Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്ഷത്രഫലം: ഡിസംബർ (25–31)

astro-2412

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

പട്ടാളത്തിലോ പോലിസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. വാഹനം, വസ്തുക്കള്‍ വാങ്ങാവുന്നതാണ്. സാമർത്ഥ്യവും കഴിവും ഉള്ളവർ ഭൃത്യന്മാരായി വന്നുചേരും. ബന്ധുക്കളുമായി ഐക്യത കുറയുന്നതായിരിക്കും. വ്യാപാരം ചെയ്യുന്നവർക്ക് മികച്ചലാഭം പ്രതീക്ഷിക്കാം. പ്രശംസനീയരാൽ പ്രശംസിക്കപ്പെടും. സഹോദരങ്ങളുമായി ഐക്യത കുറയുന്നതായിരിക്കും. പാർട്ടിപ്രവർത്തകർക്ക് അനുകൂല സമയമാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. സന്താനങ്ങൾക്ക് വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കാനുള്ള സാധ്യത കാണുന്നു. പിതാവിന് ഹൃദയസംബന്ധമായി രോഗം വരാവുന്നതാണ്. വിനോദയാത്രയ്ക്കുള്ള സന്ദർഭം വന്നുചേരും. 

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

കുടുംബാഭിവൃദ്ധിയുണ്ടാകും. ഗൗരവസ്ഥാനലബ്ധിയുടെ സമയമായി കാണുന്നു. തൊഴിലുകൾ സംബന്ധമായി അറിവ് വർദ്ധിക്കും. പ്രവൃത്തികളിൽ തരകുറവ് അനുഭവപ്പെടുന്നതായിരിക്കും. പുണ്യകർമ്മങ്ങൾ ചെയ്യും. സൽക്കർമ്മങ്ങൾ ചെയ്യുന്നതായിരിക്കും. സഹോദരത്തിന് പലവിധ വൈഷമ്യങ്ങൾ വന്നുചേരും. മാതാവിന് അസുഖം വരാനിടയുണ്ട്. കഠിനമായ പ്രവൃത്തികൾ ചെയ്യും. സാമർത്ഥ്യവും കഴിവും ഉള്ളവർ സഹായികളായി വന്നുചേരും. എല്ലാ മേഖലകളിലും പുരോഗതിയുണ്ടാകും. ചീത്ത സ്ത്രീ സൗഹൃദബന്ധത്താൽ അപകീർത്തി വരാനിടയുണ്ട്. പാർട്ടിപ്രവർത്തകർക്ക് സഹപ്രവർത്തകരാൽ മാനസികവൈഷമ്യം ഉണ്ടാകും. പിതാവിന് അസുഖങ്ങൾ വരാവുന്നതാണ്.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ബുദ്ധികൂർമ്മതയുണ്ടാകും. പ്രേമിതാക്കൾക്ക് പ്രേമസാഫല്യത്തിന്റെ സന്ദർഭമാണ്. സ്വര്‍ണ്ണാഭരണങ്ങൾ വാങ്ങാവുന്നതാണ്. നല്ല അന്തസ്സും, ദൃഢമായ സംസാരവും ഉണ്ടാകും. എംബിഎ, തൊഴിൽസംബന്ധമായി പഠിക്കുന്നവർക്ക് അനുകൂലമായ സമയമായി കാണുന്നു. ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. സ്വന്തമായി തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ചലാഭം ലഭ്യമാകും. ശത്രുക്കൾ വരാവുന്നതാണ്. എതിർകക്ഷി നേതാക്കൾക്ക് പ്രശസ്തിയുടെ സമയമാണ്. കീഴ്തരമായ പ്രവൃത്തികൾ ചെയ്യും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. വൃക്ക സംബന്ധമായി രോഗം വരാനിടയുണ്ട്.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

ധനഐശ്വര്യത്തിന്റെയും മാനസികസന്തോഷത്തിന്റെയും സമയമാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് പലവിധ നേട്ടങ്ങൾ ലഭിക്കും. ഭാഗ്യാനുഭവങ്ങൾ അപ്രതീക്ഷിതമായി വന്നുചേരും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും കുറയുന്നതാണ്. പരുഷമായി സംസാരിക്കും. അസൂയക്കാരാൽ ചില മാനസിക പ്രശ്നങ്ങൾ ഉണ്ടാകും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും. പരസ്ത്രീ സംഗമം വരാതെ സൂക്ഷിക്കുക. പുസ്തകം എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭ്യമാകും. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവക്കുള്ള സമയമായി കാണുന്നു. പൊതുമേഖലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയുടെ അവസരമാണ്. ഗൗരവമായ സ്ഥാനലബ്ധി പ്രതീക്ഷിക്കാം.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് കാര്യസാധ്യതയുടെ അവസരമാണ്. ത്യാഗമനസ്കതയോടുകൂടി അയൽവാസികളെ സഹായിക്കും. വിദ്യാർത്ഥികളിൽ ഉന്നത നിലവാരത്തിലുള്ള വിജയം കൈവരിക്കുന്നതാണ്. മന്ത്രിസഭാഅംഗങ്ങൾക്ക് സ്ഥാനലബ്ധിയും പ്രശസ്തിയും പ്രതീക്ഷിക്കാം. ഉയർന്ന ഉദ്യോഗസ്ഥർക്ക് ഉന്നത സ്ഥാനപ്രാപ്തികൾ പ്രതീക്ഷിക്കാം. കവിത എഴുതുന്നവർക്ക് അനുകൂല സമയമായി കാണുന്നു. ഹാസ്യകലാ പ്രകടനക്കാർക്ക് പ്രശസ്തിയും ധനവരുമാനവും വർദ്ധിക്കും. യുവതികളാൽ പുരുഷന്മാർക്ക് മനോവിഷമം ഉണ്ടാകും. പലരാലും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണ്. രക്തത്തിൽ അശുദ്ധം കലരുകയാൽ കട്ടികൾ, ചൊറി മുതലായ രോഗങ്ങൾ വരാവുന്നതാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

സാമ്പത്തികനേട്ടത്തിന്റെ അവസരമാണ്. പുത്രലബ്ധിക്കുള്ള സമയമായി കാണുന്നു. ഉന്നത നിലവാരത്തിലുള്ള മാർക്കുകളോടുകൂടി വിജയം കൈവരിക്കും. സാമർത്ഥ്യവും ധൈര്യവുമായി എല്ലാ കാര്യങ്ങളും ചെയ്തു തീർക്കും. നൃത്തം, സംഗീതം, മറ്റു കലാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്. വ്യാപാര അഭിവൃദ്ധിയുണ്ടാകും. സർക്കാരിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് പലവിധ നേട്ടങ്ങൾ ഉണ്ടാകും. പാർട്ടി പ്രവർത്തകർക്ക് സ്ഥാനലബ്ധിയും ജനപ്രീതിയും പ്രതീക്ഷിക്കാവുന്നതാണ്. നവദമ്പതികൾക്ക് നല്ല സന്താനഭാഗ്യം ലഭിക്കും. ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കൾ ലഭ്യമാകും. വിദേശത്ത് വസിക്കുന്നവർക്ക് അനുകൂല സമയമാണ്. മരുമകനോട് പ്രിയമുള്ളവരായിരിക്കും.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

തൊഴിലഭിവൃദ്ധിയും പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. കുടുംബാഭിവൃദ്ധിയുണ്ടാകും. സഹോദരഐക്യം ഉണ്ടാകും. ലുബ്ധമായി ചെലവഴിക്കുമെങ്കിലും സൽക്കർമ്മങ്ങൾ ചെയ്യും. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവക്കുള്ള സന്ദർഭം കാണുന്നു. കോൺട്രാക്റ്റ്, മറ്റു തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ചലാഭം ലഭ്യമാകും. മറ്റുള്ളവരുടെ ധനം വന്നുചേരും. അടിക്കടി യാത്ര ചെയ്യേണ്ടതായിവരും. പുത്രലബ്ധിയും അറിവും ലഭ്യമാകും. എല്ലാ മേഖലകളിലും പ്രശസ്തിയുണ്ടാകും. വ്യാപാരം, മറ്റ് തൊഴിലുകളിൽ ധനവരവും കീർത്തിയും ഉണ്ടാകും. അന്യരെ സഹായിക്കുകയും അവരാൽ തനിക്കും സഹായം ലഭ്യമല്ല. അപ്രതീക്ഷിതമായി ചെലവുകൾ വന്നുചേരും.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

ധനവരവും മാനസികസന്തോഷവും പ്രതീക്ഷിക്കാം. കുടുംബത്തിൽ പലവിധ നന്മകൾ ലഭ്യമാകും. വശ്യതയും നയപരമായ സംസാരമായിരിക്കും. പിതാവിനോട് സ്നേഹമായിരിക്കും. സത്യസന്ധമായി പ്രവർത്തിക്കും. ഗൃഹം നിർമ്മിക്കാവുന്നതാണ്. പല മേഖലകളിലും ധനവരവ് ഉണ്ടാകും. നല്ല വാഹനലബ്ധിയുടെ സമയമാണ്. ആത്മാര്‍ത്ഥതയുള്ള ഭൃത്യന്മാർ ലഭിക്കും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് അധികലാഭം ലഭ്യമാകും. ബാങ്കിൽ ലോണിനായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കുന്നതായിരിക്കും. സ്ഥലം മാറി താമസിക്കേണ്ടതായി വരും. പെട്ടെന്നുള്ള കോപം നിമിത്തം സുഹൃത്തുക്കൾ അകലുന്നതായിരിക്കും. കൈകാലുകൾക്ക് വേദന, പക്ഷവാതം വരാവുന്നതാണ്.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

കണക്കർ, ക്ലാർക്ക് മുതലായ തസ്തികയിലേക്ക് പരീക്ഷ എഴുതുന്നവർക്ക് ലഭ്യമാകും. വിദേശത്ത് ജോലിക്കായി പരിശ്രമിക്കാവുന്നതാണ്. പല രാജ്യങ്ങളെക്കുറിച്ചും ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ചും അറിയാൻ സാധിക്കും. ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. സൽപ്രവൃത്തികൾ ചെയ്യും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. കുടുംബത്തിൽനിന്നും സൗജന്യം ലഭിക്കുന്നതല്ല. അനുയോജ്യമല്ലാത്തവർക്ക് കീഴ്പ്പെട്ട് പ്രവർത്തിക്കും. അഗ്നി സംബന്ധമായും ലോഹങ്ങളാലും വ്യാപാരം ചെയ്യുന്നവർക്ക് മികച്ചലാഭം ലഭ്യമാകും. ഇലക്ട്രിക്, ഇലക്ട്രോണിക്സ് സംബന്ധമായി തൊഴിൽ ചെയ്യുന്നവർക്കും ലാഭം ലഭ്യമാകും. പൊതുമേഖലാരംഗത്ത് വിജയിക്കും.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

ധനഐശ്വര്യത്തിന്റെയും മാനസിക സന്തോഷത്തിന്റെയും സമയമാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. പാർട്ടി പ്രവർത്തകർക്ക് അനുകൂലമായ സമയമാണ്. സന്താനലബ്ധിക്കുള്ള അവസരമായി കാണുന്നു. സൽപ്രവൃത്തികൾ ചെയ്യും. സർക്കാരിൽ, പെൻഷൻ, ലോൺ മുതലായവയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കാനുള്ള സാധ്യത കാണുന്നു. വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടുന്നതാണ്. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടുക, ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. കമ്പനിയില്‍ ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. വാഹനം, കടകൾ വാങ്ങാവുന്നതാണ്.

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

ധനഐശ്വര്യത്തിന്റെയും മാനസിക സന്തോഷത്തിന്റെയും അവസരമാണ്. ഭാര്യയുടെ ഹിതാനുസരണം പ്രവർത്തിക്കും. കലകളിൽ അറിവ് വർദ്ധിക്കും. എല്ലാവിധമായ സന്തോഷങ്ങളും ലഭിക്കും. തൊഴിൽ ചെയ്യുന്നവർക്ക് അൽപം കാര്യതടസ്സം അനുഭവപ്പെടുന്നതായിരിക്കും. വിനോദയാത്രയ്ക്കുള്ള സന്ദർഭം വന്നുചേരും. രോഗം തിരിച്ചറിയാതെ വിഷമിക്കും. സത്യസന്ധമായി പ്രവർത്തിക്കും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കുന്നതായിരിക്കും. സ്ത്രീകളാൽ  മനസന്തോഷം ലഭിക്കും. ആത്മാർത്ഥതയുള്ള ഉപദേശകർ ലഭിക്കുന്നതായിരിക്കും. കുടുംബത്തിൽ നിന്നും മാറി താമസിക്കാവുന്നതാണ്. സർക്കാരിൽനിന്നും ലഭിക്കാനുള്ള ധനം ലഭ്യമാകും. കൈകാലുകൾക്ക് വേദന അനുഭവപ്പെടുന്നതായിരിക്കും.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. മനസമാധാനവും സന്തോഷവും ലഭിക്കുന്നതാണ്. അരിക്കടകൾ മൊത്ത ചില്ലറ വ്യാപാരികൾക്ക് അധികലാഭം പ്രതീക്ഷിക്കാം. സന്താനങ്ങളാലും ഭാര്യയാലും പലവിധ നന്മകൾ ഉണ്ടാകും. അന്യർക്ക് ശല്യം കൊടുക്കുന്നതാണ്. ജ്യോതിഷം പോലുള്ളവയിൽ പാണ്ഡിത്യം ഉണ്ടാകും. വാഹനം, വസ്തുക്കൾ വാങ്ങാവുന്നതാണ്. മാതാപിതാക്കളുടെ ഹിതാനുസരണം പ്രവർത്തിക്കും. നവീന ഗൃഹോപകരണങ്ങൾ വാങ്ങാവുന്നതാണ്. സൽപ്രവൃത്തികൾ ചെയ്യും. നവദമ്പതികൾക്ക് പുത്രലബ്ധിക്കുള്ള അവസരമാണ്. വലിയ പ്രോജക്ടുകൾ ഏറ്റെടുത്ത് ചെയ്തു തീർക്കും. സ്ഥലം മാറി താമസിക്കാവുന്നതാണ്. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് അഭിവൃദ്ധിയുണ്ടാകും. വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടുന്നതാണ്.

ലേഖകൻ

Prof. DESIKOM REGHUNADHAN

DESICOM

Near Sastha Temple Arasuparambu

Nedumangad, TVM-Dist.

Kerala, South India

Pin- 695 541, Tel: 0472 2813401

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.