Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൃഹപ്രവേശം ; അറിഞ്ഞിരിക്കണം കാര്യങ്ങൾ

Housewarming ഏറ്റവും മികച്ച സമയമാണ് ഗൃഹപ്രവേശനത്തിനായി തിരഞ്ഞെടുക്കുന്നത്

ഗൃഹനിർമ്മാണ ഘട്ടത്തിൽ ഏറ്റവും അവസാനം നടത്തുന്ന കർമ്മങ്ങളിൽ ഒന്നാണ് ഗൃഹപ്രവേശം. പല സ്ഥലങ്ങളിലും ഇൗ ചടങ്ങിന് ആചാരപരമായ ചില വ്യതിയാനങ്ങൾ കണ്ടുവരാറുണ്ട്. എങ്കിലും പൊതുവായി പാലിക്കപെടേണ്ട ചില രീതികളുണ്ട്. വാസ്തുശാസ്ത്രം അവ വ്യക്തമായി നിർദ്ദേശിച്ചിട്ടുമുണ്ട്.

ഏറ്റവും മികച്ച സമയമാണ് ഗൃഹപ്രവേശനത്തിനായി തിരഞ്ഞെടുക്കുന്നത്. സാധാരണയായി മകരമാസത്തിനും കർക്കിടകമാസത്തിനുമിടയിലുള്ള ഒരു നല്ല സമയമാണ് ഗൃഹപ്രവേശനത്തിനായി തിരഞ്ഞെടുക്കുക. ദിവസവും സമയവും തിരഞ്ഞെടുത്താൽ ആ ദിവസിത്തിനു ഒരു ദിവസം മുൻപു തന്നെ പ്രാരംഭകർമ്മങ്ങൾ ആരംഭിച്ചിരിക്കണം. പ്രാരംഭസമയത്ത് പ്രധാനമായും ചെയ്യേണ്ട ഒന്നാണ് കുറ്റുപൂജ. ഗൃഹവുമായി ബന്ധപ്പെട്ട പണികളെല്ലാം തീർത്തശേഷം ശിൽപി ഗൃഹത്തിനെ വീട്ടുടമയെ ഏൽപ്പിക്കുന്ന ചിടങ്ങാണ് കുറ്റുപൂജ. സാധാരണയായി തലേദിവസം രാത്രിയാണ് ഇത് നടക്കുക. കുറ്റുപൂജ ദിവസം ഭവനത്തിന്റെ നിർമ്മിതിയിൽ പങ്കെടുത്ത എല്ലാവരും ഒത്തുചേരും. ഗൃഹനാഥൻ സന്തോഷത്തോടെ ഏവർക്കും സമൃദ്ധമായ ഭക്ഷണം നൽകും. തുടർന്ന് പാരിതോഷികങ്ങളും യഥാവിധി നൽകും.

ആ രാത്രിയിൽ തന്നെ വാസ്തുബലിയും, വാസ്തുപൂജയും,  പഞ്ചശിര:സ്ഥാപനവും നടത്തണം. ഗൃഹവും ഗൃഹപരിസരവും പരിശുദ്ധമാക്കുവാനും, ഗൃഹത്തിന് ദോഷങ്ങളകറ്റി വാസ്തുബലം നൽകുവാനുമാണ് വാസ്തുബലി നൽകുന്നത്. വാസ്തുദേവനെ പ്രീതിപ്പെടുത്തുവാനുള്ളതാണ് വാസ്തുപൂജ.

ഗൃഹനിർമ്മാണഘട്ടത്തിലുള്ള വൈകല്യ ദോഷങ്ങൾ മാറുന്നതിനാണ് പഞ്ചശിരഃസ്ഥാപനം നടത്തുന്നത്. സാധാരണയായി മൂത്താശാരിമാരാണ് ഇൗ പൂജകൾ നിർവ്വഹിക്കുന്നത്.

ഗൃഹപ്രവേശദിവസം അതിരാവിലെതന്നെ ഗൃഹം വൃത്തിയാക്കണം. പുണ്യാഹം തളിച്ച് ശുദ്ധിവരുത്തണം. വീടും പരിസരവും കുരുത്തോലയും, പൂക്കളും കൊണ്ട് അലങ്കരിക്കുകയും, ഗേറ്റുണ്ടെങ്കിൽ അവയുടെ തൂണുകളിൽ കുലവാഴ കെട്ടുകയും ചെയ്യണം. തുടർന്ന് ക്ഷേത്ര തന്ത്രിയെകൊണ്ട് ഗണപതിഹോമം ചെയ്യണം. ഗൃഹത്തിലെ പ്രധാന വാതിലിനു മുന്നിലായി നിറപറയും, നിലവിളക്കും വയ്ക്കണം. കൃത്യമുഹൂർത്തത്തിൽ തന്നെ ഗൃഹനാഥ നിലവിളക്കു കൊളുത്തേണ്ടതാണ്. ദീപം തെളിയിച്ചശേഷം കുടുംബാംഗങ്ങളോടും, അതിഥികളോടുമൊത്ത് ഗൃഹനാഥ വീടിനെ പ്രദിക്ഷണം വയ്ക്കണം. പാൽ നിറച്ച കുടവുമായി ഒരു കുടുംബാംഗം കൂടെയുണ്ടാകണം. പ്രദിക്ഷണശേഷം വലതു കാൽവച്ച് ഗൃഹത്തിനകത്തേക്ക് പ്രവേശിക്കുന്ന ഗൃഹനാഥ വിളക്ക് കിഴക്ക് ദർശനമായി പൂജാമുറിയിൽ വയ്ക്കണം. ഇൗ സമയങ്ങളത്രയും ഗൃഹനാഥയും, കുടുംബംഗങ്ങളും ഇഷ്ടമൂർത്തിയോട് തങ്ങളുടെ എൈശ്വര്യത്തിനായി പ്രാർത്ഥിക്കണം. കുലദേവന്മരും, ദേവതമാരും ഉണ്ടെങ്കിൽ അവർക്ക് മുഖ്യസ്ഥാനം നൽകിവേണം പ്രാർത്ഥിക്കുവാൻ. 

x-default

അടുക്കളയിൽ പ്രവേശിക്കന്ന ഗൃഹനാഥ ഹോമകുണ്ഡത്തിൽ നിന്നും എടുക്കുന്ന തീ കൊണ്ട് പാല് കാച്ചണം. പശുവിൽ നേരിട്ട് കറന്നെടുത്ത ശുദ്ധമായ പാല് വേണം പാല് കാച്ചുവാനായി ഉപയോഗിക്കേണ്ടത്. വിറക് അടുപ്പിലാണ് പാല് കാച്ചലിന് അഭികാമ്യം. പാല് കാച്ചുന്ന സമയത്ത് കുടുംബത്തിന്റെ എൈശ്വര്യത്തിനായി പ്രാർത്ഥിക്കണം. ശേഷം അതിഥികൾക്കായുള്ള സദ്യ ആരംഭിക്കാം. വിശിഷ്ടമായ ഭക്ഷണം നൽകുന്ന അന്നദാനം എന്ന കർമ്മം ഗൃഹവാസികൾക്ക് നല്ല ഫലങ്ങൾ നൽകും.

ഗൃഹപ്രവേശനകർമ്മം വളരെ പ്രാധാന്യത്തോടുകൂടി ചെ യ്യേണ്ട ഒന്നാണ്. ഒരു കുടുംബം സമൃദ്ധിയോടുകൂടി ഒരായുഷ്ക്കാലം മുഴുവൻ ജീവിക്കാനുള്ളതാണ് അവർ പണിയുന്ന ഗൃഹം. അതിൽ വസിക്കാനുള്ള ആദ്യ പ്രവേശനം ആചാരവിധിപ്രകാരം ഭക്തിപുരസ്സരം നടത്തുകയാണെങ്കിൽ തീർച്ചയായും ആ ഗൃഹത്തിൽ സർവ്വഎെശ്വര്യങ്ങളും ഉണ്ടാകും.

Read more.. Vasthu, Home style, Zodiac sign, Astro Consultancy