Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുറ്റുമതിലിലെ അപാകതകൾ വീടിന് ദോഷകരമാകുമോ?

Compound wall മതിലുകളുടെ നിർമ്മാണവും ഗൃഹനിർമ്മാണം പോലെ ശ്രദ്ധാപൂർവ്വം ചെയ്യേണ്ട ഒന്നാണ്

ആദ്യം വീടു പണിയുകയും, പിന്നീട് മതിൽ കെട്ടുകയും ചെയ്യുക എന്നതാണ് നമ്മൾ സാധാരണയായി പിൻതുടർന്നു വരുന്ന ഗൃഹനിർമ്മാണരീതി. എന്നാൽ ആദ്യം മതിലും, ഗേറ്റും അതുകഴിഞ്ഞ് ഗൃഹനിർമ്മാണം എന്നതാകും വാസ്തുശാസ്ത്രപരമായി നല്ലത്. ഒരു വസ്തു മതിൽ കെട്ടിയടക്കുന്നതോടെ അവിടെ പോസിറ്റീവ് ആയ ഒരു കാന്തിക മണ്ഡലം രൂപപ്പെടും. പുറത്തുള്ള സൂഷ്മ ശല്യക്കാരെ തടഞ്ഞു നിർത്തുവാൻ ഇതുപകരിക്കും. തൻമൂലം ഗൃഹനിർമ്മണഘട്ടത്തിലെ തടസ്സങ്ങളെ ഒരു പരിധിവരെ ഒഴിവാക്കുവാനും കഴിയും.

മതിലുകളുടെ നിർമ്മാണവും ഗൃഹനിർമ്മാണം പോലെ ശ്രദ്ധാപൂർവ്വം ചെയ്യേണ്ട ഒന്നാണ്. ഇല്ലെങ്കിൽ നിങ്ങൾ പണിത മതിൽ നിങ്ങളുടെ ഗൃഹത്തിനുതന്നെ ദോഷകരമാകാനാണ് സാധ്യത. ഗൃഹത്തിന്റെ വാസ്തു ശാസ്ത്രപ്രകാരമുള്ള മതിൽ നിർമ്മാണത്തിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കുക.

x-default

1. വസ്തു വാങ്ങിയാൽ ഉടൻതന്നെ അടുത്തു കിടക്കുന്ന വസ്തുക്കളുമായുള്ള അതിർത്തി കുറ്റിയടിച്ച് വേർതിരിക്കുക. വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് എന്ന ക്രമത്തിലാവണം കുറ്റിയടിച്ച് ചരട് കെട്ടേണ്ടത്. ഒരു വിദഗ്ദനെ കൊണ്ട് വേണം ഇപ്രകാരം അതിർത്തി തിരക്കുവാൻ. 

2. ഗൃഹത്തിൽ നിന്നും പൂർണ്ണമായും വേറിട്ട് വേണം ചുറ്റുമതിൽ കെട്ടുവാൻ. വീടിനും, മതിലിനുമിടയിൽ വായുപ്രവാഹത്തിനുള്ള അകലവും ഉണ്ടായിരിക്കണം.

3. ചുറ്റുമതിലുമായി ചേർന്ന് കഴിവതും മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടത്തരുത്.

4. കാർപോർച്ച് പോലുള്ളവ കെട്ടണമെന്നുണ്ടെങ്കിൽ വടക്കുപടിഞ്ഞാറു ഭാഗത്തോ, തെക്കു പടിഞ്ഞാറു ഭാഗത്തോ ഉള്ള മതിലിനോട് മാത്രം ചേർത്ത് കെട്ടുക.

5. തെക്കു പടിഞ്ഞാറു ഭാഗത്തുള്ള മതിൽ  വടക്ക് കിഴക്ക് ഭാഗത്തുള്ളതിനേക്കാൾ ഉയരകൂടുതൽ ഉള്ളത് നല്ലതാണ്. വടക്കു കിഴക്കു ഭാഗത്തെ ഉയരക്കുറവ് വസ്തുവിൽ സൂര്യപ്രകാശത്തിന്റെ സാന്നിധ്യം വർദ്ധിപ്പിക്കും.

6. ഗൃഹത്തിനുസമീപം ക്ഷേത്രമുണ്ടെങ്കിൽ ക്ഷേത്രത്തിന്റെ നിഴൽ ഗൃഹത്തിൽ പതിക്കാതിരിക്കത്തക്കവിധം വേണം മതിൽ നിർമ്മാണം നടത്തേണ്ടത്. ക്ഷേത്രത്തിന്റെ നിഴൽ പതിക്കുന്നത് ഗൃഹത്തിന് ദോഷകരമാകും.

7. വസ്തുവിനോട് ചേർന്ന പ്രധാന വീഥിയോട് ചേർത്തു വേണം ഗേറ്റ് സ്ഥാപിക്കേണ്ടത്.

നിർമ്മിച്ച മതിൽ സംരക്ഷിക്കുന്ന കാര്യത്തിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിർമ്മാണം നടക്കുന്ന വേളയിൽ മതിൽ മറിയാതെ നോക്കണം. മിറഞ്ഞാൽ അത് അശുഭകരമാണ്. മതിലിൽ നിർമ്മാണ സമയത്തോ, ഭാവിയിലോ ഉണ്ടാകുന്ന വിള്ളലുകൾ ഗൃഹവാസികളെ ദോഷകരമായി ബാധിച്ചേക്കാം. വിള്ളലുകൾ ഉണ്ടാകുകയാണെങ്കിൽ ആ ഭാഗം ഉടൻ തന്നെ പുതുക്കിപ്പണിഞ്ഞാൽ നന്നായിരിക്കും. ഗൃഹത്തെ സംരക്ഷിക്കും പോലെ തന്നെ ഗൃഹത്തിന്റെ ചുറ്റുമതിലിനെയും സംരക്ഷിക്കാൻ ശ്രദ്ധിക്കുക. ചുറ്റുമതിലുള്ള ഗൃഹത്തിൽ വാസ്തുദേവന്റെ സജീവ സാന്നിദ്ധ്യം ഉണ്ടാകുകകയും, ഗൃഹദോഷങ്ങളെ അകറ്റി നിർത്തുകയും ചെയ്യും.

Read more... Vastu, Astrology, Home Style, Astro Consultancy