Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങൾ നല്ല അമ്മയോ...?

mom-astro

മേടം രാശി.........ARIES (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) 

ആത്മവിശ്വാസവും സ്വയം ബോധ്യവും ഉള്ളവരാണിവർ. ആരെയും പേടിയില്ലാത്ത പ്രകൃതക്കാരുമായിരിക്കും. മത്സരബുദ്ധിയുള്ളവരും പെട്ടെന്ന് ദേഷ്യപ്പെടുന്നവരുമായിരിക്കും. പോരാളികളുടെ ചിഹ്നത്തിലുള്ള ഏരിയസ് രാശിക്കാർ കുട്ടികളെ വളർത്തുന്ന കാര്യത്തിലും കാർക്കശ്യം ഉള്ളവരാണ്. ഏതുകാര്യത്തെയും മത്സരബുദ്ധിയോടെ സമീപിക്കുന്നവരാണ്. കുട്ടികളിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്ന സ്വഭാവക്കാരാണിവർ.

ഇടവം രാശി.......... TAURUS (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ) 

കഠിനാധ്വാനികളും, ‍‍‍ജ്ഞാനമുള്ളവരും, ഉറച്ചതീരുമാനങ്ങൾ എടുക്കുന്നവരുമാണ്. എന്നാൽ ദുരഭിമാനം ഉള്ളവരും പെട്ടെന്ന് സ്വഭാവം മാറുന്നതുമാണ് ഇവരുടെ പോരായ്മ. കുട്ടികളുടെ സുരക്ഷയെക്കരുതി കടുത്ത തീരുമാനങ്ങൾ എടുക്കുന്നവരാണ്. എന്നാൽ സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ ആഘോഷങ്ങൾ സംഘടിപ്പിക്കാനും ഇവർ മുന്നോട്ടിറങ്ങും. മതപരമായ ആചാരങ്ങൾ കുട്ടികൾ അനുഷ്ഠിക്കണമെന്ന് ഇവർക്ക് നിർബന്ധമുണ്ട്.

.മിഥുനം രാശി .......... GEMINI (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ) 

ക്രിയാത്മകമായി ചിന്തിക്കുന്ന തുറന്ന കാഴ്ചപാടുള്ളവരാണ്. ഊർജ്വസ്വലരും ബഹുമുഖപ്രതിഭകളുമാണ്. ക്ഷമയില്ലെന്നതാണ് ഇവരുടെ പ്രശ്നം, പ്രശ്നങ്ങൾ പലപ്പോഴും ക്ഷമയോടെ കേൾക്കാൻ ഇവർക്ക് സാധിക്കാറില്ല. വൈരുദ്ധ്യാത്മ സ്വഭാവമാണെങ്കിലും ഒട്ടും മടുപ്പിക്കാത്ത അമ്മമാരാണ്. കുട്ടികൾക്ക് വിവിധതരത്തിലുള്ള ജീവിത അനുഭവങ്ങൾ മനസിലാക്കാൻ ഇവർ സഹായിക്കാറുണ്ട്.

കർക്കടകം രാശി .......... CANCER (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ) 

ആത്മവിശ്വാസം,നേതൃത്വം,ക്രിയാത്മകത എന്നിവയൊക്കെ ഇവരുടെ മുഖമുദ്രയാണ്. കളിതമാശകൾ പങ്കുവയ്ക്കുന്ന സ്വഭാവപ്രകൃതിയാണ്. മറ്റുള്ളവരുടെ വികാരങ്ങൾ പരിഗണിക്കുന്ന കാര്യത്തിൽ ശ്രദ്ധകുറവാണ്. സന്തോഷമുള്ള കാര്യങ്ങൾ ഓർത്തുവയ്ക്കാൻ ഇവർ ഇഷ്ടപ്പെടുന്നു. ചെയ്യുന്ന കാര്യങ്ങളിൽ വ്യക്തിമുദ്രപതിപ്പിക്കുന്നവരാണിവർ. കുട്ടികൾക്ക് ധാരാളം സമ്മാനങ്ങൾ കൊടുക്കാൻ ഇവർ ഇഷ്ടപ്പെടുന്നു. കുട്ടികളോടുള്ള വാത്സല്യം പ്രകടിപ്പിക്കാനും ഇവർക്ക് മടിയില്ല. ഇവരുടെ കുട്ടികളോടുള്ള ഇടപെടൽ കണ്ട് മറ്റുള്ളവർ ഇവർ കുട്ടികളെ വഷളാക്കുകയാണെന്ന് പോലും തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട്.

ചിങ്ങം രാശി .......... LEO (ജന്മദിനം ജൂലൈ 24 മുതൽ ഓസ്‌റ്റ് 23 വരെയുള്ളവർ)

ബുദ്ധിയുള്ളവരും, ആരോഗ്യ ശീലങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവരുമാണ്. കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ ഇവർക്ക് കഴിയും. എന്നാൽ മുൻവിധിയോടെ കാര്യങ്ങളെ സമീപിക്കുന്നതും, കാര്യങ്ങൾ വിശകലനം ചെയ്ത് കുളമാക്കുന്ന സ്വഭാവവും ഒഴിവാക്കേണ്ടതാണ്. മക്കളെ വളർത്തുന്ന കാര്യത്തിൽ അത്യധികം ശ്രദ്ധയുള്ളവരാണ്. സാഹസികത,യാത്ര ഇവയൊക്കെ ഇവർ പ്ലാൻ ചെയ്യും. സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്നവരാണ്.

കന്നി രാശി .......... VIRGO (ജന്മദിനം ഓസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ) 

ഇച്ഛാശക്തിയുള്ളവരും, സ്വയം ബോധ്യമുള്ളവരുമാണ്. പൂർവ്വസ്ഥിതിയിലേയ്ക്ക് എളുപ്പത്തിൽ എത്തുന്നവരുമാണ്. വികാരങ്ങൾ നിയന്ത്രിക്കാൻ ഇവർക്ക് ബുദ്ധിമുട്ടാണ്. കുറ്റബോധം ഇവരെ അലട്ടിക്കൊണ്ടിരിക്കും. മക്കളുടെ കാര്യത്തിൽ‌ ഇവർക്ക് ചില പൊടിക്കൈകളൊക്കെയുണ്ട്. കുട്ടികളെ നിയന്ത്രിക്കാൻ വിചിത്രസ്വഭാവങ്ങൾ ഇവർ പ്രകടിപ്പിക്കാറുണ്ട്.

തുലാം രാശി .......... LIBRA (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

വികാരഭരിതരാണ്, പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യും. ഭക്തി കാര്യങ്ങളിൽ താത്പര്യമുള്ളവരാണ്. എന്നാൽ സ്വഭാവത്തിലെ പെട്ടെന്നുള്ള മാറ്റം പ്രകടിപ്പിക്കുന്നതിലൂടെ അബദ്ധങ്ങൾ സംഭവിക്കാം. അമിതമായി സംരക്ഷിക്കുന്ന സ്വഭാവവും അസൂയയും,പേടിയും ഇവർക്ക് അസ്വസ്ഥതയേകും.മാതൃത്വത്തിന്റെ ഗുണങ്ങൾ ഇവർക്ക് ജന്മനാ തന്നെയുണ്ട്. കുട്ടികളുമായി ആത്മബന്ധമുണ്ടാക്കാൻ ഇവർക്ക് എളുപ്പത്തിൽ സാധിക്കും. ഇവരുടെ കുടുംബജീവിതം സന്തോഷകരമായിരിക്കും.

വൃശ്‌ചികം രാശി  ..........SCORPIO (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ) 

ക്ഷമയുള്ളവരും, ദുരഭിമാനികളുമാണ്. എന്നാൽ പൊങ്ങച്ചം പറയുന്ന സ്വഭാവവും ഉണ്ട്. കുട്ടികളെ വളരെ സ്നേഹിക്കുന്ന സ്വാഭാവക്കാരാണിവർ. കുട്ടികളുടെ ചോദ്യങ്ങൾക്ക് എത്ര സമയം എടുത്തും ക്ഷമയോടെ ഉത്തരം കൊടുക്കാൻ ഇവർ താത്പര്യം കാണിക്കാറുണ്ട്. കുട്ടികളെ മനോഹരമായി വസ്ത്രം ധരിപ്പിക്കാനും ഇവർ ഇഷ്ടപ്പെടുന്നു.

ധനു രാശി .......... SAGITTARIUS (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ) 

പരമ്പരാഗതമൂല്യങ്ങളെ മുറുകെ പിടിക്കുന്നവരും, ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ‌ ചെയ്യുന്നവരുമാണ്. ക്ഷമയും ചിന്താശീലവും ഇവരുടെ സവിശേഷഗുണങ്ങളാണ്. ആകാംക്ഷയും ആത്മവിശ്വാസക്കുറവുമാണ് ഇവരെ അലട്ടുന്ന പ്രശ്നങ്ങൾ. കുട്ടികളോട് അടുപ്പം കാണിക്കുന്നതിനൊപ്പം അവർക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ഇവർ ശ്രദ്ധിക്കും. പിതാവിന്റെ കരുതലും മാതാവിന്റെ വാത്സല്യവും ഇവരിലുണ്ട്.

മകരം രാശി .......... CAPRICORN (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

തുറന്നമനസ്ഥിതിയുള്ളവരും യുവത്വം തുളുമ്പുന്നവരുമാണ്. വീട്ടിൽ ചിലപ്പോഴൊക്കെ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. അത്യന്തം ശ്രദ്ധാലുവായിരിക്കും ഇവർ എല്ലാക്കാര്യങ്ങളിലും. നല്ല സൗകര്യങ്ങൾ കുട്ടികൾക്ക് നൽകണമെന്ന് ആഗ്രഹിച്ച് പ്രവർത്തിക്കുന്നവരാണ്. അവിചാരിതമായത് പ്രതീക്ഷിക്കാം എന്നതാണ് ഇവരുടെ ഒരു ജീവിതശൈലി.

കുംഭം രാശി .......... AQUARIUS (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

ദീർഘവീക്ഷണമുള്ളവരും, വിവേകമതികളും സാഹസികത ഇഷ്ടപ്പെടുന്നവരുമാണ്. പെട്ടെന്ന് ദേഷ്യംപിടിക്കുന്ന സ്വഭാവക്കാരാണ്. ഏൽപ്പിച്ച കാര്യങ്ങൾ ചെയ്ത് തീർക്കാൻ അഹോരാത്രം കഷ്ടപ്പെടുന്നവരാണ്. മനസിൽ തോന്നുന്ന പോലെ പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്നവരാണ്.  നർമ്മബോധമുള്ളവരും ഉത്സാഹഭരിതരുമാണ്. പെട്ടെന്ന് കാര്യങ്ങൾ ചെയ്യുന്നത് ഇവരുടെ സ്വഭാവമാണ്.

മീനം രാശി  .......... PISCES (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർ‘ച്ച് 21 വരെയുള്ളവർ)

ഭാവനാസമ്പന്നരും ദയയുള്ളവരുമാണ്. ചിലപ്പോഴൊക്കെ ഇവർ വിചിത്രമായി പെരുമാറും. സഹാനുഭൂതിയുള്ളവരും മറ്റുള്ളവരെ സാഹായിക്കുന്നവരുമായിരിക്കും ഇവർ. കുട്ടികൾക്ക് സ്വാതന്ത്രം കൊടുത്ത് വളർത്തുന്നവരായിരിക്കും. മക്കൾക്കും തങ്ങളുെട കൂടെ എപ്പോഴും അമ്മയുണ്ട് എന്ന തോന്നൽ ഇവർ നൽകും.

Your Rating: