Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുണർതം, കരുതലിന്റെ കാലം

astro-love-star

കാര്യങ്ങൾ ബുദ്ധിപൂർവ്വം മനസ്സിലാക്കുകയും, അടുക്കും ചിട്ടയോടെ പ്രയോഗത്തിൽ കൊണ്ടുവരികയും, ബുദ്ധിശാലികളായ ഇവർ പെട്ടെന്ന് കാര്യങ്ങൾ ഗ്രഹിക്കാനും, എടുത്തുചാടാതെയും, ധൃതി വയ്ക്കാതെയും ചിന്തിച്ച് ഫലത്തിലെത്തിക്കും. മധുരമായും അർത്ഥപൂർണ്ണമായും സംസാരിക്കും. പൊള്ളത്തരം പറയുകയില്ല. ശാസ്ത്രജ്ഞരാകാൻ സാധ്യതയുള്ളവരാണ്. സുഖലോലുപരാണ്. ആഹാരപ്രിയരാണ്. നല്ല സ്ത്രീകളെ ബഹുമാനിക്കും. കാമത്രികോണ രാശിയായതിനാൽ സ്വാർത്ഥികളായിരിക്കും. പണത്തിനു വേണ്ടിയെ എന്തും ചെയ്യുകയുള്ളു. മറ്റുള്ളവരെ കുറ്റം പറയുന്നവരായിരിക്കും.

വിഷുഫലം ചില ഗ്രഹങ്ങൾ പ്രതികൂലമായി നിൽക്കുന്നതിനാൽ കരുതലോടെ മുന്നോട്ടു പോകണം. ജാതകമനുസരിച്ച് നല്ല സമയമാണെങ്കിൽ വരുമാനം വർദ്ധിക്കും. സന്തോഷവും ആത്മവിശ്വാസവും വർദ്ധിക്കും. അവിവാഹിതർക്ക് വിവാഹം നടക്കാനും വിവാഹിതർക്ക് കുടുംബജീവിതം സുഖകരമാകും. കുടുംബ ഓഹരികൾ ലഭിക്കും. ബിസിനസ്സ് തുടങ്ങാനാഗ്രഹിക്കുന്നവർക്ക് കാലം അനുകൂലം. സഹായ സഹകരണങ്ങൾ ലഭിക്കും. വാഹനത്തിനും ഗൃഹത്തിനും അറ്റകുറ്റപ്പണികൾ അത്യാവശ്യമായി വരും. താമസിക്കുന്ന വീടിനടുത്ത് ശത്രുക്കളുള്ളതിനാൽ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് ജീവിക്കുക. ഉപരി പഠനസാധ്യത കുറവായതിനാൽ നല്ലരീതിയിൽ പ്രവർത്തിച്ച് നേടണം. സന്താനദുരിതത്തിന് സാധ്യത.

പരിഹാരം ശിവനെയും, കൃഷ്ണനെയും, ഹനുമാനെയും പ്രാർത്ഥിക്കുക. രാശിരത്നം, നക്ഷത്രരത്നം ഗോമേദകം ഭാഗ്യം വർദ്ധിപ്പിക്കും. പച്ച, തേൻ നിറ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. മഞ്ഞപുഷ്യരാഗം, പച്ച, മഞ്ഞ എന്നിവയും ഭാഗ്യം ഉണ്ടാക്കിതരും. പിതൃക്കളുടെ പ്രീതി സമ്പാദിക്കണം. പഞ്ചാമൃതം, കരിക്കഭിഷേകം, നെയ്‌വിളക്ക്, ഗണപതിക്ക് മുക്കുറ്റിപ്പൂ സമൂലം ഗണപതിഹോമം എന്നിവ നടത്തണം.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: