Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃക്കേട്ടക്കാർക്കു പാച്ചോറ്റി, മൂലത്തിനു കുന്തിരിക്കം

ketta-pachotti

പാച്ചോറ്റി∙ മനോഹരമായ വെള്ളപ്പൂക്കുലകളും കടും പച്ചനിറമുള്ള ഇലകവുമായി ഉയർന്നുവളരുന്ന പാച്ചോറ്റി.ഔഷധഗണത്തിനൊപ്പം വീട്ടുവളപ്പിൽ അലങ്കാരവൃക്ഷമായും നട്ടുവളർത്താം. തൃക്കേട്ടയിൽ ജനിച്ചവർ‌ക്ക് അവരുടെ ഒതുങ്ങിയ പ്രകൃതത്തിന് അനുഗുണമായ മരം തന്നെയാണു പാച്ചോറ്റി. കേരളത്തിലെ വനമേഖലയിൽ ധാരാളമായി കാണപ്പെടുന്നു. പേശിവീക്കം. ത്വക് രോഗങ്ങൾ, പനി, വയറിളക്കം, ചെങ്കണ്ണ്, പ്രമേഹം, യോനീരോഗങ്ങൾ എന്നിവയ്ക്കു പച്ചോറ്റിയുടെ വിവിധഭാഗങ്ങൾ പ്രതിവിധിയൊരുക്കുന്നു.

moolam-kunthirikom

മൂലത്തിനു കുന്തിരിക്കം

മൂലം നാളിൽ പിറന്നവർക്കു ജന്മസിദ്ധമായുള്ള അന്വേഷണാത്മക മനസ്, എന്തിന്റെയും മൂലകാരണം കണ്ടെത്താനുള്ള വ്യഗ്രത, അവരെ ഗവേഷണത്തിന്റെ പാതയിൽ പ്രഗത്ഭരാക്കി മാറ്റുന്നു. വെള്ളക്കുന്തരിക്കം എന്ന വൃക്ഷമാണ് മൂലം നക്ഷത്രക്കാരുടെ വൃക്ഷം. വെളിച്ചെണ്ണയിൽ കുന്തിരിക്കം പൊടി ചേർത്തു കാച്ചിയെടുക്കുന്ന എണ്ണ തലവേദന, സന്ധിവീക്കം, നടുവേദന, ജലദോഷം എന്നിവയ്ക്ക് ഔഷധമാണ്. കുന്തിരിക്കം പുകച്ചു ശ്വസിക്കുന്നതിലൂടെ പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ ശമിക്കും.

ലേഖകൻ

മാത്തുക്കുട്ടി ജെ കുന്നപ്പള്ളി mkunnappally@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.