Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിണി നക്ഷത്രത്തിലുള്ള സ്ത്രീകൾ വീടിന് ഐശ്വര്യം

astro-woman-rohini Representative image

ചന്ദ്രദശയിലാണ് ജനനം. സംഖ്യാധിപൻ 2. നീതിക്കും ന്യായത്തിനും സത്യത്തിനും അനുസരിച്ച് ജീവിക്കുന്നവരും, കലാപരമായ കാര്യങ്ങളിൽ താൽപര്യമുള്ളവരും, അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നവരും, കാര്യങ്ങൾ മനസു തുറന്ന് പറയുന്നവരും, മറ്റുള്ളവർക്കുവേണ്ടി താങ്കളുടെ ജീവിതരീതി മാറ്റരുത്, രോഹിണിയുടെ സാമീപ്യം ഗൃഹത്തിന് ഐശ്വര്യമാണ്. അവർ ഇരിക്കുന്ന സ്ഥലം വൈകുണ്ഠതുല്യമാണ്. ലുബ്ധിക്കാതെ സ്നേഹം വാരിക്കോരി ചൊരിയുന്നവരാണ്. ദേഷ്യ സ്വഭാവവും സംസാരവും കുറയ്ക്കണം ഇണയ്ക്ക് ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യേണ്ടിവരും. കുടുംബത്തോടു കാണിക്കുന്ന സ്നേഹമാണ് അവരുടെ വളർച്ചയ്ക്ക് ഉതകുന്നത്.ശാസിക്കേണ്ടിടത്ത് ശാസിക്കണം. മറ്റുള്ളവരുമായി താരതമ്യം ചെയ്ത് സംസാരിക്കരുത്. വാഹനയാത്രയിൽ ശ്രദ്ധവേണം. കൂടുതൽ വിശ്രമം എടുക്കേണ്ടതാണ്. നാവ് തീയാണ്. അത് സൂക്ഷിച്ച് ഉപയോഗിക്കണം. താങ്കളുടെ കഴിവുകൊണ്ടാണ് കാര്യങ്ങൾ നടക്കുന്നു എന്നുള്ള അഹങ്കാരം ജനമേ ജനം സ്വാർഥി എന്ന് മുദ്രകുത്തുന്നത് ഒഴിവാക്കേണ്ടതാണ്. ജനമേ ജനത്തിന് ഇവർ ഉദാഹരണവും ഒപ്പം മാർഗ്ഗദർശിയുമാണ്.

കുടുംബാംഗങ്ങളെ വിട്ടു വീഴ്ചയോടെ പെരുമാറുന്ന സ്വഭാവക്കാരിയാണ്. ഇത് മറ്റുള്ളവർക്കനുകൂലമാകാൻ അനുവദിക്കാതിരിക്കുക. രഹസ്യങ്ങൾ പുറത്തു പറയാതിരിക്കുക അത് അപകടവും അസ്വസ്ഥതയും വരുത്തിവയ്ക്കും. മറ്റുള്ളവരുടെ നന്മയ്ക്കായി ജീവിക്കുന്ന സ്വഭാവമുള്ളവരും ആരോഗ്യസ്ഥിതി നോക്കാതെയുള്ള പ്രവർത്തനവും നല്ല പ്രവണതയല്ല. സൗന്ദര്യമുള്ളവരും, സ്വഭാവഗുണമുള്ളവരും, ആഡംബരപ്രിയരും ആയിരിക്കും. മറ്റുള്ളവരോടു അനിഷ്ടം പറയാനും പ്രവർത്തിക്കാനും മടിയുള്ളവരായിരിക്കും. കുടുംബ പരിപാലനത്തിൽ വ്യഗ്രത. കുടുംബ ഭദ്രത എന്തു വിട്ടു വീഴ്ചയ്ക്കും തയാറാകുന്നവരാണ് വിവാഹത്തിനനുയോ‌ജ്യ നക്ഷത്രങ്ങൾ:

അശ്വതി(7), കാർത്തിക(6), രോഹിണി(5), മകയിരം(6), പുണർതം(6), ആയില്യം(5), ഉത്രം(5), അത്തം(6), അനിഴം(5), തൃക്കേട്ട(5), തിരുവോണം(8), അവിട്ടം(6), ഉതൃട്ടാതി(6)

പ്രതികൂല നക്ഷത്രം- തിരുവാതിര, പൂയം, മകം, മൂലം, തൃക്കേട്ട, പൂരാടം, ഭരണി, രേവതി, പൂരുരുട്ടാതി.

അനുയോജ്യ തൊഴിൽ മേഖല- ഹോട്ടൽ, റസ്റ്റോറന്റ്, ബേക്കറി, ലോഡ്ജ്, വസ്തു ബ്രോക്കർ, പഴവർഗ്ഗങ്ങൾ, മോട്ടോർ കാർ, എണ്ണ, പാൽ ഉൽപന്നങ്ങൾ, കണ്ണാടി, പ്ലാസ്റ്റിക്. സുഗന്ധദ്രവ്യങ്ങൾ, സോപ്പ്. ചന്ദനം, ആസി‍ഡുകൾ, കല്യാണദല്ലാൾ, ജഡ്ജ്

ജീവിത വിജയത്തിനുള്ള പരിഹാരങ്ങൾ

ഒരു കുട്ടി ജനിക്കുമ്പോൾ വളർത്തച്ഛനും വളർത്തമ്മയുമായ ഉമാമഹേശ്വരന്മാർ ദിവസഫലം നിശ്ചയിച്ചിട്ടുണ്ട് അവരെ പ്രാർഥിക്കുകയും അവർക്ക് നെയ്യിൽ പിൻവിളക്കു വയ്ക്കുകയും, കരിക്കഭിഷേകവും അരവണപ്പായസവും നടത്തുക.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating: