Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശനിയുടെ രാശിമാറ്റം: സമ്പൂർണ ഫലപ്രവചനം

2017-year

ശനി പകർച്ച അനുസരിച്ച് ഓരോ നക്ഷത്രത്തിനും 2017ലെ ഫലങ്ങൾ

അശ്വതി

വ്യാപാര അഭിവൃദ്ധിയുണ്ടാകും. സന്താനങ്ങളാൽ പലവിധ നേട്ടങ്ങൾ അനുഭവപ്പെടും. അൽപം അലസത അനുഭവപ്പെടുന്നതായിരിക്കും. വേദാന്തമായ മനസ്സ് ഉണ്ടാകുന്നതാണ്. മറ്റുള്ളവരെ ശല്യം ചെയ്യും. വിദേശത്ത് നിന്നും ശുഭവാർത്തകൾ കേൾക്കാനുള്ള സന്ദർഭം കാണുന്നു. കുടുംബത്തിൽനിന്നും മാറി താമസിക്കാനുള്ള അവസരം കാണുന്നു. വിനോദയാത്രയ്ക്കുള്ള സന്ദർഭം വന്നുചേരും.

ഭരണി

കുടുംബാഭിവൃദ്ധിയുണ്ടാകും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. സൽപ്രവൃത്തികൾ ചെയ്യുന്നതാണ്. പ്രശസ്തിയായി ജീവിക്കാനുള്ള സന്ദർഭം കാണുന്നു. വലിയ യോഗ അനുഭവങ്ങൾ ലഭിക്കാവുന്നതാണ്. എല്ലാ മേഖലകളിലും വിജയം കൈവരിക്കുന്നതായിരിക്കും. ഉദരസംബന്ധമായി രോഗം വരാനിടയുണ്ട്. മാതാപിതാക്കളുമായി സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടുന്നതാണ്. ഗൃഹം നിർമ്മിക്കാവുന്നതാണ്.

കാർത്തിക

പിതാവിന് അസുഖങ്ങൾ വരാനിടയുണ്ട്. എന്തും സഹിക്കാനുള്ള സഹിഷ്ണുത ഉണ്ടാകും. അടിക്കടി യാത്ര ചെയ്യേണ്ടതായിവരും. ധാരാളം സമ്പാദിക്കുമെങ്കിലും പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. മദ്ധ്യസ്ഥം വഹിക്കാനുള്ള സന്ദർഭം കാണുന്നു. ശയനസുഖം, ധനസുഖം ലഭ്യമാകുന്നതാണ്. അപ്രതീക്ഷിതമായി ചെലവുകൾ വന്നുചേരും.

രോഹിണി

ധനഐശ്വര്യത്തിന്റെയും മാനസിക സന്തോഷത്തിന്റെയും സമയമാണ്. വലിയ കാര്യങ്ങള്‍ സ്വയം ചെയ്ത് തീർക്കാൻ കഴിയാതെ വരും. നയനരോഗം വരാനിടയുണ്ട്. ചിട്ടി, സ്വന്തമായി ബാങ്കുകള്‍ ഉള്ളവർക്ക് തിരികെ ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാകും. ഉന്നത സ്ഥാനലബ്ധിയുണ്ടാകും. സുഹൃത്തുക്കളാൽ പലവിധ നന്മകൾ ഉണ്ടാകും. ആൺസന്താനങ്ങൾക്ക് അൽപം സങ്കടം വരാനിടയുണ്ട്. വിനോദയാത്രയ്ക്കുള്ള സന്ദർഭം വന്നുചേരും.

മകയിരം

സർക്കാർ ഉദ്യോഗസ്ഥർക്ക് ഉന്നതസ്ഥാനപ്രാപ്തിയുണ്ടാകും. നല്ല മാർക്കോടുകൂടി വിദ്യാർത്ഥികൾ വിജയിക്കുന്നതാണ്. ധാരാളം സമ്പാദിക്കുന്നതാണ്. സ്വന്തമായി കോൺട്രാക്റ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് അധികലാഭം ലഭ്യമാകും. എംബിഎ, തൊഴിൽ സംബന്ധമായി പഠിക്കുന്നവർക്ക് റാങ്കും ക്യാമ്പസ് സെലക്ഷനും ലഭ്യമാകും. പുസ്തകം എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും.

തിരുവാതിര

സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. കുടുംബാഭിവൃദ്ധിയുണ്ടാകും. വ്യാപാരത്താൽ അധികവരുമാനം വന്നുചേരും. ഭാര്യയ്ക്കും സന്താനങ്ങളാൽ മാനസിക സന്തോഷവും ഉണ്ടാകും. അരി, ധാന്യങ്ങളാൽ വ്യാപാരം വർദ്ധിക്കും. സ്ഥലം മാറി താമസിക്കാവുന്നതാണ്. ചുറുചുറുപ്പായ ഗുണം ഉണ്ടായിരിക്കും. വാഹനം, വസ്തുക്കളാൽ വ്യാപാരികൾക്ക് വരുമാനം വർദ്ധിക്കുന്നതായിരിക്കും.

പുണർതം

ധനാഭിവൃദ്ധിയും മാനസിക സന്തോഷവും വർദ്ധിക്കുന്നതാണ്. സംരക്ഷണവകുപ്പിൽ ജോലിക്കായി പരിശ്രമിക്കുന്നതായിരിക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. പ്രശംസനീയരാൽ പ്രശംസിക്കപ്പെടും. കുടുംബത്തിൽ നിന്നും വലിയ സൗജന്യങ്ങൾ ലഭ്യമല്ല. ചീത്ത ആളുകളുമായി സൗഹൃദബന്ധം പുലർത്തുന്നതാണ്. അഗ്നിസംബന്ധമായും ലോഹങ്ങളാലും തൊഴിൽ അഭിവൃദ്ധിപ്പെടും.

പൂയം

കവിത, കഥ എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭ്യമാകും. സ്വർണ്ണാഭരണങ്ങൾ വാങ്ങാവുന്നതാണ്. സൽപ്രവൃത്തികൾ ചെയ്യും. ലുബ്ധമായി ചെലവഴിക്കുമെങ്കിലും സൽക്കർമ്മങ്ങൾക്കായി ധനം ചെലവഴിക്കും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് ഭൃത്യന്മാർ ലഭിക്കാതെ വിഷമിക്കും. വാഹനം വാങ്ങാവുന്നതാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും.

ആയില്യം

ധനഐശ്വര്യത്തിന്റെ സമയമായി കാണുന്നു. കൂട്ടുവ്യാപാരം ചെയ്യുന്നവർക്ക് മികച്ചനേട്ടം പ്രതീക്ഷിക്കാവുന്നതാണ്. ഭരണകക്ഷിയുടെ എതിർകക്ഷിയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമായി കാണുന്നു. പുരുഷന്മാർക്ക് സ്ത്രീകളാൽ മനോചഞ്ചലം ഉണ്ടാകും. വാഹനം, വസ്തുക്കൾ വാങ്ങാവുന്നതായിരിക്കും. വ്യാപാര അഭിവൃദ്ധിയുണ്ടാകും. മാതാപിതാക്കള്‍ക്ക് ചില വൈഷമ്യങ്ങളുണ്ടാകുന്നതാണ്..

മകം

ഉന്നതമായ സ്ഥാനപ്രാപ്തി ലഭ്യമാകും. പുത്രന്മാർക്ക് ചില വൈഷമ്യങ്ങൾ വരാനിടയുണ്ട്. മാനസിക സന്തോഷം കുറയുന്നതായിരിക്കും. മനോരോഗികൾക്ക് രോഗം വർദ്ധിക്കാതെ ശ്രദ്ധിക്കുക. നേരായ ചിന്തനകൾ ലഭ്യമല്ല. ത്യാഗമനസ്കതയോടുകൂടി പ്രവർത്തിക്കും. അയൽവാസികളെ സഹായിക്കും. ബന്ധുക്കളുമായി സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടുന്നതാണ്.

പൂരം

സർക്കാർ ഉദ്യോഗസ്ഥർക്ക് അനുകൂലമായ സമയമാണ്. അടിക്കടി യാത്ര ചെയ്യേണ്ടതായിവരും. ദമ്പതികളിൽ അൽപം മാനസിക വിഷമത അനുഭവപ്പെടുന്നതായിരിക്കും. വ്യാപാര വ്യവസായ മേഖലകളാൽ ധാരാളം സമ്പാദിക്കും. സൽപ്രവൃത്തികൾ ചെയ്യും. സർക്കാരിൽ കോൺട്രാക്റ്റ് തൊഴിൽ ചെയ്യുന്നവർക്ക് ബിൽ പാസാക്കാൻ താമസം അനുഭവപ്പെടുന്നതായിരിക്കും. ശത്രുക്കളാൽ ശല്യം ഉണ്ടാകും.

ഉത്രം

സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അനുകൂല സമയമാണ്. മന്ത്രിസഭാ അംഗങ്ങൾക്ക് സ്ഥാനപ്രാപ്തിയും ജനസ്വാധീനതയും ലഭ്യമാകും. ഹാസ്യകലാപ്രകടനക്കാർക്ക് അനുകൂല സമയമാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. മലപ്രദേശങ്ങളില്‍ സഞ്ചരിക്കാനുള്ള സന്ദർഭം വന്നുചേരും. കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കുന്നതാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകുന്നതാണ്.

അത്തം

തൊഴിലഭിവൃദ്ധിയുണ്ടാകും. തടി, സുഗന്ധദ്രവ്യങ്ങള്‍ വ്യാപാരം ചെയ്യുന്നവർക്ക് മികച്ചനേട്ടം കൈവരിക്കാൻ സാധിക്കും. നവദമ്പതികൾക്ക് പുത്രലബ്ധിക്കുള്ള സമയമായി കാണുന്നു. സിനിമാ നാടക സംഗീത സംവിധായകർക്ക് അനുകൂല സമയമായി കാണുന്നു. നല്ല മാർക്കോടുകൂടി വിദ്യാർത്ഥികൾ വിജയിക്കും. പൊതുമേഖലാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്. സ്വർണ്ണാഭരണങ്ങൾ, വാഹനം വാങ്ങാവുന്നതാണ്.

ചിത്തിര

പല മേഖലകളിലും വരുമാനം ഉണ്ടാകും. സാമർത്ഥ്യവും ധൈര്യവുമായി എല്ലാ ജോലികളും ചെയ്തു തീർക്കും. പുത്രലബ്ധിക്കുള്ള സമയമാണ്. ഹാസ്യമായി സംസാരിക്കും. ഉന്നത ഉദ്യോഗസ്ഥർക്ക് അംബാസിഡർ പോലുള്ള പദവി ലഭിക്കുന്നതാണ്. കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കുന്നതായിരിക്കും. വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടുന്നതായിരിക്കും.

ചോതി

ഉന്നതമായ സ്ഥാനവും ഗൗരവവും ലഭിക്കുന്നതായിരിക്കും. ബന്ധുക്കളാൽ പ്രശംസിക്കുകയും സുഹൃത്തുക്കളാല്‍ പലവിധ നന്മകൾ ഉണ്ടാകും. ശരീരബലം കുറയുന്നതാണ്. സ്വന്തമായി കോൺട്രാക്റ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് മറ്റുള്ളവരുടെ തൊഴിലുകൾ ലഭ്യമാകും. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവക്കുള്ള സന്ദർഭം വന്നുചേരും. ഗൃഹം നിർമ്മിക്കാൻ അനുയോജ്യമായ സമയമായി കാണുന്നു.

വിശാഖം

ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭിക്കാനുള്ള സമയമാണ്. പുത്രലബ്ധിക്കുള്ള അവസരമായി കാണുന്നു. എല്ലാ പ്രവൃത്തികളിലും വിജയവും പ്രശസ്തിയും ലഭിക്കുന്നതായിരിക്കും. വ്യാപാരത്താലും തൊഴിലിനാലും ധാരാളം സമ്പാദിക്കുന്നതാണ്. മറ്റുള്ളവരുടെ ധനം വന്നുചേരും. അന്യർക്ക് വേണ്ടി പ്രയത്നിക്കുകയും അവരാൽ തനിക്കും നന്മയുണ്ടാകും. സുഹൃത്തുക്കൾക്കായി ധാരാളം ധനം ചെലവഴിക്കും.

അനിഴം

നൃത്തസംഗീത ക്ലാസുകൾ നടത്തുന്നവർക്ക് ധാരാളം വരുമാനം വന്നുചേരും. ഗുസ്തി, കവടി ചാമ്പ്യന്മാർക്ക് അനുകൂല സമയമാണ്. വിദ്യാഭ്യാസത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. കുടുംബത്തിൽ നിന്നും മാറി താമസിക്കാവുന്നതാണ്. ബാങ്കിൽ ലോണിനായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കാനുള്ള സന്ദർഭം കാണുന്നു. വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കുന്നതാണ്.

തൃക്കേട്ട

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് നടക്കാനുള്ള സാധ്യത കാണുന്നു. പഠനത്തിൽ ശ്രദ്ധയും താല്‍പര്യവും പ്രകടിപ്പിക്കും. പെൺസന്താനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. കലാവാസനയുണ്ടാകും. അഡ്വക്കറ്റുമാർക്ക് പല കേസുകളും വിജയിക്കും. മറ്റുള്ളവരുടെ കേസുകൾ ലഭ്യമാകും. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടും. പാർട്ടി പ്രവർത്തകർക്ക് ജനപ്രീതിയും പ്രശംസയും ലഭ്യമാകും.

മൂലം

സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സർക്കാരിൽനിന്നും വരുമാനം വന്നുചേരും. ചിന്തകൾ നല്ലതായിരിക്കും. മാതാപിതാക്കളെ പ്രശംസിക്കും. സാമർത്ഥ്യവും ധൈര്യവുമായി എല്ലാകാര്യങ്ങളും വിജയം കൈവരിക്കും. അനുസരണയുള്ള ഭൃത്യന്മാർ ലഭ്യമാകും. തൊഴിലഭിവൃദ്ധിയുണ്ടാകും. കഥ എഴുതുന്നവർക്ക് ഭാവന ലഭിക്കുന്നതാണ്. സ്വയം ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ ലഭിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കുന്നതാണ്.

പൂരാടം

വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭിക്കാനുള്ള സാധ്യത കാണുന്നു. നിലം, വസ്തുക്കളാൽ വരുമാനം വന്നുചേരും. റിയൽഎസ്റ്റേറ്റ്കാർക്ക് വേഗം തൊഴിലുകൾ നടക്കുന്നതാണ്. സുഹൃത്തുക്കളാൽ പലവിധ നന്മകൾ ഉണ്ടാകും. വാഹനം വാങ്ങാൻ ഉചിതമായ സമയമാണ്. അഗ്നിസംബന്ധമായും ലോഹങ്ങളാലും തൊഴിലഭിവൃദ്ധിയുണ്ടാകും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകുന്നതാണ്.

ഉത്രാടം

ധനഐശ്വര്യവും പ്രശസ്തിയും ലഭിക്കുന്നതാണ്. മന്ത്രിമാർക്ക് പലവിധ നേട്ടങ്ങളും ലഭിക്കുന്നതായിരിക്കും. ദൈവഭക്തിയുണ്ടാകും. വേദാന്ത ബ്രാഹ്മണരെ സൽക്കരിക്കുകയും സഹായിക്കുകയും ചെയ്യും. സന്താനലബ്ധിക്കുള്ള സന്ദർഭമാണ്. പഠനത്തിൽ ശ്രദ്ധയും താല്‍പര്യവും പ്രകടിപ്പിക്കും. ഇളയസഹോദരത്തിന് ദോഷകരമായ സമയമാണ്. സൽക്കർമ്മങ്ങളിൽ ധനം ചെലവ് ചെയ്യും. കൈകാലുകൾക്ക് വേദന അനുഭവപ്പെടും.

തിരുവോണം

തൊഴിലഭിവൃദ്ധിയുണ്ടാകും. പാർട്ടിപ്രവർത്തകർക്ക് ജനപ്രീതിയും പ്രശംസയും ലഭ്യമാകും. വിദ്യാർത്ഥികൾ ഉന്നത വിജയം കൈവരിക്കും. സ്വന്തമായി കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് വരുമാനം വർദ്ധിക്കുന്നതാണ്. ദൈവഭക്തിയുണ്ടാകും. ഐടി മേഖലയിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കും. പല രാജ്യങ്ങളെകുറിച്ചും ജനങ്ങളുടെ ജീവിതരീതിയെകുറിച്ചും അറിയാൻ സാധിക്കും.

അവിട്ടം

ധനാഭിവൃദ്ധിയും മാനസിക സന്തോഷവും പ്രതീക്ഷിക്കാം. വിദേശത്ത് വസിക്കുന്നവർക്ക് പലവിധ നേട്ടങ്ങൾ ലഭിക്കും. ഗണിതം, ചരിത്രം മുതലായവയിൽ അറിവ് ഉണ്ടാകും. സിനിമാ സംവിധായകർക്ക് പലവിധ നേട്ടങ്ങൾ ലഭിക്കും. ബന്ധുക്കളുടെ മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കുന്നതാണ്. സഹോദരങ്ങൾക്ക് ചില വൈഷമ്യങ്ങളുണ്ടാകും..

ചതയം

സംരക്ഷണവകുപ്പിൽ ജോലിക്കായി പരിശ്രമിക്കാം. കമ്പനിയിൽ ധാരാളം ധനവരവ് ഉണ്ടാകും. വാഹന വ്യാപാരം, ഇരുമ്പു സംബന്ധമായും വ്യാപാരത്താല്‍ ധാരാളം സമ്പാദിക്കും. കഠിനമായി പ്രയത്നിക്കും. പരുഷവചനങ്ങൾ സംസാരിക്കുന്നതാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. സുഹൃത്തുക്കളാൽ ധനനഷ്ടം വരാനിടയുണ്ട്.

പൂരുരുട്ടാതി

കുടുംബാഭിവൃദ്ധിയുണ്ടാകും. വശ്യതയും മാധുര്യവുമായ സംസാരമായിരിക്കും. അപ്രതീക്ഷിതമായി ഭാഗ്യങ്ങൾ വന്നുചേരും. ബന്ധുക്കളാൽ പ്രശംസിക്കപ്പെടും. വെള്ളി, കാരിയം മുതലായ ലോഹങ്ങളാൽ തൊഴിൽ ചെയ്യുന്നവർക്ക് മികച്ചലാഭം ലഭ്യമാകും. സ്വർണ്ണക്കട, വെള്ളിക്കടകളിൽ വ്യാപാരം വർദ്ധിക്കും. അന്യരുടെ ധനം ധാരാളം വന്നുചേരും. പൊതുമേഖലാരംഗത്തും പ്രതീക്ഷിച്ച നേട്ടം ലഭ്യമാകും. പാർട്ടിപ്രവർത്തകർക്ക് പ്രശംസയും ജനപ്രീതിയും ലഭ്യമാകും.

ഉത്രട്ടാതി

കോളജ് അധ്യാപകർ, പട്ടാളമേധാവി മുതലായ തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. അൽപം അധൈര്യം ഉണ്ടാകും. ആത്മാർത്ഥതയുള്ള സ്ത്രീ സൗഹൃദബന്ധം ലഭ്യമാകും. സത്യസന്ധമായി പ്രവർത്തിക്കും. അനുസരണയുള്ള ഭൃത്യന്മാർ ലഭ്യമാകും. എംബിഎ തൊഴിൽ സംബന്ധമായി പഠിക്കുന്നവർക്ക് റാങ്കും ക്യാമ്പസ് സെലക്ഷനും ലഭ്യമാകും. വ്യാപാര വ്യവസായ മേഖലകളിൽ അഭിവൃദ്ധിയുണ്ടാകും. രക്തസമ്മർദ്ദം ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.

രേവതി

പല മേഖലകളിലും വരുമാനം വർദ്ധിക്കുന്നതാണ്. ഉദാരമായ മനസ്കതയോടുകൂടി പ്രവർത്തിക്കും. പഠനം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ കമ്പനിയിൽ ലഭ്യമാകും. ആത്മാർത്ഥതയുള്ള ഉപദേശകർ ലഭിക്കാനിടയുണ്ട്. കുട്ടികൾ വീണ് മുറിയാതെ ശ്രദ്ധിക്കുക. ഭാര്യയാലും സന്താനങ്ങളാലും മാനസിക സന്തോഷം ലഭ്യമാകും. ഉയർന്ന സ്ഥാനം ലഭിക്കാനുള്ള അവസരപ്രാപ്തിയുണ്ടാകും. അന്യരാൽ പ്രശംസിക്കതക്കവണ്ണം പുരോഗതിയുണ്ടാകും.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ
ദേശികം
പത്താംകല്ല് ശാസ്താക്ഷേത്രത്തിന് സമീപം
നെടുമങ്ങാട് പി.ഒ.
തിരുവനന്തപുരം, കേരള
പിൻ – 695541
ഫോൺ : 0472 2813401

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.