Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2017–19 പൂതനാമോക്ഷ വർഷഫലം മേടം രാശിക്കാർക്ക്

2017

10ഉം 11ഉം ഭാവാധിപത്യമുള്ള ശനി വ്യാഴക്ഷേത്രത്തിൽ നിൽക്കുന്നതിനാൽ ലാഭങ്ങൾ കൊയ്യും. തൊഴിൽപരമായും നേട്ടങ്ങൾ കൊയ്യും.  10ന്റെ 12ൽ ആണെങ്കിലും 30 വർഷത്തെ കാത്തിരിപ്പിനു ശേഷമുള്ള വരവ് മാറ്റങ്ങളുടെ ഒഴുക്ക് തന്നെ ഉണ്ടാക്കും. തൊഴിൽസംബന്ധമായി അഭിവൃദ്ധിയുണ്ടാകും. വളരെ സന്തോഷങ്ങൾ നൽകും. നാഡീജ്യോതിഷപ്രകാരം കർമകാരകനായ ശനി ധനുരാശിയിൽ മൂലം, പൂരാടം, ഉത്രാടം എന്നിവയിൽ സഞ്ചരിക്കുന്നതിനാൽ നല്ല ഫലം തരും. നല്ലൊരു ഗൃഹത്തിനു യോഗം കാണുന്നു. തൊഴിൽപരമായി മാറ്റമുണ്ടായി ഗൃഹം വിട്ട് മറ്റൊരു സ്ഥാനത്തു താമസം മാറ്റുന്നതാണ്. വിവാഹപരമായി പൂരാടത്തിൽ നല്ല ഐക്യമായിരിക്കും. തൊഴിൽപരമായി പൂരാടത്തിൽ സഞ്ചരിക്കുമ്പോൾ നല്ല സമയമായിരിക്കും. തൊഴിൽപരമായി ഉയർച്ചകൾ ഉണ്ടാകും. ഉത്രാടം ഒന്നാം പാദത്തിൽ സഞ്ചരിക്കുമ്പോൾ ശനി വർഗോത്തമം ചെയ്ത് ധനുവിൽ നിൽക്കുമ്പോൾ ഭാഗ്യം വാരിക്കൊടുക്കും. നിയമപരമായി ചില നടപടികൾക്ക് വിധേയനാകാൻ സാധ്യതയുള്ളതിനാൽ പ്രവൃത്തികളിൽ സൂക്ഷ്മത പുലർത്തുകയും ശനി വ്യാഴ ഗ്രഹങ്ങളെ പ്രാർഥിക്കുകയും ചെയ്യുക. സമ്പത്തുണ്ടാകും. ദീർഘായുസ്സ് തരും. സന്താനഭാഗ്യമുണ്ടാകും. സന്തോഷം  തരും.  അച്ഛനിൽ നിന്നു മാനസികപ്രയാസങ്ങൾ അനുഭവിക്കേണ്ടിവരും. ദൈവവിശ്വാസം കുറയും. ആത്മീയ കാര്യങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂലസമയമായിരിക്കും. വില കൂടിയ വാഹനം ലഭിക്കാൻ ഭാഗ്യം ഉണ്ടാകും. പെരുമാറ്റത്തിൽ പൊതുജനാംഗീകാരം ലഭിക്കും. സഹായികൾക്കു ജയിൽവാസയോഗം കാണുന്നു. യോഗ വ്യായാമത്തിൽ ഇടപെടും. സന്യാസിയുമായി ഇടപെടാനും യോഗം വരും. ലഹരിപദാർഥങ്ങളുടെ ഉപയോഗം ഒഴിവാക്കണം. 

അച്ഛനുമായി അഭിപ്രായവ്യത്യാസത്തിനു സാധ്യത.  36 വയസ്സിനു ശേഷമുള്ളവർക്ക് പൂർവികസ്വത്ത് ലഭിക്കാൻ യോഗമുണ്ട്. ബാങ്കിങ് മേഖലയിലുള്ളവർക്ക് കാലം അനുകൂലം. ശനിയുടെ ഉപചയസ്ഥാനത്ത് കേതുവും, കേതുവിന്റെ ഉപചയസ്ഥാനത്ത്  ശനിയും വരുന്നതിനാൽ നവഗ്രഹ ശാസ്ത്രജ്ഞർക്കും  അധ്യാപനം നടത്തുന്നവർക്കും മതമേലധ്യക്ഷൻമാർക്കും ദൈവികകാര്യം ചെയ്യുന്നവർക്കും കാലം അനുകൂലമായിരിക്കും. 

