Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈശ്വരാരാധന രോഹിണിക്ക് വിജയം നൽകും

rohini-vishu

രോഹിണി നക്ഷത്രക്കാർ കാളയെപോലെ ചുമടുതാങ്ങികളും, ജനങ്ങളെ സ്വയം പരിചയപ്പെടുത്തുന്നവരും, ബുദ്ധിജീവികളും, തൊഴിലിൽ സമർത്ഥരും, പണമിടപാടിൽ കണിശക്കാരും, വരവു ചിലവിനെ ശ്രദ്ധിക്കാത്തവരും, പതറാത്തവരും, മറ്റുള്ളവരുടെ ഇടപെടൽ ഇഷ്ടപ്പെടാത്തവരും, കുടുംബം നോക്കുന്നവരും ആയിരിക്കും.

വിഷുഫലം സന്തോഷകരമായ വിഷുഫലമാണ് വരുന്നത്. ജാതകപ്രകാരം ദശാപഹാരങ്ങൾ അനുകൂലമാണെങ്കിൽ ധാരാളം നല്ല ഫലങ്ങൾ ലഭിക്കും. ആഗ്രഹിക്കുന്ന ജോലി ലഭിക്കാനും കൂടുതൽ വരുമാനം ലഭിക്കാനും പുതിയ തൊഴിലിനുമവസരം ലഭിക്കും. ആഡംബരത്തിന് പണം ചിലവഴിക്കരുത്. വിദ്യാഭ്യാസത്തിന് ഉദ്ദേശിക്കുന്ന വിഷയം ലഭിക്കും. സാമ്പത്തികമായി ചെറിയ നേട്ടങ്ങളും, കുറച്ച് ബാധ്യതകൾ കുറയ്ക്കുവാനും അവസരം വന്നുചേരും. ചെറിയ ഈശ്വരാധീന കുറവുണ്ടായിരിക്കും. ചില ഗ്രഹങ്ങളുടെ സ്ഥിതി മോശമായതിനാൽ ഇടപെടുന്ന കാര്യങ്ങളിൽ തടസ്സം വരും. ഈശ്വരഭജനം ആവശ്യമാണ്. വീട്ടിൽ സ്വസ്ഥത കുറയും. മാതാവിന്റെ ആരോഗ്യവും ആയുസ്സും മോശമായിരിക്കും. പിതാവുമായും സന്താനവുമായും സൂക്ഷിച്ചു ഇടപെടേണ്ടതാണ്. സർക്കാരിൽനിന്നും ചെറിയ പ്രയാസങ്ങൾ നേരിടാം. ഉന്നത പദവികളിലുള്ളവരുമായുള്ള സൗഹൃദം നേട്ടങ്ങളുണ്ടാക്കും. ഭാഗ്യാധിപനായ ശനി 7–ാം ഭാവാധിപനുമായി നിൽക്കുന്നത് നല്ലതാണ്. വളരെക്കാലമായി ചില തെറ്റിദ്ധാരണയുടെ ഫലമായി പിണങ്ങിക്കഴിഞ്ഞവർ തെറ്റു മനസ്സിലാക്കി തിരിച്ചുവരികയും ചെയ്യും. സൽകീർത്തി, രാജബഹുമാനം, വിദേശയാത്ര എന്നിവയ്ക്കും സാധ്യത.

പരിഹാരം വെള്ളിയാഴ്ചകളിൽ അന്നപൂർണ്ണേശ്വരി, മഹാലക്ഷ്മി, ഗണപതി ക്ഷേത്രദർശനവും, ഗണപതിക്ക് മുക്കുറ്റി സമൂലം ഗണപതിഹോമം നടത്തുകയും ചെയ്യണം. തൂവെള്ള വസ്ത്രം ധരിക്കുന്നതും തടസ്സം നീക്കി ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരും. മുത്താണ് രോഹിണിയുടെ രത്നം. മൂകാംബികയെ ഭജിക്കുന്നത് നന്ന്.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: