Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവാതിര നക്ഷത്രക്കാർ പൂർണ്ണത ആഗ്രഹിക്കുന്നവർ...

astro-birth-star

തിരുവാതിര നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളുടെ പ്രത്യേകതകൾ വായിക്കാം. രാഹുദശയിൽ ജനനം. സംഖ്യ 4. പ്രവൃത്തികളിൽ പൂർണതയുണ്ടാകും. പെർഫെക്ടും ആയിരിക്കും. അധ്വാനികളായ നിങ്ങൾ ഏറ്റെടുക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കുന്നതിൽ കേമരാണ്. എല്ലാവരുടെയും ബഹുമാനവും അംഗീകാരവും വഴി അനുമോദനങ്ങൾ നേടിയെടുക്കും. കർമ്മരംഗത്ത് തടസമുണ്ടായാലും വിജയപദത്തിലെത്തും. ഇണയുമായി പൊരുതുന്ന നിങ്ങൾ തന്റേടത്തോടു കൂടി കുടുംബഭാരം നടത്തികൊണ്ടുപോകും. ധൃതിപിടിച്ച് കാര്യങ്ങൾ ചെയ്യരുത്. മറ്റുള്ളവരുടെ ഉയർച്ചയിൽ അസൂയപ്പെടരുത്. ക്ഷമയോടെയും, ചിട്ടയോടെയും കൃത്യനിഷ്ഠയോടുകൂടിയും ജീവിതവിജയം നേടുന്നവരാണ്. ഇണയുടെ ആരോഗ്യ കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ കാര്യങ്ങൾ നോക്കണം. ടെൻഷൻ ഒഴിവാക്കുക, കർക്കശക്കാരിയും, കണിശക്കാരിയുമായ അമ്മയായ നിങ്ങൾ താങ്കളുടെ കുട്ടിക്കാലത്തെക്കുറിച്ച് ചിന്തിച്ച് പെരുമാറണം.

കുട്ടികൾക്ക് പഠിത്തമോ ജോലിയോ സംബന്ധമായി പിരിഞ്ഞിരിക്കേണ്ടിവന്നാൽ ഭാവിസുരക്ഷിതമാകാൻ വേണ്ടി, നിങ്ങൾ തടസം പറയരുത്. അഗ്നി, വൈദ്യുതി, വെള്ളം എന്നിവയിൽ നിന്നും അപകടമുണ്ടാകാതെ ശ്രദ്ധിക്കണം. മറ്റുള്ളവരുടെ കാര്യത്തിലിടപെടാൻ പോകരുത്. ശ്വാസതടസം, തോൾ, കൈകൾ, ചെവി, തൊണ്ട, അസ്വസ്ഥതകൾ എന്നിവയ്ക്ക് യുദ്ധകാലാടിസ്ഥാനത്തിൽ ചികിത്സ നേടേണ്ടതാണ്. വിവാഹ ജീവിതം അത്ര ശ്രേയസ്കരമല്ല. സന്താന ദുരിതമുണ്ടാകാം. അലസതയാകുന്ന മൂധേവിയെ ഒഴിവാക്കി ജീവിത വിജയം നേടണം. അധികം ചിരിക്കാത്തവരും. അന്തർമുഖരുമായിരിക്കും നിങ്ങൾ. ജനങ്ങളിൽ നിന്നും അകന്നിരിക്കുവാൻ ആഗ്രഹിക്കുന്നവരാണിവർ.

അനുകൂല ദിവസം -ശനി

അനുകൂല തീയതി -4,13,22,31

അനുകൂല നിറം- ചാരനിറം, കടും നീല

വിവാഹത്തിനനുകൂല നക്ഷത്രങ്ങൾ- അശ്വതി,(6) കാർത്തിക(6), മകയിരം(7), തിരുവാതിര(5), പുണർതം(6), ആയില്യം(6), അത്തം(7), ചിത്തിര(5), വിശാഖം(6),മൂലം(5), പൂരാടം(5), ചതയം(7), പൂരുരുട്ടാതി(8), ഉതൃട്ടാതി(6)

പ്രതികൂല നക്ഷത്രം- പൂയം, മകം, ഉത്രം, ഉത്രാടം, തിരുവോണം, അവിട്ടം, രേവതി, ഭരണി, രോഹിണി

അനുയോജ്യമായ തൊഴിൽ

വാർത്താമാധ്യമം, വിവരസാങ്കേതിക വിദ്യ, മാനേജ്മെന്റ്, പുസ്തകശാല, പരസ്യകല, അറ്റോമിക് എനർജി സെക്ടർ 1 സർക്കാർ ജോലി, ഗവേഷണം, ഔഷധവ്യാപാരം, ഗതാഗതം

ജീവിത വിജയ പരിഹാരങ്ങൾ

മഹാദേവനെയും, കൃഷ്ണനെയും, ഹനുമാനേയും നെയ്‌വിളക്ക്, കരിക്കഭിഷേകം, കടുംപായസം, മുക്കുറ്റികൊണ്ട് ഗണപതി ഹോമം.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: