Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂരം നക്ഷത്രക്കാർക്ക് നല്ല ജോലി

പൂരം

സത്യസന്ധരും, പൊതുജനത്തെ സഹായിക്കുന്നവരും, സൗന്ദര്യാരാധകരും. സിംഹം സ്വയം മൃഗങ്ങളെ കൊന്ന് ഭക്ഷിക്കുകയുള്ളൂ മറ്റുള്ളവർ കൊടുക്കുന്നത് കഴിക്കാറില്ല, അതുപോലെയാണ് ഇവരുടെയും സ്വഭാവം സ്വയം അധ്വാനിച്ച് ജീവിതം കഴിക്കുന്നവരാണിവർ. നേതൃത്വപദവിയിൽ ഭരണശേഷി ഉള്ളവരും. നല്ല ബുദ്ധിശാലികളും, ഏതു വിഷമം പിടിച്ച ജോലികളും വളരെ വേഗം പരിഹരിക്കുന്നവരും, ഒരു തീരുമാനമെടുത്താൽ അതിൽനിന്നും പിന്തിരിപ്പിക്കാൻ പ്രയാസമാണ്. ബിസിനസ്സിൽ മത്സരിച്ച് വിജയിക്കുന്നവരാണ്. മുൻകോപം കുറക്കേണ്ടതാണ്. ധർമ്മാലയങ്ങളിലും സാമ്പത്തിക സഹായം ചെയ്യുന്നവരും, പ്രശംസ ആഗ്രഹിക്കുന്നവരുമാണിവർ.

വിഷുഫലം

പഴയ ബാധ്യതകൾ തീർക്കാനവസരം, ഉന്നതരുടെ സഹായം ലഭിക്കും, വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, ഗൃഹം, വാഹനം എന്നിവ വാങ്ങും, പുതിയ ബിസിനസ്സിനവസരം വന്നുചേരും, ജോലിയിൽ മാറ്റത്തിനാഗ്രഹിക്കുന്നവർക്കതു നടക്കും. വിദേശ ജോലി ലഭിക്കും. കുടുംബത്തിനായി യാത്രകൾ വേണ്ടിവരും. അൽപം വൈകിയേ നേട്ടങ്ങൾ ഉണ്ടാകൂ. ഗൃഹത്തിനടുത്ത് ശത്രുവുള്ളതിനാൽ കണ്ടില്ല കേട്ടില്ലെന്ന് ചിന്തിച്ച് ജീവിക്കണം. ഗൃഹം, വാഹനം എന്നിവ വാങ്ങാൻ യോഗം. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധാലുക്കളായിരിക്കണം. ചില തെറ്റിദ്ധാരണകൾ മൂലം പിണങ്ങി കഴിഞ്ഞവര്‍ കുറ്റബോധം മനസ്സിലാക്കി അടുക്കും. വീടിനും വാഹനത്തിനും അറ്റകുറ്റപ്പണി നടത്തും.

പരിഹാരങ്ങൾ

വെള്ളിയാഴ്ച വ്രതമെടുത്ത് ദേവിയേയും ഗണപതിയേയും, ചൊവ്വാഴ്ച വ്രതമെടുത്ത് ഹനുമാനെയും കൃഷ്ണനെയും ഭജിക്കുക. മാണിക്യവും, വജ്രവും, കല്ലും വെള്ള വസ്ത്രം ധരിക്കുന്നതും നന്ന്. 2016 ചിങ്ങം വരെ സൂര്യനെയും വ്യാഴനെയും പ്രാർത്ഥിക്കുക. കരിക്കഭിഷേകവും, പിൻവിളക്കും, അരവണപ്പായസവും നടത്തുക. രാവിലെയും വൈകുന്നേരവും ജപം നടത്തുക. കാക്കയ്ക്ക് ഭക്ഷണം നൽകുക (പിതൃക്കൾക്ക് വേണ്ടി)

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: