Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1192 നിങ്ങൾക്കെങ്ങനെ...?

1192

മേടക്കൂറ്

വർഷാരംഭം മുതൽ കന്നി രണ്ടുവരെ കലഹം, കേസ്, മാനഹാനി, സാമ്പത്തികപ്രശ്നം, അപകടസന്ധി, ദേഹാരിഷ്ടം, കർമ്മഭംഗം എന്നിവ ആരസൗരിദോഷകാലമായതിനാൽ ഫലങ്ങളാണ്. മകരം പതിമൂന്നുവരെയും അതിനുശേഷം മിഥുനം ഏഴ് മുതൽ വർഷാവസാനംവരെയും അഷ്ടമശനിദോഷകാലവും, ആറിലെ വ്യാഴസ്ഥിതി ദോഷവും വരുന്നതു ദോഷശാന്തിക്കു പ്രത്യേകം ശ്രമിക്കണം. ഇതിനിടയ്ക്ക് മകരം 13 മുതൽ മിഥുനം ഏഴുവരെ കുടുംബസുഖം, പലവിധത്തിൽ ധനവരവ്, രോഗശാന്തി, കർമ്മസിദ്ധി, സന്തോഷകാര്യങ്ങൾ എന്നിവയുണ്ടാകും.

ഇടവക്കൂറ്

ഈ വർഷം മുഴുവനും അഞ്ചിൽ വ്യാഴം സഞ്ചരിക്കുന്നതുകൊണ്ട് ഏതുരംഗത്തായാലും പുരോഗതിയുണ്ടാകും. വർഷാരംഭം മുതൽ കന്നി രണ്ടുവരെ യാത്രാഭംഗം, ജീവിതപങ്കാളിക്കോ ഇഷ്ടജനങ്ങൾക്കോ ദേഹാരിഷ്ട മൃത്യുക്ലേശം, കലഹം, സഞ്ചാരക്ലേശം, കർമ്മഭംഗം, ധനനഷ്ടം എന്നിവയ്ക്കിടയുണ്ടെങ്കിലും മകരം 13ന് കണ്ടകശനിദോഷം തീരുന്നതോടുകൂടി കാലസ്ഥിതി മെച്ചപ്പെടും. വിദ്യാഭ്യാസ പുരോഗതി, പുരസ്കാരസിദ്ധി, കർമ്മപുഷ്ടി, ധനാഗമം, വിദേശഗുണം, വിവാഹസിദ്ധി, സന്താനഗുണം, ഗൃഹം, വാഹനം, ബിസിനസ്സ് തുടങ്ങിയവയ്ക്ക് ലോൺ സൗകര്യം എന്നിവയുണ്ടാകും. മിഥുനം ഏഴ് മുതൽ വർഷാവസാനം വരെ ഗുണദോഷമിശ്രഫലമാണ്.

മിഥുനക്കൂറ്

വർഷാരംഭം മുതൽ മകരം 13 വരെ കാര്യവിജയം, വസ്ത്രാഭരണസിദ്ധി, കർമ്മപുഷ്ടി, ആദായവർദ്ധന, വസ്തുവകകൾക്കഭിവൃദ്ധി, ശത്രുനാശം, ജനസ്നേഹം, കുടുംബസുഖം, സന്താനഗുണം, പ്രതാപവർദ്ധന എന്നിവയുണ്ടാകും. മകരം 13 മുതൽ മിഥുനം 7 വരെ കണ്ടകശനിയാണ്. മംഗളകാര്യതടസ്സം, ജീവിതപങ്കാളിക്കോ പങ്കാളിയുടെ വീട്ടിലോ ക്ലേശം, കലഹം, കൂടപ്പിറപ്പുകളുടെ വിരോധം, സഞ്ചാരക്ലേശം, മനക്ലേശം, ധനനഷ്ടം, ദേഹാരിഷ്ടം എന്നിവയ്ക്കിടയുണ്ടെങ്കിലും മിഥുനം 7 മുതൽ വർഷാവസാനം വരെ വീണ്ടും മേൽവിവരിച്ച നല്ല ഫലങ്ങൾ തന്നെയാണ്. ഗൃഹത്തിന്റെയോ, വാഹനത്തിന്റെയോ കാര്യം നടക്കുകയും ചെയ്യും.

കർക്കടകക്കൂറ്

വർഷാരംഭം മുതൽ തുലാം 22 വരെ പഠനത്തിലും പഠനേതര വിഷയങ്ങളിലും പുരോഗതി, കർമ്മപുഷ്ടി, സ്ഥാനലാഭം, ആജ്ഞാഗുണം, ബന്ധുസൗഹൃദം, സന്താനങ്ങളെക്കൊണ്ട് സന്തോഷം, കുടുംബസുഖം, ധനാഗമം, പ്രതാപം എന്നിവയുണ്ടാകും. മകരം 13നും മിഥുനം 7നും ശനിക്കു മാറ്റമുണ്ടെങ്കിലും ശനിപ്പിഴാ ദോഷങ്ങളൊന്നുമില്ല. എന്നാൽ ഈ വർഷം മുഴുവനും വ്യാഴം മൂന്നിൽ നിൽക്കുന്നതുകൊണ്ട് വ്യാഴപ്രീതിക്കു ശ്രമിക്കണം. തന്മൂലം സ്ഥാനഭ്രംശംസ സ്വസ്ഥതക്കുറവ്, രോഗക്ലേശം, ജനമത്സരം, അപകടസന്ധി എന്നീ ദോഷങ്ങളെ തരണം ചെയ്യാനും വർഷാവസാനം വിദേശഗുണം, കർമ്മപുഷ്ടി, ധനാഗമം, വിവാഹാദി മംഗളകാര്യങ്ങളിൽ പങ്കെടുത്ത് സന്തോഷം എന്നിവയുണ്ടാകും.

ചിങ്ങക്കൂറ്

വർഷാരംഭം മുതൽ കന്നി 2 വരെ നാലിൽ വരുന്ന ആരസൗരിയോഗം നല്ലതല്ല. ഗൃഹത്തിനും, വാഹനത്തിനും, ബന്ധുക്കൾക്കും ദോഷം, പതനഭീതി എന്നിവയ്ക്കിടയുണ്ട്. മകരം 13ന് കണ്ടകശനി താൽക്കാലികമായി മാറിക്കിട്ടും. വ്യാഴം ഈ വര്‍ഷം മുഴുവനും രണ്ടിൽ സഞ്ചരിക്കുന്നതുകൊണ്ട് വിദ്യാഭ്യാസ പുരോഗതി, ഗുരുജനപ്രീതി, വിവാഹാദി മംഗളകാര്യങ്ങൾ നടത്തുകയോ നടത്തിക്കൊടുക്കുകയോ ചെയ്യൽ, അപ്രതീക്ഷിത ധനലാഭം, അധികാരാഭിവൃദ്ധി, ഗൃഹം, വാഹനം, മറ്റു സുഖോപകരണങ്ങൾ, ബിസിനസ്സ് മുതലായവയ്ക്ക് ലോൺ സൗകര്യം, കൃഷി–കച്ചവടാദികളിൽ ആദായവർദ്ധന എന്നിവയുണ്ടാകും. മിഥുനം 7 മുതൽ വർഷാവസാനം കണ്ടകശനി വീണ്ടും വരുന്നതുകൊണ്ട് ജാഗ്രത വേണം.

കന്നിക്കൂറ്

വർഷാരംഭം മുതൽ മകരം 13 വരെ അശനശയനസൗഖ്യം, വസ്ത്രാഭരണലാഭം, ബന്ധുഗുണം, വിവാഹാദി മംഗളകാര്യങ്ങളിൽ പങ്കെടുത്തു സന്തോഷം, കൃഷി വ്യവസായാദി ഗുണം, പലവിധത്തിൽ ധനാഗമം, ആജ്ഞാഗുണം, പ്രതാപം എന്നിവ ഫലങ്ങളാണ്. മകരം 13 മുതൽ മിഥുനം 7 വരെ കണ്ടകശനിദോഷ കാലമാണ്. എല്ലാകാര്യങ്ങളിലും ജാഗ്രത വേണം. ഈ വർഷം മുഴുവൻ വ്യാഴം ജന്മരാശിയിലായതുകൊണ്ട് വ്യാഴപ്രീതിക്ക് പ്രത്യേകം ശ്രമിക്കുകയും വേണം. തന്മൂലം സ്വസ്ഥതക്കുറവ്, ധനനാശം, സ്വജനകലഹം, എല്ലാം ഉണ്ടായാലും ഒന്നുമില്ലാത്ത അവസ്ഥ, ദുഃഖം തുടങ്ങിയവയെ തരണം ചെയ്യുവാൻ കഴിയും. മിഥുനം 7 മുതൽ വർഷാവസാനം വരെ കണ്ടകശനി മാറി കാലസ്ഥിതി മെച്ചപ്പെടുകയും ചെയ്യും.

തുലാക്കൂറ്

വർഷാരംഭം മുതൽ മകരം 13 വരെ സ്വജനകലഹം, വാക്പൗരുഷ്യം, സ്വസ്ഥതക്കുറവ്, ബഹുവ്യയം, സഞ്ചാരക്ലേശം എന്നിവയോടൊപ്പം വിദ്യാഭ്യാസ പുരോഗതി, ജയം, കർമ്മപുഷ്ടി, സ്ഥാനവലുപ്പം, പ്രൗഢി, വിവാഹാദി മംഗളകാര്യങ്ങളിൽ പങ്കെടുത്തു സന്തോഷം, സ്ഥാനഗുണം, സാമ്പത്തികഗുണം എന്നിവയുണ്ടാകും. മകരം 13 മുതൽ മിഥുനം 7 വരെ കാലസ്ഥിതി കുറേക്കൂടി മെച്ചപ്പെടുകയാണ്. ആത്മധൈര്യത്തോടെ പ്രവർത്തിച്ച് വിജയം നേടാൻ കഴിയും. മിഥുനം 7 മുതൽ വർഷാവസാനം വരെ വീണ്ടും ആദ്യം വിവരിച്ച ദോഷാനുഭവങ്ങൾക്കിടയുണ്ട്. ജാഗ്രത വേണം.

വൃശ്ചികക്കൂറ്

വർഷാരംഭത്തിൽ ചിങ്ങം 9 മുതൽ കാലസ്ഥിതി കുറച്ചൊന്നു മെച്ചപ്പെടും. ഏതു പ്രവൃത്തിയിലായാലും ധനവരുമാന വർദ്ധന, കുടുംബത്തിൽ ഐശ്വര്യാഭിവൃദ്ധി, വസ്ത്രാഭരണാദിലാഭം, അശനശയനസൗഖ്യം, ജനസ്നേഹം, ആജ്ഞാഗുണം, ദാമ്പത്യപ്രീതി, സന്താനങ്ങളെക്കൊണ്ട് സന്തോഷം, ബന്ധുസൗഹൃദം, വിവാഹാദി മംഗളകാര്യങ്ങളിൽ പങ്കെടുക്കാനവസരം, വിദേശഗുണം, ഗൃഹം, ഗൃഹോപകരണങ്ങൾ, വാഹനം മുതലായവയ്ക്കഭിവൃദ്ധി, പ്രതാപം എന്നിവയുണ്ടാകും. 11ൽ വ്യാഴം ഇടവം 17 വരെ നീണ്ടുനിൽക്കുകയും ചെയ്യും. എന്നാൽ ഈ വർഷം മുഴുവനും ഏഴരശ്ശനിദോഷകാലം തുടരുകയാണ്. തന്മൂലം രോഗം, അപകടം, കേസ്, ഇഷ്ടബന്ധുവിയോഗം എന്നിവയ്ക്കെതിരെ ജാഗ്രതയും വേണം.

ധനുക്കൂറ്

ഈ വർഷം മുഴുവനും ഏഴരശനിദോഷകാലം തുടരുകയാണ്. ദോഷശാന്തിക്ക് പ്രത്യേകം ശ്രമിക്കണം. തന്മൂലം വിദ്യാഭ്യാസഭംഗം, അലസത, തൊഴിലിനു അലച്ചിൽ, കൃഷി കച്ചവടാദികളിൽ മാന്ദ്യം, ഉദ്യോഗത്തിൽ പ്രശ്നങ്ങൾ, ശരീരക്ലേശം, ശത്രുഉപദ്രവം, മംഗളകാര്യതടസ്സം, തനിക്കോ ഇഷ്ടജനങ്ങൾക്കോ രോഗാദിമൃത്യുക്ലേശം എന്നിവയെ തരണം ചെയ്യാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയമാണ്. ഗൃഹത്തിൽ സുഖം, സന്താനങ്ങളെകൊണ്ടും ഇഷ്ടജനങ്ങളെകൊണ്ടും സന്തോഷം, അശനശയനസൗഖ്യം എന്നിവയും ഫലങ്ങളാണ്.

മകരക്കൂറ്

വർഷാരംഭം മുതൽ മകരം 13 വരെ വിദ്യാഭ്യാസ പുരോഗതി, ജയം, കർമ്മസിദ്ധി, ധനവരുമാനം, വസ്ത്രാഭരണലാഭം, വിവാഹം നടത്തുകയോ, പങ്കെടുക്കുകയോ ചെയ്യൽ, വിദേശഗുണം, നവദമ്പതികൾക്കു സന്താനലാഭം, ഗൃഹം വാങ്ങിക്കുകയോ, നിർമ്മിക്കുകയോ, പുതുക്കുകയോ ചെയ്യൽ, ഗൃഹോപകരണങ്ങള്‍, വാഹനം, ബിസിനസ്സ് മുതലായവയ്ക്ക് ലോൺ സൗകര്യം, ജോലിയിൽ പ്രൊമോഷൻ, ശമ്പളവർദ്ധന, ശരീരസൗഖ്യം, മനസ്സന്തോഷം, ആത്മീയ കാര്യങ്ങളിൽ താൽപര്യം എന്നിവയുണ്ടാകും. മകരം 13 മുതൽ മിഥുനം 7 വരെ ഏഴരശനിദോഷം ഉള്ളതുകൊണ്ട് ജാഗ്രത വേണം. വാഹന ഉപയോഗം കുറയ്ക്കണം. നിഷിദ്ധകർമ്മങ്ങൾ ചെയ്യാതിരിക്കാൻ ജാഗ്രതയും വേണം. മിഥുനം 7 മുതൽ വർഷാവസാനം വരെ കാലസ്ഥിതി വീണ്ടും മെച്ചപ്പെടും.

കുംഭക്കൂറ്

വർഷാരംഭം മുതൽ കന്നി 27 വരെ ഗൃഹത്തിന്റെയോ ഗൃഹോപകരണങ്ങളുടേയും ലാഭം, വാഹനാദി സുഖോപകരണങ്ങള്‍ക്കഭിവൃദ്ധി, ദാമ്പത്യപ്രീതി, തൊഴിലേതായാലും ധനവരുമാനം, ജനസ്നേഹം, ധാർമ്മികമായി പെരുമാറാൻ ഉൾപ്രേരണ, വിദേശഗുണം, സന്തോഷയാത്ര എന്നിവയുണ്ടാകും. എന്നാൽ മകരം 13  വരെ കണ്ടകശനിയും അഷ്ടമശനിദോഷകാലവും തുടരുന്നുണ്ട്. ജാഗ്രത വേണം. മകരം 13 മുതൽ മിഥുനം 7 വരെ ഭാവിപുരോഗമനത്തിനുതകുന്ന കാര്യം വന്നുചേരുകയും അതിൽ പ്രവർത്തിക്കുകയും ചെയ്യുവാനിടയുണ്ട്. മിഥുനം 7 മുതൽ വർഷാവസാനം കാലസ്ഥിതി അത്ര ഗുണകരമല്ല. ആരോഗ്യ കാര്യത്തിൽ അതീവ ജാഗ്രത വേണം.

മീനക്കൂറ്

നടന്നുകൊണ്ടിരിക്കുന്ന ശുഭകരമായ കാര്യങ്ങള്‍ ചിങ്ങം 9 വരെ തുടരും. അതിനുശേഷം കന്നി 3 വരെ കലഹം, മാനഹാനി, ധനനഷ്ടം, മനസ്താപം എന്നിവയ്ക്കിടയുണ്ട്. എന്നാൽ വ്യാഴം 7ൽ സഞ്ചരിക്കുന്നതുകൊണ്ട് വ്യാഴപ്രീതിയും ഭാഗ്യപുഷ്ടിയും നിലനിൽക്കുകയും ചെയ്യും. മകരം 13 വരെ തുടരുന്നതുമാണ്. വിദ്യാഭ്യാസ പുരോഗതി, വിദേശഗുണം, കർമ്മസിദ്ധി, സന്തോഷയാത്ര, ധനവരുമാനം, വിവാഹാദി മംഗളകാര്യങ്ങളിൽ പങ്കെടുത്ത് സന്തോഷം, ഗൃഹം, വാഹനം, മറ്റ് സുഖോപകരണങ്ങൾ എന്നിവയ്ക്ക് ലോൺ സൗകര്യം എന്നിവയുണ്ടാകും. മകരം 13 മുതൽ മിഥുനം 7 വരെ കണ്ടകശനി കാലമാണ്. ജാഗ്രത വേണം. വർഷാവസാനം കാലസ്ഥിതി വീണ്ടും മെച്ചപ്പെടും.

വിലാസം:

ജ്യോത്സ്യൻ ചന്ദ്രൻ കുറുപ്പ്, വരന്തരപ്പിള്ളി, തൃശൂർ ജില്ല. 

ഫോൺ:  9946515877

Your Rating: