Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതത്തിൽ പ്രശ്നങ്ങൾ പിന്തുടരുന്നുവോ? പരിഹാരമായി ചൈനീസ് ഫെങ് ഷുയി

feng shui ഫെങ് ഷുയിയിലൂടെ വീട്ടിനുള്ളിലെ പൊസിറ്റീവ് എനർജിയെ പരിപോഷിപ്പിക്കുക വഴി സൗഭാഗ്യങ്ങൾ കരസ്ഥമാക്കാം...

നല്ല ഊർജ്ജങ്ങളെ പോഷിപ്പിക്കുന്നതിനും മോശമായ ഊർജ്ജങ്ങളെ ഉന്മൂലനം ചെയ്യുന്നതിനും ഉള്ള സാങ്കേതികവിദ്യയാണ് ചൈനീസ് ഫെങ്ഷൂയി. ഇതെങ്ങനെ നടപ്പിലാക്കാനാകുമെന്ന് ഒരിക്കൽ മനസ്സിലാക്കിക്കഴിഞ്ഞാൽ ദൗർഭാഗ്യങ്ങളിൽ നിന്ന് രക്ഷനേടാനും നല്ല അന്തരീക്ഷത്തിൽ നിന്ന് നേട്ടങ്ങൾ കൊയ്യാനും നമുക്ക് അനായാസം കഴിയുന്നതാണ്. അന്തരീക്ഷ ശുദ്ധീകരണ നടപടി വഴി വീട്ടിനുള്ളിലെ ഊർജ്ജത്തെ പുറത്തുനിന്നുള്ള നല്ല ഊർജ്ജത്തിന്റെ പ്രവാഹം വഴി ശുദ്ധമാക്കിയെടുക്കാൻ സാധിക്കും.

സൂര്യന്റെ പ്രകാശം നമ്മുടെ ഭവനത്തിന്റെ എല്ലാ കതകുകളും, ജനാലകളും തുറന്നിടുക (അലമാരകളുടെ കതകുകളും അറകളും ഇതുപോലെ കുറച്ചുസമയം മാത്രം സൂക്ഷിക്കണം. കള്ളൻമാരുടെ കാലമാണ്.) മറ്റുള്ളവ കൂടുതൽ സമയം തുറന്നിടുക. ഫാനുകളും ലൈറ്റുകളും ഓൺ ചെയ്യുക.

ടെലിവിഷൻ, മ്യൂസിക് സിസ്റ്റവും നല്ലതുപോലെ പ്രവർത്തിക്കുക. ഇവ പുതിയ ‘യാങ്’ ഊർജ്ജം വീടിനുള്ളിലേക്ക് നൽകി അനുഗ്രഹിക്കും. നെയ്യ്‌വിളക്കും കത്തിച്ച് അന്തരീക്ഷം ശുദ്ധീകരിക്കുക. എല്ലാ മുറികളിലേക്കും നെയ്യ്‌വിളക്ക് കൊണ്ടുപോവുക. അപ്പോൾ മണി മുഴക്കിക്കൊണ്ടിരിക്കണം. ദിവസവും ഇങ്ങനെ അന്തരീക്ഷ ശുദ്ധീകരണം ചെയ്യുക. വീടിനകത്ത് പൊടി പിടിച്ചിരിക്കുന്ന എല്ലാ ഭാഗങ്ങളും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ഉപ്പുകല്ലിട്ട് ദിവസവും വീട് തുടച്ചു വൃത്തിയാക്കുകയും വേണം. വീടിന്റെ പരിസരത്തെ ചപ്പുചവറുകൾ തീയിട്ട് കത്തിച്ചു കളയുക.

സൗഭാഗ്യത്തിന് ചൈനീസ് ഡ്രാഗൺ

chinese dragon പ്രധാനമായി ശത്രുദോഷത്തിന് ചുവപ്പ് കളർ ഡ്രാഗൺ വയ്ക്കുന്നത് ഉത്തമം.

ചൈനീസ് ഡ്രാഗൺ വിജയത്തിന്റെയും സൗഭാഗ്യങ്ങളുടെയും ശക്തമായ പ്രതീകമായി ചൈനക്കാർ കാണുന്നു. ദുഷ്ടശക്തിയിൽനിന്നും സംരക്ഷണം നൽകുന്നതായി വിശ്വസിക്കുന്നു. നിഗൂഢതയുള്ള സർപ്പരൂപത്തിലാണ് ഇതിനെ സാധാരണയായി അവതരിപ്പിച്ചിരിക്കുന്നത്. ഈ സർപ്പത്തിന്റെ ശരീരം ഭൂമി, ജലം, വായു എന്നിവയിൽനിന്നുള്ള ഒൻപതുതരം വസ്തുക്കളെ പ്രതിനിധീകരിക്കുന്നു. ഒട്ടകത്തിന്റെ തല, മാനിന്റെ കൊമ്പ്, മുയലിന്റെ കണ്ണകൾ, പശുവിന്റെ ചെവികൾ, പാമ്പിന്റെ കഴുത്ത്, കുളമത്സ്യത്തിന്റെ ചെതുമ്പൽ, തവളയുടെ വയറ്, പരുന്തിന്റെ കാലുകളും നഖങ്ങളും, പുലിയുടെ പാദങ്ങൾ എന്നിവയാണ്.

നഖങ്ങൾക്കിടയിൽ ഒരു പവിഴമുത്ത് പിടിച്ചിരിക്കുന്ന രീതിയിലാണ് ഈ ഡ്രാഗൺ. ചൈനക്കാരെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ഒരാൾ ആഗ്രഹിക്കുന്ന അംഗീകാരവും അധികാരം, മികവ്, സമ്പത്ത്, സുരക്ഷിതത്വം തുടങ്ങിയ എല്ലാ നല്ല കാര്യങ്ങളെയും പ്രതിനിധീകരിക്കുന്ന ജന്തുവാണ് ഡ്രാഗൺ. അത്ഭുതമായി തോന്നാമെങ്കിലും ഫെങ്ഷൂയിയിൽ ഡ്രാഗൺ രൂപം ഉപയോഗിക്കപ്പെടുന്നതിന്റെ കാരണവും ഇതാണ്.

ഡ്രാഗണിന്റെ ഉപയോഗങ്ങൾ

chinese vasthu ചൈനീസ് ഡ്രാഗൺ വിജയത്തിന്റെയും സൗഭാഗ്യങ്ങളുടെയും ശക്തമായ പ്രതീകമായി ചൈനീസ് കാണുന്നു.

പ്രധാനമായി ശത്രുദോഷത്തിന് ചുവപ്പ് കളർ ഡ്രാഗൺ വയ്ക്കുന്നത് ഉത്തമം. വാഹനങ്ങളിൽ ഡ്രാഗൺ വയ്ക്കുക വഴി അപകടങ്ങളിൽ നിന്ന് സംരക്ഷണം നൽകുമെന്ന് പറയുന്നു. ഡ്രാഗൺ വയ്ക്കുന്ന ദിക്ക് – കിഴക്ക് ഉത്തമം.

ലേഖനം തയ്യാറാക്കിയത് 

Aruvikkara Sreekandan Nair  

KRRA – 24, Neyyasseri Puthen Veedu Kothalam Road, Kannimel Fort  Trivandrum -695023 

Phone Number- 9497009188