Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃക്കേട്ടക്കാർക്ക് ജീവിതത്തിൽ ഉയർച്ച

z-astro

നല്ല അറിവുള്ളവരും, ഏറ്റെടുക്കുന്ന കാര്യങ്ങൾ ചെയ്തു തീർക്കുന്നവരും, കൗശലശാലികളും, മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നവരും, ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി പറയുന്നവരും, ഉയർന്ന തറവാട്ടിൽ ജന്മമെടുക്കുന്നവരും, സംസാരത്തിൽ മൂർച്ച കൂടിയതും, കുടുംബജീവിതം തൃപ്തികരമല്ലാത്തവരും, മുൻകോപികളും, കാള പെറ്റെന്നു കേട്ടാൽ കയറെടുക്കുന്നവരും, തന്റേടികളും, ആർക്കും വഴങ്ങാത്തവരും, ലഹരിപ്രിയരുമായിരിക്കും.

വിഷുഫലം

ഐശ്വര്യപൂർ‌ണമായ വിഷുഫലമാണ് കടന്നുവരുന്നത്. ഊർജ്ജസ്വലത കൂടുന്നതും, ഉന്നതസ്ഥാനമാനങ്ങൾ ലഭിക്കുന്നതിനും, പിതൃപ്രീതി സമ്പാദിച്ച് മുന്നേറുന്നതിനും, വിദ്യാർത്ഥികൾക്ക് വിദ്യയിൽ വിജയവും, ഗൃഹവും, വാഹനവും വാങ്ങാനും മോടി പിടിപ്പിക്കാനും യോഗമുണ്ട്. വിദേശബന്ധം ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം വന്നുചേരും. ഉദ്യോഗത്തിൽ കയറ്റവും ധനപ്രതിസന്ധിക്ക് പരിഹാരവും, കലാസാഹിത്യരംഗത്തുള്ളവർക്ക് അംഗീകാരവും, ഒരു ഉന്നതന്റെ സഹായത്താൽ ജീവിതത്തിലുയർച്ചയ്ക്കും, പിണങ്ങി കഴിഞ്ഞിരുന്നവരുമായി ഇണങ്ങി പോകാൻ അവസരവും, തിരഞ്ഞെടുപ്പിൽ വിജയം, മംഗളകർമ്മങ്ങൾ നടക്കും. പുണ്യദേവാലയങ്ങൾ സന്ദർശിക്കും. അയൽവാസികൾ ശത്രുക്കളായതിനാൽ കഴിവതും മൗനം പാലിക്കുന്നത് നന്ന്.

പരിഹാരം

മരതകവും, കടുംചുവപ്പ്, കടുംപച്ച, നീല എന്നിവ ധരിച്ചാൽ ഭാഗ്യങ്ങൾ കൊണ്ടുവരും. ശ്രീകൃഷ്ണനെയും ശിവനെയും ഭജിക്കേണ്ടതാണ്. കരിക്കഭിഷേകം, നെയ്‌വിളക്ക്, അരവണപ്പായസം എന്നിവ നടത്തിയാൽ ജീവിതവിജയമുണ്ടാകും. രാവിലെയും വൈകിട്ടും നാമസങ്കീർത്തനം നടത്തണം.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: