Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂയം നക്ഷത്രക്കാർക്ക് സുവർണ്ണകാലം

ജ്യോതിഷം

ഊർജ്ജസ്വലത ഉള്ളവരും, ഭക്ഷണപ്രിയരും, വേദനകൾ സഹിക്കാത്തവരും, മന്ദഗതിയിൽ പ്രവർത്തനങ്ങള്‍ നടത്തുന്നവരും, മാമൂലുകൾ മുറുകെ പിടിക്കുന്നവരും, വിവാഹജീവിതം പൂർണമായി ആസ്വദിക്കുന്നവരും, കച്ചവടത്തിൽ ശോഭിക്കാത്തവരും, ആരോഗ്യദൃഢഗാത്രരും, ധനവാനും, പണ്ഡിതരും ആയിരിക്കും.

വിഷുഫലം ചെറിയ തോതിൽ വരുമാനങ്ങൾ വന്നുതുടങ്ങും. മുടങ്ങി കിടന്ന പദ്ധതികൾ നടപ്പിലാക്കും. വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് ജോലി കിട്ടുകയും, ആഗ്രഹിച്ച വിദ്യാഭ്യാസം ലഭിക്കുകയും, വിദേശജോലി ലഭിക്കും. പുതിയ വാഹനം, ഗൃഹം, പഴയ വീടിന്റെ അറ്റകുറ്റപ്പണി, പഴയ വാഹനത്തിന്റെ അറ്റകുറ്റപ്പണി എന്നിവയ്ക്ക് പണം ചിലവാക്കേണ്ടി വരും. കുടുംബത്തിലെ മുതിർന്നവരുടെ വാക്കു വിശ്വസിച്ച് മുന്നോട്ടു പോകണം, അപകടം പറ്റാതെ നോക്കണം. ഗൃഹത്തിൽ ധനനഷ്ടം സംഭവിച്ചുകൊണ്ടിരിക്കും.

പരിഹാരങ്ങൾ തിങ്കളാഴ്ച വ്രതമെടുത്ത് ശിവപാര്‍വ്വതിക്ഷേത്രത്തിൽ കരിക്കഭിഷേകം നടത്തണം. വെള്ളി, ശനി ദിവസത്തിൽ ദേവിയ്ക്കും, ഹനുമാനും കരിക്കഭിഷേകവും, പിൻവിളക്ക് നെയ്യ് കൊണ്ടും ചെയ്യേണ്ടതാണ്. സർവ്വ മംഗള മംഗല്ല്യേ എന്ന മന്ത്രം രാവിലെയും വൈകിട്ടും 10മിനിട്ട് ജപിക്കണം. വെള്ള, ക്രീം, നീല വസ്ത്രങ്ങൾ ധരിക്കുകയും, ഇന്ദ്രനീലക്കല്ല് ധരിക്കുന്നതും നന്ന്.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: