Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചന്ദ്രൻ പന്ത്രണ്ടാംഭാവത്തിൽ : പ്രണയഫലം നിങ്ങൾക്കെങ്ങനെ?

lovers-prediction-s

(2015 സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 03 വരെ)

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):

സെപ്റ്റംബർ മാസം കഴിഞ്ഞ് ഒക്ടോബർ പിറക്കുന്ന ഈയാഴ്‌ച മേടക്കൂറുകാർക്ക് അഷ്ടമശ്ശനികാലം തുടരുന്നതിനാൽ പ്രണയകാര്യങ്ങളിൽ ഇടയ്‌ക്കിടെ ചെറിയ തോതിൽ തടസ്സങ്ങൾ ഉണ്ടാകുന്നതായി തോന്നും. എങ്കിലും ദൈവാനുഗ്രഹത്താൽ എല്ലാ തടസ്സങ്ങളെയും തട്ടിമാറ്റാൻ സാധിക്കും. മനസ്സിനു സ്വസ്‌ഥതയും സമാധാനവും അനുഭവപ്പെടും. വീട്ടുകാരിൽ നിന്നുണ്ടായിരുന്ന എതിർപ്പു കുറയും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചില സമയങ്ങളിൽ മനസ്സിനു സ്വസ്‌ഥത കുറയുന്നതു പോലെ തോന്നും. ചന്ദ്രൻ പന്ത്രണ്ടാംഭാവത്തിൽ വരുന്നതിനാൽ ആണത്. ആഴ്‌ചയിലെ മറ്റു ദിവസങ്ങളിൽ നല്ല ഫലങ്ങൾ അനുഭവപ്പെടും.

ഇടവക്കൂറ്(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

ഒക്ടോബർ മാസം ആരംഭിക്കുന്ന ഈയാഴ്‌ച ഇടവക്കൂറുകാർക്കു പ്രണയകാര്യങ്ങൾ വലിയ കുഴപ്പങ്ങളില്ലാതെ മുന്നോട്ടു പോകും. പ്രണയപങ്കാളിയിൽ നിന്നു കഴിഞ്ഞയാഴ്‌ചത്തേതിനെക്കാൾ സ്‌നേഹവും സഹകരണവും ലഭിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ മനസ്സിനു സ്വസ്‌ഥത കുറയാൻ സാധ്യതയുണ്ട്. ചന്ദ്രൻ പന്ത്രണ്ടാംഭാവത്തിൽ വരുന്നതിനാൽ ആണിത്. എങ്കിലും കാര്യങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ കഴിയും.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

സെപ്റ്റംബർ കഴിഞ്ഞ് ഒക്ടോബർ മാസം പിറക്കുന്ന ഈയാഴ്‌ച മിഥുനക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ അനുകൂലമായ ദിവസങ്ങളായിരിക്കും. പ്രണയപങ്കാളിയുമൊത്തു കൂടുതൽ സമയം സംസാരിച്ചിരിക്കാൻ കഴിയും. പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുകയും ചെയ്യാം. വ്യാഴം ജന്മരാശിയിലായതിനാൽ ചില ദിവസങ്ങളിൽ ദൈവാനുഗ്രഹം വേണ്ടത്ര കിട്ടുന്നില്ലെന്ന തോന്നൽ ഉണ്ടാകും. എങ്കിൽ പോലും പ്രണയകാര്യങ്ങൾക്കു വലിയ തോതിൽ തടസ്സങ്ങൾ ഉണ്ടാകില്ല.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):

ഒക്ടോബർ മാസം പിറക്കുന്ന ഈയാഴ്‌ച കർക്കടകക്കൂറുകാർക്കു പ്രണയകാര്യങ്ങൾ ഗുണദോഷമിശ്രമായിട്ടായിരിക്കും അനുഭവപ്പെടുക. ആഴ്‌ചയുടെ അവസാനത്തെ ദിവസം മനസ്സിനു സ്വസ്‌ഥത കുറയും. ദൈവാനുഗ്രഹം വേണ്ടത്ര കിട്ടുന്നില്ലെന്ന തോന്നലുണ്ടാകും. ആഴ്‌ചയിലെ മറ്റു ദിവസങ്ങളിൽ കാര്യങ്ങൾ അനുകൂലമാകും. സുഹൃത്തുക്കളിൽ നിന്നു സഹായം പ്രതീക്ഷിക്കാം.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

ചിങ്ങക്കൂറുകാർക്ക് ഈയാഴ്‌ച നല്ല ഫലങ്ങളാണു പ്രണയകാര്യങ്ങളിൽ പ്രതീക്ഷിക്കാവുന്നത്. ചന്ദ്രൻ അഷ്‌ടമരാശിയിൽ വരുന്നതിനാൽ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശരീരസുഖം കുറയും. എങ്കിലും പ്രണയപങ്കാളിയുമായി നല്ല ബന്ധം തുടരാൻ കഴിയും. സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും വിചാരിച്ചതിലേറെ സഹായസഹകരണങ്ങൾ പ്രതീക്ഷിക്കാം.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

ഒക്ടോബർ‌ മാസം പിറക്കുന്ന ഈയാഴ്‌ച കന്നിക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ ഗുണദോഷമിശ്രമായിട്ടായിരിക്കും അനുഭവപ്പെടുക. ബുധൻ, വ്യാഴം ദിവസങ്ങളിൽ വിചാരിച്ച കാര്യങ്ങൾ മുഴുവൻ നടന്നുകൊള്ളണമെന്നില്ല. അഷ്‌ടമരാശിക്കൂറു വരുന്നതിനാൽ ആണിത്. എങ്കിലും ഏതു പ്രതിസന്ധിയിലും ദൈവാനുഗ്രഹം അനുഭവപ്പെടും. പ്രണയബന്ധം നല്ല നിലയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയും.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

തുലാക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ അനുകൂലഫലങ്ങളാണു പൊതുവെ പ്രതീക്ഷിക്കാവുന്നത്. ഈ കൂറുകാരിൽ ചിലർക്കു പ്രണയപങ്കാളിയോടൊത്തു യാത്ര സാധ്യമാകും. അസൂയാലുക്കൾ ഉണ്ടാക്കുന്ന തടസ്സങ്ങളെ വിജയകരമായി മറികടക്കാൻ കഴിയും. പ്രണയപങ്കാളിയിൽ നിന്നു സ്‌നേഹം ലഭിക്കും. സുഹൃത്തുക്കളിൽ നിന്നു സഹായങ്ങൾ പ്രതീക്ഷിക്കാം.

വൃശ്‌ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

വൃശ്‌ചികക്കൂറുകാർക്ക് പ്രണയകാര്യങ്ങൾ വിജയത്തിലെത്തിക്കാൻ കൂടുതൽ ജാഗ്രത പാലിക്കേണ്ടിവരുന്ന ദിവസങ്ങളാണിത്. ജന്മശ്ശനിയും പത്താം വ്യാഴവും തുടരുന്നതിനാൽ വിചാരിക്കാത്ത ചില പ്രശ്‌നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. എങ്കിലും എല്ലാ പ്രതിസന്ധികളെയും മറികടക്കാനുള്ള ദൈവാനുഗ്രഹം ഉണ്ട്. പ്രണയപങ്കാളിയോടു സ്‌നേഹത്തോടെ പെരുമാറാൻ പ്രത്യേകം ശ്രദ്ധിക്കണം.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

ധനുക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ തികച്ചും നല്ല ഫലങ്ങളാണ് ഈയാഴ്‌ച അനുഭവപ്പെടുക. ആഴ്‌ചയുടെ പകുതിക്കു ശേഷം കാര്യങ്ങൾ കൂടുതൽ അനുകൂലമായിരിക്കും. പ്രണയപങ്കാളി കൂടുതൽ അടുക്കുന്നതായി അനുഭവപ്പെടും. വ്യാഴം ഒൻപതാം ഭാവത്തിൽ തുടരുന്നതിനാൽ ഏതു സമയത്തും ദൈവാനുഗ്രഹം അനുഭവപ്പെടും.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

സെപ്റ്റംബർ കഴിഞ്ഞ് ഒക്ടോബർ മാസം പിറക്കുന്ന ഈയാഴ്‌ച മകരക്കൂറുകാർക്ക് പ്രണയബന്ധം കൂടുതൽ ശക്‌തമാക്കാൻ കഴിയും. അഷ്ടമവ്യാഴം തുടരുന്നതിനാൽ ചില ദിവസങ്ങളിൽ പ്രണയപങ്കാളിയുമായി നിസ്സാരകാര്യത്തിനു ചെറിയ പിണക്കവും അഭിപ്രായവ്യത്യാസവുമൊക്കെ ഉണ്ടായേക്കാം. എങ്കിലും അവയെ ഫലപ്രദമായി നേരിടാൻ കഴിയും. ആഴ്‌ചയുടെ ആദ്യദിവസങ്ങളിലാണു നല്ല ഫലങ്ങൾ കൂടുതലായി അനുഭവപ്പെടുക.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

ഒക്ടോബർ മാസം പിറക്കുന്ന ഈയാഴ്‌ച കുംഭക്കൂറുകാർക്ക് പ്രണയകാര്യങ്ങൾ വിചാരിച്ചതുപോലെ നടക്കുന്ന ദിവസങ്ങളാണ്. ചന്ദ്രൻ അനുകൂലഭാവങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ മനസ്സിന്റെ സ്വസ്‌ഥതയും സമാധാനവും നിലനിർത്താൻ കഴിയും. പ്രണയപങ്കാളിയിൽ നിന്നു സ്‌നേഹപൂർണമായ പെരുമാറ്റം പ്രതീക്ഷിക്കാം. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയും.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

മീനക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ പൊതുവെ നല്ല ഫലങ്ങളാണ് ഈയാഴ്‌ച അനുഭവപ്പെടുക. വിചാരിച്ച കാര്യങ്ങളിൽ മിക്കതും നടക്കും. ചില സമയങ്ങളിൽ മനസ്സിന് അസ്വസ്‌ഥത തോന്നും എന്നതിനാൽ ഇടയ്‌ക്ക് ദേവാലയസന്ദർശനം നടത്തുന്നതു നല്ലതാണ്. മനസ്സിന്റെ ഏകാഗ്രത കൂട്ടാൻ സഹായിക്കും. പ്രണയപങ്കാളിയെ ആത്മാർഥതയോടെ സമീപിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.