Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹു കേതു മാറ്റം – 2016

astro-rahu-kethu Representative Image

2016 ജനുവരി 29 (1191 മകരം 15) വെള്ളിയാഴ്ച രാഹുകേതുക്കൾക്കു രാശിമാറ്റമാണ്. രാഹു കന്നിയിൽ നിന്നു ചിങ്ങത്തിലേക്കും കേതു മീനത്തിൽ നിന്നു കുംഭത്തിലേക്കും മാറുന്നു. തുടർന്ന് ഏകദേശം ഒന്നരവർഷക്കാലം രാഹുകേതുക്കൾ ഇതേ രാശിയിൽ ഉണ്ടായിരിക്കും. ഈ മാറ്റം എല്ലാ നക്ഷത്രക്കാരെയും സ്വാധീനിക്കും. ഈ സ്വാധീനത്തിന്റെ സംക്ഷിപ്തഫലമാണു തുടർന്നുള്ളത്. രാഹുകേതുക്കൾ രാശി മാറുന്ന ഫലം. ‘ചിങ്ങം രാശിയിലേക്കു രാഹുവും കുംഭത്തിലേക്കു കേതുവും പ്രയാണം ചെയ്യുന്നു. ഇതനുസരിച്ചുള്ള 12 കൂറുകളുടെയും ഫലം വായിക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

ഇലക്ട്രിസിറ്റി, ജലസംഭരണവകുപ്പ്, ആശുപത്രി സംബന്ധമായി ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. പല മേഖലകളിലും വരുമാനം കണ്ടെത്തും. സത്യസന്ധമായ പ്രവൃത്തിയാൽ അയൽവാസികൾക്ക് പ്രിയങ്കരരാകും. വിദ്യാർഥികൾ അപകീർത്തി വരാതെ ശ്രദ്ധിക്കുക. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. സർക്കാർ ഉദ്യോഗസ്ഥർക്കു ചില പ്രശ്നങ്ങൾ വരാനിടയുണ്ട്. പിതാവും ജ്യേഷ്ഠനുമായി സ്വരച്ചേർച്ചക്കുറവ് ഉണ്ടാകും. പിതാവിനാൽ മാനസികദുഃഖം വരാനിടയുണ്ട്. അനുസരണയുള്ള ഭൃത്യന്മാരെ ലഭിക്കും. അറിവ്, വിജയം, ജീവിതസൗകര്യങ്ങൾ എന്നിവ പ്രതീക്ഷിക്കാം. അടിക്കടി യാത്ര ചെയ്യേണ്ടിവരും. പുത്രലബ്ധിക്കുള്ള അവസരമാണ്. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടും.

ഇടവക്കൂറ് (കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

കുടുംബാഭിവൃദ്ധിയുണ്ടാകും. വ്യവസായത്താൽ ധാരാളം സമ്പാദിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് ഉന്നതസ്ഥാനലബ്ധി പ്രതീക്ഷിക്കാം. ധനാഗമനത്തിന്റെയും പ്രശസ്തിയുടെയും സമയമാണ്. ഭാര്യയ്ക്കും മാതാവിനും ആരോഗ്യവും മാനസികസന്തോഷവും ലഭിക്കും. സഹോദരങ്ങളാലും സുഹൃത്തുക്കളാലും മതിപ്പുകുറവ് അനുഭവപ്പെടും. സർക്കാരിൽ കോൺട്രാക്റ്റ് എടുത്ത് ചെയ്യുന്നവർക്ക് ലഭിക്കാനുള്ള ബിൽ പാസായി ലഭിക്കും. വരാവുന്ന സങ്കടങ്ങളെ തരണം ചെയ്യാനുള്ള കഴിവ് ഉണ്ടാകും. പ്രവൃത്തികൾ ഉന്നതമായിരിക്കും. ആത്മവിശ്വാസം ഉണ്ടാകും. സാഹസങ്ങൾ ചെയ്യും. ഈശ്വരവിശ്വാസമുണ്ടാകും. മാതുലന്മാരാൽ മാനസികവിഷമതകൾ അനുഭവപ്പെടും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും.

മിഥുനക്കൂറ് (മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

തൊഴിലഭിവൃദ്ധിയുണ്ടാകും. സ്വർണാഭരണങ്ങൾ വാങ്ങാവുന്നതാണ്. നൃത്തം, സംഗീതം, മറ്റു കലകൾ‌ എന്നിവയിൽ‌ പാണ്ഡിത്യം ഉണ്ടാകും. പ്രേമിതാക്കള്‍ക്കു പ്രേമസാഫല്യത്തിന്റെ സമയമാണ്. വ്യാപാരം ചെയ്യുന്നവർക്ക് അൽപലാഭം ലഭ്യമാകും. കൂട്ടുവ്യാപാരം ആരംഭിക്കാവുന്നതാണ്. സൽപ്രവൃത്തികളിൽ മനസ്സ് ചെല്ലും. ഭരണകക്ഷിയുടെ എതിർകക്ഷി നേതാക്കൾക്ക് അനുകൂല സമയമാണ്. സുഹൃത്തുക്കളോടും അയൽവാസികളോടും സ്നേഹമായി പ്രവർത്തിക്കും. അന്യർക്ക് അത്യാവശ്യമായ സമയത്ത് സഹായിക്കാൻ കഴിയാതെ പോകും. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. സഹോദരഐക്യം കുറയും. മനോബലവും ശരീരസുഖവും ലഭ്യമാകും.

കർക്കടകക്കൂറ് (പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. വാക്ചാതുര്യമുണ്ടാകും. സത്യസന്ധത കുറവായിരിക്കും. ത്യാഗമനസ്കതയോടു കൂടി പ്രവർത്തിക്കും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. അൽപം അലസതയുണ്ടാകും. ആൺസന്താനങ്ങൾക്കു ദോഷകരമായ സമയമാണ്. ചില സുഹൃത്തുക്കളുമായി പിണക്കം വരാനിടയുണ്ട്. പരുഷമായ വചനങ്ങൾ സംസാരിക്കും. നല്ല സന്താനലബ്ധിക്കുള്ള അവസരമാണ്. നൃത്തസംഗീതക്ലാസുകൾ നടത്തുന്നവർക്ക് അധിക ധനലാഭം പ്രതീക്ഷിക്കാവുന്നതാണ്. വ്യാപാരത്താൽ അധികലാഭം ലഭിക്കും. സർക്കാരിൽ ഉയർന്ന ഉദ്യോഗസ്ഥർക്ക് അനുകൂലമായ സമയമാണ്. മന്ത്രിസഭാ അംഗങ്ങള്‍ക്ക് സ്ഥാനലബ്ധിയും പ്രശസ്തിയും ഉണ്ടാകും. ഉപദ്രവങ്ങൾ, രോഗം എന്നിവ വരാനിടയുണ്ട്. പെൺസന്താനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക) ജീവിതപുരോഗതിയുടെ സമയമാണ്. പല മേഖലകളിലും വരുമാനം വന്നുചേരും. എല്ലാ കാര്യങ്ങളും നിറവേറ്റുന്നതിൽ സാമർ‌ഥ്യവും കഴിവും ഉണ്ടാകും. പുത്രലബ്ധിയുടെ സമയമാണ്. സ്വന്തമായി കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ എന്നിവ ചെയ്യുന്നവർക്കു മികച്ച ലാഭം പ്രതീക്ഷിക്കാം. മോഷണഭയം ഉണ്ടാകും. ചെലവുകൾ വരാവുന്നതാണ്. നീർ സംബന്ധമായ രോഗം, യാത്രാക്ലേശം എന്നിവ വരാനിടയുണ്ട്. അഡ്വക്കറ്റുമാർക്ക് കേസുകൾ ജയിക്കാനുള്ള സന്ദർഭമാണ്. ധാരാളം സമ്പാദിക്കും. ഹാസ്യകലാപ്രകടനക്കാർ‌ക്കു ധനവരവും പുരസ്കാരങ്ങളും ലഭിക്കും. പാർട്ടിപ്രവർത്തകർക്ക് അനുയോജ്യമായ സമയമാണ്. റബർ‌, തടി, സുഗന്ധദ്രവ്യങ്ങൾ‌ എന്നിവയാൽ‌ വ്യാപാരം ചെയ്യുന്നവർക്കു മികച്ച ലാഭം ലഭിക്കും. മലപ്രദേശങ്ങളിൽ സഞ്ചരിക്കാനുള്ള സന്ദർഭം കാണുന്നു.

കന്നിക്കൂറ് (ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക) വിദേശത്തു ജോലിക്കായി പരിശ്രമിക്കുന്നവർക്കു ലഭിക്കും. വ്യാപാര അഭിവൃദ്ധിയുണ്ടാകും. അഗ്നിസംബന്ധമായും ലോഹങ്ങളാലും തൊഴിൽ അഭിവൃദ്ധിപ്പെടും. കുടുംബത്തിൽ നിന്നും സൗജന്യം ലഭിക്കുന്നതല്ല. അനുയോജ്യമല്ലാത്ത സൗഹൃദബന്ധം പുലർത്തും. അവരാൽ പലവിധ ധനനഷ്ടങ്ങൾ വരാനിടയുണ്ട്‌. ക്ഷേത്രദർശനം, തീർഥാടനം എന്നിവയ്ക്കുള്ള സമയമായി കാണുന്നു. ബന്ധുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. ദാനധർമങ്ങൾ ചെയ്യുമെങ്കിലും പ്രവൃത്തികളിൽ തരക്കുറവ് അനുഭവപ്പെടും. ലുബ്ധമായി ചെലവഴിക്കുമെങ്കിലും സൽക്കർമങ്ങൾക്കായി ധനം ചെലവഴിക്കും. പിതൃവഴി ഭൂസ്വത്തുക്കൾ വിൽക്കാനും വേറെ വസ്തു വാങ്ങാനും കഴിയും. കുടുംബത്തിൽ നിന്നു മാറി താമസിക്കും.