മേടം രാശിക്കാർക്ക് ഗുരു സംഭാവന ചെയ്യുന്നത്- (2017 – 2019 വരെ) 

ആരോഗ്യസ്ഥിതി നന്നായിരിക്കും.  പൊതുജന പിന്തുണ ലഭിക്കും.  വിശ്വസ്തരായ ജോലിക്കാരെ ലഭിക്കും. ഡോക്ടർമാർക്കും ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവർക്കും നല്ല കാലമാണ്. ആരോഗ്യനിലയും നന്നായിരിക്കും. ബിസിനസ്സുകാർക്ക് കാലം അനുകൂലം. പുതിയ ബിസിനസ്സിന് അനുകൂലസമയവുമായിരിക്കും. പാവപ്പെട്ടവരുടെ ആരോഗ്യപരിപാലനത്തിനായി പണം ഒഴുക്കുന്നതാണ്. സ്ത്രീകൾക്ക് പൊതുവിൽ കൂടുതല്‍ ഗുണാനുഭവങ്ങളുണ്ടാകും.  പുരുഷന്മാർക്ക് ദോഷങ്ങൾ കുറച്ചു ലഭിക്കുകയും ചെയ്യും. കിഡ്നിക്കും വയറ്റിനടിഭാഗത്തും അസുഖങ്ങൾ വരാനിടയുണ്ട്. അതിനെതിരെ കരുതൽ വേണം. പിതാവിന്റെ പൂർവികസ്വത്തുകൾ നഷ്ടപ്പെടും. മാതാവിന്റെ പൂർവികസ്വത്ത് നഷ്ടപ്പെടാനും സാധ്യതയുണ്ട്. ദ്രൗപദിക്ക് എല്ലാം നഷ്ടപ്പെട്ടപ്പോൾ കൃഷ്ണനെ പ്രാർഥിച്ചാണ് നഷ്ടപ്പെട്ടത് തിരികെ ലഭിച്ചത്. അതുപോലെ നിങ്ങളും വ്യാഴബുധ പ്രാർത്ഥന നടത്തി നഷ്ടപ്പെട്ടതെല്ലാം തിരികെ വരുത്താൻ ശ്രമിക്കേണ്ടതാണ്. 

വ്യാഴന്റെ 4ൽ ശനി നിൽക്കുന്നതിനാൽ അമ്മയ്ക്ക് സന്തോഷം ഉണ്ടാകും. നല്ല വിദ്യാഭ്യാസം,  കുടുംബജീവിതം എന്നിവയ്ക്ക് സാധ്യത. ടെക്നിക്കൽ വിദ്യാഭ്യാസത്തിനും അവസരം ലഭിക്കും. കുടുംബജീവിതത്തിൽ ചില താളപ്പിഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ സൂക്ഷ്മത പുലർത്തേണ്ടതാണ്. ധാരാളം യാത്രകൾ ആവശ്യമായി വരികയും ചെയ്യും. മീനത്തിന്റെ 10ൽ ശനി നിൽക്കുന്നതിനാൽ വനം വകുപ്പിലുള്ളവർക്ക് കാലം അനുകൂലം, ആധ്യാത്മികജീവിതം നയിക്കുന്നവർക്ക് പട്ടണത്തിൽ നിന്ന് അകന്നു താമസിക്കേണ്ടിവരും. സ്വകാര്യവകുപ്പിൽ ഉള്ളവർക്ക് അനുകൂലമല്ലാത്ത ഇടത്തേക്കു സ്ഥലംമാറ്റം ഉണ്ടാകാം. ദരിദ്രവിഭാഗക്കാർക്കും പ്രായമായവർക്കും ഗവൺമെന്റിന്റെ സഹായസഹകരണങ്ങൾ ലഭിക്കും. വിദേശതൊഴിൽ ഇഷ്ടപ്പെടുന്നവർക്ക് അർഹതയുടെ അടിസ്ഥാനത്തിൽ അതു ലഭിക്കും.  തീർഥാടനം നടത്താനുള്ള അവസരം ലഭിക്കും. തൊഴിലില്ലാതെ കഷ്ടപ്പെടുന്നവർക്ക് ചെറിയ തരം തൊഴിലവസരങ്ങൾ ലഭിക്കും. 

ഗുരു കന്നിയിൽ നിൽക്കുന്നതിനാൽ മർക്കടമുഷ്ടിയും മറ്റുള്ളവരെ ഭരിക്കാനുള്ള പ്രവണതയുമുണ്ടാകും. തന്നിഷ്ടക്കാരും മറ്റുള്ളവരുടെ വാക്കനുസരിക്കാത്തവരും  ഗുരുനിന്ദ നടത്തുന്നവരും കൂടും.  34–36 പ്രായമുള്ളവർക്ക് യാത്രയിൽ അപകടത്തിനു സാധ്യതയുള്ളതിനാൽ നവഗ്രഹാരാധനയോടു കൂടി യാത്രകൾ ആരംഭിക്കേണ്ടതാണ്. രണ്ടു തരം ജോലികൾ ചെയ്യുവാനും രണ്ടു തരം ധനവരവിനും സാധ്യതയുണ്ട്. സഹായികളെ പെട്ടെന്നു മാറ്റുന്ന പ്രകൃതമുണ്ടായിരിക്കും. 

വ്യാഴത്തിന്റെ 12ൽ രാഹു നിൽക്കുന്നതിനാൽ വിവാഹജീവിതത്തിൽ ശാരീരിക ബന്ധങ്ങൾക്കു ചില പ്രശ്നങ്ങൾ ഉടലെടുക്കും. കൂട്ടുകാരിൽ നിന്നു ചതി പ്രയോഗങ്ങളിലൂടെ പ്രതിസന്ധികൾ ഉണ്ടാകാനിടയുണ്ട്. 46 വയസ്സ് പ്രായക്കാർക്ക് അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ നവഗ്രഹപ്രാർഥന ആവശ്യമാണ്. സഹോദരങ്ങളുടെ ദാമ്പത്യ ജീവിതത്തിലും അസംതൃപ്തി ഉണ്ടാകും. സഹോദരങ്ങൾ ആത്മീയാഘോഷങ്ങൾ വീട്ടിൽ കൊണ്ടാടും. അമ്മ തീർത്ഥാടനകേന്ദ്രങ്ങള്‍ സന്ദർശിക്കും.  അമ്മയും അച്ഛനുമായും സ്വരച്ചേർച്ച കുറയും. സന്താനത്തെക്കൊണ്ട് മാനസികപിരിമുറുക്കം ഉണ്ടാകും. സന്താനങ്ങൾക്ക് യാത്രാവേളയിൽ അപകടം പതിയിരിക്കുന്നതിനാൽ നവഗ്രഹപ്രാർഥനയോടെ സൂക്ഷിച്ചു യാത്ര ചെയ്യേണ്ടതാണ്. ഇണയ്ക്ക് ആരോഗ്യത്തിന് പ്രശ്നങ്ങൾ ഉണ്ടാകുകയും ജോലിക്കാരെക്കൊണ്ടു വീട്ടിൽ പ്രതിസന്ധികൾ ഉണ്ടാകുകയും ചെയ്യും. 

വ്യാഴത്തിന്റെ 6ൽ കേതു നിൽക്കുന്നതിനാൽ മരിച്ചവരുടെ ശാപം കാരണമുള്ള ക്ലേശാദി അനുഭവങ്ങളുണ്ടാകും. മൃഗങ്ങളിൽ നിന്നും തൊഴിലാളികളിൽ നിന്നും അപകടങ്ങൾ ഉണ്ടാകും. നവഗ്രഹങ്ങളെയും ശ്രീപരശുരാമനെയും പ്രാർഥിച്ചു പിതൃമുക്തി നേടണം. കുടുംബജീവിതത്തിൽ അഭിപ്രായവ്യത്യാസമുണ്ടായി മനശ്ശാന്തിക്കുറവുണ്ടാകും. സഹോദരന് ആത്മീയകാര്യങ്ങളുടെ കഴിവ് കൂടുതൽ ലഭിക്കും. കുട്ടികളുടെ കുടുംബജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകും. സന്താനങ്ങൾ ധനം ധൂർത്തടിക്കും.  ഇവരുടെ ഇണ അവരുടെ സഹായികളുടെ വാക്കുകൾ വിശ്വസിച്ച് കുടുംബത്തിൽ അന്തഃഛിദ്രങ്ങൾ ഉണ്ടാകാനിടയുണ്ട്. അതുകൊണ്ട്  കുടുംബത്തിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം. പിതാവ് ആത്മീയ യാത്രകൾ നടത്തി ഒരു ഗുരുവിനെ സ്വീകരിക്കും. നേർവഴി കാണിക്കുന്ന, ഈ രാശിക്കാരുടെ വേണ്ടപ്പെട്ടവരുടെ മരണവുമുണ്ടാകാം. 

പൊതുഫലം- 

മേടം രാശിക്കാർക്കു കുടുംബകാര്യങ്ങൾ നന്നായി നിർവഹിക്കാനാകും. കർമരംഗത്ത് സാമ്പത്തികമേന്മയുണ്ടാകും. അധികാരസ്ഥാനീയരിൽ നിന്നു സഹായവും സഹകരണവും ലഭിക്കും. ഉദരസംബന്ധമായ അസുഖങ്ങളും പകർച്ചപ്പനിയും പിടിപെടാൻ സാധ്യതയുണ്ട്. 

ഗൃഹനിർമാണം ആഗ്രഹിക്കുന്നവർ ചിങ്ങമാസം വരെ നിർത്തിവയ്ക്കണം.  താങ്കളുടെ കർമദോഷം കൊണ്ടുള്ള ദുരിതങ്ങൾ ചിങ്ങമാസം വരെ അലട്ടിക്കൊണ്ടിരിക്കും. വിദേശയാത്രയ്ക്കുള്ള അനുമതി ലഭിക്കും. അങ്ങനെ ലഭിക്കുന്ന തൊഴിൽ കൊണ്ട് പൂർണഗുണമുണ്ടാകുമോയെന്ന് അന്വേഷിച്ച ശേഷം മാത്രം പോകുക. സഹായസ്ഥാനീയരെയും സഹപ്രവർത്തകരെയും അനുനയിപ്പിക്കുന്നതിൽ വിജയിക്കും. അപകടങ്ങളിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടും. പുതിയ കൂട്ടുകെട്ടുകൾ ഗുണാനുഭവങ്ങൾ ഉണ്ടാക്കും. എഴുത്തുകുത്തുകൾ വഴി നേട്ടമുണ്ടാകും. പൊതുജന സേവകർക്ക് കാലം അനുകൂലം. ഊഹക്കച്ചവടത്തിൽ നേട്ടവും, ഉദ്യോഗക്കയറ്റവും സ്ഥലംമാറ്റവും ലഭിക്കും. പ്രണയസാഫല്യവും ഇഷ്ടജനസഹവാസവും ഉണ്ടാകും. പൂർവികസ്വത്ത് ലഭിക്കും. കലാസാഹിത്യ പ്രവർത്തനം മൂലം ഗുണാനുഭവമുണ്ടാകും. ഭാഗ്യക്കുറിയോ ചിട്ടിയോ കിട്ടുന്നതിലൂടെ കടമോചനം സാധ്യമാകും. വിദ്യാർഥികൾക്ക് ഇഷ്ടവിഷയത്തിൽ ഉപരിപഠനത്തിനു സാധ്യത. ബിസിനസ്സിൽ അഭിവൃദ്ധിയുണ്ടാകും. വിശ്വാസവഞ്ചനയ്ക്ക് പാത്രമാകാതെ ശ്രദ്ധിക്കണം. പരസ്യങ്ങളിൽ ഭ്രമിച്ച് മാനധനനഷ്ടം വരാതെ ശ്രദ്ധിക്കണം. എതിരാളികൾ സൂത്രത്തിൽ കരുക്കൾ നീക്കും. ദൂരയാത്ര വേണ്ടിവരും. വളരെക്കാലമായി തീർപ്പാകാതെ കിടക്കുന്ന കേസിൽ അനുകൂലവിധിയുണ്ടാകും. പൊതുവേദികളിൽ ശോഭിക്കുമെങ്കിലും ശത്രുക്കളുടെ ഒളിയമ്പുകൾ ഏൽക്കാന്‍ സാധ്യതയുള്ളതിനാൽ ശനി കേതു ഗ്രഹപ്രീതി വരുത്തി മാത്രം പങ്കെടുക്കുക. ജാമ്യം നിൽക്കുകയോ ധനം കടം കൊടുക്കുകയോ ചെയ്യുന്നതു പ്രശ്നമുണ്ടാക്കുമെന്നതിനാൽ അതിൽ നിന്നു പരമാവധി പിന്തിരിയണം. വളരെക്കാലമായി ആഗ്രഹിക്കുന്ന പുണ്യദേവാലയ സന്ദർശനം സാധ്യമാകും. എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും ഗണപതിയെ മനസ്സിൽ വിചാരിച്ച് ഒന്നും കണ്ടില്ല കേട്ടില്ല എന്നു പറഞ്ഞു കഴിയണം. പല കാരണത്താൽ വിവാഹം തടസ്സമായിരുന്നവർക്ക് അതുമാറി അർഹതയുടെ അടിസ്ഥാനത്തിൽ തീർച്ചയായും മംഗല്യഭാഗ്യമുണ്ടാകും. പുതിയ ജോലി സാധ്യതയുണ്ടാകും. ധനസ്ഥിതി മെച്ചമായിരിക്കും. ഉദ്യോഗം താമസസ്ഥലം മാറ്റം കാണുന്നു. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. വിദ്യാഭ്യാസ സംബന്ധമായി താമസസ്ഥലം മാറുന്ന സൗകര്യവുമുണ്ടാകും. പ്രേമബന്ധങ്ങളുണ്ടാകും. സേവനരംഗത്ത് പ്രാഗല്ഭ്യം തെളിയിക്കാൻ പറ്റിയ സമയം. അവസരം പാഴാക്കരുത്, ഉയർച്ചയും പ്രമോഷനും ലഭിക്കും. പാർട്ണർഷിപ് ബിസിനസിൽ തോൽവി സംഭവിക്കുമെന്നതിനാൽ പിന്മാറണം. വസ്തുഗൃഹ കൈമാറ്റത്തിന് അനുകൂലമാണ്. 

അച്ഛനും അമ്മയും അച്ഛന്റെ പൂർവകുടുംബത്തിലും അമ്മയുടെ പൂർവകുടുംബത്തിലും ധനനഷ്ടത്തിനു സാധ്യത കാണുന്നു. അമ്മയുടെ ആയുസ്സ്, ആരോഗ്യം തൃപ്തികരമല്ല. അമ്മയുടെ വീട്ടിൽ കള്ളൻ കയറി ധനനഷ്ടം ഉണ്ടാകാൻ സാധ്യത. അച്ഛന്റെയുമമ്മയുടെയും തൊഴിൽ ഭാവം ഗുണകരമാണ്. 

അച്ഛന്റെയും അമ്മയുടെയും ആദ്യ ഇളയസഹോദരങ്ങൾ അവരുടെ ഇണയുമായി അഭിപ്രായവ്യത്യാസത്തിനു സാധ്യത. കുടുംബപ്രശ്നത്തിനും സാധ്യത. തൊഴിൽഭാവവും മോശമാണ്. അവരുടെ സന്താനത്തിനു പഠനം മോശമായിരിക്കും. 

അച്ഛന്റെയും അമ്മയുടെയും രണ്ടാമത്തെ ഇളയസഹോദരങ്ങളുടെ കുടുംബജീവിതം തൃപ്തികരമായിരിക്കും. സാമ്പത്തികശേഷി നന്നായിരിക്കും. സന്താനങ്ങളുടെ പഠനം മോശമാണ്. തൊഴിൽഭാവം അനുകൂലം. 

അച്ഛന്റെയും അമ്മയുടെയും ആദ്യ മൂത്തസഹോദരങ്ങൾക്കു തൊഴിൽഭാവം മോശം.  സന്താനത്തിന്റെ ദാമ്പത്യവും പഠനവും മോശം, ധനസ്ഥിതി നല്ലത്. 

അച്ഛന്റെയും അമ്മയുടെയും രണ്ടാമത്തെ മൂത്ത സഹോദരങ്ങൾക്കു ദാമ്പത്യം മോശം.  ആരോഗ്യം, ധനം മോശം. സന്താനങ്ങള്‍ക്ക് ക്ലേശാനുഭവങ്ങൾ ഉണ്ടാകും. 

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.