Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിയ്ക്ക് പഠനത്തിൽ താത്പര്യമില്ലേ? കാരണം ഇതാവാം!

Vastu and learning വാസ്തുശാസ്ത്രം പഠനമുറിയുടെ നിർമ്മാണ രീതിയെ പറ്റി വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്

കുട്ടികൾ പഠനത്തിൽ വിമുഖത കാണിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പഠനത്തിലുള്ള താത്പര്യമില്ലായ്മയ്ക്കും പഠനത്തിലുണ്ടാകുന്ന തടസ്സങ്ങൾക്കുമൊക്കെ പല കാരണങ്ങളുണ്ടാകാം.  വിദ്യയുടെ ദേവിയാണ് സരസ്വതി. സരസ്വതിദേവിയുടെ കടാക്ഷം കിട്ടാതിരുന്നാൽ കുട്ടികളുടെ പഠനങ്ങൾക്ക് മികവുണ്ടാകില്ല. സരസ്വതീകടാക്ഷം കിട്ടാത്തതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് പഠനമുറിയുടെ വാസ്തുശാസ്ത്രപരമായ പോരായ്മകളാണ്.

വാസ്തുശാസ്ത്രം പഠനമുറിയുടെ നിർമ്മാണ രീതിയെ പറ്റി വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഗൃഹത്തിന്റെ പടിഞ്ഞാറുഭാഗവുമായി ബന്ധമുള്ള വടക്കു പടിഞ്ഞാറ്, തെക്കുപടിഞ്ഞാറ് ഭാഗങ്ങൾ പഠനത്തിനായി തിരഞ്ഞെടുക്കരുത്. ഇൗ ഭാഗങ്ങൾ വിദ്യാതടസ്സം ഉണ്ടാക്കും. മുറിയിൽ കയറിയാൽ പഠിക്കാനുള്ള താത്പര്യവും നഷ്ടപ്പെടും. മറ്റു ചിന്തകളിൽ അറിയാതെ മുഴുകിപോകും. പുസ്തകം തുറന്ന് കുറച്ചു കഴിയും മുൻപേ ഉറക്കം വരുക, പഠിച്ച കാര്യങ്ങൾ മനസ്സിൽ നിൽക്കാതിരിക്കുക തുടങ്ങി വിദ്യാഭ്യാസത്തോടുള്ള താത്പര്യം തന്നെ പൂർണ്ണമായും ഇല്ലാതാക്കാൻ കഴിവുള്ളവയാണ് ഇൗ ദിക്ക് ഭാഗങ്ങൾ. അതുകൊണ്ട്് ഇൗ ഭാഗങ്ങൾ പൂർണ്ണമായി തന്നെ പഠിക്കാൻ  ഒഴിവാക്കേണ്ടതാണ്.

ബുധൻ, വ്യാഴം, ശുക്രൻ, ചന്ദ്രൻ എന്നീ ഗ്രഹങ്ങളുടെ സ്വാധീനം പഠനത്തിന് ഏറെ സഹായകരമാണ്. ബുധന്റെ സ്വാധീനം ശക്തിയെ വർദ്ധിപ്പിക്കുവാനും വ്യാഴം പഠനത്തിലെ താത്പര്യം വർദ്ധിപ്പിക്കുവാനും ശുക്രൻ ഉറങ്ങികിടക്കുന്ന വ്യക്തിസഹജമായ കഴിവിനെ പുറത്തെടുക്കുവാനും ചന്ദ്രൻ ചിന്തകളെ ഉത്തേജിപ്പിക്കുവാനും ഉപകരിക്കും. പഠന മുറി നിർമ്മിക്കുമ്പോൾ ഇൗ ഗ്രഹങ്ങളുടെ സ്വാധീന സാധ്യതകൾക്ക് പ്രാധാന്യം കൽപ്പിക്കേണ്ടതായിട്ടുണ്ട്. 

പഠനമുറിയുടെ വാതിൽ വടക്കുകിഴക്ക് ഭാഗത്തായിരക്കും നല്ലത്. വടക്ക് പടിഞ്ഞാറു ഭാഗവും നല്ല ഫലങ്ങൾ നൽകും. വടക്ക് പടിഞ്ഞാറ്, തെക്കുകിഴക്ക് ഭാഗങ്ങളിൽ വാതിൽ നിർമ്മിക്കുന്നത് ഉചിതമല്ല. ജനാലകൾ വെളിച്ചമുള്ള ദിക്കിൽ സ്ഥാപിക്കാവുന്നതാണ്. പഠനമുറിയുടെ ദിശ കിഴക്കിനോ വടക്കിനോ അഭിമുഖമായിരിക്കുവാൻ ശ്രദ്ധിക്കണം. ഷെൽഫുകൾ, അലമാരകൾ, പുസ്തകങ്ങൾ, പഠനോപകരണങ്ങൾ തുടങ്ങിയവയ്ക്ക് വടക്കുപടിഞ്ഞാറോ തെക്കുപടിഞ്ഞാറോ ദിക്കുകൾ ഉപയോഗിക്കരുത്.

വിദ്യാദേവിയായ സരസ്വതിയുടെ അനുഗ്രഹം ലഭിക്കേണ്ട സ്ഥലമാണ് പഠനമുറി. അവിടം എപ്പോഴും ശുദ്ധിയാക്കിയിടുവാൻ ശ്രദ്ധിക്കണം. പഠനത്തിനു മുന്നോടിയായി മനസ്സിനെ അലട്ടുന്ന ചിന്തകളെ ഒഴിവാക്കണം. അല്പനേരം വിദ്യാദേവിയെ മനസ്സിൽ ധ്യാനിച്ച ശേഷം വേണം പഠനം ആരംഭിക്കുവാൻ. അതിരാവിലെ ഉറക്കമുണർന്ന് ശരീരശുദ്ധി വരുത്തി പ്രാർഥനയ്ക്ക് ശേഷമുള്ള പഠനം ഏറെ ഫലം ചെയ്യും.

Read more: Astrology news, Download yearly horoscope, Soul mate, Malayalam Panchangam, Manorama Online