Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാഴത്തിന്റെ മാറ്റം നിങ്ങൾക്ക് എങ്ങനെ?

വ്യാഴമാറ്റം

2016 ഓഗസ്റ്റ് 11നു (1191 കർക്കടകം 27) വ്യാഴാഴ്ച രാത്രി 8.46ന് ചിങ്ങം രാശിയിൽ നിന്നു കന്നി രാശിയിലേക്കു വ്യാഴം മാറി. 2017 സെപ്റ്റംബർ വരെയുള്ള ഈ കാലം ഓരോ കൂറുകാർക്കും എങ്ങനെയെന്നു നോക്കാം.

മേടക്കൂറ്: (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം) ശത്രുദോഷം, സഹായികളിൽ നിന്ന് അനുഭവക്കുറവ്, രോഗാരിഷ്ടകൾ, സാമ്പത്തിക നഷ്ടം, കാര്യതടസ്സം എന്നിവയ്ക്കു സാധ്യത.

ഇടവക്കൂറ്: (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യ പകുതി) ധനപരമായി ഉയർച്ച, കർമരംഗത്തു പുരോഗതി, വിദേശയാത്രയ്ക്ക് അനുകൂലസമയം, കാര്യലാഭം ഇവ ഉണ്ടാകും.

മിഥുനക്കൂറ്: (മകയിരം അവസാന അരഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം) ബന്ധുക്കൾക്കു ദോഷം, ധനവരവു കുറവ്, ചെലവു കൂടുതൽ, മനഃസുഖക്കുറവ്, രോഗങ്ങൾ ശല്യം ചെയ്യാം, മാതൃസ്ഥാനീയർക്കു ദോഷം.

കർക്കടകക്കൂറ്: (പുണർതം, അവസാന കാൽഭാഗം, പൂയം, ആയില്യം) ധനപരമായ കാര്യത്തിൽ അധ്വാനം കൂടുതൽ വേണ്ടിവരും. അബദ്ധത്തിൽ ചെന്നു ചാടാതെ ശ്രദ്ധിക്കണം. സ്ഥലംമാറ്റം, കാര്യതടസ്സം, വാഹന ഉപയോഗത്തിൽ ശ്രദ്ധക്കുറവ് ഇവ അനുഭവപ്പെടാം.

ചിങ്ങക്കൂറ്: (മകം, പൂരം, ഉത്രത്തിന്റെ ആദ്യകാൽഭാഗം) ധനലാഭം, കുടുംബസുഖം, കർമരംഗത്ത് ഉയർച്ച, രോഗാദികൾക്കു ശമനം, കാര്യലാഭം.

കന്നിക്കൂറ്: (ഉത്രം അവസാന മുക്കാൽഭാഗം, അത്തം ചിത്തിര ആദ്യ അരഭാഗം) വരവിനേക്കാൾ ചെലവ്, കാര്യതടസ്സം, സ്ഥലംമാറ്റം, സാമ്പത്തികമായി ഉയർച്ചയും താഴ്ചയും.

തുലാക്കൂറ്: (ചിത്തിര അവസാന അരഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം) അനാവശ്യ ചെലവുകൾ, യാത്രാക്ലേശം, ശാരീരിക അസ്വസ്ഥതകൾ, മനഃസുഖക്കുറവ്.

വൃശ്ചികക്കൂറ്: (വിശാഖം അവസാന കാ‍ൽഭാഗം, അനിഴം, തൃക്കേട്ട) ജോലിയിലും, പദവിയിലും ഉയർച്ച, ധനവരവ്, വിവാഹ കാര്യത്തിന് അനുകൂലം.

ധനുക്കൂറ്: (മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യ മുക്കാൽഭാഗം) രോഗം, കാര്യതടസ്സം, കർമരംഗത്തു ചില പ്രശ്നങ്ങൾ, സാമ്പത്തികമായി ഉയർച്ച താഴ്ചകൾ, അപമാനം ഇവ വന്നുചേരാൻ ഇടയുണ്ട്. 

മകരക്കൂറ്: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ അരഭാഗം) കർമരംഗത്ത് ഉയർച്ച, ധനപരമായി നേട്ടം, വിദേശ ധനയോഗം, വിദേശയാത്രയ്ക്ക് അനുകൂലം, ഗൃഹ വാഹന യോഗം.

കുംഭക്കൂറ്: (അവിട്ടം അവസാന അരഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം) പലവിധ തടസ്സങ്ങൾ, രോഗങ്ങൾ, മനഃസുഖക്കുറവ്, കുടുംബത്തിൽ അസ്വസ്ഥത, ചെലവു കൂടുതൽ ഇവ അനുഭവപ്പെടാം.

മീനക്കൂറ്: (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി) പ്രവർത്തനരംഗത്ത് അഭിവൃദ്ധി, സാമ്പത്തിക നേട്ടം, പിണങ്ങി നിൽക്കുന്നവർ അനുകൂലമാവുക, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി ഇവ ഫലം.

Your Rating: