Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളുടെ വസ്തുവിൽ ഏറ്റവും പരിപാലിക്കേണ്ടത് ഈ ദിക്ക്, ഫലം യഥേഷ്ടം സമ്പത്ത്!

Corner of the plot സമ്പൽസമൃദ്ധി വേണ്ടുവോളം തരുന്ന ഇൗ ദിക്കിനെ വേണ്ടവിധത്തിൽ പരിപാലിച്ചാൽ ധനാഗമനത്തിന് ഒരു കുറവും വരികയില്ല

ഇൗശാനദിക്കെന്നും, ഇൗശാനകോൺ എന്നു അിറയപ്പെടുന്ന വടക്കുകിഴക്ക് സമൃദ്ധിയുടെ ദിക്കായാണ് അിറയപ്പെടുന്നത്. അഷ്ടദിക്കുകളിൽ ഏറ്റവും വിശുദ്ധമായ ദിക്കാണിത്. ഇൗശ്വരൻ എന്നർത്ഥം വരുന്ന ഇൗശാനൻ ആണ് ഇൗ ദിക്കിന്റെ അധിപൻ.

വടക്കുകിഴക്ക് ദിക്കിന് പ്രപഞ്ചത്തിന്റെ ഇൗർജ്ജപ്രവാഹവുമായി ബന്ധമുണ്ട്. ഗൃഹത്തിലേക്കും ഇൗർജ്ജത്തിന്റെ ശേഖരണം ഇൗ ദിക്കാണ് നടത്തുന്നത്. പ്രപഞ്ചോർജ്ജത്തെ ഇൗശാനദിക്ക് ആവാഹിച്ച് തെക്കുപടിഞ്ഞാറെ ദിക്കിലെത്തിച്ച് തുടർന്നു നടക്കുന്ന പ്രതിപ്രവർത്തനങ്ങളിലൂടെ ഗൃഹം മുഴുവൻ ഉൗർജ്ജം ലഭ്യമാക്കുന്നു. വാസ്തു ശാസ്ത്ര പ്രകാരം വാസ്തു പുരുഷൻ ശ്വാസമെടുക്കുന്ന പ്രക്രിയയാണിത്. ഇക്കാരണത്താലാണ് വടക്കുകിഴക്ക് ദിക്ക് വിശുദ്ധ ദിക്കെന്ന് അിറയപ്പെടുന്നത്.

വിശുദ്ധ ദിക്കിന് സദ്ഫലങ്ങൾ ഏറെയാണ്. ഇൗ ദിക്കിന്റെ അധിപനായ ഇൗശാനൻ സന്താനസൗഭാഗ്യം തരുന്ന ദേവനാണ്. കുട്ടികളുടെ വളർച്ചയ്ക്കും, വിദ്യാഭ്യാസത്തിനും വേണ്ട എല്ലാ അനുഗ്രഹങ്ങളും തരുന്നതും വടക്കുകിഴക്കു ദിക്കാണ്. ഇൗ ദിക്കിലേക്ക് ദർശനമുള്ള ഗൃഹങ്ങളിൽ താമസിക്കുന്നവർ വിദ്യാഭ്യാസത്തിൽ താൽപര്യമുള്ളവരും, ഇൗശ്വരവിശ്വാസികളും, സംഗീതം, നൃത്തം തുടങ്ങിയ പാരമ്പര്യ കലകളിൽ തത്പരരുമായിരിക്കും. ഉൗർജ്ജസ്വലതയോടെ പ്രവർത്തിക്കുവാൻ കഴിയുന്ന ഇവർ ഏതു മേഖലയിൽ പ്രവർത്തിച്ചാലും അവിടെ തങ്ങളുടെ മികവ് പ്രകടിപ്പിക്കും. ദീർഘായുസ്സ് നൽകുന്ന ഒരു ദിക്കാണിത്. അതുകൊണ്ടാണ് വടക്കുകിഴക്കു ദിക്കിന്റെ നാഥനായ ഇൗശാനഭഗവാൻ മൃത്യുഞ്ജയൻ, എന്ന പേരിൽ അിറയപ്പെടുന്നത്. 

സമ്പൽസമൃദ്ധി വേണ്ടുവോളം തരുന്ന ഇൗ ദിക്കിനെ വേണ്ടവിധത്തിൽ പരിപാലിച്ചാൽ ധനാഗമനത്തിന് ഒരു കുറവും വരികയില്ല. മറ്റു ഏഴു ദിക്കുകളെ അപേക്ഷിച്ച് ഇൗ ദിക്ക് താഴ്ന്നിരിക്കേണ്ടതാണ്. ജനലുകളും, വാതിലുകളും ഇൗശാനദിക്കിൽ ഉണ്ടായിരിക്കണം. അവ ഇടയ്ക്കൊക്കെ തുറന്നിടുന്നത് ഇൗ ദിക്കിൽ നിന്നുള്ള ഉൗർജ്ജ പ്രവാഹം ഗൃഹത്തിലേക്ക് പ്രവേശിക്കുവാൻ സഹായകമായിരിക്കും. തുറസ്സായി കിടക്കേണ്ട ഒരു ദിക്കാണിത്. ഇൗ ദിക്കിന് സ്ഥലം കുറവായാൽ അനുകൂല ഫലങ്ങൾ കുറയുമെന്ന് മാത്രമല്ല, ദോഷഫലങ്ങൾ ഏറുകയും ചെയ്യും. വേണ്ടവിധത്തിൽ പരിപാലിച്ചാൽ ഇൗശാനഭഗവാന്റെ അനുഗ്രഹത്തോടെ സമ്പത്തും, സന്തോഷവും, വിദ്യാഭ്യാസ പുരോഗതിയും ഒത്തുചേർന്ന ദീർഘായുസ്സോടുകൂടിയുള്ള ഒരു നല്ല ജീവിതം നയിക്കാം.

Read more... Vastu, Download Yearly horoscope, Soul mate