Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യരാശിനോക്കി മുടി മുറിക്കാം

Hair Cut By Zodiac Sign

മുടി മുറിക്കാൻ ചെല്ലുമ്പോൾ ഏതാണു സൂര്യരാശി എന്നു ചോദിച്ചാൽ ഞെട്ടരുത്. ഇപ്പോൾ രാശിക്കിണങ്ങും ഹെയർ സ്റ്റെൽ തരംഗമാവുകയാണ്. സ്വന്തം രാശിക്ക് അനുയോജ്യമായ ഹെയർസ്റ്റൈൽ സ്വീകരിച്ചാലത് ആത്മവിശ്വാസം കൂട്ടുമെന്നും ജീവിതത്തിൽ മുന്നേറാൻ സഹായിക്കുമെന്നുമാണ് കണ്ടെത്തൽ. നിങ്ങളുടെ സൂര്യരാശിക്ക് ഏറ്റവും അനുയോജ്യമായ ഹെയർസ്റ്റൈൽ ഏതെന്നറിയേണ്ടേ?

ഏരിസ് :

നല്ല തിളക്കമുള്ള മുടിയാവും ഇവരുടേത്. സൂര്യപ്രകാശത്തിൽ നേർത്ത ചുവപ്പു നിറം തോന്നിപ്പിക്കുന്ന മുടിയാണിവർക്ക്. ജീവിതത്തിൽ തോൽക്കാൻ ഇഷ്ടപ്പെടാത്ത മേടക്കൂറുക്കാർക്ക് ഏറ്റവും ഇണങ്ങുക സ്റ്റെപ് കട്ട് ആണ്. മുഖത്തിനു മുൻവശത്ത്് നീളം കുറഞ്ഞ മുടിയും പിന്നിൽ ഇഷ്ടമുള്ളത്ര നീളവും ആകാം.

ടോറസ്:

പ്രസരിപ്പും ഉത്സാഹവും വിതറുന്ന ഈ രാശിക്കാർക്ക് ഏറ്റവും ഇണങ്ങുന്നത് ഷോർട്ട് ഹെയർ സ്റ്റൈലുകളാണ്. ചെവിയുടെ താഴെവരെ മാത്രം മുടി നിലനിറുത്തുന്ന ബോബ് കട്ട് ആണ് ഇവരുടെ ഹെയർ സ്റ്റൈൽ.

ജമിനി :

എപ്പോഴും മാറ്റം ആഗ്രഹിക്കുന്നവരാണ് ജമിനിയിലുള്ളവർ. മുടി നീട്ടി വളർത്തുന്നതാണ് ഇവർക്ക് നല്ലത്. ഇഷ്ടമുള്ള ഹെയർസ്റ്റൈൽ പരീക്ഷിക്കുന്നതിന് തടസമുണ്ടാവില്ല.

കാൻസർ :
ചന്ദ്രഗണത്തിൽപ്പെട്ടവർക്കു തോളിൽ ഉരുമ്മി നിൽക്കുന്ന ഹെയർ സ്റ്റൈലാണു നല്ലത്. ബ്ലണ്ട് കട്ട്, യു കട്ട്, ലെയർ കട്ട് ഇവയിൽ ഏതും തിരഞ്ഞെടുക്കാം.

ലിയോ :

സിംഹം അടയാളമായുള്ള ഈ രാശിക്ക് ഏറ്റവും ഇണങ്ങുക പെട്ടെന്നു ശ്രദ്ധ കിട്ടുന്ന ഹെയർസ്റ്റൈലുകൾ ആണ്. മുഖത്തിനു ചുറ്റും പാറിക്കളിക്കുന്ന ചുരുണ്ട മുടിയിഴകൾ ഇവർക്ക് നന്നേ ചേരും.

വിർഗോ:

പുറമേ സന്തോഷം ഭാവിക്കുമെങ്കിലും ഉള്ളിൽ സംഘർഷമുള്ള ഇവർക്ക് മുടികൊഴിച്ചിലിന് സാധ്യത കൂടും. അധികം ഷോർട്ട് ആയതും ഏറെ നീളമുള്ളതുമായ സ്റ്റൈലിനേക്കാൾ ഇവർക്കു യോജിക്കുക തോളൊപ്പമോ അൽപം താഴെയോ നിൽക്കുന്ന മുടിയാണ്.

ലിബ്ര:

പട്ടുപോലെ മൃദുലമായ മുടിയാണ് ഇവരുടേത്. നീളം കുറച്ച് മുറിച്ചിടുന്നതു നന്നായി യോജിക്കും.

സ്കോർപിയോ:

അറ്റം ചുരണ്ട നീണ്ട മുടിയാണ് ഇവർക്ക് യോജിക്കുക. ഇറക്കം കുറച്ചുവെട്ടി അറ്റം ചുരുട്ടി ഇടുന്നതും നല്ലതാണ്.

സജിറ്റേറിയസ്:

എപ്പോഴും മനസിൽ സന്തോഷം സൂക്ഷിക്കുന്ന ഇവർക്ക് ഏറ്റവും ഇണങ്ങുക ഫെതർകട്ട് ചെയ്ത് മുടി ചുരുളുകളാക്കി ഇടുന്നതാണ്. തീർത്തും ചുരുണ്ട മുടിയാണെങ്കിൽ ബോയ്കട്ട് ചെയ്ത് ഇടുകയുമാവാം.

കാപ്രിക്കോൺ:

മുടി നീട്ടി വളർത്തി ലെയർ കട്ട് ഇവ ചെയ്യുന്നത് നന്നായിരിക്കും.

അക്വേറിയസ്:

ചെറുപ്പക്കാർക്ക് ക്യാപ്കട്ട് നന്നായി ഇണങ്ങും. മുഖത്തിന്റെ മുൻവശം മാത്രം ചെറുതായി വെട്ടി പിന്നിലെ മുടി നീളത്തിൽ വേവ് ചെയ്തിടുന്നത് ഈ രാശിയിൽ പെട്ടവർക്ക് യോജിക്കും. മുടി മുഴുവൻ ഉയർത്തി കെട്ടുകയും ആവാം.

പീസസ് :

ഉള്ളുള്ള ആരോഗ്യമുള്ള മുടിയെങ്കിൽ പേം ചെയ്യുകയോ വേവ് ചെയ്യുകയോ ആവാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.