Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യരാശിഫലങ്ങൾ : അടുത്ത രണ്ടാഴ്ച നിങ്ങൾക്കെങ്ങനെ?

z-astro

(2016 ഫെബ്രുവരി 16 മുതൽ 28 വരെ)

മേടം രാശി......... ARIES (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

മേടം സൂര്യരാശിയിൽ ജനിച്ചവർക്ക് ഫെബ്രുവരിയിലെ അവസാനത്തെ ഈ രണ്ടാഴ്‌ച ഗുണദോഷമിശ്രമായ ഫലങ്ങളാണു പൊതുവെ എല്ലാ കാര്യങ്ങളിലും അനുഭവപ്പെടുക. വിചാരിച്ച അത്രയും നേട്ടങ്ങൾ ഉണ്ടാക്കാനായില്ലെങ്കിലും കാര്യങ്ങൾ നടക്കും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു. വിദ്യാഭ്യാസം: വിദ്യാഭ്യാസ കാര്യങ്ങളിൽ ചെറിയ തോതിൽ മന്ദത അനുഭവപ്പെടുന്നതു പോലെ തോന്നും. മനഃപൂർവമായ ശ്രമം നമ്മുടെ ഭാഗത്തു നിന്നുണ്ടായാലേ പഠനകാര്യങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിയൂ. തൊഴിൽ: മേടം സൂര്യരാശിക്കാർക്കു ജോലികാര്യങ്ങളിൽ കഴിഞ്ഞ രണ്ടാഴ്‌ചത്തേതിനെക്കാൾ കൂടുതൽ നല്ല ഫലങ്ങളാണു ഫെബ്രുവരിയിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രതീക്ഷിക്കാവുന്നത്. സഹപ്രവർത്തകരിൽ നിന്നു വിചാരിച്ചതിലേറെ സഹായസഹകരണങ്ങൾ ലഭിക്കും. പുതിയ ജോലിക്കു ശ്രമിക്കുന്നവർക്ക് അതുസംബന്ധിച്ച ഇന്റർവ്യൂ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിജയിക്കാൻ കഴിയും. പ്രേമം: മേടം രാശിക്കാർക്ക് പ്രണയകാര്യങ്ങളിലെ തടസ്സങ്ങളെല്ലാം മാറ്റിയെടുക്കാൻ സാധിക്കും. അടുത്ത സുഹൃത്തുക്കളിൽ ചിലർ പോലും അസൂയാലുക്കളായി മാറുമെങ്കിലും അവരുടെ പ്രവർത്തനങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും.

ഇടവം രാശി.......... TAURUS (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

ഇടവം സൂര്യരാശിയിൽ ജനിച്ചവർക്കു ഫെബ്രുവരിയിലെ അവസാനത്തെ ഈ രണ്ടാഴ്‌ച ഗുണദോഷമിശ്രമായിട്ടായിരിക്കും പൊതുവെ എല്ലാ രംഗത്തും ഫലങ്ങൾ അനുഭവപ്പെടുക. എങ്കിലും ഗുണാനുഭവങ്ങളാണു കൂടുതലായും പ്രതീക്ഷിക്കാവുന്നത്. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു. വിദ്യാഭ്യാസം: ഇടവം രാശിക്കാർക്കു വിദ്യാഭ്യാസകാര്യങ്ങളിലെ നേട്ടം നിലനിർത്താൻ കഴിയും. പരീക്ഷകളിൽ ഉയർന്ന വിജയം നേടാനും സാധിക്കും. അതുവഴി സഹപാഠികളുടെ കണ്ണിലെ കരടായി മാറാതിരിക്കാൻ പ്രത്യേകം കരുതൽ വേണം. തൊഴിൽ: ഇടവം സൂര്യരാശിക്കാർക്കു ജോലികാര്യങ്ങളിൽ അനുകൂലഫലങ്ങളാണു ഫെബ്രുവരിയിലെ അവസാനത്തെ ഈ രണ്ടാഴ്‌ചയിലും അനുഭവപ്പെടുക. താത്‌കാലിക ജോലിക്കാരിൽ ചിലർക്ക് അതു സ്‌ഥിരമായിക്കിട്ടും. കൂടുതൽ നല്ല നിലയിലുള്ള ജോലിയിലേക്കു മാറാനും സാധ്യതയുണ്ട്. സഹപ്രവർത്തകരുടെ പിന്തുണ ഉറപ്പാക്കാൻ മനഃപൂർവം ശ്രദ്ധിക്കണം. പ്രേമം: ഇടവം രാശിക്കാർക്ക് ഫെബ്രുവരിയിലെ അവസാനത്തെ ഈ രണ്ടാഴ്‌ച നല്ല പ്രണയാനുഭവങ്ങളാണുണ്ടാകുക. ചില ദിവസങ്ങളിൽ പ്രണയപങ്കാളിക്കു പിണക്കവും പരിഭവവും തോന്നുമെങ്കിലും അതൊക്കെ മാറ്റിയെടുക്കാൻ കഴിയും.

മിഥുനം രാശി .......... GEMINI (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

മിഥുനം സൂര്യരാശിയിൽ ജനിച്ചവർക്ക് കഴിഞ്ഞ രണ്ടാഴ്‌ചകളേതിനെക്കാൾ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ അഭിമുഖീകരിക്കാൻ കഴിയും. അതുകൊണ്ടുതന്നെ ഇടപെടുന്ന കാര്യങ്ങളിൽ മിക്കതിലും വിജയം നേടാനും സാധിക്കും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു. വിദ്യാഭ്യാസം: പഠനകാര്യങ്ങളിൽ ക്രമേണ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ഫെബ്രുവരിയിലെ അവസാനത്തെ ആഴ്‌ചയിൽ വേണ്ടത്ര പുരോതിയുണ്ടായില്ലെങ്കിലും പകുതിക്കു ശേഷമുള്ള ആദ്യദിവസങ്ങളിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. തൊഴിൽ: മിഥുനം സൂര്യരാശിയിൽ ജനിച്ചവർക്ക് പ്രഫഷനൽ രംഗത്തു ഗുണദോഷമിശ്രമായ ഫലങ്ങളാണു ഫെബ്രുവരിയിലെ അവസാനത്തെ ഈ രണ്ടാഴ്‌ച അനുഭവപ്പെടുക. എങ്കിലും ഗുണഫലങ്ങൾ തന്നെയായിരിക്കും കൂടുതലും എന്ന ആശ്വാസമുണ്ട്. നിസ്സാരകാര്യത്തെച്ചൊല്ലി ചെറിയ പ്രശ്‌നങ്ങൾ ഉണ്ടാകാമെങ്കിലും അവയെ വിജയകരമായി മറികടക്കാൻ കഴിയും. പുതുതായി ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ വിചാരിച്ചതിനെക്കാൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. പ്രേമം: പ്രണയകാര്യങ്ങളിൽ പൊതുവെ നല്ല ഫലങ്ങൾ തന്നെയാണ് ഈ രണ്ടാഴ്‌ച മിഥുനം രാശിക്കാർക്കു പ്രതീക്ഷിക്കാവുന്നത്. പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ സ്‌നേഹപൂർണമായ വാക്കും പെരുമാറ്റവും ഉണ്ടാകും.

കർക്കടകം രാശി .......... CANCER (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

കർക്കടകം സൂര്യരാശിയിൽ പിറന്നവർക്ക് ഗുണദോഷമിശ്രമായിട്ടാണ് ഫലങ്ങൾ പൊതുവെ എല്ലാ രംഗത്തും അനുഭവപ്പെടുക. എങ്കിലും ഗുണഫലങ്ങൾക്കു തന്നെയാണു കൂടുതൽ സാധ്യത. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു. വിദ്യാഭ്യാസം: പഠനകാര്യങ്ങളിൽ എന്തെന്നില്ലാതെ ഒരു താത്‌പര്യക്കുറവ് ചില ദിവസങ്ങളിൽ ഉണ്ടാകും. ഇടയ്‌ക്കിടെ ചെറിയ തോതിൽ തലവേദന അനുഭവപ്പെടാനും സാധ്യതയുണ്ട്. എങ്കിലും പഠനകാര്യങ്ങൾ തടസ്സപ്പെടുകയൊന്നുമില്ല. തൊഴിൽ: കർക്കടകം സൂര്യരാശിക്കാർക്കു പ്രവർത്തനരംഗത്തു കാര്യങ്ങൾ അനുകൂലമായി വരുന്ന ദിവസങ്ങളാണിനി. ഫെബ്രുവരിയിലെ ഈ അവസാനപകുതിയിൽ കഴിഞ്ഞ ആദ്യപകുതിയെക്കാൾ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. മേലധികാരികളുടെ പ്രീതിയും അംഗീകാരവും പിടിച്ചുപറ്റാനിടയുണ്ട്. സഹപ്രവർത്തകരിൽ നിന്നും വിചാരിച്ചതിലേറെ സഹായസഹകരണങ്ങൾ ലഭിക്കും. പ്രേമം: കർക്കടകം സൂര്യരാശിക്കാർക്ക് ഈ രണ്ടാഴ്‌ച പ്രണയകാര്യങ്ങളിൽ നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. പ്രണയപങ്കാളിയുടെ സംശയങ്ങളും തെറ്റിദ്ധാരണകളുമൊക്കെ മാറ്റിയെടുക്കാൻ കഴിയും. മനസ്സിന്റെ സ്വസ്‌ഥത വീണ്ടെടുക്കാൻ കഴിയും.

ചിങ്ങം രാശി .......... LEO (ജന്മദിനം ജൂലൈ 24 മുതൽ ഓസ്‌റ്റ് 23 വരെയുള്ളവർ)

ചിങ്ങം സൂര്യരാശിയിൽ ജനിച്ചവർക്കു ഫെബ്രുവരിയിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പൊതുവെ എല്ലാ രംഗത്തും അനുകൂലഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ആത്മവിശ്വാസത്തോടെ കാര്യങ്ങളെ നേരിടാൻ കഴിയും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു. വിദ്യാഭ്യാസം: വിദ്യാഭ്യാസ കാര്യങ്ങളിൽ ഉയർന്ന വിജയവും അംഗീകാരവും ഈ രണ്ടാഴ്‌ചയിലും പ്രതീക്ഷിക്കാം. മത്സരപ്പരീക്ഷകളിൽ ഉയർന്ന വിജയം നേടാൻ കഴിയും. തൊഴിൽ: ചിങ്ങം സൂര്യരാശിക്കാർക്കു പ്രവർത്തനരംഗത്തു ഗുണദോഷമിശ്രമായിട്ടായിരിക്കും ഫലങ്ങൾ അനുഭവപ്പെടുക. സൂര്യന്റെ അനുകൂലസ്‌ഥിതി ഉള്ളതിനാൽ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കാൻ കഴിയും. ഉദ്ദേശിച്ച വേഗത്തിൽ കാര്യങ്ങൾ ചെയ്‌തുതീർക്കാൻ കഴിഞ്ഞെന്നുവരില്ല. എങ്കിലും മേലധികാരികൾ ഇട്ടു തന്ന ടാർഗറ്റ് നേടാൻ കഴിയും. പ്രേമം: പ്രണയകാര്യങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുന്ന ദിവസങ്ങളാണിത്. സുഹൃത്തുക്കളിൽ നിന്നുള്ള സഹായവുമുണ്ടാകും. പ്രണയപങ്കാളി കൂടുതൽ അടുപ്പം കാണിക്കുന്നതായി അനുഭവപ്പെടും.

കന്നി രാശി .......... VIRGO (ജന്മദിനം ഓസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

കന്നി സൂര്യരാശിയിൽ ജനിച്ചവർക്ക് കഴിഞ്ഞ രണ്ടാഴ്‌ചകളെ അപേക്ഷിച്ച് നല്ല ഫലങ്ങളാണ് ഫെബ്രുവരിയിലെ അവസാനത്തെ ഈ രണ്ടാഴ്‌ച അനുഭവപ്പെടുക. പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ കഴിയും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു. വിദ്യാഭ്യാസം: വിദ്യാഭ്യാസകാര്യങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. പുതിയ കോഴ്‌സുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള നടപടികൾ പൂർത്തിയാക്കാൻ കഴിയും. പരീക്ഷകളിൽ വിചാരിച്ചതിലേറെ നേട്ടമുണ്ടാകും. തൊഴിൽ: കന്നി സൂര്യരാശിക്കാർക്ക് പ്രവർത്തനരംഗത്തു വലിയ കുഴപ്പമില്ലാതെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. ഏറ്റെടുത്ത ജോലികൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. പുതിയ ജോലിക്കു ശ്രമിക്കുന്നവർക്ക് അതുസംബന്ധിച്ച നടപടികൾ കുറെയേറെ പൂർത്തിയാക്കാൻ കഴിയും. പ്രേമം: കന്നി രാശിയിൽ ജനിച്ചവർക്കു പ്രണയകാര്യങ്ങളിൽ ഗുണദോഷമിശ്രമായ ഫലങ്ങളാണ് ഈയാഴ്‌ച പ്രതീക്ഷിക്കാവുന്നത്. പ്രണയപങ്കാളി നിസ്സാരകാര്യത്തെച്ചൊല്ലി സംശയിക്കാൻ പോലും സാധ്യതയുണ്ട്. എങ്കിലും അതിനെ വിജയകരമായി മറികടക്കാൻ സാധിക്കും. മനസ്സിന്റെ സ്വസ്‌ഥത നിലനിർത്താനും കഴിയും.

തുലാം രാശി .......... LIBRA (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

തുലാം സൂര്യരാശിയിൽ ജനിച്ചവരെ സംബന്ധിച്ചിടത്തോളം ഫെബ്രുവരിയിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പൊതുവെ ഗുണദോഷമിശ്രമായിട്ടായിരിക്കും അനുഭവപ്പെടുക. എല്ലാ രംഗത്തും പ്രതീക്ഷയുടേതായിരിക്കും. തടസ്സങ്ങളെയെല്ലാം തട്ടിമാറ്റി വിജയത്തിലേക്കു നീങ്ങാൻ കഴിയുന്ന ദിവസങ്ങളാണിത്. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു. വിദ്യാഭ്യാസം: തുലാം രാശിക്കാർക്ക് കഴിഞ്ഞ രണ്ടാഴ്‌ചയിലേതിന്റെ തുടർച്ചയായി വിദ്യാഭ്യാസകാര്യങ്ങളിൽ പുരോഗതി നിലനിർത്താൻ സാധിക്കും. സഹപാഠികൾക്കിടയിൽ തലയുയർത്തിനിൽക്കാവുന്ന സാഹചര്യങ്ങളുണ്ടാകും. തൊഴിൽ: തുലാം സൂര്യരാശിക്കാർക്കു ഫെബ്രുവരിയിലെ അവസാനത്തെ ഈ രണ്ടാഴ്‌ച ജോലിയിൽ നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. ഈ മാസം ആദ്യം അനുഭവപ്പെട്ടിരുന്ന പ്രശ്‌നങ്ങളിൽ നിന്നൊക്കെ മോചനം ലഭിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. പ്രേമം: പ്രണയകാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന ദിവസങ്ങളാണിത്. പ്രണയപങ്കാളിയിൽ നിന്നു സ്‌നേഹം കൂടുതൽ അനുഭവപ്പെടും. ചില അസൂയാലുക്കളുടെ പ്രവർത്തനം ഇതിനിടയിൽ നടക്കുമെങ്കിലും അതൊന്നും വിലപ്പോവില്ല.

വൃശ്‌ചികം രാശി ..........SCORPIO (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

വൃശ്‌ചികം സൂര്യരാശിയിൽ ജനിച്ച താങ്കൾക്ക് ഫെബ്രുവരിയിലെ അവസാന രണ്ടാഴ്‌ചയിൽ ചില സമയങ്ങളിൽ വേണ്ടത്ര ദൈവാനുഗ്രഹം കിട്ടുന്നില്ലെന്ന തോന്നൽ ഉണ്ടായേക്കും. എങ്കിലും ഇടപെടുന്ന കാര്യങ്ങളിലൊന്നും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. ആത്മധൈര്യത്തോടെ മുന്നോട്ടു പോകുക. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു. വിദ്യാഭ്യാസം: വൃശ്‌ചികം രാശിക്കാർക്കു ചില ദിവസങ്ങളിൽ വിദ്യാഭ്യാസകാര്യങ്ങളിൽ തീരെ താത്‌പര്യമില്ലായ്‌മ അനുഭവപ്പെടും. പഠിക്കാൻ തുടങ്ങുമ്പോഴേക്കും തലവേദന അനുഭവപ്പെടുന്നതായി തോന്നും. എങ്കിലും ഫെബ്രുവരി 25നു ശേഷം കുറെക്കൂടി പുരോഗതി കാണപ്പെടും. തൊഴിൽ: ഫെബ്രുവരിയിലെ അവസാനത്തെ ഈ രണ്ടാഴ്‌ച വൃശ്‌ചികം സൂര്യരാശിക്കാർക്കു ജോലിരംഗത്തു കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. സഹപ്രവർത്തകരിൽ ചിലർ ഉടക്കാനിടയുണ്ടെങ്കിലും മനസ്സിന്റെ നിയന്ത്രണത്തിലൂടെ നല്ല അന്തരീക്ഷം നിലനിർത്താൻ കഴിയും. പ്രേമം: പ്രണയകാര്യങ്ങൾ ചില ദിവസങ്ങളിൽ വിചാരിച്ചതു പോലെ നടക്കുന്നില്ലെന്നു തോന്നും. പ്രണയപങ്കാളിക്കു താത്‌പര്യം കുറയുന്നുവോ എന്ന തോന്നൽ പോലും ചിലപ്പോൾ ഉണ്ടാകും. പക്ഷേ, പ്രണയബന്ധത്തിന് ഇളക്കമൊന്നും തട്ടില്ല. ധൈര്യപൂർവം മുന്നോട്ടുപോകുക.

ധനു രാശി .......... SAGITTARIUS (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

ധനു സൂര്യരാശിയിൽ ജനിച്ച താങ്കൾക്ക് ഫെബ്രുവരിയിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പൊതുവെ എല്ലാ രംഗത്തും ചെറിയ തോതിൽ പുരോഗതി കാണപ്പെടും. തടസ്സപ്പെട്ടുകിടന്നിരുന്ന കാര്യങ്ങളൊക്കെ മെല്ലെയാണെങ്കിലും മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു. വിദ്യാഭ്യാസം: വിദ്യാഭ്യാസകാര്യങ്ങൾ ഇടയ്‌ക്കിടെ തടസ്സങ്ങൾ അനുഭവപ്പെട്ടുകൊണ്ടിരുന്ന അവസ്‌ഥയ്‌ക്കു മാറ്റമുണ്ടാകും. ഉദ്ദേശിച്ച പല കാര്യങ്ങളും നടത്താൻ കഴിയുന്ന ദിവസങ്ങളാണിത്. പരീക്ഷകളിൽ ഉയർന്ന വിജയം നേടാനും കഴിയും. തൊഴിൽ: ധനു സൂര്യരാശിയിൽ ജനിച്ച താങ്കൾക്കു ഫെബ്രുവരിയിലെ അവസാനത്തെ രണ്ടാഴ്‌ച പ്രവർത്തനരംഗത്തു ഗുണദോഷമിശ്രമായ ഫലങ്ങളാണു പൊതുവെ അനുഭവപ്പെടുക. ചില ദിവസങ്ങളിൽ ജോലി ചെയ്യാൻ തോന്നാത്ത രീതിയിൽ ആലസ്യം അനുഭവപ്പെടും. മാർക്കറ്റിങ് രംഗത്തു പ്രവർത്തിക്കുന്നവർക്കു ടാർഗറ്റ് നേടാൻ കൂടുതൽ ബുദ്ധിമുട്ടേണ്ടിവരും. അപ്രതീക്ഷിതമായി പുതിയ അവസരങ്ങളെ സംബന്ധിച്ച വർത്തമാനവും കേൾക്കാൻ കഴിയും. പ്രേമം: ധനു രാശിക്കാർക്കു ദൈവാനുഗ്രഹമുള്ള സമയമായതിനാൽ ഈ രണ്ടാഴ്‌ച പ്രണയകാര്യങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. പ്രണയപങ്കാളി വിചാരിച്ചതിലേറെ അടുപ്പം കാണിക്കും. ചില ദിവസങ്ങളിൽ ചെറിയ തോതിൽ പിണക്കം കാണിച്ചേക്കാമെങ്കിലും എല്ലാം നല്ല നിലയിൽ കൊണ്ടുപോകാൻ കഴിയും.

മകരം രാശി .......... CAPRICORN (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

മകരം സൂര്യരാശിയിൽ പിറന്നവർക്കു വലിയ കുഴപ്പമില്ലാതെ കാര്യങ്ങൾ നടന്നുപോകുന്ന ദിവസങ്ങളാണ് ഫെബ്രുവരിയിലെ ഈ അവസാന രണ്ടാഴ്‌ചകളിൽ ഉണ്ടാകുക. മനസ്സിന്റെ സ്വസ്‌ഥതയും സമാധാനവും വീണ്ടെടുക്കാൻ പറ്റുമെന്നതാണ് ഏറ്റവും വലിയ ആശ്വാസം. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു. വിദ്യാഭ്യാസം: വിദ്യാഭ്യാസകാര്യങ്ങളിൽ അനുഭവപ്പെട്ടുകൊണ്ടിരുന്ന തടസ്സങ്ങളെല്ലാം ക്രമേണ മാറിക്കിട്ടും. പുതിയ കോഴ്‌സുകളിൽ ചേർന്നവർക്ക് അതുസംബന്ധിച്ചുണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം മാറും. പരീക്ഷകളിൽ പ്രതീക്ഷിച്ചതിലേറെ മാർക്കു കിട്ടാനുമിടയുണ്ട്. തൊഴിൽ: മകരം സൂര്യരാശിക്കാർക്കു ഫെബ്രുവരിയിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രവർത്തനരംഗത്തു കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. മേലധികാരിയുടെ പ്രീതി പിടിച്ചുപറ്റാൻ കഴിയും. ആരെയും അമിതമായി വിശ്വസിക്കരുത്. അബദ്ധത്തിൽ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രേമം: മകരം സൂര്യരാശിക്കാർക്കു പ്രണയപങ്കാളിയിൽ നിന്നു നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം. കൂടുതൽ സ്‌നേഹപൂർണമായ വാക്കും പെരുമാറ്റവും ഉണ്ടാകും. സംശയങ്ങളും തെറ്റിദ്ധാരണകളുമൊക്കെ സ്വയമേവ ഇല്ലാതാകും.

കുംഭം രാശി .......... AQUARIUS (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

കുംഭം സൂര്യരാശിയിൽ ജനിച്ച താങ്കൾക്ക് ഫെബ്രുവരിയിലെ അവസാനത്തെ ഈ രണ്ടാഴ്‌ച കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടക്കും. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്ന ദിവസങ്ങളാണിത്. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു. വിദ്യാഭ്യാസം: കുംഭം രാശിക്കാരിൽ പുതിയ കോഴ്‌സിനു ചേരാൻ ആഗ്രഹിക്കുന്നവർക്ക് അതു സംബന്ധിച്ച നടപടികൾ ആരംഭിക്കാൻ കഴിയും. നേരത്തേ എഴുതിയ പരീക്ഷയുടെ ഫലം അനുകൂലമായ രീതിയിൽ വരും. തൊഴിൽ: കുംഭം സൂര്യരാശിക്കാർക്കു പ്രവർത്തനരംഗത്തു കഴിഞ്ഞ രണ്ടാഴ്‌ചത്തേതിനെക്കാൾ നല്ല ഫലങ്ങളാണു ഫെബ്രുവരിയിലെ അവസാനത്തെ ഈ രണ്ടാഴ്‌ച അനുഭവപ്പെടുക. ജോലിയിൽ സ്‌ഥാനക്കയറ്റമോ അനുകൂലമായ സ്‌ഥലംമാറ്റമോ പ്രതീക്ഷിക്കുന്നവർക്ക് അതുസംബന്ധിച്ച സൂചനകൾ ലഭിക്കും. മികച്ച പ്രവർത്തനത്തിനു മേലധികാരിയിൽ നിന്ന് അംഗീകാരം ലഭിക്കും. പ്രേമം: കുംഭം സൂര്യരാശിയിൽ പിറന്നവർക്ക് പ്രണയബന്ധം വലിയ കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന ദിവസങ്ങളാണിത്. വിചാരിച്ച കാര്യങ്ങളിൽ പലതും നടക്കും. പ്രണയപങ്കാളിയുമായി കൂടുതൽ നേരം സംസാരിച്ചിരിക്കാൻ കഴിയും.

മീനം രാശി .......... PISCES
(ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

മീനം സൂര്യരാശിയിൽ ജനിച്ചവർക്ക് കഴിഞ്ഞയാഴ്‌ചകളേതിനെക്കാൾ നല്ല ഫലങ്ങളാണ് പൊതുവെ എല്ലാ രംഗത്തും ഫെബ്രുവരിയിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രതീക്ഷിക്കാവുന്നത്. കൂടുതൽ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ നേരിടാൻ കഴിയും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു. വിദ്യാഭ്യാസം: മീനം രാശിക്കാർക്കു വിദ്യാഭ്യാസകാര്യങ്ങളിൽ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും മത്സരപ്പരീക്ഷകളിലും മറ്റും വിജയം നേടാൻ സാധിക്കും. പഠനകാര്യങ്ങളിൽ മന്ദത അനുഭവപ്പെടുന്നതു പോലെ തോന്നും. തൊഴിൽ: മീനം സൂര്യരാശിക്കാർക്ക് പ്രവർത്തനരംഗത്തു കഴിഞ്ഞ രണ്ടാഴ്‌ചത്തേതിനെക്കാൾ കൂടുതൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. പിണങ്ങിനിന്നിരുന്ന സഹപ്രവർത്തകർ വീണ്ടും സൂഹൃത്തുക്കളായി മാറുന്നതു കാണാം. അപവാദങ്ങളും ഗോസിപ്പുകളും ഉണ്ടാകാമെങ്കിലും അവയെ കൂസാതെ മുന്നോട്ടുപോകാൻ കഴിയും. പ്രേമം: മീനം രാശിക്കാർക്ക് പ്രണയകാര്യങ്ങളിലെ തടസ്സങ്ങളെ വിജയകരമായി മറികടക്കാൻ കഴിയും. പ്രണയപങ്കാളിയുടെ സംശയങ്ങളും തെറ്റിദ്ധാരണകളുമൊക്കെ കുറച്ചെങ്കിലും മാറ്റിയെടുക്കാനും സാധിക്കും. മനസ്സിന്റെ സ്വസ്‌ഥത നിലനിർത്താൻ കഴിയും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.