Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്രം, ശത്രുക്കൾ പോലും മിത്രങ്ങളാവും

ജ്യോതിഷം

ലജ്ജയുള്ളവരും കോമളരും ചുമലും കൈയും താണിരിക്കുന്നവരും, സ്ത്രീകളെപ്പോലെ നടക്കുന്നവരും, മുഖത്ത് ഐശ്വര്യലക്ഷ്മി കുടികൊള്ളുന്നവരും, എല്ലാവരോടും സൗഹൃദത്തിൽ പെരുമാറുന്നവരും, ആത്മീയജ്ഞാനം, ശാസ്ത്രജ്ഞാനം ഉള്ളവരും, വാക്ചാതുര്യത്താൽ മറ്റുള്ളവരെ കൈയിലൊതുക്കുന്നവരും, മറ്റുള്ളവരുടെ ആഭരണങ്ങള്‍ ,വസ്ത്രങ്ങൾ ഇവ കടം വാങ്ങി ധരിക്കാൻ ഇവർ സമർത്ഥരാണ്. ധർമ്മകാര്യത്തിൽ താൽപര്യമുള്ളവരും യുക്തിവാദികളും, വിദ്യാദാനം നൽകുന്നവരും, ചുമതലയിൽനിന്നും പിന്മാറാത്തവരുമാണ്.

വിഷുഫലം

ഐശ്വര്യപൂർ‌ണമായ ജീവിതമായിരിക്കും. 10 വർഷത്തെ ദുരിതത്തിന് മോചനവുമായി ഐശ്വര്യദേവത കടന്നു വരുന്നു. പ്രതീക്ഷിക്കാത്ത ധനം വന്നുചേരും. ബിസിനസ്സിൽ വിജയമുണ്ടാകും. തെറ്റിദ്ധാരണയുടെ പേരിൽ പിണങ്ങിയിരുന്നവർ തമ്മിൽ ഇണങ്ങിച്ചേരും. തൊഴിലന്വേഷകർക്ക് തൊഴിൽ ലഭിക്കുകയും, തൊഴിലുള്ളവർക്ക് അതിൽ ഉയർച്ചയുണ്ടാകുകയും, വിദേശയാത്രകൾ തരപ്പെടുകയും ജോലി ലഭിക്കുകയും ചെയ്യും. ജോലി സ്ഥലത്തെ പ്രശ്നങ്ങൾ പരിഹരിക്കും. വിവാഹാലോചനകൾ വന്നുചേരും. ജീവിതപങ്കാളിയും കുട്ടികളുമായുള്ള അഭിപ്രായവ്യത്യാസം മാറും. പൈസയ്ക്കു വേണ്ടി അലയുകയാണ്. വളരെ ബുദ്ധിമുട്ടുന്നു. ഇതിന് പരിഹാരമായി ധനവരവുണ്ടാകും., ബിസിനസ്സ് രംഗത്ത് നേട്ടവും, അയൽവാസികളെകൊണ്ട് ഉപദ്രവമുണ്ടാകാം കണ്ടില്ലെന്ന് നടിക്കുക. തിരഞ്ഞെടുപ്പിൽ വിജയം പ്രതീക്ഷിക്കാം.

പരിഹാരങ്ങൾ

മാണിക്യം ധരിക്കുക, ശിവനെ ഭജിക്കുക, ചുവപ്പ്, പച്ച വസ്ത്രം ധരിക്കുക, ഭാഗ്യം വരും. ഹനുമാനെ പ്രാർത്ഥിക്കണം. ബുധനാഴ്ച വ്രതം, വിഷ്ണുവിനെ പ്രാർത്ഥിക്കുക, മഹാദേവന് കരിക്കഭിഷേകം, പിൻവിളക്ക്, വരാഹമൂർത്തിയെ പ്രാർത്ഥിക്കുക.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: