Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രേവതി നക്ഷത്രക്കാർ ശ്രദ്ധിക്കണം

star-prediction-nov

വിദ്യയും ബുദ്ധിയും വാഗ്മിയുമായിരിക്കും. ആരെയും ദ്രോഹിക്കാത്തവരും, വിരോധമില്ലാത്തവരും, എല്ലാവരുമായി സൗഹൃദത്തിൽ കഴിയുന്നവരും, ഭക്ഷണപ്രിയരും, ശയനപ്രിയരും ആയിരിക്കും. ജയപരാജയങ്ങൾ ഒരുപോലെ കാണുന്നവരും, വകവയ്ക്കാത്തവരും, ഗവേഷണബുദ്ധിയുള്ളവരും, നല്ല ആകർഷണ ശരീരമുള്ളവരും, പ്രശസ്തി ആഗ്രഹിക്കുന്നവരും, ബാല്യകാലം ദുരിതപൂർണ്ണമായിരിക്കും. മനസ്സ് ചഞ്ചലമായതിനാൽ എത്ര വലിയ രഹസ്യവും മറ്റുള്ളവരോടു പറയാതെ ഉറക്കം വരികയില്ല.

വിഷുഫലം

തൊഴിലന്വേഷകർ‌ക്കു തൊഴിൽ നല്‍കുന്നതാണ്. തൊഴിൽമാറ്റം ആഗ്രഹിക്കുന്നവർക്കതു നടക്കും. സാമ്പത്തികമായി തരക്കേടില്ലാതെ പോകുന്ന കാലമാണ്. കർമരംഗത്ത് പ്രയാസങ്ങൾ മാറുന്നതാണ്. വസ്തു, ഫ്ലാറ്റ്, വാഹനം ഇവ വാങ്ങുമ്പോൾ ഡോക്കുമെന്റ്സ് ശരിയാണോ എന്ന് നിയമജ്ഞരെക്കൊണ്ട് നോക്കണം. സ്വന്തം രഹസ്യങ്ങൾ ചോർന്നു പോകാതെ നോക്കണം. ജീവിതത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടാകുന്ന വർഷമാണ്. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കച്ചവടസ്ഥാനം മോടിപിടിപ്പിച്ച് വരുമാനം വർദ്ധിക്കുന്നു. ആരോഗ്യപ്രശ്നത്തിൽ കാതലായ മാറ്റങ്ങളുണ്ടാകും. പഠിതാക്കൾക്ക് വിദ്യാവിജയവും അനുകൂല കോഴ്സും ലഭിക്കുന്നതാണ്. വിവാഹം കഴിക്കാനാഗ്രഹിക്കുന്നവർക്ക് അനുകൂലമായ ബന്ധം വന്നുചേരും. ശത്രുക്കളുമായുള്ള ശത്രുത കുറഞ്ഞ് രമ്യതയിലാകും.

പരിഹാരം

മഞ്ഞപുഷ്യരാഗം, മരതകം എന്നിവ ധരിക്കണം. മഞ്ഞ, പച്ച എന്നീ നിറത്തിലെ വസ്ത്രം ധരിക്കണം. ശ്രീകൃഷ്ണനെയും ഹനുമാനെയും പ്രാർത്ഥിക്കണം. നെയ്‌വിളക്ക്, കരിക്കഭിഷേകം, പായസ വഴിപാട് എന്നിവ നടത്തുകയും, രാവിലെയും വൈകിട്ടും നാമജപവും നടത്തണം.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: