Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുയോഗം വന്നാൽ പെട്ടെന്നു ദേഷ്യം വരും...

angry

മേടം രാശിയുടെ 5ൽ ഗ്രഹം നിന്നാൽ∙ രവി നിന്നാൽ ധൂർത്താളിയും, അടിച്ചുപൊളിച്ച് ജീവിക്കുന്നവനും, രാജകീയ പദവിയില്‍ ജീവിക്കുന്നവനും, പേരെടുക്കുന്നവനും, സ്ത്രീകൾക്കു വേണ്ടി കൂടുതൽ കഷ്ടപ്പെട്ട് നേട്ടങ്ങൾ ഉണ്ടാക്കിക്കൊടുക്കും. കുജനും കൂടി നിന്നാൽ. മഞ്ഞപ്പിത്തം വരാം, ക്രൂരനും കഠിനാധ്വാനിയും ആകും. വ്യാഴൻ നിന്നാൽ ശിൽപകലയിൽ താൽപര്യമുണ്ടാകും. എൻജിനീയറിങ് മേഖലയിലും ക്ഷേത്രനിർമ്മാണത്തിലും അഗ്രഗണ്യനും, പൂന്തോട്ടം, ജലാശയം എന്നിവയിൽ തൽപരനും സ്വന്തം ആൾക്കാരുമായി താമസം ഇഷ്ടപ്പെടുന്നവനും ആകും. രാഹുയോഗം വന്നാൽ പെട്ടെന്നു ദേഷ്യം വരുന്നവനും ചീത്തപ്പേരു സമ്പാദിക്കുന്നവനും പെരുമാറ്റദോഷം കാരണം അന്യരാൽ വെറുക്കപ്പെടുന്നവരും ആകും. ശനി നിന്നാൽ മറ്റുള്ളവർക്ക് പ്രതിബന്ധങ്ങളുണ്ടാക്കി മറ്റുള്ളവരുടെ പേരിന് കളങ്കമുണ്ടാക്കി അവരെ തരംതാഴ്ത്തും. ബുധൻ നിന്നാൽ ധൂർത്താളിയാകും. നിയമത്തെയും ചട്ടത്തെയും അനുസരിക്കാതെ സമൂഹത്തിനും ഗവൺമെന്റിനും തലവേദനയാവുകയും ചെയ്യും. എന്നാൽ എഴുത്തിൽ പ്രഗല്ഭനും നല്ല പേഴ്സണാലിറ്റിയു ഉള്ളവനുമായിരിക്കും. നല്ല സന്താനം ലഭിക്കും, അച്ഛനെ സ്നേഹിക്കുന്നവനുമായിരിക്കും. ഉയർച്ചയുള്ളവനും പഠിത്തമുള്ളവനും ബുദ്ധിമാനും വേട്ടയാടൽ ഇഷ്ടപ്പെടുന്നവനുമായിരിക്കും. മൂത്തസഹോദരന്റെ ഭാര്യയുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. പൂരം 2-ാം പാദത്തിൽ ആദിത്യൻ നിന്നാൽ അമ്മയ്ക്കോ ഇണയ്ക്കോ മുഖത്ത് പൊള്ളലേൽക്കാം. ഇളയസഹോദരങ്ങൾക്കു ജീവിതവിജയം ഉണ്ടാകും. 22 മുതൽ ആരോഗ്യത്തിനു പ്രശ്നങ്ങളുണ്ടാകും. രവിചന്ദ്രയോഗം സന്താനത്തിനു ക്ലേശവും അമ്മയ്ക്ക് സന്തോഷജീവിതവും ഉണ്ടാകും. രവികുജ യോഗം അഗ്നിസംബന്ധമായ അത്യാഹിതം ഉണ്ടാകും. രവി ബുധ യോഗം ഇളയവരുമായി അഭിപ്രായവ്യത്യാസവും ജാതകന് ഒടിവിനും ചതവിനും സാധ്യത. തൊഴിലിൽ ഉയർച്ചയുണ്ടാകും.

രവി ഗുരു യോഗം മതപരമായ കാര്യത്തിലും ദൈവവിശ്വാസത്തിലും ഉയർച്ചയുണ്ടാകും. ഭരണി നക്ഷത്രത്തൽ ആദിത്യൻ സഞ്ചരിക്കുമ്പോൾ ഗുരു യോഗം ചെയ്താൽ ലൗകികാസക്തികൂടും. രവിശുക്ര യോഗം വന്നാൽ ഉത്തമസന്താനം ലഭിക്കും. രവി ശനി യോഗം വന്നാൽ പൊതുജനങ്ങൾക്ക് ഉപകാരങ്ങൾ ചെയ്യുന്നവനായിരിക്കും, ഒപ്പം ഉയർന്ന പദവിയിലും ചെന്നെത്തും. രവിരാഹു യോഗം അച്ഛനും അച്ഛന്റെ അച്ഛനും വിദേശവാസം ഉണ്ടാകാം. ജ്യോതിഷിയുമാകാം. അശ്വതിയിൽ രവി നിന്നാൽ അന്ധമായ ഈശ്വരവിശ്വാസിയാകും. ഭരണിയിൽ നിന്നാൽ പ്രേമബന്ധത്തിലേർപ്പെടുകയും വിവാഹത്തിൽ കലാശിക്കുകയും ചെയ്യും. കാർത്തികയിൽ നല്ല ഫലങ്ങൾ ലഭിക്കും.

മകം 1-ാം പാദത്തിൽ നിന്നാൽ ദരിദ്രനായിരിക്കും, വീട്ടുജോലിക്കാരനും. ലഗ്നവും ഇവിടെ വന്നാൽ അന്ധനുമായിരിക്കും. 2-ാം പാദത്തിൽ, യാത്രകളിൽ അലച്ചിലും, ക്ഷീണവും, വിശപ്പും, കണ്ണിന്‌ അസുഖവും, കാലിന്‌ അസുഖവും ഫലം. രവിശനി യോഗം വന്നാൽ രക്ഷകർത്താക്കളുമായി പിണങ്ങി ജീവിക്കും. മകം 3-ാം പാദം, രവികുജശനി യോഗം വന്നാൽ ജനിക്കുന്ന കുട്ടി ബാല്യത്തിൽ ഏറെ ദുരിതമനുഭവിക്കും. മകം 4-ാംപാദത്തിൽ 3 ൽ പറയുന്നതിനു പുറമെ മധ്യവയസു വരെ ജീവിക്കും. തൊഴിൽരഹിതനും സ്വത്തില്ലാത്തവനുമാകുകയും ചെയ്യും.

പൂരം നക്ഷത്രത്തിൽ ആദിത്യൻ നിന്നാൽ

ആദിത്യന് ചന്ദ്രനുമായി യോഗം വന്നാൽ ബന്ധുക്കളും, പൊതുജനങ്ങളും ശത്രുക്കളുമായി മാറും. ഇതൊരു കറുത്തവാവു ദിവസമാണല്ലോ. വിദേശത്തു പോകുന്ന സാധ്യതകളും, സമ്പത്തിനു നാശവും സംഭവിക്കും. രവികുജ യോഗമോ ദൃഷ്ടിയോ വന്നാൽ മെനഞ്ചറ്റീസ്, ബ്രെയിൻ ഫിവർ എന്നിവയ്ക്കു സാധ്യത. മടിയനാകുകയും ചെയ്യും. ശത്രുക്കളെ ഭയപ്പെടുന്നവനും ആകും. രബു യോഗം, ദൃഷ്ടി എന്നിവ വന്നാൽ സന്താനത്തെക്കൊണ്ടു ബുദ്ധിമുട്ടുണ്ടാകും, സ്വർണാഭരണങ്ങൾ ദാനമായി കുടുംബത്തിനു നൽകേണ്ടിവരും. രവിവ്യാഴദൃഷ്ടി വന്നാൽ മന്ത്രങ്ങളിലും ബാങ്കിലും സ്വർണാഭരണങ്ങളും ആവശ്യത്തിൽ കൂടുതൽ ലഭിക്കുന്നതാണ്. ഭാര്യയോടും സന്താനത്തോടും ഇഷ്ടക്കുറവിനും സാധ്യത. രവിശുക്രയോഗം വന്നാൽ സംഗീതാദികലയിൽ ആസക്തിയും, വിദേശവാസവും, അഗ്നി ആയുധ വിഷം മുഖാന്തിരം അപകടങ്ങൾ ഉണ്ടാകും. രവിശനിയോഗമോ ദൃഷ്ടിയോ വന്നാൽ ധൂര്‍ത്താളിയും ജോലിക്കാരെ നയിക്കുന്നവനും, നീതിന്യായവ്യവസ്ഥയെ പാലിക്കാത്തവനും ആയിരിക്കും.

പൂരം 1-ാം പാദത്തില്‍ രവി

മെഡിക്കൽ വിഭാഗത്തിൽ ഗവൺമെന്റ് ജോലി കിട്ടും. ചിലപ്പോൾ വിപ്ലവകാരിയുമാകും. (രവി കുജ ശനി യോഗം)

2-ാം പാദത്തില്‍ - ചന്ദ്ര ശനി കുജ യോഗമോ ദൃഷ്ടിയോ ഉണ്ടായാൽ ഉന്നതപദവിയിലെ രാജ്യരക്ഷാ വകുപ്പിലെ ഓഫിസറാകും. ആദ്യ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിക്കാനും 2-ാം വിവാഹത്തിനും സാധ്യത.

3-ാം പാദം, മെഡിക്കൽ ഡിപ്പാർട്മെന്റിൽ ഗവൺമെന്റ് ജോലിയും സംഗീതത്തിൽ ആസക്തിയും, ഹൃദ്രോഗവും തലകറക്കം, രക്തസമ്മർദം, സാമ്പത്തിക ഉയർച്ച, കുട്ടിക്കാലത്ത് സാമ്പത്തിക (25 വർഷം) ഞെരുക്കവും 30നു ശേഷം ഉയർച്ചയും ഉണ്ടാകും.

4-ാം പാദം - ജലാശയസമ്പന്നമായും, മെഡിക്കൽ സംബന്ധമായ ധനവരവും, കണ്ണിന് കാഴ്ചക്കുറവും, സൂര്യാഘാതം, നീർക്കെട്ട്, കേതു യോഗമോ ദൃഷ്ടിയോ വന്നാൽ കണ്ടുപിടിത്തം നടത്തുന്ന ശാസ്ത്രജ്ഞനായിരിക്കും.

രവി ഉത്രത്തിൽ സഞ്ചരിച്ചാൽ ബന്ധുക്കളുമായി അകന്നുപോയാലും കുറച്ചുകാലശേഷം സ്വയം തെറ്റുകൾ തിരുത്തി തിരികെ വരേണ്ടിവരും. രവി കുജ യോഗം ശത്രുക്കൾ കാരണം പ്രശ്നങ്ങൾ ഉണ്ടായി വീണ്ടും മടിയനായി മാറും, ബുധനുമായി യോഗമോ ദൃഷ്ടിയോ വന്നാൽ കൂടുതൽ നന്മകളൊന്നും ലഭിക്കുകയില്ല. ഇവരുടെ സന്താനങ്ങൾക്ക് ഗവൺമെന്റ് ആനുകൂല്യം വാരിക്കോരി ലഭിക്കുന്നതുമായിരിക്കും. ശത്രുക്കളായ ബന്ധുക്കളുടെ പ്രവർത്തനങ്ങൾ മൂലവും അസൂയ മൂലവും പണത്തിനു വേണ്ടിയുള്ള പ്രവണത കുട്ടികൾക്ക് ഉയർച്ചയ്ക്ക് കോട്ടം വരും. ഗുരു രവി യോഗം മന്ത്രതന്ത്രങ്ങളാൽ പ്രഗല്ഭരാകുന്നതു മൂലം കുടുംബജീവിതം താറുമാറാകും. ശുക്ര രവി യോഗത്തിൽ പണം ഉണ്ടാക്കുകയും വ്യാഴൻ തകർക്കുകയും ചെയ്യും. ശനി മാനഹാനിയും സ്ത്രീകൾ മുഖാന്തിരം, ഒപ്പം ഇയാളൊരു കൗശലക്കാരനുമാകും.

ഉത്രം 1-ാം പാദത്തില്‍ ഉത്സാഹഭരിതൻ, സംസാരപ്രിയൻ, പ്രശ്നക്കാരൻ എന്നിവ ഫലം. സഹോദരനാശവും, ഉയർന്ന ജീവിതാഭിലാഷവും, സാധാരണ ജീവിതം നയിക്കുന്നവനുമായിരിക്കും.

2-ാം പാദത്തില്‍ - എഴുത്തുകാരനും, തത്വജ്ഞാനിയും, സ്ത്രീകൾ മുഖാന്തിരം നല്ല ഗുണവാനും ഉയർച്ചയിൽ എത്തുന്നവനും, പിടിവാശിക്കാരും, കുടുംബത്തെ സ്നേഹിക്കാത്തവനും അതു മുഖാന്തിരം കുടുംബം പിരിയേണ്ടതായും വരും.

3-ാം പാദം - സ്ത്രീത്വം കൂടിയവനും, കവിയും, വരപ്പുകാരനും, പൊതുജനവുമായി ചേരാത്തവനും, അച്ഛന്റെ ചൊൽപ്പടിക്കൊത്തു ജീവിക്കുന്നവനുമായിരിക്കും.

4-ാം പാദം - ബന്ധുക്കളാൽ മരണം.

മേടത്തിന്റെ 5 ലെ ഗുരു സ്ഥിതി: നക്ഷത്രസ്ഥിതി

വ്യാഴം ഈ ഭാഗവുമായി ബന്ധപ്പെടുമ്പോൾ ഐശ്വര്യം തരികയും സന്താനയോഗവും ഉണ്ടാകും. അഭിമാനവും നേട്ടങ്ങൾ നൽകുന്ന സമയമായിരിക്കും. ബഹുമാനിക്കപ്പെടുകയും ധാർമ്മിക ഗുണങ്ങളും സമ്പത്തും ഉളളവനാകും. ദീർഘായുസ്സ് പ്രദാനം ചെയ്യും. നല്ല സുഖജീവിതം, നേട്ടം എന്നിവ കൈവരിക്കും. 30 നു മുകളിൽ 50 വരെ നല്ല സമയമായിരിക്കും. കുട്ടികൾ ആശിച്ച ലക്ഷ്യപ്രാപ്തി കൈവരിക്കും. കുട്ടികളെക്കൊണ്ടു സന്തോഷം ലഭിക്കും. 9–ാം ഭാവാധിപനായതിനാലും 12–ാം ഭാവാധിപനായതിനാലും ചിങ്ങത്തിന്റെ 5ഉം 8 ഉം ഭാവാധിപനായതിനാലും നല്ല ഫലം ലഭിക്കും. എല്ലാ തരത്തിലും ഐശ്വര്യപൂർണമായ ജീവിതം നയിക്കും. മതപരമായും ദൈവ വിശ്വാസത്തിലൂടെയും നല്ല സ്വഭാവം കാണിക്കാൻ കഴിയും. കുജ ഗുരു ബന്ധം വന്നാൽ ഞരമ്പിനും രക്തസമ്മർദമായും നട്ടെല്ലിനും അസുഖമുണ്ടാകാം. യോഗയും പ്രാണായാമവും ആയുർവേദ മെഡിസിനും പരിഹാരം കാണുക. പിതാവിനും മുത്തച്ഛനും ദീർഘായുസ്സ് ഉണ്ടാകും. മൂത്ത സഹോദരന്റെ ഇണയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ധനവരവുണ്ടായിരിക്കും. 18–ാം വയസ്സിൽ ധനം ഉണ്ടാക്കാൻ തുടങ്ങും ശുക്രനുമായി ബന്ധപ്പെടുമ്പോൾ ജോലിക്കു സാധ്യത, വിവാഹവും അതു മൂലം ഉയർച്ചയുമുണ്ടാകും. ശനിയുമായി ബന്ധപ്പെടുമ്പോൾ അവിചാരിതമായി ജോലി, രാഹുവുമായി ബന്ധപ്പെടുമ്പോൾ സന്താന നാശത്തിനും യോഗം, ജനിച്ച ദേശം വിട്ട് അന്യസ്ഥലത്ത് ഉപജീവനമാർഗ്ഗം തേടേണ്ടി വരും. കേതു ബന്ധപ്പെടുമ്പോൾ ദൈവ വിശ്വാസത്തിലേക്ക് മനസ്സിനെ മാറ്റും. അശ്വതിയിൽ ഈശ്വര വിശ്വാസിയും ഭരണിയിൽ വിവാഹവും കാർത്തികയിൽ ദേഷ്യക്കാരനുമായിരിക്കും.

മകത്തിൽ ഗുരു നിന്നാൽ : ചന്ദ്രനുമായി ബന്ധപ്പെട്ടാൽ ഭാര്യ മുഖാന്തരം സമ്പത്തു കിട്ടുകയും ഇവരുടെ മോശ സ്വഭാവവും സൗന്ദര്യാസ്വാദനവും മൂലം അതു നഷ്ടപ്പെടുകയും ചെയ്യും. കുജനുമായി ബന്ധം വന്നാൽ കുജനുമായി ബന്ധപ്പെട്ട ജോലിയും കെട്ടിട നിർമ്മാണം നടത്തുന്ന എഞ്ചിനീയറാകാം, ബുധനുമായി ബന്ധപ്പെടുമ്പോൾ ശാസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്നവനും, പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നവനും മധുരമായി സംസാരിക്കുന്നവനുമായിരിക്കും. ശുക്രയോഗം ചെയ്യുമ്പോൾ സ്ത്രീകൾക്കിഷ്ടപ്പെടുന്നവനും ഗവൺമെന്റിൽ നല്ല പേരെടുക്കുന്നവനുമായിരിക്കും. ശനി ബന്ധം വന്നാൽ വാക്സാമർത്ഥ്യമുളളവനും വലിയ കുടുംബമായതിനാൽ ഉയർച്ച കുറയുന്നവനുമായിരിക്കും.

മകം 1–ാം പാദത്തിൽ : സമ്പന്നനെന്ന് അഹങ്കാരം, കുട്ടികൾ, ഭാര്യ, ബുദ്ധിമാൻ എന്നൊരു ചിന്ത, ഉന്നതപദവി, രാജ്യരക്ഷാവകുപ്പിൽ വലിയ പദവിയിൽ ജോലി.

2–ാം പാദം : വലിയ വിദ്യാഭ്യാസ യോഗ്യത, വിദേശത്തെക്കുറിച്ചുളള ഉയർന്ന അറിവ്, ഗവൺമെന്റ് ജോലി, ചന്ദ്രൻ ബന്ധപ്പെട്ടാൽ ജോലിയിൽ പ്രശ്നം വരാം. കച്ചവടം ഏറ്റവും നല്ല തൊഴിൽ.

3–ാം പാദം : ശക്തിമാനും ധൈര്യശാലിയും പഠിത്തമുളളവനും പണക്കാരനും, രാജകുടുംബത്തിൽ ജനിച്ചവൻ, ഒരു സഭയിൽ തെറ്റു തിരുത്തുന്നവനും, ശത്രുനാശം ചെയ്യുന്നവനുമായിരിക്കും.

4–ാം പാദം : ജന്മസിദ്ധമായി നേതൃപദവിയിൽ ഉന്നതൻ, സാമൂഹിക ജീവിതത്തിൽ കഴിവും പേരെടുക്കുന്നവനും, ചെറുപ്പം മുതൽ ഈ കഴിവുകൾ കാണിച്ചു കൊടുക്കുന്നവനും, കൂടുതൽ ബുദ്ധിമുട്ടില്ലാതെ ഉയരത്തിൽ എത്തിച്ചേരുന്നവനുമായിരിക്കും.

ഗുരു പൂരം നക്ഷത്രത്തിൽ : സമൂഹത്തിന്റെ നായകനാകും എന്നാൽ സമ്പത്തുളളവനായിരിക്കും. വിചാരിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കും. ചന്ദ്രനുമായി ബന്ധം വന്നാൽ അമ്മയുടെ പൂർവ്വികസ്വത്തു കൊണ്ട് പിന്തുണയിലും വിജയം കൊയ്യും. കുടുംബം നോക്കുന്നതിൽ ഇവർ കുപ്പയിലെ മാണിക്യമായിരിക്കും. ചൊവ്വയുമായി ബന്ധപ്പെടുമ്പോൾ പെട്ടെന്ന് നേട്ടങ്ങളുണ്ടാകും. വീടും ഭൂമിയും സ്വന്തം പൈസയിൽ വാങ്ങാൻ കഴിയും, ബുധനാണെങ്കിൽ ശാസ്ത്രങ്ങൾ കണ്ടുപിടിക്കാൻ പ്രഗത്ഭനായിരിക്കും. മധുരമായി സംസാരിക്കും, മറ്റുളളവരെ ആകർഷിക്കുകയും ചെയ്യും. ശുക്രനാണെങ്കിൽ രംഗകലയിൽ വിദഗ്ധനും കൺസ്ട്രക്ഷൻ ജോലിയിൽ പ്രഗത്ഭനുമായിത്തീരും, ജോലിയിൽ വളരെ താഴ്ന്ന നിലയിലായിരിക്കുകയും കാലക്രമേണ എൻജിനീയറോ, അതിലൂടെ ധാരാളം പണം സമ്പാദിക്കുന്നവനൊ ആയിത്തീരും. ശനി ബന്ധം വരുമ്പോൾ ഒരു സംഘത്തിന്റെയൊ സമൂഹത്തിന്റെയൊ തലവനായി മാറുകയും ചെയ്യും.

ഗുരു പൂരം 1–ാം പാദത്തിൽ : വളരെ ബലവാനും ധൈര്യശാലിയും ആയിരിക്കും. വളരെയധികം സന്തുഷ്ടമായ കൂട്ടുകാർ ഉണ്ടായിരിക്കും. വളരെയധികം വിദ്യാഭ്യാസയോഗ്യതയുണ്ടാകും ശാസ്ത്രത്തിൽ, അതിശയകരമായ അറിവ് ഉണ്ടാകും. പല വിഷയങ്ങളിലും സമ്പന്നനുമായിരിക്കും.

പൂരം 2–ാം പാദത്തിൽ : ബുധനുമായി ചേരുമ്പോൾ നല്ലൊരു നിയമജ്ഞനായിരിക്കും, കുജനുമായി ബന്ധം വരുമ്പോൾ വലിയ നിലയിലുളള ഗവൺമെന്റ് പൊസിഷനിലെത്തുകയും നല്ലൊരു ഭരണാധികാരിയാവുകയും ചെയ്യും. ധാരാളം ആൾക്കാരുടെ ഭരണം ഏറ്റെടുത്തു നടത്തുകയും ചെയ്യും. നല്ലൊരു വാഗ്മിയുമാകും. ഏവരും ഇഷ്ടപ്പെടുകയും ചെയ്യുന്നവനായിരിക്കും.

പൂരം 3–ാം പാദം : നല്ല പേരെടുത്തവനും, ഉയർന്ന പദവിയിലെത്തുന്നവനുമായിരിക്കും. കുജനുമായി ബന്ധം വരുമ്പോൾ അങ്ങേയറ്റം ഉയർച്ചയിലെത്തുകയും സമ്പത്തുണ്ടാകുകയും ആൺകുട്ടികളെ സന്താനമായി ലഭിക്കുകയും ചെയ്യും.

പൂരം 4–ാം പാദത്തിൽ : ആരോഗ്യം സമ്പത്ത് എന്നിവ പ്രദാനം ചെയ്യും. ഇടുപ്പിന് അസുഖം വരാം, ൈദവീകമായി നല്ലൊരു ചിന്തകനാണ്. ലോകപ്രശസ്തിയ്ക്കു സാധ്യത, സ്വന്തം മതചിന്തകനാണ്. എല്ലാ പേരിൽ നിന്നും ബഹുമാനം പിടിച്ചു പറ്റുകയും ചെയ്യും.

ഉത്രം 1–ാം പാദം : ശനി, കുജ, രാഹു വന്നാൽ സഹോദരത്തിന് നല്ലതല്ല. ബിസിനസ് രംഗം പരാജയപ്പെടും.(തുടരും...) സന്താനഗുണവും ഭാഗ്യവും ആർക്ക്?

ലേഖകൻ

Aruvikkara Sreekandan Nair

K. Srikantan Nair KRRA - 24

Neyyasseri Puthen Veedu

Kothalam Road Kannimel Fort

Trivandrum -695023

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.