Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതപങ്കാളികളായി ശോഭിക്കുന്ന മൂന്ന് രാശിക്കാർ

astro-mm

ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സൂര്യരാശി നോക്കി തിരഞ്ഞെടുത്താലോ...? കർക്കിടകം, മേടം,ചിങ്ങം രാശികളിലുള്ള പെൺകുട്ടികൾ ജീവിതത്തിൽ ഉത്തമ പങ്കാളികളായിരിക്കുമെന്നാണു പറയപ്പെടുന്നത്.

കാൻസർ (കർക്കടകം രാശി)

ജീവിതപങ്കാളിയെ ഇവർ ഏറെ സ്നേഹിക്കുന്നു. സ്നേഹിക്കുന്നവർക്കു വേണ്ടി എന്തും ചെയ്യുന്ന സ്വഭാവക്കാരാണിവർ. കർക്കടകം രാശിക്കാരായ ജീവിത പങ്കാളികളാണു നിങ്ങൾക്കുള്ളതെങ്കിൽ ഏറ്റവും നല്ല തിരഞ്ഞെടുപ്പാണു നിങ്ങളുടേത്. ജീവിതപങ്കാളിയെ സന്തോഷിപ്പിക്കാൻ ഇവർക്കു സാധിക്കും. വീടിനും വീട്ടുകാർക്കും വേണ്ടിയാണ് ഇവർ ജീവിക്കുന്നതുതന്നെ. നല്ല പാചകക്കാരുമാണിവർ. മക്കൾക്കു വേണ്ടി ജീവിക്കുന്നവരാണിവർ. ഭർത്താവിൽനിന്ന് ഇവർ പ്രതീക്ഷിക്കുന്നത് സത്യസന്ധതയും സ്നേഹവും മാത്രം.

ഏരീസ് (മേടം രാശി)

മേടം സൂര്യരാശിക്കാരായ സ്ത്രീകൾ കുടുംബജീവിതത്തിൽ വ്യക്തമായ നിലപാടുകളുള്ളവരായിരിക്കും. സ്വന്തം താൽപര്യങ്ങൾക്കുമുൻതൂക്കം നൽകിയായിരിക്കും ഇവർ തീരുമാനങ്ങൾ എടുക്കുന്നത്. തങ്ങൾ ചെയ്യുന്ന എല്ലാക്കാര്യങ്ങളിലും ജീവിതപങ്കാളിയുടെ സഹകരണം മേടം സൂര്യരാശിയുള്ള സ്ത്രീകൾ പ്രതീക്ഷിക്കുന്നു. ഇതിലൂടെ ഈ സ്ത്രീകളുടെ പങ്കാളിക്കു സമൂഹത്തിൽ മാന്യത ലഭിക്കും. മക്കളെ സമഭാവനയോടെ വളർത്തുന്നവരായിരിക്കും. ജീവിതപങ്കാളിയിൽനിന്ന് ഇവർ പ്രതീക്ഷിക്കുന്നത് ഉറച്ച തീരുമാനങ്ങളും അത് നടപ്പാക്കാനുള്ള കഴിവുമാണ്.

ലിയോ (ചിങ്ങം രാശി)

ചിങ്ങംരാശിയിലുള്ള സ്ത്രീകൾ സമർഥരും കർക്കശക്കാരുമാണ്. തങ്ങളെപ്പോലെ ഉറച്ച സ്വഭാവമുള്ളവരെയാണ് അവരും ജീവിതപങ്കാളിയായി പ്രതീക്ഷിക്കുന്നത്. ജീവിതപങ്കാളിയോടു വിശ്വസ്തത പുലർത്തുന്നവരും അവരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നവരുമാണ്. അവരുടെ സ്നേഹത്തിന് ഒന്നും പകരം വയ്ക്കാൻ പറ്റില്ല. ജീവിതപങ്കാളിയെയും മക്കളെയും സ്നേഹം കൊണ്ടിവർ പൊതിയും.

Your Rating: