Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യമദിക്കിനെ ഭയക്കണോ?

Southern corner of the house തെക്ക് ദർശനമുള്ള ഭവനങ്ങള്‍ സ്ത്രീകൾക്ക് ഏറെ ഗുണപ്രദമാണ്

സൂര്യഭഗവാന്റെ പുത്രനാണ് യമൻ. സൃഷ്ടികർത്താവായ ബ്രഹ്മാവ് നൽകുന്ന ആയുസ്സ് ദൈർഘ്യസമയം കഴിയുമ്പോൾ തിരിച്ചെടുക്കുകയാണ് യമദേവന്റെ ദൗത്യം. തന്റെ കർമ്മം കൃത്യനിഷ്ഠയോടെയാണ് യമൻ നടപ്പിൽ വരുത്തുന്നത്. പുണ്യം ചെയ്തവരും, പാപം ചെയ്തവരുമെല്ലാം യമദേവൻ ഒരുപോലെയാണ് കാണുന്നത്. ബ്രഹ്മാവ് ദാനം നൽകിയ ആത്മാവിനെ സമയമാകുമ്പോൾ ശരീരത്തിൽ നിന്നും വേർപ്പെടുത്തി കാലാപുരിക്കു കൊണ്ടുപോയി പാപപുണ്യങ്ങൾ അനുസരിച്ച് വേർതിരിച്ച് സ്വർഗ്ഗത്തിലും, നരകത്തിലുമായി യമദേവൻ കൊണ്ടെത്തിക്കുമെന്നാണ് വിശ്വാസം.

മരണദേവനെന്ന് അറിയപ്പെടുന്ന യമൻ വാസ്തുശാസ്ത്ര പ്രകാരം തെക്ക് ദിക്കിന്റെ അധിപനാണ്. ഇൗ ദിക്ക് സൂഷ്മതയോടെ പരിപാലിക്കപ്പെട്ടാൽ സദ്ഫലങ്ങൾ നൽകുന്ന ഒന്നാണ്. തെക്ക് ദിക്കിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നീളക്കൂടുതലുകൾ അരുത്. തുറസ്സായ സ്ഥലങ്ങൾക്ക് വലുപ്പക്കൂടുതൽ ഉണ്ടാകരുത്. ഇൗ ദിക്കിൽ നിന്നും തെക്കുകിഴക്കു ദിക്കിലേക്കുള്ള നിർമ്മാണപ്രവർത്തനങ്ങലിൽ ചരിവും, വളവും നല്ലതല്ല. 

കിണറും, സെപ്റ്റിക്ക് ടാങ്കും ഇൗ ദിക്കിൽ പാടില്ല. യമദിക്കു നൽകുന്ന നല്ല ഫലങ്ങൾക്ക് ഇവ രണ്ടും തടസ്സമാകും. തെക്ക് ദർശനമുള്ള ഭവനങ്ങള്‍ സ്ത്രീകൾക്ക് ഏറെ ഗുണപ്രദമാണ്. അവർ ശക്തരും കർമ്മകുശലരുമായിരിക്കും. കുടുംബത്തെ നിയന്ത്രിക്കുവാനും, സാമ്പത്തിക അഭിവൃദ്ധിയുണ്ടാകാനും അവർ ശ്രദ്ധിക്കും.

ഇൗ ദിക്കിൽ ദർശനമുള്ള ഗൃഹവാസികൾ, അധ്വാനശീലരും ആദർശശാലികളുമായിരിക്കും. തന്റെ കർമ്മത്തിന്റെ പൂർത്തീകരണത്തിന് എത്ര കഷ്ടപ്പെടുവാനും അവർ തയ്യാറാകും. ജീവിത വിജയം നേടുകയും ചെയ്യും. വ്യാപാരവ്യവസായ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അനുയോജ്യമായ ദിക്കാണിത്.

യമദിക്ക് എന്നറിയപ്പെടുന്ന തെക്ക് ദിക്കിനെ ഗൃഹത്തിൽ ശ്രദ്ധയോടെ പരിപാലിച്ചില്ലെങ്കിൽ വിട്ടുവീഴ്ചയില്ലാത്ത ദോഷഫലങ്ങളാകും ഉണ്ടാകുക. എന്നാൽ വേണ്ടവിധത്തിൽ പരിപാലിച്ചാൽ സാമ്പത്തികമായ ഉയർച്ച ഉൾപ്പെടെ സർവശൈര്യങ്ങളും കൊണ്ടുവരും. തെക്കു ദിക്ക് ദർശനമായ ഭവനത്തിൽ താമസിക്കുകയും, നിത്യദു:ഖം വേട്ടയാടുകയും ചെയ്യുകയാണെങ്കിൽ തീർച്ചയായും ഒരു വാസ്തു വിദഗ്ദന്റെ സേവനം തേടുന്നത് നന്നായിരിക്കും.  

Rerad more:  Vastu, Star Sign, Download soul mate