Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുണർതം നക്ഷത്രക്കാർ വിദ്യയിൽ മികവുള്ളവർ...

Birth Star Special Representative image

ഈ നക്ഷത്രക്കാർ‌ മാന്യന്മാരായിരിക്കും. ചുറുചുറുക്കുള്ളവരുമായിരിക്കും. കാര്യങ്ങൾ പെട്ടെന്നു ഗ്രഹിച്ച് മറ്റുള്ളവർ‌ക്കു പകർന്നുകൊടുക്കും. വിദ്യയുടെ കാര്യത്തിൽ കേമരാണ്. കളിയിലും വ്യായാമത്തിലും പ്രോത്സാഹനം നൽകി ആരോഗ്യം പരിപാലിക്കണം. ആഡംബരങ്ങൾ ഒഴിവാക്കണം. എല്ലിനും പല്ലിനും ബലം ഉണ്ടാക്കുന്ന ആഹാരം നൽകേണ്ടതാണ്. ശരിയല്ലെന്നു തോന്നുന്ന കാര്യങ്ങൾ വെട്ടിത്തുറന്നു പറയും. കഴിവും ഭാഗ്യവും കലാനൈപുണ്യവും സഞ്ചാരശീലവും ഉണ്ടായിരിക്കും. ദാനധർ‌മിഷ്ഠരും ദൈവവിശ്വാസികളും ഉപദേശങ്ങൾ സ്വീകരിക്കുന്നവരും നേതൃപാടവവും കീർത്തിയും ഉള്ളവരും ആണ്. പെട്ടെന്നു നിരാശരാകും. ഉന്നതപദവികളും പ്രശസ്തിയും ലഭിക്കുന്നവരും മാപ്പെന്ന വാക്ക് അറിയാത്തവരും കളവ്‌ ഇഷ്ടപ്പെടാത്തവരും സ്ഥിരമായി ആരോടും സ്നേഹമില്ലാത്തവരും വളഞ്ഞ വഴി സ്വീകരിക്കാത്തവരും ഏതു കാര്യവും നീട്ടിവച്ചു ധൃതിപിടിച്ച്‌ അവസാനം ചെയ്തുതീർക്കുന്നവരും ആയിരിക്കും. ഗവേഷണ നിരീക്ഷണത്തിൽ കൗതുകമുള്ള ഇവർ ഒതുങ്ങിക്കൂടാനിഷ്ടപ്പെട്ടില്ല. കിണറ്റിലെ തവളയെപ്പോലെ ഒളിച്ചിരിക്കാൻ‌ ഇഷ്ടമില്ലാത്തവരാണ്.

വിദേശപഠനത്തിനുള്ള അവസരം ഒഴിവാക്കരുത്. ഗണപതിക്ക് ഹോമം നടത്തണം. ശ്രീകൃഷ്ണനെയും മൂകാംബികയെയും ഭജിക്കണം. നെയ് വിളക്ക്, അരവണപ്പായസം, കരിക്കഭിഷേകം എന്നിവ നടത്തുക. കുട്ടിക്കാലത്ത് നടത്തേണ്ട പ്രതിരോധകുത്തിവയ്പുകൾ നിർ‌ബന്ധമായും നടത്തണം. വ്യായാമം, യോഗ എന്നിവ നടത്തുന്നതു ജീവിതവിജയത്തിനു നല്ലതാണ്.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: