Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂരുരുട്ടാതി നേട്ടങ്ങൾ കൊയ്യും

professionals

ജനങ്ങളെ സഹായിക്കുന്നത് ഒരു ഹോബിയായി കാണുന്നവരാണിവർ. ഭക്ഷണപ്രിയരും, കലയിൽ താൽപര്യമുള്ളവരും, നിയമമനുസരിക്കുന്നവരും, മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റാൻ ആഗ്രഹിക്കുന്നവരും, കർമ്മരംഗം ശോഭിപ്പിക്കുന്നവരും, രക്ഷിതാക്കളുടെ സഹായം ലഭിക്കുന്നവരും, ആകർഷണമായ ശരീരപ്രകൃതവും, പണമൊഴുക്കുന്നതിൽ തൽപരരും, നല്ല വിദ്യാസമ്പന്നരും, വ്യവസായങ്ങളിൽ പുഷ്ടിപ്പെടുന്നവരും, അധ്വാനശീലരും, ബുദ്ധിശക്തിയുള്ളവരുമായിരിക്കും.

വിഷുഫലം

വലിയ നേട്ടങ്ങൾ കൊയ്യുന്ന കാലമായിരിക്കും. തൊഴിലന്വേഷകർക്ക് അർഹിക്കുന്ന തൊഴിൽ ലഭിക്കുകയും പ്രൊമോഷൻ ലഭിക്കുകയും, കലാകാരന്മാർക്കും, അഭിനേതാക്കൾക്കും കാലം അനുകൂലം. പുതിയ അവസരവും അംഗീകാരവും അവാർഡും ലഭിക്കും. വിവാഹയോഗവും, അയൽവാസികളിൽ നിന്നും മോശം പെരുമാറ്റം പ്രതീക്ഷിക്കാം. തിരഞ്ഞെടുപ്പിൽ വിജയവും, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കാം. ബിസിനസ്സിൽ ഉള്ളവർക്ക് പുതിയ പദ്ധതികൾ നടപ്പിലാക്കി ധനവരവിന് യോഗം. വിദ്യാഭ്യാസത്തിന് അനുകൂലമായ കോഴ്സ് ലഭിക്കും. വിദേശയാത്രയും, വാഹനവും, വീടും ലഭിക്കും.

പരിഹാരം

ഇന്ദ്രനീലവും, പുഷ്യരാഗവും ധരിക്കുക. മഞ്ഞ, നീല നിറങ്ങൾ ധരിക്കുക. പൊതുവെ ഹനുമാനെയും, കൃഷ്ണനെയും, മൂകാംബികയെയും പ്രാർത്ഥിക്കുകയും കരിക്കഭിഷേകം, നെയ്‌വിളക്ക്, അരവണപ്പായസം എന്നിവയും കാക്കയ്ക്ക് ഭക്ഷണം നൽകുകയും രാവിലെയും വൈകിട്ടും നാമജപവും നടത്തുക.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: