Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്രാടം നക്ഷത്രക്കാർക്ക് ധനവരവിന് യോഗം

Birth Star

ഉന്നതകുലജാതരും, ബുദ്ധിസാമർത്ഥ്യക്കാരും., വാക്ചാതുര്യവും, വാക്സാമർത്ഥ്യവുമുള്ളവരും, വശ്യതയും, ചിട്ടയുമായ പ്രവൃത്തിയും, സമൂഹത്തിൽ മാന്യതയുള്ളവരും, നന്മ തിന്മകളെ തിരിച്ചറിവുള്ളവരും, ആരെയും വകവയ്ക്കാത്തവരും, തന്നിഷ്ടക്കാരും, സ്വന്തം തീരുമാനത്തിന് മുൻതൂക്കം നൽകുന്നവരും, ഉള്ളത് തുറന്നു പറയുന്നവരും, അഹങ്കാരികളും, സാധ്യമാകാത്തതായ ആഗ്രഹങ്ങൾ കൊണ്ടുനടക്കുന്നവരും, മതഭ്രാന്തന്മാരും, പൊതുവെ അലസന്മാരും, പണം വാങ്ങിയാല്‍ തിരികെ നൽകാൻ ഒട്ടും ഇഷ്ടപ്പെടാത്തവരുമായിരിക്കും.

വിഷുഫലം

പല കാര്യങ്ങളിലും ആശ്വാസവുമായാണ് വിഷുഫലം കടന്നുവരുന്നത്. ആരോഗ്യനിലയിൽ നല്ല ഫലം പ്രതീക്ഷിക്കാം. ജോലിക്കാര്യത്തിൽ തീരുമാനമാകും. ധനവരവിന് യോഗവും, വിവാഹ യോഗവും, ലോൺ ലഭിക്കുന്നത് കൊണ്ട് കച്ചവടക്കാർക്ക് കച്ചവടം നന്നാക്കുവാനും, ലാഭം വർദ്ധിപ്പിക്കാനും സാധ്യത. വേണ്ടപ്പെട്ടവരുടെ സഹായവും ലഭിക്കും. ശത്രുക്കളെ കൊണ്ടും അസൂയാലുക്കളെ കൊണ്ടും ഗൃഹത്തിൽ സ്വസ്ഥത കുറയും. അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക. വാക്കുകൾ മുറിവേൽപ്പിക്കുവാനും അകൽച്ച വരാനും സാധ്യതയുണ്ട്. വീടിനും വാഹനത്തിനും യോഗം കാണുന്നു. സുകൃതകർമ്മങ്ങൾ ചെയ്യാനും തീർത്ഥാടനം നടത്താനും ഭാഗ്യം ഉണ്ട്.

പരിഹാരം

മഞ്ഞപുഷ്യരാഗവും, ഇന്ദ്രനീലവും, മാണിക്യവും നന്ന്. മഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതും ഭാഗ്യങ്ങൾ കൊണ്ടുവരും. ഹനുമാനെയും, മഹാദേവനെയും ഭദ്രകാളിയെയും പ്രാർത്ഥിക്കുക. നെയ്‌വിളക്ക്, അരവണപ്പായസം, കരിക്കഭിഷേകം എന്നിവ നടത്തുക. രാവിലെയും വൈകിട്ടും നാമജപം നടത്തണം.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: