Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്ഷത്രഫലം: ഫെബ്രുവരി (18–25)

x-default

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ഒന്നിലധികം മേഖലയിൽ വരുമാനം വന്നുചേരും. അൽപം അലസത അനുഭവപ്പെടുന്നതായിരിക്കും. മാതാപിതാക്കളുടെ ഹിതാനുസരണം പ്രവർത്തിക്കും. കോൺട്രാക്റ്റ് ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാകും. വലിയ പ്രയത്നങ്ങളിൽ ഏർപ്പെട്ട് വിജയിക്കും. വസ്തുക്കള്‍ വാങ്ങാവുന്നതാണ്. നവീന ഗൃഹോപകരണങ്ങൾ വാങ്ങും. ഭാര്യയാൽ പലവിധ നന്മകൾ ഉണ്ടാകും. ഉദരസംബന്ധമായ രോഗങ്ങൾ വരാനിടയുണ്ട്. അരി, ധാന്യങ്ങൾ ശേഖരിച്ച് അധികവിലയ്ക്ക് വിൽക്കും. വിദേശത്തുനിന്നും ശുഭവാർത്തകൾ ശ്രവിക്കാനുള്ള സന്ദർഭം കാണുന്നു. അന്യർക്ക് ചില ബുദ്ധിമുട്ടുകൾ കൊടുക്കുന്നതായിരിക്കും. വാഹനം, വസ്തുക്കള്‍ വാങ്ങാവുന്നതാണ്. നൃത്തസംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയപ്രാപ്തിയുണ്ടാകും.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

ധനാഭിവൃദ്ധിയും മാനസികസന്തോഷവും പ്രതീക്ഷിക്കാവുന്നതാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. നവദമ്പതികൾക്ക് പുത്രലബ്ധിക്കുള്ള സന്ദർഭം കാണുന്നു. വാഹനങ്ങൾ വാങ്ങാവുന്നതായിരിക്കും. വലിയ പ്രോജക്റ്റുകൾ ഏറ്റെടുത്ത് ചെയ്തു തീർക്കും. സ്ഥലം മാറി താമസിക്കാൻ അനുകൂലമായ സമയമായി കാണുന്നു. കോൺട്രാക്റ്റ്, വ്യാപാരം മുതലായ തൊഴിലുകൾ അഭിവൃദ്ധിയുണ്ടാകും. പുസ്തകം എഴുതുന്നവർക്ക് പ്രശസ്തിയും ധനവരവും പ്രതീക്ഷിക്കാവുന്നതാണ്. ഏത് മേഖലയിൽ ആയാലും വിജയം കണ്ടെത്തും. ഗൃഹം നിർമ്മിക്കാവുന്നതാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. ദമ്പതികളിൽ അഭിപ്രായഭിന്നതയുണ്ടാകുന്നതായിരിക്കും. അജീർണ്ണ സംബന്ധമായി രോഗം വരാനിടയുണ്ട്.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

പട്ടാളത്തിലോ പോലിസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. യന്ത്രശാലകളിൽ വരുമാനം വർദ്ധിക്കും. പ്രശംസനീയരാൽ പ്രശംസിക്കപ്പെടും. ചുറുചുറുപ്പായ ഗുണം ഉണ്ടായിരിക്കും. ബന്ധുക്കളോട് സ്നേഹക്കുറവ് ഉണ്ടാകും. പുരോഗമനത്തിന്റെ പരിശ്രമത്തിലായിരിക്കും. വിദേശത്തുനിന്നും ശുഭവാർത്തകൾ ശ്രവിക്കാനുള്ള സന്ദർഭം കാണുന്നു. സഹോദരഐക്യം കുറയും. കുടുംബാഭിവൃദ്ധിയുണ്ടാകും. വിനോദയാത്രയ്ക്കുള്ള സന്ദർഭം വന്നുചേരുന്നതാണ്. സന്താനങ്ങളാൽ മാനസികസന്തോഷം ഉണ്ടാകും. തൊഴിലുകളിൽ അറിവ് വർദ്ധിക്കുന്നതായിരിക്കും. കാർഷിക വ്യവസായ മേഖലകള്‍ അഭിവൃദ്ധിപ്പെടുന്നതാണ്. പ്രമേഹരോഗികൾക്ക് രോഗം വർദ്ധിക്കാതെ സൂക്ഷിക്കുന്നത് നന്നായിരിക്കും.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സ്വർണ്ണാഭരണങ്ങൾ വാങ്ങാവുന്നതാണ്. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. എംബിഎ, തൊഴിൽ സംബന്ധമായി പഠിക്കുന്നവർക്ക് റാങ്കും ക്യാമ്പസ് സെലക്ഷനും ലഭ്യമാകും. കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കാനിടയുണ്ട്. മർമ്മഭാഗങ്ങളിൽ രോഗം വരാവുന്നതാണ്. കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ ചെയ്യുന്നവര്‍ക്ക് പ്രതീക്ഷിച്ച നേട്ടം ലഭ്യമാകുന്നതാണ്. സാമർത്ഥ്യവും കഴിവും ഉള്ളവർ സഹായികളായി വന്നുചേരും. വാക്ചാതുര്യം ഉണ്ടായിരിക്കും. എന്നാൽ സത്യസന്ധത കുറവായിരിക്കാനിടയുണ്ട്. അസൂയാലുക്കളാൽ ചില പ്രതിബന്ധങ്ങള്‍ ഉണ്ടാകും. ഉന്നതമായ സ്ഥാനമാനങ്ങൾ ലഭ്യമാകും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരുന്നതാണ്. മാതാപിതാക്കൾക്ക് അല്‍പം ശാരീരിക പ്രശ്നമുണ്ടാകാനിടയുണ്ട്.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

വിദേശത്ത് ജോലിക്കായി പരിശ്രമിക്കാവുന്നതാണ്. പുസ്തകം എഴുതാവുന്നതാണ്. സൽക്കർമ്മങ്ങൾക്കായി ധനം ചെലവഴിക്കും. വിദ്യാർത്ഥികളിൽ അലസത അനുഭവപ്പെടുന്നതായിരിക്കും. സ്ത്രീകളാൽ മനോചഞ്ചലം പുരുഷന്മാർക്ക് ഉണ്ടാകാനിടയുണ്ട്. അൽപം കടം വരാനിടയുണ്ട്. അൾസർ പോലുള്ള ഉഷ്ണരോഗം വരാവുന്നതാണ്. സഹോദരഐക്യം കുറയുന്നതായിരിക്കും. സ്വന്തമായി കോൺട്രാക്റ്റ് മറ്റ് തൊഴിലുകൾ ചെയ്യുന്നവര്‍ക്ക് മികച്ച നേട്ടം ലഭ്യമാകും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടുന്നതാണ്. വിനോദയാത്രയ്ക്കുള്ള സന്ദർഭം കാണുന്നു.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

ധനഐശ്വര്യത്തിന്റെയും മാനസിക സന്തോഷത്തിന്റെയും സമയമാണ്. ഉന്നത സ്ഥാനപ്രാപ്തി സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രതീക്ഷിക്കാം. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. വാഹനം വാങ്ങാവുന്നതാണ്. ദാനധർമ്മങ്ങൾ ചെയ്യുമെങ്കിലും പ്രവൃത്തികൾ അന്യർക്ക് സംതൃപ്തി നൽകുന്നതല്ല. വ്യാപാര കാർഷിക മേഖലകൾ അഭിവൃദ്ധിപ്പെടുന്നതായിരിക്കും. ത്യാഗമനസ്കതയോടുകൂടി പ്രവർത്തിക്കും. അയൽവാസികൾക്ക് പ്രിയമുള്ളവരാകും. മാധുര്യവും വശ്യതയാർന്ന സംസാരമായിരിക്കും. വ്യാപാരം ചെയ്യുന്നവര്‍ക്ക് അധികലാഭം ലഭിക്കുന്നതാണ്. പാർട്ടിപ്രവർത്തകർക്ക് ജനപ്രീതിയും പ്രശംസയും പ്രതീക്ഷിക്കാവുന്നതാണ്.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

തൊഴിലഭിവൃദ്ധിയുണ്ടാകും. ജീവിതപുരോഗമനത്തിന്റെ സമയമാണ്. സാമർത്ഥ്യവും കഴിവുമായി എല്ലാ കാര്യങ്ങളും ചെയ്തു തീർക്കും. പുത്രലബ്ധിക്കുള്ള സമയമായി കാണുന്നു. മാതാവിനോട് സ്നേഹമായിരിക്കും. വിദേശത്തുനിന്നും ശുഭവാർത്തകൾ കേൾക്കാനുള്ള സന്ദർഭം കാണുന്നു. വായ്പുൺ, കുടൽപുൺ പോലുള്ള രോഗം വരാവുന്നതാണ്. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. എല്ലാ മേഖലകളിലും വിജയം കൈവരിക്കും. വ്യാപാരത്താൽ (തടി, റബ്ബർ മുതലായ) അധികലാഭം ലഭ്യമാകും. പാർട്ടിപ്രവർത്തകർക്ക് അനുകൂല സമയമായി കാണുന്നു. മറ്റുള്ളവരുടെ ധനം വന്നുചേരും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകുന്നതായിരിക്കും.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

കാര്യസാധ്യതയുടെയും പ്രശസ്തിയുടെയും സമയമാണ്. പട്ടാള ഉദ്യോഗസ്ഥർക്ക് അനുകൂല അവസരമാണ്. മാതാപിതാക്കളിൽനിന്നും മാനസികസന്തോഷം ലഭ്യമാകുന്നതല്ല. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവയ്ക്കുള്ള സന്ദർഭം ലഭ്യമാകും. സുഹൃത്തുക്കളാൽ ധനനഷ്ടം വരാനിടയുണ്ട്. രോഗം തിരിച്ചറിയാതെ വിഷമിക്കും. പിതൃഭൂസ്വത്തുക്കൾ വിൽക്കാനും വേറെ വാങ്ങാനും ഉചിതമായ അവസരമാണ്. കുടുംബത്തിൽ നിന്നും മാറി താമസിക്കാനുള്ള സന്ദർഭം ഉണ്ടാകും. അപ്രതീക്ഷിതമായി ചെലവുകൾ ഉണ്ടാകാവുന്നതാണ്. കൈകാലുകൾക്ക് വേദന അനുഭവപ്പെടും. സഹോദരങ്ങൾ പിണക്കം മാറി വന്നുചേരും. സൽപ്രവൃത്തികളിൽ മനസ്സ് ചെല്ലുന്നതായിരിക്കും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

കുടുംബാഭിവൃദ്ധിയുണ്ടാകും. വിദ്യാർത്ഥികൾ നല്ല മാർക്കോടുകൂടി വിജയിക്കും. ഗൃഹം നിർമ്മിക്കാൻ അനുയോജ്യമായ സമയമാണ്. കവിത, കഥ എഴുതുന്നവർക്ക് ഭാവന ലഭിക്കുന്നതായിരിക്കും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കള്‍ വന്നുചേരും. വാർദ്ധക്യം ചെന്നവരെയും പിതാവിനെയും ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യും. വ്യാപാരത്തിൽ വരുമാനം വർദ്ധിക്കും. പൊതുമേഖലാരംഗത്ത് പ്രതീക്ഷിച്ച നേട്ടം കൈവരുന്നതാണ്. കാർഷിക മേഖലയിലും വരുമാനം വർദ്ധിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് കാര്യസാധ്യതയുടെ അവസരമാണ്. സന്താനങ്ങളാൽ മാനസിക സന്തോഷം ലഭ്യമാകുന്നതായിരിക്കും. മാതാപിതാക്കളാൽ അൽപം ധനനഷ്ടം വരാനിടയുണ്ട്. കൈകാലുകൾക്ക് വേദന, സന്ധിവേദന വരാനിടയുണ്ട്.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

ഭരണപരമായും ധനതത്വപരമായും ഐഎഎസ്, മറ്റ് ഉയർന്ന തസ്തികയിലേക്ക് പ്രവേശനത്തിനായി പഠിക്കുന്നവർക്ക് ലഭ്യമാകാനിടയുണ്ട്. മാതാപിതാക്കളോട് എല്ലാകാര്യത്തിനും അഭിപ്രായം ആരായും. പല രാജ്യങ്ങളെക്കുറിച്ചും ജനങ്ങളുടെ ജീവിതരീതിയെ കുറിച്ചും അറിയാൻ സാധിക്കും. ഇരുമ്പു സംബന്ധമായി മൊത്ത ചില്ലറ വ്യാപാരികൾക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ സാധിക്കും. സ്ഥലം മാറി താമസിക്കാവുന്നതാണ്. അടിക്കടി വിനോദയാത്രയ്ക്ക് ഇഷ്ടപ്പെടുന്നതാണ്. അതിഥികളെ സൽക്കരിക്കും. ഗുരുക്കളെ ദർശിക്കാനും അനുഗ്രഹം ലഭിക്കാനും ഉള്ള സന്ദർഭം കാണുന്നു. ഭാഗ്യാനുഭവങ്ങൾ വന്നുചേരും. പരസ്ത്രീ സംഗമം വരാതെ സൂക്ഷിക്കുക. സഹോദരങ്ങളുമായി പിണക്കം വരാനിടയുണ്ട്.

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

സർക്കാര്‍ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. വാഹനം, കാർ മുതലായ വ്യാപാരത്താൽ അധികലാഭം ലഭ്യമാകും. കാരിയം, വെള്ളി മുതലായ ലോഹങ്ങളാൽ തൊഴിൽ ചെയ്യുന്നവര്‍ക്ക് മികച്ചലാഭം ലഭ്യമാകും. കുടുംബാഭിവൃദ്ധിയുണ്ടാകും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. ഭാഗ്യലബ്ധി പ്രതീക്ഷിക്കാവുന്നതാണ്. വാക്ചാതുര്യത്താൽ എല്ലാപേർക്കും പ്രിയങ്കരനാകും. ധനസുഭക്ഷിത്വം ഉണ്ടാകും. വിദേശത്ത് കയറ്റുമതി ചെയ്യുന്നവര്‍ക്കും മറ്റു തൊഴിലുകൾ ചെയ്യുന്നവര്‍ക്കും മികച്ചലാഭം ലഭ്യമാകും. പാർട്ടിപ്രവർത്തകർക്ക് പ്രശസ്തിയും ജനപ്രീതിയും ലഭ്യമാകും. ദൈവഭക്തിയുണ്ടാകും. പുണ്യകർമ്മങ്ങൾ ചെയ്യും. സന്താനലബ്ധിക്കുള്ള സന്ദർഭം കാണുന്നു. ഉന്നത പദവി ലഭ്യമാകുന്നതായിരിക്കും. രക്തസമ്മർദ്ദം ഉള്ളവർ അൽപം ശ്രദ്ധിക്കേണ്ടതാണ്.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

ധനഐശ്വര്യത്തിന്റെയും പ്രശസ്തിയുടെയും സമയമാണ്. സ്വന്തമായി കെട്ടിട കോൺട്രാക്റ്റ്, മറ്റു തൊഴിലുകൾ ചെയ്യുന്നവര്‍ക്ക് മികച്ച നേട്ടം ലഭ്യമാകും. നൃത്തസംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. വിദേശത്തുനിന്നും നല്ല വാർത്തകൾ കേൾക്കാനുള്ള സന്ദർഭം കാണുന്നു. അരി, മറ്റു ധാന്യങ്ങളുടെ വ്യാപാരത്താൽ അധികലാഭം ലഭ്യമാകും. അന്യർക്ക് ശല്യം നൽകുന്നതാണ്. സന്താനങ്ങളാലും ഭാര്യയാലും മാനസികസന്തോഷം ലഭ്യമാകും. മന്ത്രിസഭാ അംഗങ്ങൾക്ക് അനുയോജ്യമായ സമയമായി കാണുന്നു. സുഹൃത്തുക്കളാൽ ധനചെലവ് വർദ്ധിക്കും. പിതാവുമായി സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടും. സത്യസന്ധമായി പ്രവർത്തിക്കുകയാൽ എല്ലാപേർക്കും പ്രിയമുള്ളവരാകും. എണ്ണ, ഉരം മുതലായ വ്യാപാരത്താൽ അധികലാഭം ലഭ്യമാകും.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

ദേശികം പത്താംകല്ല് ശാസ്താക്ഷേത്രത്തിന് സമീപം

നെടുമങ്ങാട് പി.ഒ.

തിരുവനന്തപുരം

കേരള പിൻ – 695541 ഫോൺ : 0472 2813401

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.