Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവാതിരയ്ക്ക് തൊഴിൽ പുരോഗതി

astro-f-510

എല്ലാ കാര്യങ്ങളും ചുറുചുറുക്കോടെ ചെയ്യുന്നവരും ജനങ്ങളെ ആകർഷിക്കാനുള്ള കഴിവും, പെട്ടെന്ന് ദേഷ്യം വരുന്നവരും, കഴിവിനനുസരിച്ചുള്ള പ്രശസ്തിയോ അംഗീകാരമോ ലഭിക്കില്ല, അഭിവൃദ്ധിയും കുറവാണ്, ഇവർ കൂടെനിന്നുകൊണ്ട് ശത്രുക്കളുമായി ചേർന്ന് ചതിക്കുന്നവരാണ്. ഉപകാരസ്മരണ കുറവും, ഗർവ്വ് കൂടിയവരുമാണ്. ജനിച്ച വീടു വിട്ട് താമസിക്കേണ്ടിവരും. സ്ത്രീകൾക്കടിമയും ആയിരിക്കും.

∙വിഷുഫലം

കർമരംഗത്തുണ്ടായിരുന്ന തടസ്സത്തിന് മാറ്റമുണ്ടാകും. ധനവരവുണ്ടാകും. തൊഴിലിൽ പുരോഗതിയുണ്ടാകും. തൊഴിലന്വേഷകർക്ക് തൊഴിൽ സാധ്യതയും കച്ചവടം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സാമ്പത്തിക സഹായവും സർക്കാർ സഹായവും ലഭിക്കും. കച്ചവടം നടത്തുന്നവർക്ക് കുറച്ച് തടസ്സങ്ങൾ മാറി നല്ല ധനവരവുണ്ടാകും. തിങ്കളാഴ്ചകളിൽ അടുത്തുള്ള ശിവക്ഷേത്രദർശനം നടത്തുക. പ്രൊഫഷണൽ കോഴ്സുകൾക്ക് ആഗ്രഹിക്കുന്ന വിഷയം കിട്ടും. ഉദ്യോഗകയറ്റം, സ്ഥലമാറ്റം എന്നിവ കിട്ടും. വീടു വാങ്ങാൻ യോഗം.

പരിഹാരം

ശിവനെയും, കൃഷ്ണനെയും, ഹനുമാനെയും പ്രാർത്ഥിക്കുക. രാശിരത്നം, നക്ഷത്രരത്നം ഗോമേദകം ഭാഗ്യം വർദ്ധിപ്പിക്കും. പച്ച, തേൻ നിറ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. മഞ്ഞപുഷ്യരാഗം, പച്ച, മഞ്ഞ എന്നിവയും ഭാഗ്യം ഉണ്ടാക്കിതരും. പിതൃക്കളുടെ പ്രീതി സമ്പാദിക്കണം. പഞ്ചാമൃതം, കരിക്കഭിഷേകം, നെയ്‌വിളക്ക്, ഗണപതിക്ക് മുക്കുറ്റിപ്പൂ സമൂലം ഗണപതിഹോമം എന്നിവ നടത്തണം.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: