Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രേവതി നക്ഷത്രത്തിലുള്ള സ്ത്രീകൾക്ക് ഉയർന്ന പദവികൾ

Astrology News

ബുധന്റെ നക്ഷത്രം. സൗന്ദര്യവതികളായിരിക്കും. മറ്റുള്ളവരെ ആകർഷിക്കുന്ന ശരീരപ്രകൃതി, ചിലപ്പോൾ പിടിവാശിക്കാരായിരിക്കും. മറ്റുള്ളവരെ ഭരിക്കാൻ കേമർ. ആചാരാനുഷ്ഠാനത്തിൽ വിശ്വസിക്കുന്നവരായിരിക്കും. ദൈവവിശ്വാസികളും, അന്ധ വിശ്വാസികളുമായിരിക്കും. കലാസാഹിത്യം, കണക്ക് എന്നിവയിൽ മിടുക്കരായിരിക്കും. ഉയർന്ന പദവികൾ അലങ്കരിക്കാം. സത്യസന്ധത, ശുദ്ധഗതി, ആത്മാർഥത പെട്ടെന്നുള്ള കോപം, മത്സരബുദ്ധി, ഉറച്ചമനസ്, ദുരഭിമാനം, ആർക്കും കീഴ്ടങ്ങാത്ത സ്വഭാവം പരോപകാരികളും, നല്ല ചിന്താഗതിക്കാരുമായിരിക്കും. ഏറ്റെടുക്കുന്ന കാര്യം എത്ര ബുദ്ധിമുട്ടിയും ചെയ്ത് തീർക്കും. എപ്പോഴും ഒരുതരം ദുഃഖം അലട്ടിക്കൊണ്ടിരിക്കും. നമുക്ക് കിട്ടേണ്ടത് ദൈവം സമയമാകുമ്പോൾ തന്നുകൊള്ളും എന്ന ചിന്താഗതിയിൽ ഇണയുടെ ആരോഗ്യസ്ഥിതിയിൽ അതീവശ്രദ്ധ പുലർത്തുന്ന താങ്കൾ സ്നേഹത്തിന്റെ ഭാഗമായി അനാവശ്യ നിബന്ധനകൾ വിധിക്കാതിരിക്കുക. 

മറ്റുള്ളവർക്ക് ഉപദേശം നൽകുന്ന നിങ്ങൾ ഇണയുടെ ഉപദേശപ്രകാരം പ്രവർത്തിക്കുന്നതാണ്. കുടുംബത്തിന്റെ ശാന്തിയും സമാധാനവും ഉണ്ടാകാൻ നല്ലത്. അറിയാത്ത തൊഴിലിന് ഇറങ്ങി തിരിക്കരുത്. മക്കൾ ധൈര്യശാലികളും ആത്മ വിശ്വാസികളും സമർഥരുമായിരിക്കും. കൂടെ കൂടെ പ്രോത്സാഹനം നൽകിക്കൊണ്ടിരിക്കണം. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം മക്കളോട് വേഗത കുറച്ച് ക്ഷമാശീലം കൈക്കൊള്ളാൻ ഉപദേശിക്കണം. മക്കളുടെ ഭാവി താങ്കളുടെ ആഗ്രഹമനുസരിച്ച് നടക്കുന്നതാണ്. ഭക്ഷണശീലം ക്രമീകരിച്ചു. ആരോഗ്യം ഭദ്രമാക്കേണ്ടതാണ്. മനസിലൊന്ന് പുറമെ മറ്റൊന്ന് എന്ന പ്രകൃതമില്ല. നിസാരകാരണങ്ങൾ കൊണ്ട് പെട്ടെന്ന് അതൃപ്തി തോന്നുന്ന പ്രകൃതം ഒഴിവാക്കണം

വിവാഹത്തിനനുയോജ്യ നക്ഷത്രങ്ങൾ

അശ്വതി-5, മകയിരം-6 , പുണർതം -6 , പൂയം-6 , ആയില്യം- 6, അത്തം-5 , ചിത്തിര-6 , അനിഴം-6 , കേട്ട-7 , മൂലം-7 , പൂരാടം-6 , തിരുവോണം -8 , ചതയം-6 , ഉതൃട്ടാതി-7,

∙പ്രതികൂല നക്ഷത്രം-ഭരണി, രോഹിണി, തിരുവാതിര, ചോതി, ഉത്രാടം, അവിട്ടം, പൂരുരുട്ടാതി, മകം, പൂരം

∙അനുകൂല ദിവസം -വ്യാഴം, ബുധൻ, തിങ്കൾ

∙തീയതി 5,14,23

∙അനുകൂല നിറം- പച്ച, മഞ്ഞ

∙അനുകൂല രത്നം-മഞ്ഞപുഷ്യരാഗം, മുത്ത്

തൊഴിൽ മേഖല-വാർത്ത,മാധ്യമം, അധ്യാപനം, നയതന്ത്രങ്ങൾ, നിയമം, മീഡിയ സ്പെഷ്യലിസ്റ്റ്

പരിഹാരം- ആയില്യം, കേട്ട, രേവതി ദിവസത്തിൽ മുക്കുറ്റിപ്പൂവ് ഗണപതിഹോമം സമൂലം, വെണ്ണ, താമര എന്നിവയോടെ നവഗ്രഹത്തിന് കരിക്ക് അഭിഷേകം, നെയ് വിളക്ക്, അരവണപായസം എന്നിവ നടത്തുക.

ലേഖകൻ

Aruvikkara Sreekandan Nair 

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort 

Trivandrum -695023

Phone Number- 9497009188

Your Rating: