Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ വിഷുഫലം 2016

വിഷുഫലം

അശ്വതി

പൊതുവെ മനസ്സമാധാനം തോന്നുന്ന വർഷമായിരിക്കും. സാമ്പത്തിക നിലയിൽ വലിയ ഉയർച്ചയൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ ഈ രംഗത്ത് പ്രതിസന്ധികൾ ഉണ്ടാകുകയില്ല. കർമപരമായി നേട്ടങ്ങൾ കൈവരിക്കാനാകും, പഠനരംഗത്തുള്ളവർക്ക് മികച്ച വിജയം ഉറപ്പിക്കാം. ആരോഗ്യസ്ഥിതി പൂർണമായും തൃപ്തികരമാകി ല്ല. ഉദരസംബന്ധമായ രോഗങ്ങളും രക്തദൂഷ്യപ്രധാനമായ രോഗങ്ങളും ശ്രദ്ധിക്കണം. വ്യാപാരികൾക്ക് വർഷം ഗുണകരമായിരിക്കും. പൊതുപ്രവർത്തകർക്ക് സ്ഥാനനഷ്ടം സംഭവിക്കാനിടയുണ്ട് മേടം, ഇടവം മാസങ്ങൾ ഗുണകരമായിരിക്കും. ചിങ്ങമാസം വരെയുള്ള കാലയളവിൽ ദേഹാരിഷ്ടത, മനഃക്ലേശം എന്നിവയുണ്ടാകും. കന്നി, തുലാം മാസങ്ങളിൽ ധനലാഭം, കർമലബ്ധി എന്നിവയുണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ സന്താനശ്രേയസ്സ്, ദീർഘയാത്ര എന്നിവയുണ്ടാകും. കുംഭം, മീനം മാസങ്ങളിൽ ഗൃഹനിർമാണം, ബന്ധുവിയോഗം എന്നിവയുണ്ടാകും. കുടുംബ ദേവതകൾക്കുള്ള ആരാധനകൾ മുടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഭരണി

ഈ നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം പൂർണമായും ഗുണകരമായ അനുഭവങ്ങളായിരിക്കും ഉണ്ടാകുക എന്ന് പറയാനാവില്ല. ധനാഗമം വർധിക്കുമെങ്കിലും പണം പ ലതിനും തികയാത്ത സ്ഥിതിയുണ്ടാകും. ഉന്നതപഠനം നടത്തുന്നവർക്ക് വർഷം ഗുണകരം. കർമരംഗത്ത് വെല്ലുവിളിയുണ്ടാകുമെങ്കി ലും ഇവയെ അതിജീവിക്കാനാകും. ആരോഗ്യപ്രശ്നങ്ങൾ വലിയ തോതിൽ ബാധിക്കാനിടയില്ല. കച്ചവടക്കാർക്കും പൊതുപ്രവർത്തകർക്കും വർഷം ഗുണകരം. മേടം മുതൽ ചിങ്ങം വരെയുള്ള മാസങ്ങളിൽ ധനനഷ്ടം, പ്രയത്നപരാജയം എന്നിവയുണ്ടാകും. ക ന്നി, തുലാം മാസങ്ങളിൽ ഭാഗ്യാനുഭവം, ദൂരയാത്രകൾ എന്നിവയുണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ വീട്ടിൽ മംഗള കർമങ്ങൾ, ഉന്നതസ്ഥാനലബ്ധി, വാഹനം വാങ്ങൽ എന്നിവയുണ്ടാകും. കുംഭം, മീനം മാസങ്ങളിൽ പുതിയ സംരംഭങ്ങൾ തുടങ്ങാതിരിക്കാനും വഴക്കുകളിൽ അകപ്പെടാതെയും ശ്രദ്ധിക്കണം. ദേവീ ക്ഷേത്രങ്ങളിൽ പൂജകൾ നടത്തുന്നതും സ്തോത്രങ്ങൾ നിത്യേന ജപിക്കുന്നതും വളരെ നല്ലതായിരിക്കും.

കാർത്തിക

പ്രയാസങ്ങൾക്ക് കുറവ് അനുഭവപ്പെടുന്ന വർഷമായിരിക്കും. ഉണർവോടെ പ്രവർത്തിക്കാനും വിജയം കൈവരിക്കാനും കഴിയും. സാമ്പത്തികമായി പ്രയാസപ്പെടുന്ന അവസ്ഥയുണ്ടാകില്ല. കർമരംഗത്തെ അനിശ്ചിതത്വം നീങ്ങും. കർഷക ർക്ക് മെച്ചപ്പെട്ട സ്ഥിതി ഉണ്ടാകും. വ്യാപാരികൾ അമിതവളർച്ച പ്രതീക്ഷിക്കരുത്.
മേടം, ഇടവം മാസങ്ങളിൽ വരുമാനത്തിൽ വർധനവുണ്ടാകും. നിശ്ചയിക്കപ്പെട്ട യാത്രകൾ മാറ്റിവയ്ക്കാനിടയാകും. മിഥുനം, കർക്കടകം, ചിങ്ങം മാസങ്ങളിൽ വിദേ ശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹനിവൃത്തിയുണ്ടാകും. ക ന്നി, തുലാം മാസങ്ങളിൽ പൂർവിക സ്വത്ത് അവകാശമായി ലഭിക്കും. പരീക്ഷാവിജയം, ഉദ്യോഗലബ്ധി ഇവയുണ്ടാകും. വൃശ്ചികം, ധനു മാസങ്ങളിൽ ധനലാഭം, സന്താനങ്ങൾക്ക് ഉയർച്ച ഇവ പ്രതീക്ഷിക്കാം. മകരം, കുംഭം, മീനം മാസങ്ങളിൽ മാതാപിതാക്കൾക്ക് അ സുഖം, സഹോദരക്ലേശം എന്നിവ ഉണ്ടാകാനിടയുണ്ട്. ശിവക്ഷേത്രങ്ങളിൽ പോകുന്നതും ശിവപ്രീതിക്കായി വഴിപാടുകൾ നടത്തുന്നതും നല്ലതായിരിക്കും.

രോഹിണി

രോഹിണി നക്ഷത്രക്കാർക്ക് വളരെ ദോഷകരമായ അനുഭവങ്ങളുണ്ടാകാനിടയില്ല. അതേസമയം വ ലിയ ഉയർച്ചയും ലഭിക്കില്ല. സാമ്പത്തികമായി ആശാവഹമായ വ ർഷമായിരിക്കും. എന്നാൽ നേട്ടങ്ങ ൾ ബാധ്യത ഒഴിവാക്കുന്നതിനായി വിനിയോഗിക്കേണ്ടിവരും. തൊഴി ൽരംഗത്ത് പുതിയ സാധ്യതകൾ ഉയർന്നുവരും. വിദ്യാഭ്യാസ രംഗത്തുള്ളവർ ഭയക്കേണ്ടതില്ല. കലാകാരന്മാർക്ക് അവാർഡ്, അംഗീകാരം, ധനലാഭം എന്നിവയുണ്ടാകും. മേടം മുതൽ മൂന്നു മാസം ജോലിക്കൂടുതൽ മൂലം വിഷമിക്കും. ധനലാഭമുണ്ടാകും. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ സ്ഥാനക്കയറ്റം, ലഘുവായ അസുഖങ്ങൾ എന്നിവയുണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ സാമ്പത്തിക നേട്ടം, ദാമ്പത്യക്ലേശം, വ്യാകുലത എന്നിവയുണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ വിനോദയാത്രയ്ക്കുള്ള അവസരം, പരീക്ഷാവിജയം, സ്ഥാനമാറ്റം, എന്നിവയുണ്ടാകും. അയ്യപ്പക്ഷേത്രദർശനവും ഉത്തമ കർമാനുഷ്ഠാനവും നേട്ടങ്ങൾക്ക് കാരണമാകും.

മകയിരം

ആരോഗ്യപരമായ വിഷമതകൾ ഈ നക്ഷത്രക്കാർക്കുണ്ടാകും. എ ന്നാൽ ഇത് ഗുരുതരമാകില്ല. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. തൊഴിൽരഹിതർക്ക് കർമരംഗം ലഭിക്കും. വിദ്യാഭ്യാസ തടസ്സങ്ങളുണ്ടാകാനിടയുണ്ട്. കൃഷി, വ്യാപാരം എന്നിവ വളരെ പുഷ്ടിപ്പെടാനിടയില്ല. പൊതുപ്രവർത്തകർ വിവാദങ്ങളിലകപ്പെടും. മേടം, ഇടവം മാസങ്ങളിൽ അല ർജി രോഗങ്ങൾ വർധിക്കും. മിഥുനം, കർക്കിടകം, ചിങ്ങം മാസങ്ങളിൽ തൊഴിൽപരമായ ഉയർച്ച, പഠനരംഗത്ത് തടസ്സം എന്നിവയുണ്ടാകും. കന്നി, തുലാം മാസങ്ങളിൽ പുതിയ വ്യാപാരം ആരംഭിക്കാൻ സാഹചര്യമൊരുങ്ങും. ആരോഗ്യക്ലേശമുണ്ടാകും. വൃശ്ചികം, ധനുമാസങ്ങളിൽ കുടുംബത്തിൽ ശിഥിലതകളുണ്ടാകും. സാമ്പത്തിക വളർച്ചയുണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളി‍ൽ ദേഹാസുഖം, വരുമാനക്കുറവ് എന്നിവയുണ്ടാകും. ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ നിത്യാരാധന നടത്തുന്നത് ഉയർച്ചയ്ക്കും മനഃസ്സമാധാനത്തിനും നല്ലതാണ്.

തിരുവാതിര

പ്രയാസങ്ങളെ അതിജീവിക്കേണ്ടി വരുന്ന വർഷമാണ്. ഇവിടെ ആ ശ്വാസകരമാകുന്നത് ഈ നക്ഷത്രക്കാർക്ക് അതിന് സാധിക്കും എന്നതാണ്. വരുമാനത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടും. സ്വപരിശ്രമത്താൽ വരുമാനമാർഗം വിപുലപ്പെടുത്താനാകും. ജോലിസ്ഥലത്ത് കടുത്ത എതിർപ്പുകളെ നേരിടേണ്ടിവരും. വിദ്യാഭ്യാസരംഗത്തുള്ളവർക്ക് അവർ പ്രതീക്ഷിച്ച ഫലം ലഭിക്കും. പൊതുപ്രവർത്തനത്തിന് അംഗീകാരം ലഭിക്കും. മേടം, ഇടവം മാസങ്ങളിലുണ്ടാകുന്ന അമിതച്ചെലവ് പ്രയാസങ്ങ ൾ സൃഷ്ടിക്കും. മിഥുനം, കർക്കിടകം മാസങ്ങളിൽ കേസുകളിൽ അകപ്പെടാതെ ശ്രദ്ധിക്കണം. രോഗബാധകൾക്കും സാധ്യത. ചിങ്ങം, കന്നി മാസങ്ങളിൽ ശുഭഫലങ്ങളുണ്ടാകും. ഭാഗ്യാനുഭവം, സ ന്തോഷയാത്രകൾ ഇവയുണ്ടാകും. തുലാം, വൃശ്ചികം മാസങ്ങളിൽ സാമ്പത്തികനേട്ടമുണ്ടാകും. ധനു, മകരം മാസങ്ങളിൽ ഉദ്യോഗക്കയറ്റം, സ്ഥലം മാറ്റം ഇവ പ്രതീക്ഷിക്കാം. ശിവപ്രീതിക്കായി വഴിപാടുകൾ നടത്തേണ്ടതാണ്.

പുണർതം

പൊതുവെ സ്വസ്ഥത അനുഭവപ്പെടുന്ന വർഷമായിരിക്കും. സാമ്പത്തികമായ ക്ഷീണം നീങ്ങി നേട്ടങ്ങൾ കൈവരിക്കാനാകും. കർമപരമായി അനുകൂലഫലം ഉറപ്പിക്കാം. തൊഴിൽ അന്വേഷിക്കുന്നവർക്കു ശുഭപ്രതീക്ഷ പുലർത്താം. പരീക്ഷകളെ അഭിമുഖീകരിക്കുന്നവർക്ക് ആത്മവിശ്വാസത്തോടെ നീങ്ങാം. പൊതുപ്രവർത്തകർക്കും കലാകാരന്മാർക്കും നേട്ടങ്ങളുണ്ടാകുന്ന വർഷമാണ്. രോഗക്ലേശങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്വാസം ലഭിക്കും. മേടം മുതൽ ചിങ്ങം വരെയുള്ള മാസങ്ങളിൽ വളരെ അനുകൂലമായ ഫലം കണ്ടു തുടങ്ങും. സാമ്പത്തിക വളർച്ച, തർക്കങ്ങളിൽ വിജയം ഇവയുണ്ടാകും. കന്നി, തുലാം, വൃശ്ചികം മാസങ്ങളിൽ പരീക്ഷാവിജയം, ബന്ധുജനക്ലേശം, വരുമാനത്തിൽ കുറവ് എന്നിവയുണ്ടാകും. ധനു, മകരം, കുംഭം, മീനം മാസങ്ങളിൽ ഗൃഹനിർമാണം ആരംഭിക്കാൻ കഴിയും. തീർഥയാത്രകളി ൽ പങ്കെടുക്കാനാകും. ദേവീക്ഷേത്രങ്ങളിൽ കുടുംബ പുഷ്ടിക്കായുള്ള വഴിപാടുകൾ നടത്താം.

പൂയം

സംതൃപ്തിയില്ലായ്മ ജീവിതത്തിലുടനീളം അനുഭവപ്പെടുന്ന വർഷമായിരിക്കും. ചെലവ് നിർവഹിച്ച് പോരാനുള്ള പണത്തിന് ഒരിക്കലും ബുദ്ധിമുട്ട് അനുഭവപ്പെടില്ല. എങ്കിലും മിച്ചം പിടിക്കാനാകുന്നില്ല എന്നത് മനസ്താപത്തിന് കാരണമാകും. അർഹമായ സ്ഥാനക്കയറ്റം നീണ്ടുപോകാൻ സാധ്യത. വ്യാപാരം കൂടുതൽ ലാഭകരമാക്കാനാകും. പഠനകാര്യങ്ങളിൽ അലംഭാവം ഉണ്ടാകാം. മേടം, ഇടവം മാസങ്ങളിൽ പ്രയാസങ്ങളുണ്ടാകില്ല. മിഥുനം, കർക്കിടകം, ചിങ്ങം മാസങ്ങളിൽ വ്യാകുലത, ബന്ധുജനവിയോഗം, യാത്രാക്ലേശം എന്നിവയുണ്ടാകും. ക ന്നി, തുലാം, വൃശ്ചികം മാസങ്ങളിൽ പുതിയ വ്യവസായസംരംഭ ങ്ങൾക്ക് അവസരം ലഭിക്കും. ചെറിയ തോതിൽ അസുഖങ്ങളുണ്ടാകും. ധനു മുതൽ മീനം വരെയുള്ള മാസങ്ങൾ പ്രയാസം കുറഞ്ഞവയായിരിക്കും. തൊഴിൽരഹിതർക്ക് ആശാവഹമായ മാസങ്ങളായിരിക്കും ഇത്. വിദ്യാദേവതയ്ക്കും സർപ്പങ്ങൾക്കും പ്രീതികരങ്ങളായ വഴിപാടുകൾ നടത്താം.

ആയില്യം

വിജയതൃഷ്ണയോടെയുള്ള പരിശ്രമത്തിന് ഫലം ലഭിക്കുന്ന വർഷമായിരിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണം കണ്ടു തുടങ്ങും. ജോലിസംബന്ധമായി ദൂരയാത്രകൾ ആവശ്യമാകും. വിദ്യാഭ്യാസപരമായി വർഷം വളരെ ഗുണകരമായിരിക്കും. വ്യാപാരികൾക്ക് വർഷത്തിന്റെ ആദ്യപകുതി ഗുണകരമാകില്ല. പൊതുപ്രവർത്തകർക്ക് പ്രതീക്ഷയ്ക്ക് വ കയുണ്ട്. മേടം മുതൽ മിഥുനം വരെയുളള മാസങ്ങളിൽ അപ്രതീക്ഷിത ചെലവുകളുണ്ടാകും. കർക്കടകം, ചിങ്ങം മാസങ്ങളിൽ മാതാപിതാക്ക ൾക്ക് അസുഖം, ധനനഷ്ടം എന്നിവയുണ്ടാകും. കന്നി, തുലാം മാസങ്ങളിൽ ദൂരയാത്ര, വരുമാന വർധനവ് എന്നിവ ഫലം. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ വ്യാപാരരംഗത്ത് ഉണർവ്, സജ്ജനങ്ങളുടെ ആശിസ്സ് ഇവയുണ്ടാകും. കും ഭം, മീനം മാസങ്ങളിൽ വിദേശയാത്രയ്ക്ക് അവസരം. ദേവീസ്തോത്രപാരായണം, ശാസ്താപ്രീതി ക്കായുള്ള വഴിപാട് എന്നിവ ശ്രേയസ്കരമാകും.

മകം

പുരോഗതിക്കുണ്ടായിരുന്ന തടസ്സങ്ങൾ സാവധാനത്തിൽ നീങ്ങിമാറുന്ന വർഷമായിരിക്കും. വർഷാരംഭത്തിൽ സാമ്പത്തിക രംഗത്ത് മോശമായ അവസ്ഥയുണ്ടാകും. ചെലവുകൾ നിയന്ത്രിച്ച് ഇത് മറികടക്കാനാകും. കർമരംഗത്ത് അനുഭവപ്പെടുന്ന അനിശ്ചിതത്വം മാറും. ഉന്നതപഠനത്തിന് പോകുന്നവർക്ക് പുതിയ അവസരം തുറന്നു കിട്ടും. പൊതുപ്രവർത്തകർ തിരിച്ചടികൾ പ്രതീക്ഷിക്കണം. കലാകാരന്മാർക്ക് വർഷം ഏറെ ഗുണകരമായിരിക്കും. മേടം മുതൽ കർക്കടകം വരെയുള്ള മാസങ്ങളിൽ സാമ്പത്തിക പ്രശ്നങ്ങളുണ്ടാകും. പൂർവിക സ്വത്തിനെച്ചൊല്ലിയുള്ള തർക്കം തീർക്കാനാകും. ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ കച്ചവടക്കാർക്ക് ഗുണകരമായിരിക്കും. വീട്പണി തുടങ്ങാനാകും. വൃശ്ചികം മുതൽ മീനം വരെയുള്ള മാസങ്ങളിൽ ദാമ്പത്യക്ലേശം, വിദേശയാത്ര അവസരം, ധനലാഭം എന്നിവയുണ്ടാകും. വിഘ്നങ്ങൾ ഒഴിവാകാൻ ന ക്ഷത്രദിവസം ഗണപതി ക്ഷേത്രത്തിൽ വഴിപാട് നടത്താം.

പൂരം

പ്രയാസങ്ങളില്ലാത്ത കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. വരുമാനത്തിൽ വർധനയുണ്ടാക്കാനും മിച്ചം പിടിക്കാനും ക ഴിയും. പുതിയ തൊഴിൽ അന്വേഷിക്കുന്നവർക്ക് വർഷം ആശാവഹം. വ്യാപാരികൾക്ക് വർഷാവസാനത്തിൽ ചെറിയ നഷ്ടം സംഭ വിക്കാം. പൊതുപ്രവർത്തകർക്ക് സ്ഥാനമാനാദികൾ ലഭ്യമാകും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ സന്തോഷാനുഭവങ്ങൾ ഉ ണ്ടാകും. സാമ്പത്തിക പ്രയാസം നീങ്ങും. കർക്കടകം, ചിങ്ങം മാസങ്ങളിൽ കുടുംബപരമായ ചില പ്രയാസങ്ങളുണ്ടാകും. വിദേശയാത്രയ്ക്ക് ശ്രമിക്കാൻ പറ്റിയ സമയം. കന്നി, തുലാം മാസങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും. കുടുംബം വിട്ടു കഴിയുന്നവർക്ക് തിരിച്ചു വരാൻ കഴിയും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ കച്ചവടക്കാർക്ക് വിപരീതാനുഭവങ്ങളുണ്ടാകും. കുംഭം, മീനം മാസങ്ങളിൽ പരീക്ഷാവിജയം, ഭാഗ്യാനുഭവം എന്നിവയുണ്ടാകും. വിഷ്ണു ക്ഷേത്രങ്ങൾ സന്ദർശിച്ച് പൂജകൾ നടത്തുന്നത് ഗുണകരമായിരിക്കും.

ഉത്രം

ഗുണങ്ങളോടൊപ്പം ദോഷങ്ങളും അനുഭവപ്പെടുന്ന വർഷമായിരിക്കും. അധ്വാനത്തിനനുസരിച്ച് വ രുമാനത്തിൽ വർധനവ് ലഭിച്ചില്ലെന്നു വരാം. എങ്കിലും ആവശ്യത്തിന് പണം തികയാത്ത സാഹചര്യം ഉണ്ടാകില്ല. കർമരംഗത്തെ വിഷമതകൾ കുറയും. ആരോഗ്യകരമായ പ്രശ്നങ്ങൾക്ക് സാധ്യത. കലാകാരന്മാർ, പൊതുപ്രവർത്തകർ, വ്യാപാരികൾ ഇവർക്ക് വളർച്ചയോടൊപ്പം വെല്ലുവിളികളും ഉണ്ടാകും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ യാത്രകൾ അത്യാവശ്യമായി വരും. കുടുംബച്ചെലവുകൾ വർധിക്കും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ വളരെ അടുപ്പത്തിലുള്ളവരുമായി പിണങ്ങാനിടയുണ്ടാകും. തുലാം, വൃശ്ചികം, ധ നു മാസങ്ങൾ ഗുണാധികമായിരിക്കും. ഭാഗ്യോദയം, സന്താനഗുണം, തീർഥയാത്രകൾ എന്നിവയുണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ വരുമാനത്തിൽ വർധനവുണ്ടാകും. വാഹനക്കൈമാറ്റം ലാഭകരമാകും. ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ദേവാലങ്കാരങ്ങൾ വഴിപാടായി നൽകുന്നത് നല്ലതാണ്.

അത്തം

പ്രയാസങ്ങളെ ലഘുവായി കണ്ട് പരിഹരിക്കാനുള്ള ശ്രമം വിജയിക്കും. ധനപരമായി ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനത്തിന് ഫലം ലഭിക്കും. ജോലിസംബന്ധമായി തർക്കങ്ങൾ ഉടലെടുക്കുമെങ്കിലും തീരുമാനം അനുകൂലമാകും. ദേഹാസ്വാസ്ഥ്യങ്ങൾ ചെറിയ വിഷമതകളുണ്ടാക്കും. പൊതുപ്രവർത്തനത്തിന് മികച്ച പ്രതികരണം ലഭിക്കാനിടയില്ല. വർഷാരംഭത്തിലെ മൂന്നു മാസ ങ്ങളിൽ പറയത്തക്ക പ്രശ്നങ്ങളുണ്ടാകില്ല. കർക്കടകം, ചിങ്ങം, ക ന്നി മാസങ്ങളിൽ വീട്ടിലുണ്ടാകുന്ന ഐക്യക്കുറവ് മനോവിഷമത്തിന് കാരണമാകും. ജോലി സംബന്ധമായി ഉയർച്ച ലഭിക്കും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ കുടുംബാവശ്യത്തിന് പണം തികയാത്ത അവസരമുണ്ടാകും. ബന്ധുക്കളിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വരും. മകരം, കുംഭം, മീനം മാസങ്ങളിൽ സാമ്പത്തിക വളർച്ച, േകസുകളിൽ ജയം എന്നിവയുണ്ടാകും. സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ജന്മനക്ഷത്ര ദിവസം പ്രത്യേക പൂജകൾ നടത്താവുന്നതാണ്.

ചിത്തിര

ആലോചനക്കുറവുമൂലം അബദ്ധങ്ങൾ പിണഞ്ഞ് നഷ്ടം സംഭവിക്കാനിടയുള്ള വർഷമാണ്. ധനവരുമാനത്തിൽ യാതൊരു കുറവും ഉണ്ടാകില്ല. എങ്കിലും പലപ്പോഴും സാമ്പത്തിക ഞെരുക്കം ഉണ്ടാകും. കർമരംഗത്ത് പ്രതീക്ഷിക്കുന്ന ഉയർച്ച യഥാസമയം കിട്ടില്ല. പരീക്ഷകളിൽ മികച്ച വിജയം നേടാനാകും. ദമ്പതികൾ തമ്മിലുണ്ടാകുന്ന രസക്കുറവ് കുടുംബ ജീവിതത്തെ ബാധിക്കാതെ നോക്കണം. പൊതുപ്രവർത്തകർക്ക് മടുപ്പ് തോന്നിക്കുന്ന അനുഭവങ്ങളുണ്ടാകും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ പുതിയ കച്ചവട സംരംഭങ്ങളെക്കുറിച്ചുള്ള ആസൂത്രണം വിജയകരമായി നടപ്പിലാക്കാനാകും. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ തൊഴിൽരംഗത്ത് വിരസത അനുഭവപ്പെടും. തുലാം, വൃശ്ചികം, ധനുമാസങ്ങളിൽ അകാരണമായ വഴക്കുകൾ, ദേഹസുഖമില്ലായ്മ എന്നിവയുണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ ബന്ധുസഹായം, സ്ഥാനലബ്ധി എന്നിവയുണ്ടാകും. നരസിംഹക്ഷേത്രത്തിൽ ദർശനവും വഴിപാട് നടത്താം.

ചോതി

ശ്രേയസ്സ് വർധിക്കുന്ന വർഷമായിരിക്കും. സാമ്പത്തിക രംഗത്തെ പ്രതികൂല സാഹചര്യങ്ങൾ അനുകൂലമാകും. പുതിയ കർമരംഗം ക ണ്ടെത്താൻ കഴിയും. വിദ്യാഭ്യാസരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളവർക്ക് യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയിൽ പ്രവേശിക്കാനാകും. കുടുംബജീവിതം സന്തോഷകരമാകും. കച്ചവടക്കാർക്ക് ലാഭം വർധിക്കും. ചിങ്ങമാസം വരെയുള്ള കാലയളവിൽ സാമ്പത്തികനേട്ടം, കർമലബ്ധി, ഉദരസംബന്ധമായ അസുഖം എന്നിവയുണ്ടാകും. കന്നി മുതൽ വൃശ്ചികം വരെയുള്ള മാസങ്ങളിൽ സന്തോഷകരമായ കുടുംബയാത്രകൾ, വരുമാന വർധനവ്, കേസുകളിൽ വിജയം എന്നിവയുണ്ടാകും. ധനു, മകരം മാസങ്ങളിൽ ബന്ധുക്കൾക്ക് ക്ലേശം, ത്വക് രോഗം, എന്നിവയുണ്ടാകും. കും ഭം, മീനം മാസങ്ങളിൽ ചെലവുകളിൽ വർധനവ്, ഗൃഹനിർമാണത്തിന് തടസ്സം എന്നിവയുണ്ടാകും. ദേവീക്ഷേത്രങ്ങളിൽ ദർശനം നടത്തി വഴിപാടുകൾ നടത്താം.

വിശാഖം

വർഷം മോശമാകാനിടയില്ല. എ ങ്കിലും അമിതച്ചെലവ് മൂലം സാമ്പത്തികസ്ഥിതി മോശമാകാതിരിക്കാൻ ശ്രദ്ധിക്കണം. ജോലി സ്ഥിരത ലഭിക്കാത്തവർക്ക് അനുകൂല അവസ്ഥയുണ്ടാകും. പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരി ടാനും വിജയം കൈവരിക്കാനും കഴിയും. രക്തദൂഷ്യപ്രധാനമായ രോഗങ്ങളുണ്ടായെന്നു വരാം. പുതിയ വ്യവസായ സംരംഭങ്ങളെക്കുറിച്ച് ആലോചിക്കാവുന്നതാണ്. പൊതുപ്രവർത്തകർക്ക് വിവാദങ്ങളെ അതിജീവിക്കാൻ കഴിയും. മേടം മുതൽ കന്നിവരെയുള്ള മാസങ്ങൾ മെച്ചപ്പെട്ടതായിരിക്കും. സാമ്പത്തിക വളർച്ച, വാഹനം വാങ്ങൽ, വിദ്യാഭ്യാസരംഗത്ത് ഉയർച്ച, സന്താനയോഗം എന്നിവയുണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങൾ വളരെ ഗുണകരമാകില്ല. വ്യാപാരത്തിൽ നഷ്ടം, ദേഹസുഖം കുറയൽ, ബന്ധുക്കളുമായി പിണക്കം എന്നിവയുണ്ടാകും. മനസ്സന്തോഷമുണ്ടാകും. ശാസ്താക്ഷേത്രങ്ങളിൽ ദർശനം നടത്തി വഴിപാടുകൾ നടത്തുന്നത് നല്ലതാണ്.

അനിഴം

കാര്യങ്ങൾ പ്രതീക്ഷിച്ചതു പോലെ നടക്കാത്തതു മൂലം മനോവിഷമമുണ്ടാകുന്ന വർഷമാണ്. കർമരംഗത്ത് പ്രയാസങ്ങളുണ്ടാകില്ല. പരീക്ഷകളിൽ മികച്ച വിജയം ലഭിച്ചെന്നു വരില്ല. കച്ചവടക്കാർക്ക് പ്രതികൂല സാഹചര്യങ്ങളുണ്ടാകില്ല. പൊതുപ്രവർത്തർക്കും കലാകാരന്മാർക്കും വർഷം ഗുണകരം. മേടം, ഇടവം, മിഥുനം മാസങ്ങളിൽ ചെലവുകൾ കർശനമായി നിയന്ത്രിക്കേണ്ടിവരും. സഹോദരന്മാരിൽ നിന്ന് സഹായം ലഭിക്കും. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ വഴക്കുകളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണം. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ വിദ്യാഭ്യാസരംഗത്ത് തടസ്സങ്ങൾ പ്രതീക്ഷിക്കണം. ലഘുവായ അസുഖങ്ങൾ ഉണ്ടാകും. ധനു മുതൽ മീനം വരെയുള്ള മാസ ങ്ങളിൽ സാമ്പത്തിക പ്രയാസങ്ങൾക്ക് അയവുണ്ടാകും. കുടുംബസ്വത്ത് തർക്കം അവസാനിക്കും. കാര്യസാധ്യത്തിനായി കുടുംബവുമായി ബന്ധപ്പെട്ട് കിടക്കുന്ന ക്ഷേത്രങ്ങളിൽ ദർശനവും ഉചിതമായ വഴിപാടും നടത്തുന്നത് നല്ലതായിരിക്കും.

തൃക്കേട്ട

പ്രതിസന്ധികൾ ഉണ്ടാകുമെങ്കിലും തരണം ചെയ്യാനാകുന്ന വർഷമായിരിക്കും. സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടാകുമെങ്കിലും കൃത്യമായ ആസൂത്രണത്തിലൂടെ പ്രവർത്തിച്ച് പോംവഴികൾ കണ്ടെത്തും. കർമരംഗത്ത് ഗുണഫലമുണ്ടാകും. ആരോഗ്യസ്ഥിതി ഏറെക്കുറെ തൃപ്തികരമായിരിക്കും. പൊതു പ്രവ ർത്തകർക്ക് വെല്ലുവിളികൾ നിറ ഞ്ഞ വർഷമായിരിക്കും. കലാകാരന്മാർക്ക് പ്രശസ്തി ലഭിക്കും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ ധനസ്ഥിതി മോശമാകും. കർക്കടകം, ചിങ്ങം മാസങ്ങളിൽ കുടുംബത്തിലെ ശിഥിലതകൾ മനഃപ്രയാസത്തിന് കാരണമാകും. ക ന്നി, തുലാം മാസങ്ങളിൽ സാമ്പത്തികസ്ഥിതി അനുകൂലമാകും. അന്യരുടെ കുറ്റാരോപണങ്ങൾക്ക് വിധേയരാകും. വൃശ്ചികം, ധനു, മകരം മാസങ്ങൾ പൊതുവെ അനുകൂലമായിരിക്കും. ധനലാഭം, സന്താനയോഗം എന്നിവ പ്രതീക്ഷിക്കാം. വിഷ്ണുപ്രീതിക്കായി വഴിപാടുകൾ നടത്തുന്നത് പ്രയാസങ്ങളെ മറികടക്കുന്നതിന് സഹായിക്കും.

മൂലം

കർമോത്സുകത മൂലം നേട്ടങ്ങളുണ്ടാക്കാൻ കഴിയുന്ന വർഷമായിരിക്കും. കർമരംഗത്ത് വലിയ വിജയങ്ങൾ പ്രതീക്ഷിക്കാം. വിദ്യാഭ്യാസപരമായും ഏറെ മുന്നോട്ടു പോകാൻ സാധിക്കും. ദേഹാരോഗ്യത്തിനായ് ചികിത്സകൾ ആവശ്യമാകും. കലാകാരന്മാർക്ക് അവസരങ്ങൾ നഷ്ടപ്പെടുന്ന അനുഭവങ്ങളുണ്ടാകും. മേടം മുതൽ ചിങ്ങം വരെയുള്ള മാസങ്ങളിൽ തീർഥയാത്രകളിൽ പങ്കെടുക്കാൻ സാധിക്കും. സാമ്പത്തിക പ്രയാസങ്ങൾ കുറയും. കന്നി, തുലാം, വൃശ്ചികം മാസങ്ങളിൽ ആഡംബര ചെലവ് കൂടും. ഇഷ്ടജന വിയോഗം ഉണ്ടാകും. ധനു, മകരം മാസങ്ങളിൽ കച്ചവടക്കാർക്ക് വളരെ അനുകൂല സാഹചര്യം ഉണ്ടാകും. വേണ്ടപ്പെട്ടവരിൽ നിന്ന് തിക്താനുഭവങ്ങളുണ്ടാകും. കുംഭം, മീനം മാസങ്ങളിൽ സാമ്പത്തിക വളർച്ച, കർമരംഗത്ത് ആശിച്ച സ്ഥലം മാറ്റം എന്നിവയുണ്ടാകും. ദേവീക്ഷേത്രങ്ങളിൽ കുടുംബപുഷ്ടിക്കായുള്ള വഴിപാടുകൾ ഓരോ മാസത്തിലെയും നക്ഷത്രദിവസം മുടങ്ങാതെ നടത്തുക.

പൂരാടം

സാമ്പത്തികഞെരുക്കം ബുദ്ധിമുട്ടിക്കാം. ചില ബാധ്യതകൾ അപ്രതീക്ഷിതമായി തീർക്കേണ്ടി വരും. എങ്കിലും മകരമാസത്തോടെ പ്രയാസത്തിന്റെ ശക്തി കുറയും. പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് വർഷം മികച്ചതായിരിക്കും. വ്യാപാര ലാഭവിഹിതത്തിൽ കുറവ് സംഭവിക്കും. പൊതുപ്രവർത്തനത്തിന് സമൂഹത്തിന്റെ അംഗീകാരം ലഭിക്കും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ പ്രയാസങ്ങൾക്കായിരിക്കും മുൻതൂക്കം. എല്ലാ കാര്യങ്ങൾക്കും കുടുംബത്തിന്റെ പിന്തുണ ലഭിക്കുമെന്നത് മനഃശാന്തിക്ക് കാരണമാകും. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ സന്തോഷകരങ്ങളായ അനുഭവങ്ങളുണ്ടാകും. ബന്ധുസഹായം ലഭ്യമാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ പുതിയ തൊഴിൽമേഖല കണ്ടെത്താനാകും. ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കപ്പെടും. മകരം, കുംഭം, മീനം മാസങ്ങൾ പൊതുവെ അനുകൂലമായിരിക്കും. ദേവീ സ്തോത്രങ്ങൾ പതിവായി ജപിക്കുന്നത് വളരെ ഗുണകരമായിരിക്കും.

ഉത്രാടം

പൊതുവെ ഗുണഫലങ്ങൾ ഏറെയുള്ള വർഷമായിരിക്കും. സാമ്പത്തിക നേട്ടങ്ങൾക്കായി ചെയ്ത പരിശ്രമങ്ങൾക്ക് ഫലം കണ്ടു തുടങ്ങും. കച്ചവടരംഗത്ത് ധനുമാസം വരെ പുതിയ പങ്കാളിയെ ചേർക്കരുത്. സാമൂഹികപ്രവർത്തനം ഗുണത്തേക്കാൾ ദോഷങ്ങൾക്ക് കാരണമായി ഭവിക്കാനാണ് സാധ്യത. മേടം, ഇടവം, മിഥുനം മാസങ്ങളിൽ വരുമാനത്തിൽ ഗണ്യമായ വർധനവുണ്ടാകും. കുടുംബപ്രശ്നങ്ങൾ രമ്യതയിലെത്തിക്കാൻ കഴിയും. കർക്കടകം മുതൽ കന്നിവരെയുള്ള മാസങ്ങളിൽ സമ്പാദ്യത്തിൽ വർധനവ്. വാഹനം വാങ്ങാൻ കഴിയും. കർമരംഗത്ത് അ നുകൂലമായ സ്ഥലം മാറ്റം ലഭിക്കും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ കുടുംബാംഗങ്ങൾക്കു രോഗബാധ ഉണ്ടാകാം. മകരം, കും ഭം, മീനം മാസങ്ങളിൽ കോടതി കേസുകൾ ഒത്തുതീർപ്പിലെത്തിക്കാനാകും. കുടുംബത്തിൽ മംഗളകാര്യങ്ങളുണ്ടാകും. കുടുംബദേവതാ പ്രീതിക്കായും സർപ്പ പ്രീതിക്കായുള്ള പൂജകൾ മുടങ്ങിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണം.

തിരുവോണം

പൊതുവെ പുരോഗതി അനുഭവത്തിൽ വരുന്ന വർഷമായിരിക്കും. സാമ്പത്തികരംഗത്തെ ക്ഷീണാവസ്ഥ നീങ്ങി നല്ല നിലയിലെത്തും. കർമരംഗത്ത് സ്ഥാനക്കയറ്റം, അനുകൂലമായ സ്ഥലം മാറ്റം എ ന്നിവയുണ്ടാകും. ആരോഗ്യകാര്യങ്ങളിൽ തികഞ്ഞ ശ്രദ്ധ വേണം. പഠനരംഗത്തുള്ളവർക്ക് ഉയർച്ചയുണ്ടാകും. പൊതുപ്രവർത്തനം, വ്യാപാരം എന്നിവ ഗുണകരം. മേടം മുതൽ ചിങ്ങം വരെയുള്ള മാസങ്ങളിൽ ധനലാഭം, പ്രശസ്തി, ബന്ധുബലം വർധിക്കൽ എന്നിവയുണ്ടാകും. കന്നി, തുലാം,വൃശ്ചികം മാസങ്ങളിൽ പുതിയ വീട് വയ്ക്കാൻ ശ്രമിക്കുന്നവർക്ക് ആഗ്രഹസഫലീകരണമുണ്ടാകും. പരീക്ഷകളിൽ മികച്ച വിജയം നേടും. ധനു, മകരം, കുംഭം, മീനം മാസങ്ങളിൽ ദേഹാരോഗ്യത്തെക്കുറിച്ച് ഉത്കണ്ഠ വർധിക്കും. വിവാഹ തടസ്സം നേരിടുന്നവർക്ക് പ്രതിബന്ധങ്ങൾ നീങ്ങും. ഭാഗ്യാനുഭവങ്ങളുണ്ടാകും. ദേവീപ്രധാനമായ ക്ഷേത്രങ്ങളിൽ ശ്രേയസ്സ് വർധിക്കാനുതകുന്ന പൂജകൾ നടത്താവുന്നതാണ്.

അവിട്ടം

വലിയ പ്രയാസങ്ങളുണ്ടാകാനിടയില്ലാത്ത വർഷമാണ്. അതോടൊപ്പം വലിയ ഉയർച്ചയ്ക്കും സാധ്യതയില്ല. ആവശ്യത്തിനുള്ള പണം കൈയിൽ വന്നുചേരും. ജോലി സംബന്ധമായി അനിശ്ചിതത്വം ഉടലെടുക്കും. ഒരു കാരണവശാലും ഈ വർഷം ഉള്ള ജോലി ഉപേക്ഷിച്ച് പുതിയ ജോലിക്ക് ശ്രമിക്കരുത്. വിദ്യാർഥികൾക്ക് നല്ല വിജയം ലഭിക്കും. പൊതുപ്രവർത്തനത്തിന് അംഗീകാരം ലഭിക്കും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ സന്തോഷകരമായ കുടുംബജീവിതമുണ്ടാകും. വ്യാപാരം ഗുണകരമായിരിക്കും. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ സാമ്പത്തിക പ്രയാസങ്ങളുണ്ടാകാനിടയുണ്ട്. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ സമ്പാദ്യം വർധിപ്പിക്കാനാകും. വാഹനകൈമാറ്റം ലാഭകരമാക്കാൻ കഴിയും. മകരം, കും ഭം, മീനം മാസങ്ങളിൽ സ്ഥാനലബ്ധി, സ്വത്ത് കൈമാറ്റം, എന്നിവയുണ്ടാകും. അയ്യപ്പക്ഷേത്രങ്ങളിലും മഹേശ്വരക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ശ്രേയസ്കരമാകും.

ചതയം

പൊതുവെ പ്രയാസകരമായ സാഹചര്യങ്ങൾ കുറയുന്ന വർഷമായിരിക്കും. സാമ്പത്തിക ചുറ്റുപാട് അനുകൂലമായിരിക്കും. കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന പണം അൽപം താമസിച്ച് മാത്രമെ കൈയിൽ വരുകയുള്ളു. തൊഴിൽ വിഷമതകൾ ഉണ്ടാകില്ല. കച്ചവടത്തിൽ നിന്ന് പങ്കാളികൾ വിട്ടു പോകാൻ താത്പര്യം കാണിക്കും. പൊതുപ്രവർത്തനത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള സാഹചര്യമുണ്ടാകും. മേടം, ഇടവം, മിഥുനം മാസങ്ങൾ ഗുണകരമായിരിക്കും. വരുമാനക്കൂടുതൽ, ദീർഘയാത്രകൾ, ബന്ധുക്കളുമായുള്ള ഒത്തൊരുമിക്കൽ എന്നിവയുണ്ടാകും. കർക്കടകം, ചിങ്ങം, കന്നി മാസങ്ങൾ ഗുണാധികമാകില്ല. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ സാമ്പത്തിക നേട്ടം, വ്യാപാരാഭിവൃദ്ധി, അഭീഷ്ടസിദ്ധി എന്നിവയുണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ ഗൃഹോപകരണങ്ങൾ വാങ്ങിക്കാനും വീട് മോടി പിടിപ്പിക്കാനും സാധിക്കും. ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ പോകുന്നതും കൃഷ്ണസ്തോത്രം ചെയ്യുന്നതും ഗുണകരമാകും.

പൂരുരുട്ടാതി

സന്തോഷാനുഭവങ്ങൾക്ക് ആധിക്യമുണ്ടാകുന്ന വർഷമായിരിക്കും. സാമ്പത്തികമായ അധിക വളർച്ച ഉണ്ടാകില്ലെങ്കിലും ആവശ്യങ്ങൾ നിർവഹിക്കുന്നതിന് ക്ലേശിക്കേണ്ടി വരില്ല. ജോലി സംബന്ധമായി മേലധികാരികളിൽ നിന്ന് ലഭിക്കുന്ന പ്രോത്സാഹനവും അംഗീകാരവും ഗുണകരമായി മാറും. വ്യാപാര മേഖലയിലുള്ളവർക്ക് തിരിച്ചടികൾ ഉണ്ടാകാനിടയില്ല. പൊതു പ്രവർത്തകർക്ക് കഠിനപ്രയത്നം ആവശ്യമാകും. കലാകാരന്മാർക്ക് അവസരം വർധിക്കും. മേടം മുതൽ ചിങ്ങം വരെയുള്ള മാസങ്ങളിൽ സാമ്പത്തികനേട്ടം, സ്ഥാനക്കയറ്റം എന്നിവയുണ്ടാകും. കന്നി, തുലാം, വൃശ്ചികം മാസങ്ങളിൽ വീട് വിട്ട് നിൽക്കേണ്ടി വരും. കച്ചവടത്തിൽ നിന്ന് കൂടുത ൽ ലാഭമുണ്ടാകും. സഹോദരന്മാർക്ക് ഉയർച്ച ലഭിക്കും. കുംഭം, മീനം മാസങ്ങളിൽ ലഘുവായ സാമ്പത്തിക പ്രയാസം, വിദേശയാത്രയ്ക്ക് അവസരം എന്നിവയുണ്ടാകും. സുബ്രഹ്മണ്യക്ഷേത്രങ്ങളി ൽ ദർശനം നടത്തുന്നത് ശ്രേയസ്കരമാകും.

ഉത്രട്ടാതി

പരിശ്രമത്തിന് പ്രതീക്ഷിക്കുന്ന ഫ ലം ‌ ലഭിക്കാത്ത വർഷമായിരിക്കും. നേട്ടങ്ങൾ വലിയ തോതിൽ പ്രതീക്ഷിക്കരുത്. പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിട്ട് ഉന്നതവിജയം നേടാനാകും. ദേഹാരോഗ്യം പൊതുവായി തൃപ്തികരമായിരിക്കും. പൊതുപ്രവർത്തകർക്ക് പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടിവരും. മേടം, ഇടവം മാസങ്ങളിൽ ജോ ലി ഭാരം വർധിക്കും. മിഥുനം, കർക്കടകം, ചിങ്ങം മാസങ്ങളിൽ കുടുംബപരമായ പ്രതിസന്ധികൾ അനുഭവപ്പെടും. സാമ്പത്തികസ്ഥിതി ഗണ്യമായി മെച്ചപ്പെടും. കന്നി, തുലാം, വൃശ്ചികം മാസങ്ങളിൽ നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ ലഭിക്കും. സന്താനഗുണം അനുഭവിക്കാനാകും. ധനു, മകരം മാസങ്ങളിൽ കർമരംഗത്ത് പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടി വരും. സ്വത്ത് തർക്കം ഒത്ത് തീരും. കുംഭം, മീ നം മാസങ്ങളിൽ വീട്ടുചെലവുകൾ വർധിക്കും. പുതിയ വ്യാപാര സംരംഭങ്ങളിലേർപ്പെടാൻ കഴിയും. ദേവീക്ഷേത്രദർശനം മുടങ്ങാതെ ചെയ്യുന്നത് ഉത്തമമായിരിക്കും.

രേവതി

അവസരോചിതമായി പ്രവർത്തിച്ച് ഗുണഫലങ്ങൾ അനുഭവിക്കും. ഉപരിപഠനം, വിദ്യാജയം, കർമപരമായ പുരോഗതി എന്നിവ കൈവരും. മുമ്പ് അസാധാരണമെന്നു തോന്നിയിരുന്ന പല കാര്യങ്ങളും സാധ്യമാവും. കുടുംബത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടും. പ്രവർത്തനങ്ങളെല്ലാം തന്നെ സഫലമാകും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ ചെറിയ തോതിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാവും. കർക്കടകം, ചിങ്ങം മാസങ്ങളിൽ കാര്യ വിജയം, സ്ഥാനമാറ്റങ്ങൾ, വിവാഹാദി മംഗളകാര്യങ്ങൾ എന്നിവ നടക്കും. കന്നി, തുലാം മാസങ്ങളിൽ സന്താനങ്ങൾക്കും വേണ്ടപ്പെട്ടവർക്കും ശ്രേയസ് കൈവരും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ അപ്രതീക്ഷിതമായ ധനലാഭവും സ്ഥാനക്കയറ്റവും ലഭിക്കും. മകരം, കുംഭം മാസങ്ങളിൽ മാനസികമായ ചില സംഘർഷങ്ങൾ ഉണ്ടാവും. മീനത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു തീർക്കാനാകും. വിഷ്ണുവിനേയും സർപ്പത്തേയും ആരാധിക്കുന്നത് ശുഭാധികമാകും.

Your Rating: