Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്നിരാശിക്കാർ മകരമാസത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം?

Virgo

ഉത്രം, അത്തം, ചിത്തിര

രവി, ബുധൻ, കുജൻ, ശുക്രൻ ഫലദാനശേഷിയില്ല. പ്രതീക്ഷ യ്ക്കൊത്ത വിജയവും സംഗീതത്തിൽ വിജയവും വിദ്യാഭ്യാ സത്തിൽ ഉയർച്ചയും ലഭിക്കും. ഇണ പ്രശ്നങ്ങൾ സൃഷ്ടിക്കും

യാത്രയിലും പ്രശ്നങ്ങളുണ്ടാക്കും അവരുടെ പിതാവിനും അനുകൂല സമയമായിരിക്കില്ല. ധനസ്ഥിതി മെച്ചപ്പെടും ജാത കന്, ലൗകിക കാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകും ബന്ധു ക്കളുമായി നല്ല ചേർച്ചയിൽ പോകും.

തൊഴിലിൽ ഉയർച്ചയുണ്ടാകും. കുട്ടികളും നല്ല കഴിവുള്ള വരായിത്തീരും സംഗീതത്തിലും ഡാൻസിലും വളരെ കഴിവു പ്രകടിപ്പിക്കും. നല്ല സംസാരശേഷി ഉണ്ടായിരിക്കും.

ചോതി മുതൽ ഭരണി വരെ വേധമുള്ളതിനാൽ ഫലപ്രവചന മില്ല.

കാർത്തിക, രോഹിണി, മകയിരം ധാര്‍മ്മിക കാര്യത്തിൽ താല്പര്യം, നിയമകാര്യങ്ങളുമായി ബന്ധം, യാത്രകൾ കൊണ്ട് ലാഭങ്ങൾ ഉണ്ടാകും. ഗവേഷണ താല്പര്യവും വിദേശത്ത് നല്ല ഫലവും നവഗ്രഹകാര്യത്തിൽ വിശ്വാസവും ആത്മവിശ്വാ സവും പ്രകടിപ്പിക്കും. ജനസമ്മതി, പ്രയത്ന വിജയം, വസ്തുക്കൾ സ്വയം സമ്പാദിക്കൽ, പ്രശംസനീയ പ്രവർത്തികൾ ചെയ്യും പ്രയത്നങ്ങൾ ഫലപ്പെടും ജനപ്രീതി നേടും ക്ഷേത്രങ്ങളും സേവാശ്രമങ്ങളും സന്ദർശിക്കും.

ഭൂസ്വത്ത് നേടും ആഭരണങ്ങൾ ലഭിക്കും. ജലയാത്ര ചെയ്യും. നല്ല സ്വപ്നങ്ങളും മനസ്സന്തോഷവും ഉണ്ടാകും കൃഷിയിൽ നഷ്ടം പ്രതീക്ഷിക്കാം. അധികാരവും അഭിമാനവും വർദ്ധിക്കും. മറ്റു പ്രദേശങ്ങളിൽ വച്ച് ആക്രമണത്തിന് സാധ്യത. പിടിവാശിയും സ്വയപ്രയത്നം കൊണ്ട് ഉയർച്ചയും പ്രതീക്ഷിക്കാം. സാംക്രമിക രോഗബാധ സാധ്യത. ജോലി മാറ്റം, ചതി, വളർത്തു മൃഗത്തെക്കൊണ്ട് നഷ്ടം എന്നിവയ്ക്ക് സാധ്യത. പങ്കാളിയെ കൊണ്ട് ബിസിനസ്സ് ലാഭം കിട്ടും.

തിരുവാതിര, പുണർതം, പൂയം ആയില്യം

പ്രായമായവരെ ബഹുമാനിക്കും വിശ്വസ്ത സ്നേഹിതരാൽ സാമൂഹിക ജീവിതത്തിൽ പ്രയോജനം ലഭിക്കും. ആഗ്രഹപൂർത്തിയുണ്ടാകും. സന്താനങ്ങൾക്ക് ഭാഗ്യാനുഭവം ലഭിക്കും. നല്ല അറിവുണ്ടാകും കൃഷിയിൽ നിന്നും ലാഭം, ശുഭാപ്തി വിശ്വാസം, ജനസ്വാധീനം, നല്ല വ്യാപാരം, രാഷ്ട്രീയ ജീവിതം, തൊഴിലിലുയർച്ച, മേലധികാരികളുമായി നല്ല ബന്ധം, സാമ്പത്തിക വിജയം, പ്രശംസനീയ പ്രവർത്തികൾ ചെയ്യും, ഭൂമിലാഭം, വാഹനലാഭം, നേതൃത്വ പദവി കിട്ടും. ജനസമ്മതി, ആഗ്രഹപൂർത്തി, സന്താനജനനം, സംഗീതാഭ്യാസനം, സുഖാനുഭവങ്ങൾ.

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.