Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദശയും വർഷവും - ശരീരവും രാശിയും

signs-and-planets-astrology

ഓരോ ദശയ്ക്കും ക്ലിപ്തമായ വർഷമുണ്ട്. കേതുവിന് 07 വർഷം, ശുക്രന് 20 വർഷം, സൂര്യന് 06 വർഷം, ചന്ദ്രന് 10 വർഷം, ചൊവ്വയ്ക്ക് 07 വർഷം, രാഹുവിന് 18 വർഷം, വ്യാഴത്തിന് 16 വർഷം, ശനിക്ക് 19 വർഷം, ബുധന് 17 വർഷം. ഇതാണ് ഓരോ ദശയുടെയും പൂർണവർഷം. ദശയുടെ വരവും ഇപ്പറഞ്ഞ ക്രമത്തിലാണ്. കേതു കഴിഞ്ഞാൽ ശുക്രൻ, ശുക്രൻ തീർന്നാൽ സൂര്യൻ ഇങ്ങനെ ക്രമത്തിൽ. ബുധൻ തീർന്നാലോ അടുത്ത കേതുദശ പിന്നെ ശുക്രൻ ഇങ്ങനെ നീങ്ങും. അതിനാൽ അവരവരുടെ ദശയും വയസ്സും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ഗ്രഹങ്ങളുടെ സഞ്ചാരക്രമം ഗ്രഹങ്ങൾ സദാ സഞ്ചരിക്കുന്നവയാണ്. ആ സഞ്ചാരത്തിലൂടെ അത് രാശിമാറിക്കൊണ്ടേയിരിക്കും. ഇത് അറിയുന്നത് ഗോചരഫലം നിർണ്ണയിക്കുന്നതിന് അത്യാവശ്യമാണ്.

സൂര്യന് ഒരു മാസം. അതായത് ഒരു മാസം കഴിയുമ്പോൾ സൂര്യൻ രാശിമാറുമെന്നർഥം. ആ മാറ്റത്തെയാണ് സൂര്യസംക്രമണം എന്നു പറയുന്നത്. പുതിയ രാശിയിൽ എത്തുമ്പോൾ പുതിയ മാസമായി. ധനുവിൽ നിന്നു സൂര്യൻ മകരം രാശിയിൽ സംക്രമിക്കുന്നതു മകരസംക്രമം. ചന്ദ്രന് 27 ദിവസം, ചൊവ്വയ്ക്ക് 45 ദിവസം, ബുധന് ഒരു മാസം, ശുക്രന് ഒരു മാസം, വ്യാഴത്തിന് ഒരു വർഷം, ശനിയ്ക്ക് ഏകദേശം 30 വർഷം, രാഹുവിനും കേതുവിനും 18 മാസം. ഈ കാലയളവ് കഴിയുമ്പോൾ രാഹുകേതുക്കൾ ഒഴിച്ചു മറ്റ് ഗ്രഹങ്ങൾ മുന്നോട്ടും രാഹുകേതുക്കൾ പിന്നിലേക്കും രാശിമാറും. അപൂർവമായി ചില സന്ദർഭങ്ങളിൽ വ്യാഴം, ശനി തുടങ്ങിയ ഗ്രഹങ്ങളും നിൽക്കുന്ന രാശിയിൽ നിന്നും പുറകിലത്തെ രാശിയിലേക്ക് മാറാറുണ്ട്. ഇതിനെ വക്രഗതി എന്നു പറയും. ഈ മാറ്റത്തിന് പ്രത്യേക ഫലനിർണ്ണയമുണ്ട്.

രാശികളുടെ നിറം ഗ്രഹങ്ങൾക്ക് നിറം കൽപിച്ചതുപോലെ ജ്യോതിഷത്തിൽ രാശികൾക്കും നിറം കൽപിച്ചിട്ടുണ്ട്. മേടം രാശിക്ക് രക്തവർണ്ണം, ചുവപ്പ്. ഇടവം രാശിക്ക് ഇടകലർന്ന വെളുപ്പ്, ശുദ്ധവെളുപ്പ്. മിഥുനം രാശിക്ക് തത്തയുടെ നിറം - പച്ചനിറം. കർക്കടകത്തിന് ഇളംചുവപ്പും, ചുവപ്പും വെളുപ്പും ഇടകലർന്ന നിറവും. ചിങ്ങത്തിന് മങ്ങിയ വെളുപ്പും, അരുണനിറവും. കന്നിക്ക് ചിത്രവർണ്ണത്തിലുള്ളതും, പലനിറം ഇടകലർന്നതും മിശ്രനിറം. തുലാംരാശിക്ക് ഇളംനീലയും, കടുംനീലയും. വൃശ്ചികം രാശിക്ക് സ്വർണ്ണനിറം, ഇളം സുവർണ്ണനിറം. ധനുരാശിക്ക് ഇളംമഞ്ഞ, മഞ്ഞ, മഞ്ഞയും ചുവപ്പും ഇടകലർന്ന ഇളംനിറം. മകരത്തിന് പല വർണ്ണങ്ങൾ ഇടകലർന്നതും, ചാരവർണ്ണവും. കുംഭത്തിന് തവിട്ടുനിറം. മീനത്തിന് വെളുപ്പും, വെളുപ്പും മഞ്ഞയും കലർന്നതും.

ശരീരവും രാശിയും പന്ത്രണ്ട് രാശികളും ശരീരത്തിലെ ഓരോ അവയവങ്ങളെ - ഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഓരോ രാശിയും മനുഷ്യശരീരത്തിലെ ഏതേത് അവയവത്തെ പ്രതിനിധീകരിക്കുന്നുവെന്ന് നോക്കാം.

മേടം രാശി - ശിരസ്സ് (തല), ഇടവം രാശി - മുഖം, മിഥുനം രാശി - മാറിടം, കർക്കടകം - ഹൃദയം, ചിങ്ങം - വയർ, കന്നി - അരക്കെട്ട്, തുലാം - വര്തിഭാഗം, വൃശ്ചികം - ജനനേന്ദ്രിയം, ധനു - തുടകൾ, മകരം - കാൽമുട്ടുകൾ, കുംഭം - മുട്ടിന് താഴെയുള്ള മുഴം കാലുകൾ, മീനം - പാദങ്ങൾ എന്നിവയാണു 12 രാശികളും അവ പ്രതിനിധാനം ചെയ്യുന്ന ശരീരഭാഗങ്ങളും. ഇതിൽ തീരെ ബലഹീനമായ രാശിയുടെ അവയവങ്ങൾക്കു കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.

ലേഖകൻ പ്രൊഫ. ദേശികം രഘുനാഥൻ ദേശികം പത്താംകല്ല് പുതിയ പാലത്തിനും ശാസ്താക്ഷേത്രത്തിനും ഇടത്‌വശം നെടുമങ്ങാട് തിരുവനന്തപുരം കേരള പിൻ 695541 ഫോൺ - 0472 - 2813401

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.