Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷഫലം: ധനു,മകരം കൂറുകാർക്ക്

5sagittarias-capricon

ധനു,മകരം കൂറുകാർക്ക് പുതുവർഷ പിറവി ഭാഗ്യാനുഭവങ്ങൾ സമ്മാനിക്കുമോ? 2017 ലെ പുതുവർഷഫലം വായിക്കാം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

ജനുവരി 1 മുതൽ മേയ് 3 വരെ കർമപുഷ്ടി, ധനലാഭം, വാടക ഇനത്തിൽ ആദായം, പട്ടാളം, പൊലീസ്, സെക്യൂരിറ്റി വിഭാഗങ്ങളിലുള്ളവർക്ക് അംഗീകാരം, ജനസ്നേഹം, സന്താന സൗഖ്യം, സുഹൃദ് സമ്മേളനം, വിശേഷ ദേവാലയ ദർശനം, മനഃസുഖം എന്നിവ ഫലങ്ങളാണ്. എന്നാൽ ഈ വർഷം മുഴുവനും ഏഴരശനിദോഷ കാലം (ശനിക്ക് ജനുവരി 26 നും ജൂൺ 21 നും ഒക്ടോബർ 26 നും മാറ്റമുണ്ടെങ്കിലും) തുടരുന്നതുകൊണ്ടു ചെറിയ തോതിലുള്ള ദോഷാനുഭവങ്ങളും ഉണ്ടാകാനിടയുണ്ട്. സെപ്റ്റംബർ 12 ന് പതിനൊന്നിലേക്കുള്ള വ്യാഴത്തിന്റെ മാറ്റം നല്ലതാണ്. ഏതു രംഗത്തായാലും പുതിയൊരു ഉണർവും പുരോഗതിയും ഉണ്ടാകും. വിദ്യാഭ്യാസ പുരോഗതി, സ്വദേശ ത്തോ വിദേശത്തോ ജോലിലാഭം, ധനാഗമം, വിവാഹാദി മംഗള കാര്യസിദ്ധി, സന്താന നന്മയ്ക്കു വേണ്ടി പ്രവർത്തിച്ച് സന്തോഷം, സജ്ജനാനുകൂല്യം, തുടങ്ങിയ ഫലങ്ങൾ വർഷാവസാനം വരെ ലഭിക്കുന്നതുമാണ്.

മകരക്കൂറ് (ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

വർഷാരംഭം മുതൽ സെപ്റ്റംബർ‌ 12 വരെ ഒമ്പതിൽ സഞ്ചരിക്കുന്ന വ്യാഴത്തിന്റെ ഗുണാനുഭവങ്ങൾ ലഭിക്കും. പരീക്ഷാജയം, ഉപരിവിദ്യാഭ്യാസ ലാഭം, യോഗ്യത (ബിരുദ സർട്ടിഫിക്കറ്റ്) ലബ്ധി, സ്വദേശത്തോ, വിദേശത്തോ കർമലാഭം, വിവാഹാദി മംഗളകാര്യങ്ങളിൽ പങ്കെടുത്ത് സന്തോഷം, നവദമ്പതികൾക്ക് സന്താനലാഭം, ഭൂമി, ഗൃഹം, വാഹനം, മറ്റു ഉപകരണങ്ങൾ എന്നിവയുടെ ക്രയവിക്രയം, ലോൺ സൗകര്യം, കുടുംബസുഖം, പ്രായഭേദമനുസരിച്ച് സന്താന ഗുണത്തിനായുള്ള (അവരുടെ വിദ്യാഭ്യാസം, ജോലി അല്ലെങ്കിൽ വരുമാനമാർഗ്ഗം, വിവാഹം, പുതിയ സ്ഥലത്തെ താമസം, അവർക്കുള്ള സന്താനലാഭം മുതലായവ) പ്രവർത്തനം. വിശേഷ ദേവാലയ ദർശനം, പ്രൗഢി എന്നിവ ഫലങ്ങളാണ്. എന്നാൽ ഒക്ടോബർ 26 മുതൽ (ജനുവരി 26 നും, ജൂൺ 21 നും ശനിക്കു മാറ്റമുണ്ട്) ഏഴരശനി ദോഷകാലം തുടങ്ങുന്നു. പത്തിലെ വ്യാഴ സ്ഥിതിയും നല്ലതല്ല. (ഗൃഹത്തിന്റെയോ വാഹനത്തിന്റെയോ കാര്യം നടന്നേക്കും) വർഷാവസാനം വരെ തുടരുന്നുമുണ്ട്.

നാളെ കുംഭക്കൂറ്, മീനക്കൂറ്

ലേഖകന്റെ വിലാസം:

വരന്തരപ്പിള്ളി ചന്ദ്രൻ കുറുപ്പ്,
തൃക്കൂർ കളരിക്കൽ,
വരന്തരപ്പിള്ള, തൃശൂർ ജില്ല.
(ഫോൺ: 9946515877)

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.