Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയില്യം‌ നക്ഷത്രക്കാർ ശ്രദ്ധിക്കണം

astro-weekly-2702

ക്രൂരരും, ചഞ്ചലചിത്തരും, ജനനായകരും, സമ്പന്നരും, പുത്രന്മാർ കുറഞ്ഞവരും, സൂത്രശാലികളും, നിർബന്ധബുദ്ധിയുള്ളവരും, മറ്റുള്ളവരെ കളിയാക്കുന്നവരും, സ്ത്രീകൾ ഉഗ്രസ്വഭാവിയും, സൗന്ദര്യമില്ലാത്തവരും, കലഹസ്വഭാവക്കാരും, സ്നേഹമുള്ളവരും ആയിരിക്കും. മറ്റുള്ളവരെ പറഞ്ഞു പറ്റിച്ച് സ്വന്തം കാര്യം നേടുന്നവരുമായിരിക്കും. ശത്രുക്കളെ മനസ്സിൽ കൊണ്ടുനടന്ന് വകവരുത്തുന്നവരും, അന്യരെ വിശ്വസിക്കാത്തവരും, കുടുംബജീവിതം മോശമായിരിക്കുന്നവരുമായിരിക്കും.

∙വിഷുഫലം ചെറിയ തോതിൽ ധനവരവുണ്ടാകും. ഉന്നതസ്ഥാനത്തു നിന്നും കിട്ടുന്ന ധനം ഉപയോഗപ്രദമാക്കണം. വിവാഹകാര്യത്തിൽ തടസ്സം സംഭവിക്കാം. ഗൃഹത്തിൽ ധനനഷ്ടം വരും. ബിസിനസ്സിൽ ലാഭം വരും. പഠനത്തിൽ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. തോൽവി പറ്റാതെ നോക്കണം. പുതിയ ബിസിനസ്സ് ആരംഭിക്കും.

○പരിഹാരങ്ങൾ തിങ്കളാഴ്ച വ്രതമെടുത്ത് ശിവപാര്‍വ്വതിക്ഷേത്രത്തിൽ കരിക്കഭിഷേകം നടത്തണം. വെള്ളി, ശനി ദിവസത്തിൽ ദേവിയ്ക്കും, ഹനുമാനും കരിക്കഭിഷേകവും, പിൻവിളക്ക് നെയ്യ് കൊണ്ടും ചെയ്യേണ്ടതാണ്. സർവ്വ മംഗള മംഗല്ല്യേ എന്ന മന്ത്രം രാവിലെയും വൈകിട്ടും 10മിനിട്ട് ജപിക്കണം. മരതകവും, വെള്ള, പച്ച വസ്ത്രവും ധരിക്കേണ്ടതാണ്.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: