Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്ഷത്രഫലം: ഫെബ്രുവരി (26 – മാർച്ച് 04)

weekly-prediction

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

ധനഐശ്വര്യത്തിന്റെയും മാനസികസന്തോഷത്തിന്റെയും സമയമാണ്. സത്യസന്ധമായി പ്രവർത്തിക്കും. ആത്മാർത്ഥതയുള്ള ഭൃത്യന്മാർ ലഭ്യമാകും. സ്വന്തമായി കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ ചെയ്യുന്നവര്‍ക്ക് മികച്ചലാഭം ലഭ്യമാകുന്നതാണ്. പുരുഷന്മാർക്ക് സ്ത്രീകളാൽ മാനസികസന്തോഷവും ലഭ്യമാകുന്നതാണ്. സന്താനങ്ങള്‍ക്ക് പലവിധ നേട്ടങ്ങളും ലഭിക്കാനിടയുണ്ട്. വ്യാപാരത്തിൽ പ്രതീക്ഷിച്ച നേട്ടം ലഭിക്കുന്നതായിരിക്കും. പാർട്ടിപ്രവർത്തകർക്ക് അനുകൂലമായ സമയമാണ്. വാഹനം മാറ്റി വാങ്ങാവുന്നതാണ്. പഠനം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ കമ്പനിയിൽ ലഭ്യമാകും. അൽപം അലസതയുണ്ടാകും. നീർദോഷസംബന്ധമായി രോഗം വരാവുന്നതാണ്.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

സകലവിധ സൗഭാഗ്യങ്ങളും ലഭ്യമാകുന്നതാണ്. ധനം സമ്പാദിക്കുമെങ്കിലും മതിപ്പു ലഭിക്കുന്നതല്ല. സ്വയം വലിയ പ്രയത്നങ്ങൾ ചെയ്യാൻ സാധ്യമല്ല. ആത്മധൈര്യവും വിശ്വാസവും ഉണ്ടാകും. പ്രവൃത്തികൾ ഉന്നതമായിരിക്കും. തൊഴിലഭിവൃദ്ധിയുണ്ടാകും. സ്ഥലം മാറി താമസിക്കാവുന്നതാണ്. വലിയ പ്രോജക്റ്റുകൾ ഏറ്റെടുത്ത് ചെയ്തു തീർക്കും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. നവദമ്പതികൾക്ക് പുത്രലബ്ധിക്കുള്ള സമയമായി കാണുന്നു. അനുയോജ്യമല്ലാത്ത സൗഹൃദബന്ധത്താൽ ചില വൈഷമ്യങ്ങൾ വന്നുചേരും. കാതുവേദന, കൺരോഗം മുതലായവ കുട്ടികളിലും മുതിർന്നവര്‍ക്കും വരാനിടയുണ്ട്. ക്ഷേത്രദർശനത്തിനുള്ള സന്ദർഭം ഉണ്ടാകും. ദമ്പതികളിൽ അഭിപ്രായഭിന്നതയുണ്ടാകാനിടയുണ്ട്.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

ധനഐശ്വര്യവും മാനസികസന്തോഷവും പ്രതീക്ഷിക്കാം. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. സൽപ്രവൃത്തികള്‍ ചെയ്യും. ചിട്ടി, സ്വന്തമായി ബാങ്ക് ഉള്ളവർക്ക് തിരികെ ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാകും. അംഗസംഖ്യ വർദ്ധിക്കുന്നതാണ്. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടുന്നതായിരിക്കും. കുടുംബത്തിനു പലവിധ നന്മകൾ വന്നുചേരും. ഭൃത്യന്മാർ ആത്മാർത്ഥതയുള്ളവരായിരിക്കും. മാതാവിനും സന്താനങ്ങള്‍ക്കും അനുകൂല സമയമാണ്. വാഹനം വാങ്ങാവുന്നതാണ്. പിതാവും സഹോദരനുമായി പിണക്കം വരാനിടയുണ്ട്. സഹോദരങ്ങൾക്ക് വിവാഹം തീർച്ചപ്പെടുക, മറ്റു മംഗളകർമ്മങ്ങൾ വരാൻ സാധ്യതയുണ്ട്. കുടുംബത്തിൽനിന്നും മാറി താമസിക്കാവുന്നതാണ്.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാം. യന്ത്രശാലകളിൽ തൊഴിലഭിവൃദ്ധിയുണ്ടാകും. പ്ലംബിങ്, ഇലക്ട്രോണിക്സ് സംബന്ധമായി തൊഴിൽ ചെയ്യുന്നവര്‍ക്ക് വരുമാനം വർദ്ധിക്കുന്നതായിരിക്കും. ബന്ധുക്കളുമായി അകൽച്ചയുണ്ടാകും. ചുറുചുറുപ്പായി പ്രവർത്തിക്കും. സഹോദരങ്ങളാൽ ശല്യമുണ്ടാകും. കഥാകൃത്തുകൾക്ക് പുരസ്കാരങ്ങൾ ലഭ്യമാകാവുന്നതാണ്. വളരെയധികം സംസാരിക്കുമെങ്കിലും സത്യസന്ധത കുറവായിരിക്കും. സൽക്കർമ്മങ്ങൾക്കായി ധനം ചെലവഴിക്കും. വിനോദയാത്രയ്ക്കുള്ള സന്ദർഭം കാണുന്നു. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. കൂട്ടുവ്യാപാരം ചെയ്യുന്നവര്‍ക്ക് മികച്ചനേട്ടം പ്രതീക്ഷിക്കാം. മനോചഞ്ചലം പുരുഷന്മാർക്ക് ഉണ്ടാകുന്നതായിരിക്കും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് കാര്യസാധ്യത പ്രതീക്ഷിക്കാം. ഹാസ്യകലാപ്രേമികൾക്ക് അനുകൂല സമയമാണ്. മന്ത്രിസഭാഅംഗങ്ങൾക്ക് സ്ഥാനലബ്ധിയും പ്രശസ്തിയും പ്രതീക്ഷിക്കാവുന്നതാണ്. സിനിമാ നാടക സംഗീതസംവിധായകർക്ക് അനുകൂലമായ സമയമാണ്. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. ഉന്നതമായ സ്ഥാനലബ്ധിയുണ്ടാകും. പ്രമേഹരോഗികൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. സൽക്കർമ്മങ്ങൾ ചെയ്യും. സ്വന്തമായി കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ ചെയ്യുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാവുന്നതാണ്. കാർഷികമേഖലയിൽ അൽപം ലാഭം ലഭ്യമാകും. അൽപം കടം വരാനിടയുണ്ട്. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടും. കുടുംബത്തിൽനിന്നും പിരിയാനുള്ള സന്ദർഭം കാണുന്നു.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

ധനഐശ്വര്യത്തിന്റെയും മാനസികസന്തോഷത്തിന്റെയും സമയമാണ്. തൊഴിലഭിവൃദ്ധിയുണ്ടാകും. സർക്കാർ ഉദ്യോഗസ്ഥർക്ക് അനുകൂല സമയമാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കള്‍ വന്നുചേരും. വാഹനം വാങ്ങാവുന്നതാണ്. സുഗന്ധദ്രവ്യങ്ങൾ വ്യാപാരത്താൽ അധികലാഭം ലഭിക്കുന്നതായിരിക്കും. മലപ്രദേശങ്ങളിൽ സഞ്ചരിക്കാനുള്ള സന്ദർഭം വന്നുചേരും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. ത്യാഗമനസ്കതയോടുകൂടി പ്രവർത്തിക്കും. അയൽവാസികൾക്ക് പ്രിയമുള്ളവരാകും. ദാനധർമ്മങ്ങൾ ചെയ്യുന്നതായിരിക്കും. ചിലർക്ക് ചില അസംതൃപ്തിയുണ്ടാകും. അൽപം അപകീർത്തി വരാതെ സൂക്ഷിക്കുക.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പഠനത്തിൽ ശ്രദ്ധയും താല്‍പര്യവും പ്രകടിപ്പിക്കും. സൽക്കർമ്മങ്ങളിൽ മനസ്സ് ചെലുത്തും. മാതാവിനോട് സ്നേഹമായിരിക്കും. സഹോദരസ്നേഹം കുറയുന്നതാണ്. വിദേശത്ത് വസിക്കുന്നവർക്ക് പലവിധ ജീവിതസൗകര്യങ്ങൾ ലഭ്യമാകും. പിതൃഭൂസ്വത്ത് വിൽക്കാനും പകരം അഡ്വാൻസ് കൊടുക്കാനും ഉള്ള സന്ദർഭം കാണുന്നു. മാതുലന്മാരാല്‍ മാനസികവിഷമതകൾ ഉണ്ടാകും. യുവതികളാൽ പുരുഷന്മാർക്ക് നഷ്ടം വരാനിടയുണ്ട്. കാർഷിക വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടുന്നതായിരിക്കും. വ്യാപാരത്തിൽ അറിവ് വർദ്ധിക്കും. കുട്ടികളെ ശ്രദ്ധിക്കുക. പുൺ, ചൊറി പോലുള്ള രോഗം വരാവുന്നതാണ്. ഇൻഡസ്ട്രി സംബന്ധമായി വരുമാനം വർദ്ധിക്കുന്നതായിരിക്കും.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

അഡ്വക്കറ്റുമാർക്ക് പല കേസുകളും വിജയിക്കും. മാതാപിതാക്കളാൽ മാനസിക സന്തോഷം ലഭ്യമാകും. ആണ്‍ സന്താനങ്ങൾക്ക് ചില വൈഷമ്യങ്ങൾ വരാവുന്നതാണ്. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവക്കുള്ള സന്ദർഭം കാണുന്നു. അറിവ് വർദ്ധിക്കും. സുഹൃത്തുക്കളാൽ ധനനഷ്ടം വന്നുചേരാവുന്നതാണ്. കുടുംബത്തില്‍ ചില നന്മകൾ ഉണ്ടാകും. സഹോദരഐക്യം കുറയുന്നതാണ്. ബന്ധുക്കളുമായും ചില ചേർച്ചക്കുറവ് അനുഭവപ്പെടും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. ഗൃഹം നിർമ്മിക്കാവുന്നതാണ്. ബാങ്കിൽ ലോണിനായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭ്യമാകും. നൃത്തസംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. കൈകാലുകൾക്ക് വേദന അനുഭവപ്പെടുന്നതായിരിക്കും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

സർക്കാര്‍ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാവുന്നതാണ്. വസ്തുക്കളാലും ഗൃഹത്താലും വരുമാനം വന്നുചേരും. ഭൂഇടപാടുകൾ നടത്തുന്നവർക്ക് മികച്ചലാഭം പ്രതീക്ഷിക്കാവുന്നതാണ്. സ്വന്തമായി ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ കമ്പനിയിൽ ലഭ്യമാകും. ഭരണപരമായും ധനപരമായും ഉദ്യോഗത്തിനായി പഠിക്കാവുന്നതാണ്. വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭിക്കാനുള്ള സാധ്യത കാണുന്നു. പല മേഖലകളിലും വരുമാനം വന്നുചേരും. ആത്മാർത്ഥതയുള്ള ഭൃത്യന്മാർ ലഭ്യമാകും. വാഹനം വാങ്ങാവുന്നതാണ്. പല രാജ്യങ്ങളെക്കുറിച്ചും ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ചും അറിയാൻ സാധിക്കും. കവിത എഴുതാവുന്നതാണ്. കൈകാലുകൾക്ക് വേദന വരാനിടയുണ്ട്.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

പല മേഖലകളിലും വരുമാനം വന്നുചേരും. കാര്യസാധ്യതയുടെ സമയമാണ്. കഠിനമായി പ്രയത്നിക്കും. സർക്കാരിൽ പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കാനുള്ള സന്ദർഭം കാണുന്നു. വസ്തുക്കൾ വാങ്ങാവുന്നതാണ്. എണ്ണ, ഉരം മുതലായ കമ്പനികളിൽ വരുമാനം വർദ്ധിക്കുന്നതായിരിക്കും. ധൈര്യശാലിയായിരിക്കും. ശരീരബലം ഉണ്ടാകും. പല മേഖലകളിലും പ്രവർത്തിച്ച് വിജയം കൈവരിക്കും. കുടുംബത്തിൽ യാതൊരു ബഹുമാനവും ലഭിക്കുന്നതല്ല. വാഹനം, ഇരുമ്പു സംബന്ധമായി വ്യാപാരം ചെയ്യുന്നവര്‍ക്ക് പ്രതീക്ഷിച്ച നേട്ടം ലഭിക്കും. സ്ഥലം മാറി താമസിക്കാവുന്നതാണ്. പാർട്ടിപ്രവർത്തകർക്ക് അനുകൂലമായ സമയമാണ്. തലവേദന, ഞരമ്പു സംബന്ധമായ രോഗം വരാവുന്നതാണ്.

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. അഗ്നിസംബന്ധമായും ലോഹങ്ങളാലും തൊഴിൽ അഭിവൃദ്ധിയുണ്ടാകും. ഒരു സംഘത്തിന്റെയോ സമുദായത്തിന്റെയോ അധ്യക്ഷത വഹിക്കാനുള്ള സന്ദർഭം കാണുന്നു. കുടുംബക്കാരാൽ പ്രശംസിക്കപ്പെടും. സ്വർണ്ണ, വെള്ളി കടകളിൽ വരുമാനം വർദ്ധിക്കും. ഭാഗ്യശാലിയായിരിക്കും. സന്താനങ്ങളാല്‍ മാനസിക സന്തോഷമുണ്ടാകും. പുരുഷന്മാർക്ക് സ്ത്രീകളാൽ മാനസികസന്തോഷമുണ്ടാകും. വിദേശത്ത് വിനോദയാത്രയ്ക്കുള്ള സന്ദർഭം കാണുന്നു. അനുയോജ്യമല്ലാത്ത സൗഹൃദബന്ധം പുലർത്തും. സൽപ്രവൃത്തികളിൽ മനസ്സ് ചെല്ലുന്നതാണ്. കുടുംബത്തിൽനിന്നും യാതൊരു സൗജന്യം ലഭിക്കുന്നതല്ല. കൺരോഗം, കർണരോഗം വരാനിടയുണ്ട്. ജ്യോതിഷം, കുറി പറയുന്നവർക്ക് ധനാഗമനവും പ്രശസ്തിയും ലഭ്യകുന്നതാണ്.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

തൊഴിലഭിവൃദ്ധിയുണ്ടാകും. മാനസിക സന്തോഷവും പ്രശസ്തിയും ഉണ്ടാകും. അൽപം അധൈര്യമുണ്ടാകും. സത്യസന്ധമായി പ്രവർത്തിക്കും. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവക്കുള്ള സന്ദര്‍ഭം കാണുന്നു. ഉന്നതസ്ഥാനലബ്ധി പ്രതീക്ഷിക്കാവുന്നതാണ്. ശരീരബലം ഉണ്ടാകും. ആത്മാർത്ഥതയുള്ള സ്ത്രീസൗഹൃദബന്ധം ഉണ്ടാകും. ആത്മാർത്ഥതയുള്ള ഉപദേശകർ ലഭ്യമാകുന്നതായിരിക്കും. ഭാര്യയാൽ പലവിധ നന്മകൾ ഉണ്ടാകും. അന്യരാൽ അസൂയപ്പെടുന്ന അളവില്‍ പുരോഗതിയുണ്ടാകും. രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്. ജ്യോതിഷത്താൽ പലവിധ നേട്ടങ്ങൾ ലഭ്യമാകുന്നതായിരിക്കും. കുട്ടികൾ വീണ് മുറിയാതെ ശ്രദ്ധിക്കുക. ഇരുമ്പുസംബന്ധമായും ധാന്യങ്ങളാലും വ്യാപാരം ചെയ്യുന്നവര്‍ക്ക് മികച്ചലാഭം പ്രതീക്ഷിക്കാം.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

ദേശികം പത്താംകല്ല് ശാസ്താക്ഷേത്രത്തിന് സമീപം

നെടുമങ്ങാട് പി.ഒ.

തിരുവനന്തപുരം

കേരള പിൻ – 695541 ഫോൺ : 0472 2813401

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.