Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശാഖം, ശ്രദ്ധിച്ചാൽ ഉന്നതവിജയം

effect-of-jupiter

ജനങ്ങളെ സന്തോഷിപ്പിക്കുന്നവരും, ഈശ്വരവിശ്വാസികളും, പാരമ്പര്യ കാര്യങ്ങളിൽ വിശ്വസിക്കുന്നവരും, ജനങ്ങളെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ സ്നേഹിക്കുന്നവരും, ഈശ്വരവിശ്വാസികളും, മാതൃസുഖം കുറവുള്ളവരും, പിതാവിൽനിന്നും ഗുണമൊന്നും കിട്ടുകയില്ല. സംസാരപ്രിയരും, മുൻകോപികളും, പിശുക്കരും ആയിരിക്കും.

∙വിഷുഫലം

ഔദ്യോഗികരംഗത്ത് സ്ഥാനമാനങ്ങളും, വളരെക്കാലമായി തീരുമാനമാകാതെയുള്ള വ്യവഹാരങ്ങളിൽ അനുകൂലവിധിയും ഭരണ രാഷ്ട്രീയ തലങ്ങളിൽ പ്രവർത്തിക്കുന്നവർ പരിവർത്തനങ്ങൾക്ക് ഉടമയാകും, സ്ഥാനമാനങ്ങള്‍ ലഭിക്കും. വിദേശത്ത് പോകാനാഗ്രഹിക്കുന്നവർക്ക് അതിനു വഴി തെളിയും. മനശ്ശാന്തിക്കുറവുണ്ടാകുന്നതിനാൽ ഭദ്രകാളിയെ ഭജിക്കണം. അസൂയാലുക്കളുടെ പ്രവർത്തിയും ദൃഷ്ടിദോഷവും ഫലിക്കുന്ന കാലമാണ്. ആഡംബരങ്ങൾ ഒഴിവാക്കൂ. വിദ്യാഭ്യാസത്തിൽ ഉദ്ദേശിക്കുന്ന വിഷയം ഉപരിപഠനത്തിന് ലഭിക്കും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ പ്രോജക്ടുകളുടെ ഓഫറുകൾ വരും. ജീവിതത്തിൽ സമ്പൂർണ്ണ സംതൃപ്തി ലഭിക്കുന്നതാണ്. എല്ലാത്തിനും അടുക്കും ചിട്ടയും ഉണ്ടാകുന്നതാണ്. കലാസാഹിത്യം, ടിവി സീരിയൽ രംഗങ്ങളിൽ മുന്നോട്ടു പോകും. പുതിയ വീട്, വാഹനം എന്നിവ ലഭിക്കും. മംഗല്യം നടക്കും. മാനേജ്മെന്റ് തലത്തിലുള്ള സഹപ്രവർത്തകരിൽനിന്നും സഹായം ലഭിക്കും.

പരിഹാരങ്ങൾ

കൃഷ്ണനും ശിവനും കരിക്കഭിഷേകം, പിൻവിളക്ക്, ഹനുമാൻ പ്രീതി ഇവ വരുത്തുക, പിതൃപ്രീതി ആവശ്യമാണ്, കാക്കയ്ക്ക് ചോറ് കൊടുക്കുക. വെള്ളിയാഴ്ച ഉപവാസം നടത്തുക.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: