സാധ്യത. അയൽപക്കത്ത് ശത്രുക്കളായതിനാൽ കഴിയുന്നതും വഴക്കിടാതിരിക്കുന്നത് നന്ന്. ഡോക്ടർ, എൻജിനീയർ, ഓട്ടോമൊബൈൽ, കലാകാരന്മാർ എന്നിവർക്ക് സമയം നന്ന്. ആഡംബരത്തിന് പണമൊഴുക്കും.

പരിഹാരം

വജ്രം ധരിക്കുന്നത് നന്ന്. മഞ്ഞയും വെള്ളയും നിറം, മഹാലക്ഷ്മിയെയും ഗണപതിയെയും പ്രാർത്ഥിക്കണം. പൊതുവെ എല്ലാപേർക്കും കരിക്കഭിഷേകം, കടുംപായസം, നെയ്‌വിളക്കും നടത്തുന്നത് നന്ന്. ഈശ്വരകൃപയുണ്ടാകും.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: