Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർച്ച് (16-31): പ്രഫഷനൽ രംഗത്ത് പ്രതിസന്ധി ഇല്ല...

professional-zodiac

മേടം രാശി.........Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

മേടം സൂര്യരാശിക്കാർക്ക് മാർ‌ച്ച്‌ മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ രംഗത്തു കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. സഹപ്രവർത്തകരിൽ ചിലർ ഉടക്കാനിടയുണ്ടെങ്കിലും അതുകൊണ്ടൊന്നും പ്രതിസന്ധികൾക്കു സാധ്യതയില്ല. മേലധികാരിയുടെ പിന്തുണയും പ്രോത്സാഹനവും തുടരും. ഈ സൂര്യരാശിക്കാരിൽ ചിലർക്കു പുതിയ ജോലി ലഭിക്കുന്നതു സംബന്ധിച്ച അറിയിപ്പു ലഭിക്കാനിടയുണ്ട്.

ഇടവം രാശി.......... Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

ഇടവം സൂര്യരാശിക്കാർക്ക് മാർ‌ച്ച്‌ മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ രംഗത്തു ചെറിയ തോതിൽ പുരോഗതി കാണപ്പെടും. മുടങ്ങിക്കിടന്നിരുന്ന പ്രോജക്‌ടുകൾ വീണ്ടും തുടരാൻ അവസരം ലഭിക്കും. ചില ദിവസങ്ങളിൽ ജോലി ചെയ്യാൻ തോന്നാത്ത രീതിയിൽ ആലസ്യം അനുഭവപ്പെടും. മാർ‌ച്ച്‌ അവസാനത്തോടെ മന്ദതയെല്ലാം നീങ്ങിക്കിട്ടും.

മിഥുനം രാശി .......... Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

മിഥുനം സൂര്യരാശിക്കാർക്ക് മാർ‌ച്ച്‌ മാസത്തിലെ ഈ അവസാന രണ്ടാഴ്‌ച പ്രഫഷനൽ രംഗത്തു കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടന്നുപോകും എന്നേയുള്ളൂ. എങ്കിലും പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. മനസ്സിന്റെ സ്വസ്‌ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. മേലധികാരിയുടെ പ്രീതി പിടിച്ചുപറ്റാൻ കഴിയും. സഹപ്രവർത്തകരിൽ ചിലർ മുഖംതിരിക്കുന്നതായി കാണാം. എങ്കിലും അതുകൊണ്ടു നഷ്‌ടമൊന്നും വരാനില്ല.

കർക്കടകം രാശി .......... Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

കർ‌ക്കടകം സൂര്യരാശിക്കാർക്കു പ്രഫഷനൽ രംഗത്ത് ഏറ്റെടുത്ത ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്ന ദിവസങ്ങളാണ് മാർ‌ച്ച്‌ മാസത്തിന്റെ അവസാനപകുതിയിലേത്. കഴിഞ്ഞ രണ്ടാഴ്‌ചത്തേതിനെക്കാൾ നല്ല ഫലങ്ങളാണ് ഈ രണ്ടാഴ്‌ച അനുഭവപ്പെടുക. ജോലിയിൽ സ്‌ഥാനക്കയറ്റമോ അനുകൂലമായ സ്‌ഥലംമാറ്റമോ പ്രതീക്ഷിക്കുന്നവർക്ക് അതുസംബന്ധിച്ച സൂചനകൾ ലഭിക്കും. മികച്ച പ്രവർത്തനത്തിനു മേലധികാരിയിൽ നിന്ന് അംഗീകാരം ലഭിക്കും.

ചിങ്ങം രാശി .......... Leo (ജന്മദിനം ജൂലൈ 24 മുതൽ ഓസ്‌റ്റ് 23 വരെയുള്ളവർ)

ചിങ്ങം സൂര്യരാശിക്കാർക്ക് മാർ‌ച്ച്‌ മാസത്തിലെ ഈ അവസാന രണ്ടാഴ്‌ച പ്രഫഷനൽ രംഗത്തു കഴിഞ്ഞയാഴ്‌ചകളേതിനെക്കാൾ നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. കൂടുതൽ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ നേരിടാൻ കഴിയും. സഹപ്രവർത്തകരിൽ നിന്നു വിചാരിച്ച അത്രയും സഹായസഹകരണങ്ങൾ ഉണ്ടായില്ലെങ്കിലും ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകില്ല. ആത്മവിശ്വാസത്തോടെ ജോലികാര്യങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കും.

കന്നി രാശി .......... Virgo (ജന്മദിനം ഓസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

കന്നി സൂര്യരാശിക്കാർക്ക് മാർ‌ച്ച്‌ മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ രംഗത്തു ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. വിചാരിച്ച അത്രയും നേട്ടങ്ങൾ ഉണ്ടാക്കാനായില്ലെങ്കിലും കാര്യങ്ങൾ നടക്കും. സഹപ്രവർത്തകരിൽ നിന്നു വിചാരിച്ചതിലേറെ സഹായസഹകരണങ്ങൾ ലഭിക്കും. പുതിയ ജോലിക്കു ശ്രമിക്കുന്നവർക്ക് അതുസംബന്ധിച്ച ഇന്റർവ്യൂ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിജയിക്കാൻ കഴിയും.

തുലാം രാശി .......... Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

തുലാം സൂര്യരാശിക്കാർക്ക് മാർ‌ച്ച്‌ മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ രംഗത്തു ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും ഗുണാനുഭവങ്ങളാണു കൂടുതലായും പ്രതീക്ഷിക്കാവുന്നത്. താത്‌കാലിക ജോലിക്കാരിൽ ചിലർക്ക് അതു സ്‌ഥിരമായിക്കിട്ടും. കൂടുതൽ നല്ല നിലയിലുള്ള ജോലിയിലേക്കു മാറാനും സാധ്യതയുണ്ട്. സഹപ്രവർത്തകരിൽ ചിലർ ചെറിയ തോതിൽ അകലാൻ ശ്രമിക്കുന്നതായി തോന്നും.

വൃശ്‌ചികം രാശി ..........Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

വൃശ്ചികം സൂര്യരാശിക്കാർക്കു പ്രഫഷനൽ രംഗത്തു നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിവസങ്ങളാണിത്. കഴിഞ്ഞ രണ്ടാഴ്‌ചകളേതിനെക്കാൾ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ അഭിമുഖീകരിക്കാൻ കഴിയും. പ്രഫഷനൽ ടാർഗറ്റ് വിജയകരമായി നേടിയെടുക്കാൻ സാധിക്കും. പുതുതായി ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ വിചാരിച്ചതിനെക്കാൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. സഹപ്രവർത്തകരുടെ സഹായസഹകരണളും മേലധികാരിയുടെ പിന്തുണയും നേടിയെടുക്കാൻ കഴിയും.

ധനു രാശി .......... Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

ധനു സൂര്യരാശിക്കാർക്കു പ്രഫഷനൽ രംഗത്തു ഗുണദോഷമിശ്രമായിട്ടാണ് ഫലങ്ങൾ അനുഭവപ്പെടുക. എങ്കിലും ഗുണഫലങ്ങൾക്കു തന്നെയാണു കൂടുതൽ സാധ്യത. മാർ‌ച്ച്‌ മാസത്തിലെ ഈ അവസാനപകുതിയിൽ കഴിഞ്ഞ ആദ്യപകുതിയെക്കാൾ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. മേലധികാരികളുടെ പ്രീതിയും അംഗീകാരവും പിടിച്ചുപറ്റാനിടയുണ്ട്. സഹപ്രവർത്തകരിൽ നിന്നു വിചാരിച്ചതിലേറെ സഹായസഹകരണങ്ങൾ ലഭിക്കും.

മകരം രാശി .......... Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

മകരം സൂര്യരാശിക്കാർക്ക് മാർ‌ച്ച്‌ മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ കാര്യങ്ങളിൽ അനുകൂലഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ആത്മവിശ്വാസത്തോടെ കാര്യങ്ങളെ നേരിടാൻ കഴിയും. സൂര്യന്റെ അനുകൂലസ്‌ഥിതി ഉള്ളതിനാൽ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കാൻ കഴിയും. ഉദ്ദേശിച്ച വേഗത്തിൽ കാര്യങ്ങൾ ചെയ്‌തുതീർക്കാൻ കഴിഞ്ഞെന്നുവരില്ല. എങ്കിലും ഏറ്റെടുത്ത ദൗത്യങ്ങൾ അൽപം വൈകിയാലും വിജയകരമായിത്തന്നെ പൂർത്തിയാക്കാൻ കഴിയും.

കുംഭം രാശി .......... Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

കുംഭം സൂര്യരാശിക്കാർക്കു പ്രഫഷനൽ രംഗത്തു നല്ല ഫലങ്ങളാണ് മാർ‌ച്ച്‌ മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച അനുഭവപ്പെടുക. പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ കഴിയും. വലിയ കുഴപ്പമില്ലാതെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. ഏറ്റെടുത്ത ജോലികൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. പ്രവർത്തനരംഗത്തെ കാര്യക്ഷമത മൂലം എതിരാളികളെക്കാൾ ബഹുദൂരം മുന്നിലെത്താൻ കഴിയും.

മീനം രാശി ..........Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

മീനം സൂര്യരാശിക്കാർക്ക് മാർ‌ച്ച്‌ മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ രംഗത്തു ഗുണദോഷമിശ്രമായിട്ടാണ് അനുഭവപ്പെടുക. ജോലിയിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം. എങ്കിലും മനസ്സിന്റെ നിയന്ത്രണത്തിലൂടെ അവയെയെല്ലാം വിജയകരമായി നേരിടാൻ കഴിയും. തൊഴിൽ രംഗത്തെ പുതിയ ഉത്തരവാദിത്തങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും.

Your Rating: