Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂരം, അലസതമാറ്റിയാൽ ഉന്നതവിജയം

Astro

ഉത്സാഹികളും കഠിനാധ്വാനികളും കാര്യങ്ങളിൽ പൂർണ്ണ പ്രതിപത്തി പുലർത്തി പ്രവർത്തിക്കുന്നവരും മറ്റുളളവരുടെ ഉപദേശം കേൾക്കുന്നതു വഴി കുഴപ്പങ്ങളിൽ ചാടുന്നവരും, കാര്യങ്ങളിൽ വികാരപരമായി പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാതവസാനം ചിന്തിച്ച് പ്രവർത്തിച്ച് ആശയക്കുഴപ്പങ്ങൾ ഒഴിവാക്കണം. ജനങ്ങളെ മനസ്സിലാക്കാതെ അവരുമായി സൗഹാർദ്ദത്തിലാകുകയും കബളിക്കപ്പെടുകയും ചെയ്യുന്നതിനാൽ സൂക്ഷ്മത പുലർത്തണം.

ഉന്നത വിദ്യാഭ്യാസത്തിനായി വിദൂരസ്ഥലങ്ങളിൽ പോകേണ്ടി വന്നാൽ ഒഴിവാക്കാതെ സ്വീകരിക്കേണ്ടതാണ്. വിദ്യാഭ്യാസ വായ്പകൾക്കുളള ശ്രമങ്ങൾ സ്വന്തം മേൽനോട്ടത്തിൽ നടത്താൻ കഴിയണം. പ്രതികാരേച്ഛ അധികമായി കാണുന്ന താങ്കൾ ബാല്യം മുതൽ നല്ല ഉപദേശം സ്വീകരിച്ച് സ്വഭാവത്തിൽ‌ മാറ്റം വരുത്തി ജീവിക്കേണ്ടതാണ്. രാഷ്ട്രീയ കാര്യത്തിൽ തിളങ്ങാൻ സാധ്യതയുളളതിനാൽ അലസത വെടിഞ്ഞ് പ്രവർത്തിക്കാനുളള പ്രോത്സാഹനം രക്ഷിതാക്കൾ നൽകേണ്ടതാണ്. പിടിവാശി സ്വഭാവം ഉളളതിനാൽ അഭിപ്രായവും ഉപദേശവും അധികാരത്തോടെ പറയാതെ സ്നേഹത്തോടെ പറയേണ്ടതാണ്. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കാത്തവരായതിനാൽ അനാ രോഗ്യത്തെക്കുറിച്ച് വെളിയിൽ പറയാറില്ല. ക്ഷമ കുറവുളളവർ നേരെ വാ നേരെ പോ സ്വഭാവക്കാരല്ല ആയതിനാൽ ശത്രു ക്കൾ കൂടുതലുണ്ടാകും.

പൊങ്ങച്ചവും ബഹളവും ഇവരുടെ കൂടെപ്പിറപ്പാണ്, തൊട്ടാവാടികളുമാണ്. മൂക്കിൻ തുമ്പിൽ കോപമുളളവരും സന്ദർഭോചിതമായ ബുദ്ധിയില്ലാത്തവരും, തടസങ്ങളും പ്രശ്നങ്ങളും എപ്പോഴും നേരിടേണ്ടി വരും എന്നാലും കുഴപ്പം പിടിച്ച കാര്യങ്ങളിൽ നിന്നും പരിഹാര ങ്ങൾ നടത്തിയാൽ വേഗം രക്ഷപ്പെടും, ഗൂഢ ബുദ്ധിയില്ലെന്ന് പറയാനാകില്ല സഹാനുഭൂതി പിടിച്ചു പറ്റാൻ മിടുക്കരാണ്. ധ്യാനവും യോഗവും നാമജപവും നടത്തി എടുത്തുചാട്ടം ഒഴിവാക്കിയാൽ നല്ല ഫലം ലഭിക്കുന്നതാണ്. വാഹനങ്ങൾ ഓടിക്കുമ്പോൾ വേഗത കുറച്ച് നിയന്ത്രണം വേണം. എല്ലു തേയ്മാനം, രക്താണുക്കളുടെ കുറവ്, ടോൺസിലസ് നടുവേദന, മുട്ടു വേദന ഉദരരോഗം എന്നിവ രോഗലക്ഷണം കണ്ടാലുടൻ യുദ്ധകാലാടിസ്ഥാനത്തിൽ ചികിത്സ നടത്തേണ്ടതാണ്.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: