Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിന് സ്റ്റെയര്‍കേസ് പണിയും മുൻപ് ശ്രദ്ധിക്കണം ഈ കാര്യങ്ങൾ!

x-default Representative image

വാസ്തു സ്ഥാനം നോക്കി വീട് വയ്ക്കുന്നവർ ജീവിതത്തിന്റെ പലഘട്ടത്തിലും ആ തീരുമാനം ശരിയായിരുന്നു എന്ന് സമ്മതിക്കുന്നുണ്ട്. പഞ്ചഭൂതങ്ങളെ പ്രീതിപ്പെടുത്തുന്ന രീതിയിലാണ് വാസ്തുവിന്റെ ഘടന. അതിനാൽ തന്നെ ഇത്തരത്തിൽ പണിയുന്ന പലവീടുകളിലും വെള്ളം , വെളിച്ചം, വായുസഞ്ചാരം എന്നിവ വേണ്ട രീതിയിൽ ലഭ്യമായിട്ടുള്ളവയായിരിക്കും. 

വീട് പണിയുമ്പോൾ പ്രധാന കിടപ്പുമുറി, പൂജാമുറി, അടുക്കള എന്നിവയ്ക്കാണ് പ്രധാനമായും വാസ്തു നോക്കുക. എന്നാൽ , ഇരുനില വീടുകൾ പണിയുമ്പോൾ ബാല്‍ക്കണി, വരാന്ത, ടെറസ് എന്നിവയ്ക്ക് പുറമെ സ്റ്റെയര്‍കേസ് നിർമ്മിക്കുന്നതിനും വാസ്തു പരിഗണിക്കേണ്ടതാണ്. ബാല്‍ക്കണി, വരാന്ത, ടെറസ് എന്നിവയ്ക്ക് കിഴക്ക്, വടക്ക് ദിക്കുകളാണ് ഉത്തമം. അതിനാൽ ഈ ദിക്കുകൾ ലക്ഷ്യമാക്കി വേണം സ്റ്റെയർകേസ് പണിയുവാൻ.

വീടിന്റെ ബാല്‍ക്കണി തെക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് വശത്താണെങ്കില്‍ അത് അശുഭകരമാണ്. അത് ഗ്ലാസോ സ്ക്രീനോ ഉപയോഗിച്ച് അടയ്ക്കുന്നതാണ് ഉത്തമം. മാത്രമല്ല, വീടിന്റെ മേൽക്കൂരയുടെ കാര്യത്തിലും വാസ്തു പരിഗണിക്കണം. ബാല്‍ക്കണിക്ക് മുകളിലായി വരുന്ന മേല്‍ക്കൂര വീടിന്‍റെ പ്രധാന മേല്‍ക്കൂരയില്‍ നിന്നും താഴ്ത്തി വേണം പണിയാൻ.

വരാന്തകൾ ഉള്ള വീടാണ് പണിയുന്നതെങ്കിൽ പ്രസ്തുത വരാന്തയുടെ മേല്‍ക്കൂര വടക്ക് കിഴക്ക് ഭാഗത്തേക്ക് ചരിഞ്ഞിരിക്കുന്ന രീതിയിൽ നിർമ്മിക്കുന്നത് ഉത്തമമാണ്. വരാന്തയോട് അടുത്ത ഭാഗങ്ങളിൽ സ്റ്റെയർകേസ് വേണ്ട .

തെക്ക്, തെക്ക്–പടിഞ്ഞാറ് ദിക്കുകളാണ്  സ്റ്റെയര്‍കേസിന് ഉത്തമം. വടക്ക് ഭഗത്ത് സ്റ്റെയർകേസ് വരുന്നത് ദോഷകരമാണ് എന്ന് വാസ്തുശാസ്ത്രം പറയുന്നു. സ്റ്റെയർകേസ് നിർമ്മിക്കുമ്പോൾ പടികൾ കിഴക്ക് നിന്ന് പടിഞ്ഞാറേക്കോ വടക്ക് നിന്ന് തെക്കോട്ടേക്കോ ആയിരിക്കുന്നതാണ് ഉത്തമം. പടികൾ ഒറ്റസംഖ്യയിൽ ആകാവുന്നതാണ് ഉത്തമം.