Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷത്തിൽ യാത്രപോകാം സൂര്യരാശിനോക്കി

travel-zodiac

യാത്രയ്ക്കു പുറപ്പെടുമ്പോൾ സമയം ചിലർ സമയം നോക്കാറുണ്ട്. എന്നാൽ സൂര്യരാശിയനുസരിച്ച് ഓരോരുത്തർക്കും യോജിച്ച സ്ഥലങ്ങൾ കൂടി നോക്കി വിനോദയാത്ര പോയാലോ? പുതുവർഷത്തിൽ യാത്ര ചെയ്യാനിഷ്ടപ്പെടുന്നവർക്കു സൂര്യരാശി നോക്കി പോകേണ്ട സ്ഥലങ്ങൾ തിരഞ്ഞെടുക്കാം. പന്ത്രണ്ടു രാശിയിൽ ജനിച്ചവരുടെ സ്വഭാവവിശേഷങ്ങൾ അനുസരിച്ചു പോകേണ്ട സ്ഥലങ്ങളും യാത്രാരീതികളും വ്യത്യസ്തമായിരിക്കും. നിങ്ങളുടെ രാശിക്ക്‌ അനുയോജ്യമായ യാത്രകൾ എങ്ങോട്ടായിരിക്കണമെന്നു വായിക്കാം.

മേടം രാശി.........Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) സാഹസികതയും ഊർജസ്വലതയും ഈ രാശിക്കാരുടെ കൂടെപ്പിറപ്പുകളാണ്. തീവ്രതയുള്ള യാത്രകൾ നടത്താൻ കഴിവുള്ളവരാണിവർ.

2016ൽ പോകേണ്ട സ്ഥലങ്ങൾ ബ്രസീൽ : വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളും, വിവിധ വിനോദപ്രദർശനങ്ങളും ആകർഷകങ്ങളാണ്. സൗത്ത് ആഫ്രിക്ക : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലത്തു നിന്നുള്ള ബഞ്ചി ജംപിങ് (Bungee Jump - Bloukrans Bridge) മേടം രാശിക്കാർക്ക് പരീക്ഷിക്കാം.

ഇടവം രാശി.......... Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ) സാഹസികതയെക്കാൾ കൂടുതൽ സന്തോഷം തേടുന്നവരാണിവർ. ധാരാളിത്തം അനുഭവിക്കാനാഗ്രഹിക്കുന്നവരാണ്. അവധിക്കാലങ്ങളിൽ ധാരാളം ഭക്ഷണവും വിനോദങ്ങളും ആഗ്രഹിക്കുന്നവരാണിവർ. ചെല്ലുന്ന സ്ഥലത്തിന്റെ സംസ്കാരത്തെ ആവേശത്തോടെ സ്വീകരിക്കാനും ഇഷ്ടപ്പെടുന്നവരാണിവർ.

2016ൽ പോകേണ്ട സ്ഥലങ്ങൾ ടസ്കനി (Tuscany), ഇറ്റലി : ഇവിടത്തെ വൈൻ പ്രസിദ്ധമാണ്. നവോത്ഥാന കാലഘട്ടത്തിന്റെ ജന്മം ടസ്കനിയിലെ ഫ്ളോറൻസിലാണെന്നാണു ചരിത്രം. Turks & Caicos: കടൽത്തിരത്തിന്റെ ശാന്തതയിൽ അവധിക്കാലം ആഘോഷിക്കാം.

മിഥുനം രാശി .......... Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ) അടങ്ങി ഇരിക്കാത്ത പ്രകൃതമാണു മിഥുനം രാശിക്കാരുടേത്. സ്വന്തം വഴികളിലൂടെ യാത്രകളെ ഇവർ കീഴടക്കുന്നു.

2016ൽ പോകേണ്ട സ്ഥലങ്ങൾ സ്പെയിൻ : നഗരക്കാഴ്ചകൾ കാണാം. സാൻഫ്രാൻസിസ്കോ : ഈ വമ്പൻ നഗരക്കാഴ്ചകൾ മിഥുനം രാശിക്കാർക്കു സ്വപ്നസാക്ഷാത്ക്കാരമായിരിക്കും.

കർക്കടകം രാശി .......... Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ) കഷ്ടപ്പെട്ടുള്ള യാത്രകൾ ഇഷ്ടമില്ലാത്തവരാണു കർക്കടകം രാശിക്കാർ. യാത്ര പോകുകയാണെങ്കിൽ തന്നെ വീട്ടുകാരും അടുത്ത കൂട്ടുകാരും ഒപ്പമുണ്ടാകണമെന്നും ഇവർ താത്പര്യപ്പെടുന്നു. ശാന്തമായ സ്ഥലങ്ങളാണ് ഇവർക്ക് ഇഷ്ടം.

2016ൽ പോകേണ്ട സ്ഥലങ്ങൾ കേരളം: േകരനിരകളും കായൽക്കാഴ്ചകളും ഹൗസ്ബോട്ട് യാത്രകളും കർക്കടകം രാശിക്കാർക്ക് ഇഷ്ടപ്പെടും. ഹരിതഭംഗിയുടെ മാസ്മരിക സൗന്ദര്യമൊളിപ്പിച്ച കാനനക്കാഴ്ചകളും ഇവരെ ആകർഷിക്കും. വെനീസ് : ലോകത്തിലെ ഏറ്റവും മനോഹര നഗരമായാണ് ഇത് അറിയപ്പെടുന്നത്. ജലാശയങ്ങളുടെ മനോഹാരിത ഈ നഗരത്തിന്റെ സവിശേഷതയാണ്.

ചിങ്ങം രാശി ..........Leo (ജന്മദിനം ജൂലൈ 24 മുതൽ ഓസ്‌റ്റ് 23 വരെയുള്ളവർ) പന്ത്രണ്ടു രാശികളിലും നോക്കിയാൽ ഏറ്റവും ആകർഷകമായും രാജകീയമായും യാത്ര ചെയ്യുന്നവർ ചിങ്ങം രാശിക്കാരാണ്. അസാധാരണമായതെന്തും യാത്രയിൽ പരീക്ഷിക്കാൻ ഇവർ തയാറാകും. പണം ചെലവഴിക്കാൻ വേണ്ടി ചിലപ്പോൾ ഇവർ യാത്രകൾ തിരഞ്ഞെടുക്കും.

2016ൽ പോകേണ്ട സ്ഥലങ്ങൾ

യുഎഇ, ദുബായ്: ആഡംബരപ്രിയരായവർ‌ക്കു യാത്രയ്ക്കു തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല സ്ഥലം. ലാസ് വേഗാസ് : ലോകത്തിന്റെ വിനോദതലസ്ഥാനമെന്നാണ് ഈ പട്ടണം അറിയപ്പെടുന്നത്. വിനോദസഞ്ചാരത്തിനും ചൂതാട്ടത്തിനും പ്രസിദ്ധമാണ്.

കന്നി രാശി .......... Virgo (ജന്മദിനം ഓസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ) പൂർണത ആഗ്രഹിക്കുന്നവരാണിവർ. യാത്രയ്ക്കിറങ്ങും മുൻപേ ഒരുപാടു മുൻകരുതലുകളും കാഴ്ചപ്പാടുകളും ഇവർക്കുണ്ട്. യാത്രയെക്കുറിച്ചു കൃത്യമായ രൂപരേഖയും ഇവർ കരുതും.

2016ൽ പോകേണ്ട സ്ഥലങ്ങൾ

റോം, ഇറ്റലി: ആകർഷകങ്ങളായ ചരിത്രസ്മാരകങ്ങൾ, മ്യൂസിയം എന്നിവയൊക്കെ കന്നി രാശിക്കാർക്കു നല്ല യാത്രാനുഭവം സമ്മാനിക്കും. മൊറോക്കോ: കിംഗ്ഡം ഒഫ് മൊറോക്കോ വടക്കൻ ആഫ്രിക്കയിലാണ്. വിസ്മയിപ്പിക്കുന്ന യാത്രക്കാഴ്ചകൾ കാണാൻ മൊറോക്കോ തിരഞ്ഞെടുക്കാം.

തുലാം രാശി .......... Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ) മനോഹരമായ ജീവിതം നയിക്കുന്നവരാണു തുലാം രാശിക്കാർ. ഊർജസ്വലരായ യാത്രക്കാരാണിവർ‌. വിശ്രമവേളകളും ഇവർ ഇഷ്ടപ്പെടുന്നു. നല്ല സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നത് ഇവരെ സന്തോഷിപ്പിക്കുന്നു. സംതുലിതമായ അനുഭവങ്ങൾ സമ്മാനിക്കുന്ന യാത്രകളാണിവരെ സന്തോഷിപ്പിക്കുന്നത്.

2016ൽ പോകേണ്ട സ്ഥലങ്ങൾ കോപൻഹെഗൻ, ഡെൻമാർക്ക്: ലോകത്തിലെ ഏറ്റവും നിലവാരമുള്ള ജീവിതം നയിക്കുന്നവരുടെ പട്ടികയിലാണ് ഈ നഗരം. ഗ്രീസ് : തെക്കൻ യൂറോപ്പിലെ ഈ രാജ്യം അറിയപ്പെടുന്നത് ജനാധിപത്യത്തിന്റെ ഈറ്റില്ലം എന്നാണ്.

വൃശ്‌ചികം രാശി .........Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ) തീവ്രമായി യാത്രയെ സ്നേഹിക്കുന്നവരാണു വൃശ്ചികം രാശിക്കാർ, അതുകൊണ്ടു തന്നെ യാത്രയിലൂടെ ഇവർക്കു നേട്ടങ്ങളും ഉണ്ട്. ഊർജസ്വലരായ ഇവർ പ്രതിസന്ധികളിൽ പതറാത്തവരായിരിക്കും.

2016ൽ പോകേണ്ട സ്ഥലങ്ങൾ ബാങ്കോക്ക്‌ : Muay Thai ബോക്സിങ് കാഴ്ചകൾ കാണുന്നതു വൃശ്ചികം രാശിക്കാർക്കു മികച്ച അനുഭവമായിരിക്കും. സ്വിറ്റ്സർലാൻഡ്: ആൽപ്സ് പർവതനിരകളിലെ മനോഹര രാജ്യത്തെ ട്രക്കിങ് വൃശ്ചികം രാശിക്കാർക്ക് ഏറെ സന്തോഷം നൽകും.

ധനു രാശി .......... Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ) സ്വതന്ത്രമായി നടക്കാനിഷ്ടപ്പെടുന്നവരാണിവർ. പുതിയ കാര്യങ്ങൾ കണ്ടുപിടിക്കുന്നവരും സാഹസികരുമായ യാത്രക്കാരാണിവർ.

2016ൽ പോകേണ്ട സ്ഥലങ്ങൾ ഇസ്താംബുൾ, തുർക്കി: തുർക്കിയുടെ ഒരു പ്രധാന സാംസ്കാരിക, ധനകാര്യ കേന്ദ്രമാണ് ഇസ്താംബുൾ. ഉത്സവങ്ങളും മ്യൂസിയങ്ങളും,ഗാലറികളും ധനുരാശിക്കാരെ സന്തോഷിപ്പിക്കും. ബുഡാപെസ്റ്റ് : ഹംഗറിയിലെ ഏറ്റവും വലിയ നഗരമാണിത്. ശില്പകലാ മാതൃകകളും ടർക്കിഷ് ബാത്ത് എന്നറിയപ്പെടുന്ന ചൂടുവെള്ളം-നീരാവി എന്നിവയുപയോഗിച്ചുള്ള കുളിയും ധനു രാശിക്കാരുടെ മനം കവരും.

മകരം രാശി .......... Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ) പുതുമയെ ഇഷ്ടപ്പെടുന്നവരും എന്നാൽ പഴമയെ കൈവിടാത്തവരുമാണു മകരം രാശിക്കാർ. യൂറോപ്പാണ് ഇവരുടെ രാശിക്കു യോജിച്ച വിനോദകേന്ദ്രം. ‌ 2016ൽ പോകേണ്ട സ്ഥലങ്ങൾ Prague Old Town - ചരിത്രസ്മരണകൾ ഉറങ്ങുന്ന സ്ഥലമാണിത്. ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമാണു പ്രാഗ്. ലണ്ടൻ: ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണു ലണ്ടൻ. സംഗീതം, ലൈവ് റോക്ക്, പോപ് ക്ലബ് സന്ദർശനം എന്നിവ മകരം രാശിക്കാർക്കു പ്രിയകരമായിരിക്കും.

കുംഭം രാശി .......... Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ) ആവേശഭരിതരും ഭാവനാസമ്പന്നരുമാണിവർ. കൂട്ടത്തിൽ വേറിട്ടു നിൽക്കുന്നവരാണിവർ. പുതിയ കാര്യങ്ങൾക്കു പിറകെ പോകാൻ ഇഷ്ടപ്പെടുന്നു. വിവരങ്ങൾ ശേഖരിക്കുന്നതും സമഗ്രമായ പഠനം നടത്തുന്നതും ഇവരുടെ സ്വഭാവവിശേഷമാണ്.

2016ൽ പോകേണ്ട സ്ഥലങ്ങൾ പെറു: കൊളംബിയൻ കാലഘട്ടത്തിനു മുൻപുണ്ടായിരുന്ന ഇൻകൻ സാമ്രാജ്യത്തിൽപ്പെട്ട മാച്ചു പിക്ച്ചുവിനെക്കുറിച്ചു കൂടുതൽ പഠിക്കാം. ഉറുഗ്വേ : തെക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ്‌ ഉറുഗ്വേ. ചരിത്രവിശേഷങ്ങൾ ധാരാളം.

മീനം രാശി .......... Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ) അനുദിനജീവിതത്തിലെ സമ്മർദ്ദങ്ങളിൽ നിന്ന് ഓടി രക്ഷപെടാൻ ആഗ്രഹിക്കുന്നവരാണിവർ. ദ്വീപുകളിലേക്കുള്ള സമുദ്രയാത്രകൾ ഇവരെ സന്തോഷിപ്പിക്കുന്നു.

2016ൽ പോകേണ്ട സ്ഥലങ്ങൾ കാസബ്ലാങ്ക: മൊറോക്കൊയിലെ ഏറ്റവും വലിയ നഗരമാണ് കാസബ്ലങ്ക. അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ ഹരിതനീലിമ മീനം രാശിക്കാർക്ക് അനുയോജ്യമായ വിനോദസഞ്ചാര കേന്ദ്രമാണ്. ബാലി: ഇന്തോനേഷ്യയിലെ ദ്വീപ സമൂഹമാണ് ബാലി, സമുദ്രങ്ങൾ അതിരിടുന്ന ഈ തീരത്തെയ്ക്കുള്ള യാത്ര മീനം രാശിക്കാർക്ക് ആവേശവും സമാധാനവും നൽകും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.