തുലാക്കൂറ് (ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക) ബാങ്ക്, കേന്ദ്ര ഗവൺമെന്റ് ഉദ്യോഗത്തിനായി പരീക്ഷ എഴുതിയവർ‌ക്കു ലഭിക്കും. സഹോദര ഐക്യം പ്രതീക്ഷിക്കാം. വെള്ളി, കാരിയം മുതലായ ലോഹങ്ങളാൽ തൊഴിൽ ചെയ്യുന്നവർക്കു മികച്ച ലാഭം ലഭിക്കും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. മാതാവിനോടു സ്നേഹമായിരിക്കും. സ്വർണക്കട, വെള്ളിക്കടകളിൽ വ്യാപാരം വർധിക്കും. അടിക്കടി യാത്ര ചെയ്യേണ്ടിവരും. എല്ലാ മേഖലയിലും വിജയപ്രാപ്തിയുണ്ടാകും. പുത്രഭാഗ്യം, അറിവ് എന്നിവ ഉണ്ടാകും. വ്യാപാര വ്യവസായത്താൽ അധികലാഭം ലഭിക്കും. മനോവ്യാകുലത അനുഭവപ്പെടുന്നതാണ്.

വൃശ്ചികക്കൂറ് (വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട) കുടുംബാഭിവൃദ്ധിയുണ്ടാകും. നിലം, വാഹനം എന്നിവയാൽ ചെലവു വരും. അർഥം ഇല്ലാത്ത പ്രവൃത്തികൾ ചെയ്യും. ആർമി ഉദ്യോഗസ്ഥർക്കും അനുയോജ്യമായ സമയമാണ്. അഡ്വക്കറ്റുമാർക്കു പല നേട്ടങ്ങളും ലഭിക്കും. ശത്രുക്കൾ വരാനിടയുണ്ട്. മാതാപിതാക്കളാൽ സന്തോഷം ലഭിക്കുന്നതല്ല. നല്ല സ്ത്രീ സൗഹൃദബന്ധത്താൽ പലവിധ നന്മകൾ ഉണ്ടാകും. നൃത്ത സംഗീത കലാ മേഖലകളിൽ പഠിക്കാവുന്നതാണ്. നേരായ ജീവിത രീതിയായിരിക്കും. മാതാപിതാക്കളോട് എല്ലാ കാര്യങ്ങൾക്കും അഭിപ്രായം ആരായും. അനുസരണയുള്ള ഭൃത്യന്മാരെ ലഭിക്കും. സ്വന്തമായി വ്യവസായം, കൃഷി ചെയ്യുന്നവർക്ക് പ്രതീക്ഷിച്ച നേട്ടം ലഭ്യമാകും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക) സി.എ, ക്ലാർക്ക് സംബന്ധമായ തസ്തികയിലേക്കു പരിശ്രമിക്കാവുന്നതാണ്. പ്രവാസി മലയാളികൾക്ക് എല്ലാവിധ സൗഭാഗ്യങ്ങളും ലഭിക്കും. വിദേശത്ത് ഉപരിപഠനത്തിനായി പരിശ്രമിക്കുന്നവർ‌ക്കു പ്രവേശനം ലഭിക്കും. പല ജനങ്ങളുടെ ജീവിതരീതിയും രാജ്യങ്ങളെക്കുറിച്ചും അറിയാനുള്ള സമയമാണ്. പാർട്ടിപ്രവർത്തകർക്ക് അനുയോജ്യമായ അവസരമാണ്. ബ്രാഹ്മണരെയും അതിഥികളെയും സൽക്കരിക്കും. സർക്കാര്‍ ഉദ്യോഗസ്ഥർക്ക് അനുകൂല സമയമാണ്. പഠനത്തില്‍ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും. പൊതുമേഖലാരംഗത്തു പ്രതീക്ഷിച്ച നേട്ടം കൈവരിക്കും. പുണ്യകർമങ്ങൾ ചെയ്യും. തലവേദന, പിത്തം സംബന്ധമായി രോഗം വരാവുന്നതാണ്. സൽസ്വഭാവം ഉണ്ടാകുമെങ്കിലും കോപിഷ്ഠരായിരിക്കും.

മകരക്കൂറ് (ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക) പട്ടാളത്തിലോ പൊലീസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്കു കാര്യസാധ്യതയുടെ സമയമാണ്. എല്ലാവരാലും പ്രശംസിക്കപ്പെടും. അഗ്നിമൂലമായി ആദായം ലഭിക്കും. യന്ത്രശാലകളിൽ ബിസിനസ് വർധിക്കും. പ്രശസ്തിയും വിദ്യാഭ്യാസ പുരോഗതിയും ഉണ്ടാകും. സഹോദരങ്ങൾക്കു നന്മയുണ്ടാകുന്നതല്ല. പുണ്യമല്ലാത്ത പ്രവൃത്തികൾ ചെയ്യും. ശരീരബലവും മനോബലവും കുറയും. സാമ്പത്തികനില സ്ഥിരമായിരിക്കുന്നതല്ല. ധനനഷ്ടം വരാനിടയുണ്ട്. രോഗം തിരിച്ചറിയാതെ വിഷമിക്കും. കഠിനമായി പ്രയത്നിക്കും. അധ്യക്ഷത വഹിക്കാനുള്ള സന്ദർഭം ഉണ്ടാകാം. ജ്യോതിഷം, കുറി പറയുന്നവർക്ക് ധാരാളം ധനം വന്നുചേരും. ശയനസുഖം ലഭിക്കും. അപ്രതീക്ഷിതമായി ഭാഗ്യങ്ങൾ വരാവുന്നതാണ്. പിതാവിനാൽ മാനസികവിഷമവും രോഗത്തിനായി ധനചെലവും ഉണ്ടാകും.

കുംഭക്കൂറ് (അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക) കോളജ് അധ്യാപകർ, പട്ടാളമേധാവി മുതലായ ഉയർന്ന തസ്തികയിലേക്കു പരിശ്രമിക്കാം. ഉദാരമനസ്കതയോടു കൂടി പ്രവർത്തിക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കു വിജയസാധ്യതയുണ്ടാകും. കഥ, കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങളും പ്രശസ്തിയും ലഭിക്കും. ആത്മാർഥതയുള്ള ഉപദേശകരെ ലഭിക്കും. മാതൃകുടുംബത്താൽ ദുഃഖം വരാവുന്നതാണ്. ശത്രുഭയം ഉണ്ടാകും. സ്വതന്ത്രചിന്തകരായിരിക്കും. സ്വന്തം ഇഷ്ടത്തിനു പ്രാധാന്യം നൽകും. ദമ്പതികളിൽ ഒരാൾക്ക് ആരോഗ്യഭംഗം വരും. മനോചഞ്ചലം ഉണ്ടാകും. എണ്ണ, ഉരം മുതലായ കമ്പനികൾക്ക് അധികലാഭം ലഭിക്കും. വ്യാപാര കാർഷിക വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടും.

മീനക്കൂറ് (പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി) സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. സ്വയംപ്രയത്നത്താൽ പുരോഗമനമുണ്ടാകും. ഭാര്യയാലും സന്താനങ്ങളാലും മാനസികസന്തോഷമുണ്ടാകും. സ്വന്തമായി ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ ലഭിക്കും. എതിരാളികളാലും ശത്രുക്കളാലും ഭയം ഉണ്ടാകും. ചെറുകിട, വൻകിട വാഹനം, ഇരുമ്പ്‌ എന്നിവ സംബന്ധമായി വ്യാപാരം ചെയ്യുന്നവർക്കു മികച്ച നേട്ടം ലഭിക്കും. ഗുരുക്കന്മാരെ സന്ദർശിക്കാനുള്ള സന്ദർഭം ഉണ്ടാകും. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടും. വിവാഹതടസ്സം അനുഭവപ്പെടും. സർക്കാരില്‍ പെൻഷൻ, വായ്പ മുതലായവയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർക്കു ലഭിക്കും. ഗൃഹം നിർമിക്കാൻ ഉചിതമായ സമയമാണ്. നവീന ഗൃഹോപകരണങ്ങൾ വാങ്ങും. വിനോദയാത്രയ്ക്ക്‌ അവസരം ലഭിക്കും.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ ദേശികം

പത്താംകല്ല് പുതിയ പാലത്തിനും ശാസ്താക്ഷേത്രത്തിനും ഇടത്‌വശം

നെടുമങ്ങാട് തിരുവനന്തപുരം

കേരള പിൻ 695541

ഫോൺ - 0472- 2813401

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.