Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരണി നക്ഷത്രക്കാർക്ക് ധനലാഭവും തൊഴിലും

varabhalam-nov-14

പട്ടാളച്ചിട്ട പോലുള്ള ജീവിതമാണ്. സുന്ദരവും മൃദുലവും ശൃംഗാരപ്രദവുമായ ശരീരപ്രകൃതമാണ്. ആജ്ഞാശക്തിയും, അധികാരപ്രൗഢിയും ഗാംഭീര്യവും അഭിമാനികളും സ്വാർത്ഥികളും ആയിരിക്കും. പ്രവൃത്തിയിൽ തനിക്ക് എന്തു നേട്ടം കിട്ടും എന്നു നോക്കി പ്രവർത്തിക്കുന്നവരും വാക്കുപാലിക്കുന്നവരും ബന്ധുക്കളുമായി അടുത്ത് ഇടപഴകാൻ വിഷമമുള്ളവരും മനസ്സിനെ നിയന്ത്രിക്കാൻ കഴിയാത്തവരും ആയിരിക്കും. സ്ത്രീകൾ ഭരണമേധാവിത്വം ആഗ്രഹിക്കുന്നവരും വശീകരണശക്തി കൂടിയവരും ഭക്ഷണപ്രിയരും, ദുഷ്ടചിന്തരും, കലഹപ്രിയരും ആഡംബരപ്രിയരും ആയിരിക്കും.

വിഷുഫലം

സാമ്പത്തിക പ്രതിസന്ധികൾ മറികടന്ന് ധനം കുറേയൊക്കെ വന്നുതുടങ്ങും. തൊഴിലന്വേഷിക്കുന്നവർക്ക് അർഹിക്കുന്ന തരത്തിൽ‌ തൊഴിൽ ലഭിക്കും. തൊഴിലുള്ളവർക്ക് അനുകൂലമായ സ്ഥാനക്കയറ്റവും സ്ഥലമാറ്റവും ശമ്പളക്കൂടുതലും പ്രതീക്ഷിക്കാത്ത തുക വായ്പയായി ലഭിക്കുന്നതിനും യോഗമുണ്ട്. നഷ്ടപ്പെട്ടു എന്നു കരുതിയ ധനം കുറച്ചൊക്കെ കിട്ടാനവസരം വരും. മംഗല്യ തടസ്സങ്ങള്‍ മാറി മംഗല്യയോഗം വരുന്നതാണ്. വിദ്യാർഥികൾക്ക് പഠനകാര്യങ്ങളിൽ കഴിഞ്ഞ കുറെകാലമായി അലസതയുണ്ട്. ഒരു നിഷ്ക്രിയത പഠിക്കുവാൻ തോന്നാത്ത അവസ്ഥകൾ, ചുമതലാ ബോധകുറവ് ഉണ്ട്, പ്രവേശന പരീക്ഷകൾ വിജയം കൊയ്യും. കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ വരുന്നതിനാൽ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യണം. താങ്കളുടെ അയൽവാസികൾ പ്രതിസന്ധികൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അത് കണ്ടില്ല കേട്ടില്ല എന്ന് നടിക്കുക. പിതാവിനും മാതാവിനും ആരോഗ്യപരമായും ആയുസ്സുപരമായും മോശമാണ്. മൂത്ത സഹോദരനുമായുള്ള ഇടപെടൽ ശ്രദ്ധാപൂർ‌വമായിരിക്കണം..

പരിഹാരം

ചുവന്ന വേഷം ധരിക്കുക. വാഹനം, വീട്, കർട്ടൻ കഴിവതും ചുവപ്പാക്കുക. ചുവന്ന പവിഴം നല്ലതാണ്. വജ്രവും വെള്ള വസ്ത്രങ്ങളും ധരിക്കുന്നത് നന്നായിരിക്കും. ശാസ്താവ്, ഹനുമാൻ, ശിവൻ, ഭദ്രകാളി, കരിക്കഭിഷേകം, പഞ്ചാമൃതാഭിഷേകം, അരവണപ്പായസം, നെയ് കൊണ്ട് പിൻവിളക്ക് എന്നിവ ചെയ്യുക. പണം കടം കൊടുക്കരുത്, ജാമ്യം നിൽക്കരുത്. അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുക. രാവിലെയും വൈകിട്ടും നാമം ജപിക്കുക.

Your Rating: