Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തൃട്ടാതി, കർമ്മരംഗത്തെ തടസങ്ങൾ മാറും

prediction-report

മറ്റുള്ളവരെ ദ്രോഹിക്കാത്ത സ്വഭാവക്കാരാണിവർ. എല്ലാവരെയും ഒരേ കണ്ണിൽ തുല്യനിലയിൽ കാണുന്നവരും, ലോകാനുഭവം കൊണ്ടുമാത്രം വിദ്യാസമ്പന്നരെപ്പോലെ അറിവു സമ്പാദിക്കുന്നവരും, മുൻകോപികളും, സ്വതന്ത്രസ്വഭാവക്കാരും, ആരോടും ഹൃദയം തുറന്ന് സംസാരിക്കാത്തവരും, ധനമൊഴുക്കുന്നവരും, ഒരു കാര്യത്തിലും ഉറച്ചു നിൽക്കാൻ കഴിയാത്തവരും, ആരോഗ്യം ചിന്തിക്കാത്തവരും ആയിരിക്കും.

വിഷുഫലം

തൊഴിലന്വേഷകർ‌ക്കു തൊഴിൽ നല്‍കുന്നതാണ്. തൊഴിൽമാറ്റം ആഗ്രഹിക്കുന്നവർക്കതു നടക്കും. സാമ്പത്തികമായി തരക്കേടില്ലാതെ പോകുന്ന കാലമാണ്. കർമരംഗത്ത് പ്രയാസങ്ങൾ മാറുന്നതാണ്. വസ്തു, ഫ്ലാറ്റ്, വാഹനം ഇവ വാങ്ങുമ്പോൾ ഡോക്കുമെന്റ്സ് ശരിയാണോ എന്ന് നിയമജ്ഞരെക്കൊണ്ട് നോക്കണം. സ്വന്തം രഹസ്യങ്ങൾ ചോർന്നു പോകാതെ നോക്കണം. ജീവിതത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടാകുന്ന വർഷമാണ്. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കച്ചവടസ്ഥാനം മോടിപിടിപ്പിച്ച് വരുമാനം വർദ്ധിക്കുന്നു. ആരോഗ്യപ്രശ്നത്തിൽ കാതലായ മാറ്റങ്ങളുണ്ടാകും. പഠിതാക്കൾക്ക് വിദ്യാവിജയവും അനുകൂല കോഴ്സും ലഭിക്കുന്നതാണ്. വിവാഹം കഴിക്കാനാഗ്രഹിക്കുന്നവർക്ക് അനുകൂലമായ ബന്ധം വന്നുചേരും. ശത്രുക്കളുമായുള്ള ശത്രുത കുറഞ്ഞ് രമ്യതയിലാകും.

പരിഹാരം

പുഷ്യരാഗം, ഇന്ദ്രനീലം എന്നിവ ധരിക്കണം. മഞ്ഞ, നീല എന്നീ വസ്ത്രങ്ങൾ ധരിക്കണം. ശ്രീകൃഷ്ണനെയും ഹനുമാനെയും പ്രാർത്ഥിക്കണം. നെയ്‌വിളക്ക്, കരിക്കഭിഷേകം, പായസ വഴിപാട് എന്നിവ നടത്തുകയും, രാവിലെയും വൈകിട്ടും നാമജപവും നടത്തണം.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: